Friday, February 11, 2011

127 Hours!!!

സ്ലംഡോഗ് മില്ല്യനയറിന്റെ ഓസ്കാര്‍ നേട്ടങ്ങള്‍ക്കു ശേഷം ഡാനിബോയ് ലെ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന പുതിയ ചിത്രമാണ് 127Hours. Aron Ralston എന്ന പര്‍വ്വതാരോഹകന്റെ ആത്മകഥയായ 'Between a Rock and a Hard Place' നെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്  Danny Boyle യും Simon Beaufoy യും ചേര്‍ന്നാണ്..സ്ലംഡോഗ് മില്ല്യനയറിനും, കപ്പിള്‍സ് റിട്രീറ്റിനും ശേഷം അക്കാദമി അവാര്‍ഡ് ജേതാ‍വ് എ.ആര്‍.റഹ് മാ‍ന്‍ ഒറിജിനല്‍ സ്കോര്‍ നിര്‍വഹിച്ചിരിക്കുന്നു എന്നപ്രത്യേകതയും 127 Hoursനുണ്ട്.
    സാഹസികനായ പര്‍വ്വതാരോഹകനായ Aron Ralston തന്റെ പതിവു പ്രയാണത്തിനിടയില്‍ വിജനമായൊരു മലയിടുക്കില്‍ അപകടത്തിലകപ്പെടുന്നു..വലിയൊരു പാറക്കഷ്ണത്തിന്റെ ഇടയില്‍ വലതു കൈ അകപ്പെട്ട് രക്ഷപ്പെടാനാ‍വാതെ നിസ്സഹായനായ അരോണിന്റെ 127 മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന അതിജീവനമാണ് കഥ. മരണത്തോടു മല്ലിടുമ്പോഴും നിരാശനാകാതെ തന്റെ കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അത്മവിശ്വാസം നഷ്ടപ്പെടാതെ വേദനകളെ കീഴടക്കി മുന്നേറി ലക്ഷ്യത്തിലെത്തുന്നതാണ് സിനിമക്കു പറയാനുള്ളത്.പോസ്റ്ററില്‍ കാണുന്ന ‘Every Seconds Counts' എന്നതിനോടൊപ്പം തന്നെ സമയം മാത്രമല്ല ഓരോ വസ്തുവിനും അതിന്റേതായ മൂല്യമുണ്ടെന്ന കാര്യവും അടിവരയിട്ടു കാണിക്കുന്നണ്ട് ചില രംഗങ്ങളില്‍...സിനിമയുടെ തുടക്കത്തില്‍ കഥാനായകന്‍ അശ്രദ്ധയോടെ  വെള്ളംപാഴാക്കിക്കളയുന്നന്നതും പിന്നീട് ദുരന്തത്തിലകപ്പെടുമ്പോള്‍ ബോട്ടിലില്‍ അവശേഷിച്ചിരിക്കുന്ന ഒരൊറ്റത്തുള്ളി വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുന്നതും അതിനുദാഹരണമാണ്..
 കഥ ലളിതമാണെങ്കിലും പ്രേക്ഷകന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.അരോണിന്റെ
ചിന്തകളും പ്രതീക്ഷകളും രക്ഷപ്പെടാനുള്ള ശ്രമങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം  അതിസൂക്ഷ്മമായി പ്രാധാന്യത്തോടെ അവതരിപ്പിച്ചതു കൊണ്ട് ഒരു യദാര്‍ത്ഥജീവിത  ദുരന്തം നേരിട്ട്  കാണുന്നപോലെ അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെയായിരിക്കണം ഹൃദയഭേദകമായ രംഗമായിട്ടുപോലും രക്ഷപ്പെടുന്ന നിമിഷം പ്രേക്ഷകര്‍ ഒന്നടങ്കം കയ്യടിച്ചു വരവേറ്റത്.
ശ്വാസമടക്കിപ്പിടിച്ചിരുന്നു പോകുന്ന ചില രംഗങ്ങള്‍ ദുര്‍ബലഹൃദയര്‍ക്ക് സഹിച്ചിരിക്കാന്‍ പ്രയാസപ്പെടേണ്ടി വരുമെന്നുറപ്പ്. ‘Aron Ralston‘ നായി അഭിനയിക്കുന്ന നടന്‍ ‘James franco' യുടെ മികച്ച അഭിനയപ്രകടനം സിനിമയുടെ വലിയൊരു പോസിറ്റീവ് ഘടകമാണ്.
ദുര്‍ഘടം പിടിച്ച ഓരോ നിമിഷത്തിലും ‘Aron ’ മനസ്സില്‍ ചിന്തിക്കുന്നതെല്ലാം സ്ക്രീനില്‍ നിരത്തിക്കൊണ്ടുള്ള സംവിധാനം ‘127Hours’ ന്റെ ഒരു പ്രത്യേകതയായിത്തോന്നി.അത്യുഗ്രന്‍
സിനിമാട്ടോഗ്രാഫിയും പരിപൂര്‍ണ്ണതയുള്ള ഏഡിറ്റിംങ്ങും രംഗങ്ങളുടെ തീവ്രത ഉള്‍ക്കൊണ്ടുള്ള പശ്ചാത്തലസംഗീതവും ‘127 Hours‘ നെ മികച്ചൊരു സിനിമയാക്കിമാറ്റുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്.നിര്‍ണ്ണായക ഘട്ടത്തില്‍ പ്രചോദനമേകുന്ന തരത്തിലുള്ള ‘If I rise' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചില വരികള്‍ ‘credits'എഴുതിക്കാണിക്കുമ്പോള്‍ ‘play' ചെയ്യുന്നത് വളരെ നന്നായി സിനിമയുടെ ‘mood'നോടു യോജിക്കുന്നുണ്ട്.
    ഒരു ഡോക്യുമെന്ററി രീതിയിലുള്ള സിനിമയുടെ പരിസമാപ്തി ആത്മകഥയോടു വള്രെയധികം നീതിപുലര്‍ത്തുന്നതായി.. കൂടാതെ കാണുന്നവര്‍ക്കു നല്ലൊരു സന്ദേശവും പ്രചോദനവും നല്‍കുന്നുണ്ട്.
      ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിനു 127Hours നു 5 നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. Best Picture, Actor in a Leading Role, Film Editing, Music (Original Score), Music (Original Song), Writing (Adapted Screenplay)     

