Saturday, July 24, 2010

കുട്ടിസ്രാങ്ക്

ഷാജി എന്* കരുണ്* ലോകശ്രദ്ധ നേടിയവാനപ്രസ്ഥത്തിനു ശേഷം മലയാളത്തില്* വീണ്ടുമെത്തുകയാണ്* കുട്ടിസ്രാങ്കിലൂടെ..അമ്പതുകളുടെ കാലഘട്ടത്തില്* ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ കഥ സംവിധായകന്റേതു തന്നെയാണ്.. കുട്ടിസ്രാങ്കിന്റെ കഥ മൂന്ന് സ്ത്രീകളുടെ കോണില്* നിന്നാണ്*പറഞ്ഞു തുടങ്ങുന്നത്.. സ്രാങ്കിന്റെ മൃത ശരീരം തിരിച്ചറിയാനെത്തുന്ന മൂന്നു പേറ്ക്കും സ്രാങ്കിനെക്കുറിച്ചു വ്യത്യസ്ഥ കാഴ്ചപ്പടാണുള്ളത്.. ജാതിയോ മതമോ കുടുംബമോ ഒന്നുമില്ലാത്ത കുട്ടിസ്രാങ്ക് വിഭിന്നങ്ങളായ വഴികളിലൂടെയുംസംസ്കാരങ്ങളിലൂടെയും കടന്നുപോകുന്നു..
                      രേവമ്മക്ക് കുട്ടിസ്രാങ്ക് തന്റെ മനസ്സില്*മുറിപ്പാടുകള്* വീഴ്ത്തിയ അച്ചന്റെ ക്രൂരതകള്*ക്ക് കൂട്ടു നില്*ക്കുന്ന നിറ്ദ്ധയനായ അനുയായിയാണ്*.. സ്രാങ്കിന്* രേവമ്മയുടെ അച്ചന്* മൂപ്പന്* ദൈവ തുല്യനാണ്*..ബുദ്ധമതവിശ്വാസം മുറുകെപ്പിടിക്കാന്* അഗ്രഹിക്കുന്ന രേവമ്മ അച്ചനില്* നിന്നു രക്ഷ നേടുന്നത് കുട്ടിസ്രാങ്കിന്റെ കൈകളിലൂടേയാണ്*..
                     പെമ്മേണക്ക് കുട്ടിസ്രാങ്ക് ആരാധ്യനാണ്*..ചവിട്ടു നാടകാശാനായ ചേട്ടന്* നാടകത്തിലെ നായകനായി കുട്ടിസ്രാങ്കിനെ കണ്ടെത്തുന്നതോടെ സ്രാങ്കിനെ പ്രണയിക്കുകയാണ്* പെമ്മേണ..ദുരന്തം കാറ്ന്നു തിന്നുന്ന പെമ്മേണയുടെ ജീവിതത്തില്* അവസാന അത്താണിയായ സ്രാങ്ക് സ്നേഹിക്കുന്നത് മറ്റൊരു പെണ്ണിനെയാണെന്നറിയുന്നുണ്ടെങ്കിലും മനസ്സില്* ആരാധ്യനായി തന്നെ നില കൊള്ളുന്നു..
                    ഊമയായ കാളി കുട്ടിസ്രാങ്കില്* തിരിച്ചറിയുന്നത് മോചകനെയാണ്*..നാടും നാട്ടാ*രും ദുശ്ശകുനമായി കണക്കാക്കി വേട്ടായാടുന്ന കാളിക്ക് രക്ഷകനായി എത്തുന്നത് കുട്ടിസ്രാങ്കാണ്*..സ്രാങ്കിന്കാളി മരണത്തില്* നിന്നും ജീവിതത്തിലേക്ക് തിരിച്ചെടുത്ത രക്ഷകയാണ്*..കുരുതി കൊടുക്കാന്* ഒരുങ്ങുന്ന നാട്ടു പ്രമാണികളില്* നിന്നും മോചിപ്പിക്കാന്* കാളിക്കു തുണയാകുന്നത് കുട്ടിസ്രാങ്കാണ്*..
                  മൂന്നിടത്തും സ്രാങ്കിന് ബാക്കിയാവുന്നത് മരണത്തിന്റെ ദൂതരാണ്*..മൂപ്പന്റെ കിങ്കരന്മരായാലും പെമ്മേണയുടെ പ്രേമം വിളിച്ചു വരുത്തുന്ന കലാപത്തിലെ പ്രതികാരം തീറ്ക്കാനെത്തുന്നവരായാലും കാളിയെ കുരുതി കൊടുക്കാനിറങ്ങിയവരായാലും എല്ലാം ഒന്നു തന്നെ....കഥ പറഞ്ഞു തീര്*ക്കുന്നതിലുപരിയായി സംവിധായകന്* ശ്രദ്ധിച്ചിരിക്കുന്നത് തന്റെ സര്*ഗ്ഗഭാവനയിലെആശയങ്ങള്* തിരശ്ശീലയിലെത്തിക്കാനാണ്*..ഭാവ ദൃശ്യങ്ങളാല്* സമ്പന്നമാണ്* കുട്ടിസ്രാങ്ക്...ഇരുണ്ട കാറ്മേഘങ്ങളാല്* വലയം ചെയ്യപ്പെട്ട ആകാശത്തിനു താഴെ തോണിയും തുഴഞ്ഞു പോയിക്കൊണ്ടിരിക്കുന്ന കുട്ടിസ്രാങ്ക്..വിജനമായ കടല്* തീരത്ത്ഓരിയിട്ടലയുന്ന നായ്ക്കളുടെ കൂട്ടം..