വന്‍ ഹിറ്റാകുന്നതും “ ഞങ്ങള്‍ക്കല്പം രസിക്കണം, അതിനി എന്തു ശാസ്ത്രത്തെ വെല്ലുവിളിച്ചുമായിക്കോട്ടെ സാരമില്ല . സിനിമക്ക് പോകുമ്പോള്‍ ബുദ്ധിയെ
വീട്ടിലിട്ടു പൂട്ടീക്കോളാം ..” എന്നൊക്കെ ബുദ്ധിമാന്മാരായ മലയാളി പ്രേക്ഷകരെ
ക്കൊണ്ട് പോലും പറയിപ്പിക്കുന്നതും! ടിവി ചാനലുകാരും ഈ ഇഷ്ടം മനസ്സിലാക്കി
കഴിയുന്നത്ര കോമഡി പരിപാടികള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. അല്ലെങ്കിലും
ടെന്‍ഷന്‍ പിടിച്ച ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ ഒന്നുള്ളു തുറന്നു ചിരിക്കാന്‍
ആരാണ് ഇഷ്ടപ്പെടാത്തത് ? പഴയകാല നര്‍മ്മസൃഷ്ടികളുടെ അടുത്തു പോലും എത്തില്ല്ലെങ്കിലും ഇന്നും മിമിക്രിക്കാര്‍ക്ക് ഡിമാന്റ് കുറയാത്തത് ഇതു കൊണ്ടൊക്കെത്തന്നെയാണ്.
കുറച്ചു കാലം മുന്‍പ് അമൃതാ ടിവിയില്‍ ഒരു സൂപ്പര്‍ ഡ്യൂപ്പ് പ്രോഗ്രാം കാണാനിടയായി. അതു കണ്ട് ചിരിച്ചു ചിരിച്ചു ഞാന്‍ ‘എന്തു കൊണ്ട്’ ഇങ്ങെനെയൊരു സ്കിറ്റുണ്ടാക്കാന്‍ മറ്റാര്‍ക്കും തോന്നിയില്ല , കുടെ കുടെ ചിരിപ്പിച്ചല്ലോ പഹയന്മാരെന്നും മനസ്സില്‍ കരുതി. അതിന്റെ ആവേശത്തിലാണ് ‘ഫേസ്ബുക്കില്‍’ ‘ ഈ കോമഡി’ ഒന്നു ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ‘കലക്കന്', അടിപ്പന്‍,തകര്‍പ്പന്‍, ഹ.ഹ.ഹ’ എന്നിങ്ങനെ കമന്റ്സും കിട്ടിയതോടെ എനിക്കും സമാധാനമായി. അപ്പോഴാണ് ഒരു സുഹൃത്തിന്റെ വക ഈ കമന്റ് !.
‘ചിരിക്കണോ അതോ കരയണോ’? അതുവരെ ചിരിച്ചിരുന്ന എന്റെ മനസ്സില്‍ എവിടെയാണ് ഈ കരച്ചില്‍ വരുന്നതെന്നറിയാനുള്ള ആകാംക്ഷ ഉടലെടുത്തു. കണാരന്‍ എന്നു പേരുള്ള ഒരാള്‍ ചായക്കടയിലിരുന്ന് പുളുവടിക്കുകയാണ്.അതു കേള്‍ക്കാന്‍ രണ്ടുപേരുമുണ്ട്.കണാരന്റെ സംസാരശൈലിയിലാണ് കോമഡി നിറഞ്ഞു നില്‍ക്കുന്നത്.പണ്ടു സ്വാതന്ത്ര്യ സമരക്കാലത്തെ സംഭവങ്ങളും ഗാന്ധിജി, സുബാഷ് ചന്ദ്രബോസ് തുടങ്ങി നേതാക്കന്മാരുമായി കണാരനുള്ള ബന്ധവുമൊക്കെയാണ് പറയുന്നത്. കാര്യം ശരിയാണ്.. ചിരിച്ചു പോകും. ആരായാലും ചിരിച്ചു പോകും.. പക്ഷേ ഈ ചിരിയിലും ഒരു രോദനം പതുങ്ങിയിരിപ്പുണ്ട് .ഒരു പക്ഷേ അതു കൊണ്ടാവും ഇതു വരെ മറ്റു കൊമേഡിയന്മാര്‍ക്കൊന്നും ഇതു പോലൊന്നും സൃഷ്ടിക്കാന്‍ തോന്നാതിരുന്നത്. കണാരന്‍ എന്നൊരു കഥാപാത്രത്തെ സൃഷ്ടിച്ച് നമ്മുടെ മനസ്സില്‍ മഹാത്മാക്കളായ വ്യക്തികളെ വികലമായ രീതിയില്‍ നര്‍മ്മ ഭാവന നല്‍കുകയാണ് ചെയ്തിരിക്കുന്നത്.