21 comments:

 1. 127 Hours : സിനിമാവലോകനം

  ReplyDelete
 2. പരിചയപ്പെടുത്തല്‍ നന്നായി

  ReplyDelete
 3. ഈ സിനിമാനിരൂപണം മികച്ചതും വായിപ്പിക്കുന്നതായി. സാധാരണ ഗതിയില്‍ ഈയുള്ളവന്‍ ഇപ്പോള്‍ ഫിലിംസ് കാണാറില്ല. പക്ഷെ മുനീറിന്റെ ഈ വിവരണം കേട്ടപ്പോള്‍ ഈ ചിത്രം കാണണം എന്ന് തോന്നുന്നു. സ്ലം ഡോഗ് മില്ല്യനയര്‍ കണ്ടിരുന്നു. ഡാനി ബോയല്‍ ഒരു പ്രതിഭയാണെന്ന് ആ ചിത്രം തന്നെ തെളിയിച്ചിരുന്നു. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നുന്നത് ഈ ചിത്രം അതിലും മികച്ചത് ആണ് എന്നാണ്.

  ReplyDelete
 4. കുട്ടികള്‍ ഈ സിനിമയുടെ കാര്യം പറഞ്ഞു കേട്ടിരുന്നു.
  Heartrending..

  ReplyDelete
 5. നന്നായി,പരിചയപ്പെടുത്തല്‍. കഥാസാരം വായിച്ചപ്പോള്‍ മാര്‍ക്വേസിണ്റ്റെ 'കപ്പല്‍ച്ഛേദം വന്ന നാവികന്‍' ഓര്‍ത്തുപോയി. കടലില്‍ പത്തു ദിവസമാണല്ലൊ അതിലെ നായകന്‍ ജീവനുവേണ്ടി മല്ലടിച്ചത്‌. എന്തായാലും പടത്തിനുവേണ്ടി കാത്തിരിക്കുന്നു.

  ReplyDelete
 6. മികച്ച പരിചയപ്പെടുത്തല്‍

  ReplyDelete
 7. ഈ സിനിമാവിശേഷം വളരെ ഇഷ്ടമായി.

  ReplyDelete
 8. സലാം എഴുതിയപോലെ ഇപ്പോള്‍ സിനിമയൊന്നും കാണാറില്ല ഞാനും. എന്നാല്‍ ഇത്രയും വായിച്ചപ്പോള്‍ ഒന്ന് കാണാന്‍ തോന്നുന്നുണ്ട്.

  ReplyDelete
 9. സിനിമ കാണലോന്നും ഇല്ല.
  ഇത്തരം പരിചയപ്പെടുത്തലുകള്‍ വായിക്കുക എന്നാതാണ് ഇപ്പോഴത്തെ സിനിമ.