മാളികയുടെ ഇടനാഴിയിലൂടെ ഓടിയകലുന്ന ഭയവിഹ്വലയായ പെണ്*കുട്ടി..ഇറ്റിറ്റു വീഴുന്ന രകതത്തുള്ളികള്*ക്കിടയിലൂടെ പതിയെ നടന്നു നീങ്ങുന്ന വെളുത്ത അരയന്നം..ചുരുക്കത്തില്* ഷാജി എന്* കരുണ് ചിത്രീകരിച്ചിരിക്കുന്നത്തന്റെ മനസ്സിലുള്ള ചില കലാസങ്കല്*പ്പങ്ങള്*ക്ക് സാ*ക്ഷാല്*ക്കാരം നല്*കിയാണ്*..സ്വന്തം ജീവിത ദുരന്തം മറക്കാന്* കാളിയുടെ കഥയെഴുതുന്നഒരു സ്ത്രീ കഥാപാത്രമുണ്ട്..ആ കഥയിലൂടെ ഊമയായകാളിക്കു ശബ്ദം നല്*കുന്നതും കുട്ടിസ്രാങ്കിനെക്കൊണ്ടു പ്രണയിപ്പിക്കുന്നത്മൊക്കെമറ്റൊരു സങ്കല്പഭാഷ്യം...
                     മൂന്നു സ്തീ കഥാപാത്രങ്ങളിലൂടെ കുട്ടിസ്രാങ്കിന്റെ കഥ പറയുമ്പോള്* സ്രാങ്കിന്റെ മൂന്നു വ്യത്യസ്ഥ്സ്വഭാവങ്ങളാണ്* കാണാന്* കഴിയുന്നത്...കുട്ടിസ്രാങ്കായി മമ്മൂട്ടിയെത്തുമ്പോള്* രേവമ്മയായി പത്മ പ്രിയയും പെമ്മേണയായികമാലിനി മുഖറ്ജിയുംകാളിയായി മീനാകുമാരിയും രംഗത്തെത്തുന്നു..കുട്ടിസ്രാങ്കെന്ന ടൈറ്റില്* റോള്* ആണെങ്കിലും മറ്റു കഥാപാത്രങ്ങളില്* നിന്നവതരിക്കുന്ന രീതിയിലായതിനാല്* ഒരു വെല്ലുവിളിനേരിടേണ്ട അഭിനയമുഹൂറ്ത്തമൊന്നും കഥാഗതിയില്* മമ്മൂട്ടിക്ക് വന്നിട്ടില്ല...എങ്കിലുംകഥാപാത്രത്തിനനുസ്രുതമായ അഭിനയം തന്നെയാണ്* മമ്മൂട്ടി കാഴ്ചവെക്കുന്നത്..സ്ത്രീ കഥാപാത്രങ്ങളില്* ജീവസുറ്റ അഭിനയം കാഴ്ച്ചവെക്കുന്നത് പെമ്മേണയായ കമാലിനിമുഖറ്ജ്ജിയാണ്*..പെമ്മേണയുടെ കഥ പറയുന്ന ഘട്ടത്തില്* മാത്രമാണ് സിനിമ കുറച്ചു കൂടി പ്രേക്ഷകനോടടുത്ത് നില്*ക്കുന്നത്..പെമ്മേണയുടെ ചേട്ടനായി വേഷമിട്ട സുരേഷ് കൃഷ്ണ വളരെ വ്യത്യസ്ഥമായ രീതിയില്* കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്..
                      ക്യാമറാ വിഭാഗം കൈകാര്യം ചെയ്ത’അഞ്ജലി ശുക്ല’ ഓരോ കാലഘട്ടത്തെയും പശ്ചാതലത്തെയും ഭംഗിയായി പകറ്ത്തിയിട്ടുണ്ട്...ശബ്ദലേഖനം, ഏഡിറ്റിങ്ങ്,റീറെക്കോഡിംങ്ങ്, കലാസംവിധാനവുമൊക്കെ ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയറ്ത്തുന്നതില്* നിറ്ണ്ണായകമായ സ്ഥാനം നേടിയെന്നു പറയാം...തിരക്കഥ രചന നടത്തിയ p.f മാത്യൂസും ഹരികൃഷ്ണനും കഥയുടെ ആത്മാവ് നഷ്ടപ്പെടുത്താതെ തന്നെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഉള്*പ്പെടുത്തിയിട്ടുണ്ട്..കഥാപാത്രങ്ങളുടെ വൈകാരികതകളേക്കാള്* സാങ്കല്പികതക്ക് മുന്* തൂക്കം കൊണ്ട് കൊടുത്തു കൊണ്ടു നിറ്മ്മിച്ച ‘കുട്ടിസ്രാങ്ക്; ഷാജി എന്* കരുണിന്* തന്റെ സറ്ഗ്ഗശേഷിയില്* സംതൃപ്തി നേടിക്കൊടുത്തിട്ടുണ്ടാവാം.എങ്കിലും ‘വാനപ്രസ്ഥത്തെ പ്പോലെ മറ്റൊരു സമുന്നത കലാസ്രുഷ്ടിയാക്കി മാറ്റാന്* കഴിഞ്ഞോ എന്നു സംശയിക്കേണ്ടതുണ്ട് .ചുരുക്കത്തില്* വ്യത്യസ്ഥമായ സിനിമാസങ്കല്പങ്ങളും കാഴ്ചകളും ആഗ്രഹിക്കുന്നവറ്ക്ക് ഒന്നു കണ്ടു നോക്കാവുന്ന ചലച്ചിത്ര രൂപമായി കുട്ടിസ്രാങ്കിനെ വിലയിരുത്താം..