ഇതു പോലെ നര്‍മ്മത്തിനുവേണ്ടി അതിരുകള്‍ ലംഘിച്ചു കൊണ്ടുള്ള പല സ്കിറ്റുകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. മറ്റൊരു കോമഡി പ്രോഗ്രാമില്‍ ‘ആദ്യരാത്രി’ എന്ന വിഭാഗത്തില്‍ ഒരു കഥാപാത്രം തന്റെ അച്ഛനെ മോശമായ രീതിയില്‍ ചിത്രീകരിച്ചു കോമഡിയുണ്ടാക്കുകയുണ്ടായി. തമാശയെ അംഗീകരിച്ച വിധികര്‍ത്താവും ചോദിച്ചു .‘കോമഡിയൊക്കെ നന്നായി.എന്നാലും ഒരച്ഛന് ഇങ്ങനെയൊക്കെയാകാന്‍ കഴിയുമോ‘ ? ഒട്ടേറെ കാലമായി മിമിക്രി രംഗത്തുള്ള, ഉപജീവനമാര്‍ഗ്ഗമായി നര്‍മ്മത്തെ കൊണ്ട് നടക്കുന്നവര്‍ പോലും ഈ അപചയത്തില്‍ ദുഖിക്കുന്നവരാണെന്നര്‍ത്ഥം.
ബഹുമാനത്തോടെ കാണുന്നവരെ, കാണേണ്ടവരെ, വികലമായി ചിത്രീകരിച്ചു അതില്‍ നിന്നു നര്‍മ്മത്തെ ഉല്പാദിപ്പിക്കുന്ന പുതിയൊരു രീതിയിലേക്കാണ് കാലം പോയ്ക്കൊണ്ടിരിക്കുന്നത്. ബ്ലോഗ്ഗുകളില്‍ നിന്നുടലെടുക്കുന്ന പലതരം കോമഡി പോസ്റ്റുകളിലും ഈയൊരു അവതരണരീതി ചിലപ്പോള്‍ കാണപ്പെടാറുണ്ട്. ഇ-മെയിലുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഇത്തരം ‘അതിരുകള്‍ ലംഘിച്ച് ‘ ചിരിപ്പിക്കുന്ന പോസ്റ്റുകള്‍ യദാര്‍ത്ഥത്തില്‍ ചിരിപ്പിക്കുകയല്ല, മറിച്ചു കരയിപ്പിക്കുകതന്നെയാണ്. ഒരു ബ്ലോഗ്ഗര്‍ എന്നു പറയുമ്പോള്‍ മിക്കവരും സ്വന്തം ‘ഐഡന്റിറ്റി’ കാണിച്ചാണ് എഴുതുന്നത്. എന്നിട്ടും യാതൊരു മടിയുമില്ലാതെ തമാശക്കു വേണ്ടി സര്‍വ്വവും മറന്നെഴുതുന്നു.എന്നാല്‍ ഞാന്‍ ശ്രദ്ധിച്ചൊരു കാര്യം മറ്റുചില സൌഹൃദ കൂട്ടായ്മകളില്‍ സ്വന്തം പേരുകള്‍ വെളിപ്പെടുത്താത്തവര്‍ പോലും നമ്മെ നാം ആക്കിയവരെക്കുറിച്ച് മോശമായി പറയാന്‍ ശ്രമിക്കാറില്ല. നാവില്‍ നുമ്പില്‍ നര്‍മ്മം തുളുമ്പുന്നവര്‍ പോലും നില വിട്ട് നര്‍മ്മം വിളമ്പാന്‍ മടിക്കുന്നു. ബ്ലോഗുകളില്‍ കോമഡിക്ക് കിട്ടുന്ന കയ്യടി കണ്ട് രംഗത്തിറങ്ങുന്നവര്‍ കൂടി ശ്രദ്ധിക്കേണ്ട കാര്യമാണിത്.അര്‍ത്ഥവത്തായ വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ എഴുതുന്നവരും പക്വമായ നന്മകള്‍ നിറഞ്ഞ മനസ്സുകള്‍ക്കുടമയുമായവരുമായ ഒരു പാട് എഴുത്തുകാര്‍ ഉള്ളവര്‍ കൊണ്ടു തന്നെ സ്വന്തം ചിന്തകള്‍ കലര്‍പ്പില്ലാതെ എഴുതിയാല്‍ പോലും സ്വീകരിക്കപ്പെടും.നര്‍മ്മത്തിന്റെ മെമ്പൊടിയില്‍ എഴുതപ്പെടുമ്പോള്‍ അതു രസകരമായിരിക്കും വായനക്കാര്‍ക്ക്.എങ്കിലും ചിരിപ്പിക്കാനും അതിലൂടെ ദുഖങ്ങള്‍ മറക്കാനും ഒരവസരം ഉണ്ടാക്കിത്തരുന്നവര്‍ ഈ ചിരിയിലൂടെ ആരെയും കരയിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ചിരിമരുന്ന് വിപണിയും വ്യാജന്മാരാല്‍ തളരാതിരിക്കട്ടെ!
Amritha Tv Comedy Link : http://www.youtube.com/watch?v=oOM0ExIzP2M&feature=channel