  ReplyDelete
 10. @ രമേശ്‌അരൂര്‍, mayflowers, moideen angadimugar, സാബിബാവ, ajith, പട്ടേപ്പാടം റാംജി
  സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി
  @ Salam
  അതെ..ഡാനിബോയ് ലെ ഒരു പ്രതിഭ തന്നെ..പിന്നെ ‘എ.ആര്‍.
  റഹ്മാ‍ന് ഓസ്കാര്‍ നോമിനേഷന്‍ കിട്ടിയ ചിത്രമായതു കൊണ്ട് കാണണമെന്നു കരുതിയിരുന്നു.. പ്രത്യേകിച്ചും ‘അത്മകഥ’ എഴുതിയ ‘Aron'
  പറഞ്ഞതു തന്നെ ‘റഹ്മാന്റെ മ്യൂസിക് കൂട്ടിനുണ്ടായിരുന്നെങ്കില്‍ ഒരു 127 Hours' കൂടി അതിജീവിക്കാന്‍ കഴിയുമായിരുന്നു എന്നാണ്..
  ഈ ചിത്രത്തിനു വല്ലാത്തൊരു തരം പ്രചോദനശേഷിയുള്ളതായിത്തോന്നി..
  95%ഉം ഒരാളെ ചുറ്റിപ്പറ്റിയുള്ളതായിട്ടും കണ്ടിരുന്നു പോകും.

  @ khader patteppadam
  ഒരു തരത്തിലും പുറലോകത്തെ അറിയിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയിലായിരുന്നു നായകന്‍..ഇടക്കു സ്വയം ‘interview'
  നടത്തുമ്പോള്‍ ‘ഏങ്ങോട്ടു പോകുന്നെന്ന് ‘ ആരോടും പറയാതിരുന്നതിനെ കുറ്റപ്പെടുത്തുന്നുമുണ്ട്.

  ReplyDelete
 11. നല്ല അവതരണം. കിട്ടിയാല്‍ കാണണമെന്ന് കരുതുന്നു..

  ReplyDelete
 12. ഒരു കലകലക്കൻ സിനിമയാണീത് കേട്ടൊ..!

  മുനീർ വളരെ നന്നായിട്ട് തന്നെ ഇതിനെ പരിചയപ്പെടുത്തുകയും,അവലോകനം നടത്തുകയും ചെയ്തിരിക്കുന്നു...
  അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

  ReplyDelete
 13. നന്ദി. പരിചയപ്പെടുത്തിയതിനു.
  കാണാനുള്ള ആഗ്രഹം കൂടുന്നു.

  ReplyDelete
 14. ഞാന്‍ കണ്ടിട്ടില്ല.ഇതു വായിച്ചപ്പോ കാണണം എന്നൊരു
  തോന്നല്‍ .
  പരിചയപ്പെടുത്തല്‍ നന്നായി

  ReplyDelete
 15. സിനിമകളും,അണിയറയിലേസാങ്കേതിക സന്നാഹങ്ങളും ഒക്കെ ഇഷ്ടമാണ് ,എന്നിട്ടും സിനിമകണ്ടകാലം മറന്നു,
  വാര്‍ത്തകളിലും,വല്ലപ്പോഴും ഇതുപോലുള്ള ചെറുവായനകളിലുമാണ് ഇപ്പോഴത്തെ സിനിമ.!
  വിശകലനം നന്നായി.

  ReplyDelete
 16. സിനിമയിലും കൈ വെച്ചു അല്ലെ... വളരെ നന്നായിട്ടുണ്ട്. ഗൌരവമായി സിനിമയെ നോക്കിക്കാണുന്ന രീതിയിലാണ് അവതരണം. സ്ലം ഡോഗ് മില്യനയര്‍ ഹിന്ദിയും ഇംഗ്ലീഷുമൊക്കെ കണ്ടു. ബോയലെയുടെ അടുത്ത ശ്രമവും ഗംഭീരമാണെന്ന് പോസ്റ്റിലൂടെ മനസ്സിലാക്കി തന്നതിന് നന്ദി.

  ReplyDelete
 17. valare nannayittundu......... aashamsakal.....

  ReplyDelete
 18. @elayoden, ചെറുവാടി, lekshmi. lachu, ishaqh, jayarajmurukkumpuzha
  അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി

  @മുരളീമുകുന്ദൻ ബിലാത്തിപട്ടണം
  നന്ദി..അതെ ഒരു കലകലക്കന്‍ പടം തന്നെ

  @ Shukoor
  നന്ദി..സുഹൃത്തേ..എല്ലാത്തിലും ഒന്നു കൈവെക്കണമല്ലോ..അതെ..SDM പോലെ തന്നെ കിടിലന്‍ execution ആണ് Totally.

  ReplyDelete
 19. നന്നായി.....

  blogil illathathayi ini onnumilla

  ReplyDelete
 20. ഞാൻ കണ്ടിരുന്നു.. അടുത്തകാലത്തിറങ്ങിയതിൽ വളരെ ഇഷ്ടപ്പെട്ട ഒരു സിനിമ. റിവ്യൂ നന്നായി...

  ReplyDelete