Wednesday, August 11, 2010

തൂതപ്പൂരം

---------------------------------------------------
"മേടമാസത്തിന്‍ അന്ത്യപ്പകുതിയില്‍
വേനല്‍ കൊടും ചൂടില്‍ ഉരുകുന്ന ഭൂവില്‍
തണലായ്‌ കുളിരായ് ആശ്വാസമരുളാന്‍
വന്നണഞ്ഞീടുന്ന വേലയും പൂരവും
നാനാദി ദേശക്കാര്‍ ഒന്നായ് വരും വേല
വെള്ളയും പച്ചയും ചെമ്പട്ടിന്‍ ചോപ്പും
വര്‍ണ്ണങ്ങളൊളിമിന്നും അലങ്കാര മാലയും
അണിഞ്ഞൊരുങ്ങിയണയുന്ന കാളകള്‍ കാവില്‍
നൃത്തച്ചുവടില്‍ വലം വെക്കും രാവിത്
തൂതപ്പുഴയോളങ്ങള്‍ നിറമേറുമാദിനം..
ഇരുകരയിലാളായിരം നിറയുന്നതീദിനം
അക്കരെയോരത്തെ കാവിലെയമ്മയെ..
പൊന്നണിയിച്ചീടുമുത്സവമാദിനം...
ചെണ്ടയും മേളവും ഗംഭീര ഘോഷവും
നാല്പത്തിനാലൊന്നായ് ഗജവീര നിരയും..
മത്സരിച്ചോരോരോ കുടമാറ്റ ദ്രുശ്യവും
കണ്ണിനു കുളിരായ് കാതിനു ഹരമായ്
വിണ്ണില്‍ വിരിക്കുന്ന പൂത്തിരിപ്പൂക്കളും..
കണ്ടുമതിമറന്നാടുന്നതീദിനം..
പൂരം പൊന്‍പൂരമിത് തൂതപ്പൂരം.."
---------------------------------------------------

7 comments:

  1. 41 ഗജവീരന്മാരും,കുടമാറ്റവും, വെടിക്കെട്ടുമൊക്കെയായി തൂതപ്പൂരമെന്ന നല്ലൊരു പൂരക്കാഴ്ച്ച കാണിച്ച് തന്ന് തൂതപ്പുഴയോരം പുതുവർഷത്തിൽ പൂത്തിരി കത്തിച്ചിരിക്കുകയാണ് ഇവിടെ അല്ലേ...
    നന്നായിരിക്കുന്നു കേട്ടൊ.. മുനീർ.

    ReplyDelete
  2. ഇവിടെ ഇരുന്നുകൊണ്ട് തുതപ്പൂരം ഓര്‍മ്മകളില്‍ വിരിയിക്കുകയാണ് അല്ലെ? വെടിക്കെട്ടും നാല്പത്തൊന്നു ആനയും ഒക്കെയായി.
    ഒരു കഥ പോലെ കവിത വരച്ചു.

    ReplyDelete
  3. @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പട്ടേപ്പാടം റാംജി
    അഭിപ്രായത്തിനു നന്ദി..ഇതു കുറേ മുന്‍പു പബ്ലിഷ് ചെയ്തതാണ്. പോസ്റ്റ് എഡിറ്റ് ചെയ്തപ്പോ
    വീണ്ടും വന്നതാണ്:)

    ReplyDelete
  4. എന്‍റെ മുനീറെ, ഇത്ര അയത്നലളിതമായി കവിത എഴുതാന്‍ പറ്റുമോ? ഞാന്‍ വിചാരിച്ചതു കടിച്ചാല്‍ പൊട്ടാത്ത കുറെ വാക്കുകള്‍ വേണമെന്നാ. ഇതിപ്പോ ആര്‍ക്കും മനസ്സിലാവുന്ന സാധാരണ വാക്കുകള്‍ കൊണ്ട് തൂതപ്പൂരം തെളിഞ്ഞു കണ്ടു. ഏതാനും വരികളില്‍ ഞാന്‍ അവിടെ എത്തി എല്ലാം കണ്ടു മടങ്ങിയിട്ടും മനസ്സില്‍ ഇപ്പോഴും കുടമാറ്റം. ഇനി എനിക്കും എഴുതണം. പക്ഷെ, ചങ്ങമ്പുഴയും onv യും എല്ലാം എഴുതിയത് ഇങ്ങിനെയാനല്ലോ അല്ലെ. എല്ലാവര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍. നന്നായി മുനീര്‍.

    ReplyDelete
  5. കണ്ണിനു കുളിരായ് കാതിനു ഹരമായ്
    വിണ്ണില്‍ വിരിക്കുന്ന പൂത്തിരിപ്പൂക്കളും..
    കണ്ടുമതിമറന്നാടുന്നതീദിനം..
    പൂരം പൊന്‍പൂരമിത് തൂതപ്പൂരം.."

    ഓര്‍മവെച്ചനാള്‍ മുതല്‍ കാണുന്നത് ആസ്വദിക്കുന്നത്.. മിന്നിറിന്‍റെ കവിതയിലൂടെ ഇവിടെ ഇരുന്നു കൊണ്ട് ഞാന്‍ ആസ്വദിച്ചു...

    പിന്നെ ഒരു കാര്യം അടുത്ത് പൂരത്തിനു ഞാന്‍ നാട്ടില്‍ ആവും നീ വരുമോ?

    ReplyDelete
  6. @സാബിബാവ
    അഭിപ്രായത്തിനു വളരെ നന്ദി:
    @ salam pottengal
    അഭിപ്രായത്തിനു നന്ദി..
    കവിതകള്‍ പലതരം ഉണ്ടല്ലോ..
    അന്തരാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ചു
    കൊണ്ടെഴുതുമ്പോഴാണല്ലോ അതു
    കടിച്ചാല്‍ പൊട്ടാത്തതാ‍വുന്നത്..
    ഇതിപ്പോ ഒരു പൂരവിവരണമല്ലേ..
    ലളിതമായി പറഞ്ഞാല്‍ മതിയല്ലോ..
    എഴുതു മാഷെ..എഴുത്..കവിതകള്‍
    തുളുമ്പട്ടേ..
    @ ഹംസ
    ഹഹ..പൂരത്തിനു നാട്ടിലുണ്ടാവുമല്ലേ..
    കുറച്ചു വര്‍ഷങ്ങളായി എനിക്കും
    പൂരം കാണാന്‍ പറ്റുന്നുണ്ട്..നോക്കട്ടെ

    ReplyDelete