8 comments:

 1. നല്ല അവലോകനം കേട്ടൊ ...മുനീർ

  ReplyDelete
 2. @ ബിലാത്തിപട്ടണം
  വായിച്ചതിനും അഭിപ്രായത്തിനും നന്ദി

  ReplyDelete
 3. @ ഒഴാക്കന്‍
  അഭിപ്രായത്തിന് നന്ദി

  ReplyDelete
 4. അഞ്ച് ദേശീയ അവാര്‍ഡ് അടിച്ചു മാറ്റിയല്ലോ...... ഇനി എന്തു വേണം .... അവസാന റൌണ്ടിലാ നിന്‍റെ മമ്മുക്ക പുറത്ത്. അല്ലങ്കില്‍ അതും കിട്ടിയേനെ... അഭിനന്ദനങ്ങള്‍ :)

  ReplyDelete
 5. @ ഹംസ
  എല്ലാം അർഹിച്ച അവാർഡ് തന്നെ..ഛായാഗ്രഹണം, തിരക്കഥ,നല്ല സിനിമ(മാജിക്കൽ റിയലിസത്തിലാണ് ചിത്രത്തിന്റെ അവതരണം),വസ്ത്രാലങ്കാരം..കുട്ടിസ്രാങ്കായി വന്ന മമ്മൂട്ടിക്ക് അവാർഡ് കിട്ടാത്തതു മാത്രമാണ് നിരാശ..ഷാജി അതു പറയുകയും ചെയ്തു.. നാട്യ ശാസ്ത്രപ്രകാരം
  പായിലെ അമിതാബ് ബച്ചന് അവാർഡ് കൊടുത്തതു അനൌചിത്യമായെന്ന് ജൂറിയംഗം ഹരികുമാറും പറഞ്ഞു..ഒരു കഥാപാത്രം തന്നെ മൂന്നു കോണുകളിലൂടെ മൂന്നായി തോന്നിക്കുന്ന അഭിനയമാണ് കുട്ടിസ്രാങ്കിലേത്...അതു മാത്രം തന്നെ മതി അമിതാഭിനെ വെല്ലാൻ..പോരാത്തതിന് പാലേരിമാണിക്യത്തിലെ തകർപ്പൻ വേഷപ്പകറ്ച്ചയും..പഴശ്ശിരാജയായുള്ള ചരിത്രനായകനും കൂടി ചേർന്നിട്ടും അവാർഡ് കൊടുക്കാത്തത് എത്രത്തോളം പക്ഷപാതപരമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു..

  ReplyDelete
 6. ഈ പടം ഒന്ന് കാണാന്‍ പറ്റിയിട്ടില്ല. ഇതേവരെ. നന്നായി. ഇത്.

  ReplyDelete
 7. കുട്ടിസ്രാങ്ക് നേരത്തേ കണ്ടതാണ്.
  വ്യത്യസ്തമായ അവലോകനം.
  ഒരിക്കല്ക്കൂടി കാണണമെന്നാഗ്രഹം ജനിപ്പിച്ചു.നന്ദി

  ReplyDelete