Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Sunday, May 25, 2014

ആരായിരിക്കും ബ്രസീലിൽ കപ്പുയർത്തുക ?


ലോകം മുഴുവൻ കാല്പന്തിന്റെ മാന്ത്രിക ചലനങ്ങളിലേക്ക് കണ്ണിമ വെട്ടാതെ കാത്തിരിക്കുന്ന കാഴ്ച്ചക്കിനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2014 ജൂൺ 12 ന് ബ്രസീലിലെ സാവോപോളോയിൽ ബ്രസീലും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്നതോടെ കിക്കോഫ് ചെയ്യുന്ന വേൾഡ് കപ്പ് ജ്വരത്തിന് ഫൈനൽ വിസിൽ മുഴങ്ങുക ജൂലൈ 13ന് മാറാക്കാനാ സ്റ്റേഡിയത്തിൽ ഉദിച്ചുയരുന്ന ഫുട്ബാളിന്റെ രാജാക്കന്മാരുടെ ആർപ്പുവിളികളോടെയാവും. ആരായിരിക്കും കപ്പു നേടുക ? യോഗ്യത നേടിയ 32 രാജ്യങ്ങളും ടീമുകളെ പ്രഖ്യാപിച്ച് തന്ത്രങ്ങൾക്കും പരിശീലനങ്ങൾക്കും കോപ്പു കൂട്ടിക്കൊണ്ടിരിക്കുമ്പോൾ ആര് കപ്പ് നേടും എന്ന ചോദ്യത്തിന് ഫുട്ബാൾ പണ്ടിതരുടെ വിശകലനങ്ങൾക്കും പ്രവചനങ്ങൾക്കും കാതോർത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. അട്ടിമറികൾ നടത്തി വലിയ ടീമുകളെ ഞെട്ടിക്കാൻ കെല്പുള്ള ടീമുകൾ ഓരോ വേൾഡ് കപ്പിലും അണിനിരയ്ക്കാറുണ്ടെങ്കിലും ലോകകപ്പ് കിരീടം എന്ന നേട്ടത്തിലേക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ലോകഫുട്ബാളിലെ വമ്പൻ ടീമുകൾക്ക് തന്നെയാണ് ഈ ലോകകപ്പിലും സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. 
                     അഞ്ച് കിരീടവുമായി ബ്രസീലും നാലു പ്രാവശ്യം കപ്പുയർത്തിയ ഇറ്റലിയും മൂന്ന് കിരീങ്ങൾ സ്വന്തം പേരിലെഴുതിയ ജെർമ്മനിയും രണ്ട് തവണ ലോക രാജാക്കന്മാരായ ഉറുഗ്വേയും അർജെന്റീനയും വേൾഡ് കപ്പ് വിന്നേഴ്സിന്റെ രാജകീയ ഗ്രൂപ്പിൽ ഇടം പിടിച്ച് ഇംഗ്ലണ്ടും ഫ്രാൻസും സ്പെയിനുമൊക്കെ ഫുട്ബാൾ ചരിത്രത്തിലെ ഒന്നാം നിര ടീമുകൾക്ക് വിധിക്കപ്പെട്ടതാണ് ലോകകപ്പെന്ന് തെളിയിച്ച് കഴിഞ്ഞു.. യാതൊരു സാധ്യതകളും കൽ*പ്പിക്കാത്ത ടീമുകൾ ടൂർണ്ണമെന്റിൽ അവിസ്മരണീയ പോരാട്ടം നടത്തി പ്രവ്ചനങ്ങളെ കാറ്റിൽ പറത്തി ജേതാക്കാളാകുന്ന കാഴ്ച വേൾഡ് കപ്പ് ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയും.എന്നാൽ ഫേവറിറ്റായി വന്ന് കപ്പടിച്ച നിലവിലെ ചാമ്പ്യന്മാരായ സ്പെയിൻ തെളിയിക്കുന്നത് പ്രതീക്ഷകളുടെ സമ്മർദ്ധങ്ങൾ ചാപ്യന്മാരാകുന്നതിനു തടസ്സങ്ങളില്ല എന്നതാണ്. അതു കൊണ്ട് തന്നെ മത്സരങ്ങൾ മുന്നേറുന്നതോടെ ടീം സ്പിരിറ്റിലും കളി മികവിലും ഫുൾ ഫോമിലെത്തുന്ന ടീമിന് കപ്പുയർത്താൻ സാധ്യത കൂടുതലാണെന്ന നിഗമനത്തിനാണ് കൂടുതൽ പ്രസക്തിയുള്ളത്.
                        യൂറോപ്യൻ കളിക്കളത്തിലെ കരുത്തിനും വിജയങ്ങൾക്കും മാർക്ക് കൊടുക്കുകയാണെങ്കിൽ 2010 വേൾഡ് കപ്പും 2012 യൂറോകപ്പും സ്വന്തമാക്കിയ സ്പെയിനിന് തന്നെയാണ് മുൻതൂക്കം. 
വേൾഡ് കപ്പിന് തൊട്ട് മുൻപുള്ള ചാമ്പ്യന്മാരുടെ പോരാട്ടമായ യുവേഫ ചാമ്പ്യസ് ലീഗ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്ന രണ്ട് ടീമും സ്പെയിന്റെ തന്നെ സംഭാവനകളായ റിയൽ മാഡ്രിഡും അത് ലെറ്റിക്കോ മാഡ്രിഡുമാണെന്നത് സ്പെയിന്റെ ആധിപത്യം അടിവരയിടുന്നു. യൂറോപ്പലീഗ് കിരീടം ഷോകേസ്സിലെത്തിച്ച സെവില്ലക്ക് പിറകേ ചാപ്യൻസ് ലീഗ് കിരീടം കൂടി സ്പെയിനിലേക്കെത്തുന്നതോടെ ലോകം വെട്ടിപ്പിടിക്കാൻ പൂർണ്ണമായ ആത്മ വിശ്വാസത്തോടെ തന്നെ കാളപ്പോരുകളുടെ നാട്ടുകാർക്ക് ബ്രസീലിൽ വിമാനമിറങ്ങാം. ഗോൾ കീപ്പർ കാസില്ലാസ്, മിഡ്ഫീൽഡേർസ് സാവി,ഇനിയസ്റ്റ,ഫാബ്രിഗാസ്, ഡേവിഡ് സിൽവ സ്ട്രൈക്കേഴ്സ് ഡേവിഡ് വില്ല,ഫെർണാണ്ടോ ടോറസ്, ബ്രസീലിൽ നിന്നും സ്പെയിനിലേക്ക് കൂട് മാറിയ സൂപ്പർ താരം ഡിയാഗോ കോസ്റ്റ തുടങ്ങി റിസർവ് ലിസ്റ്റിൽ വരെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ മികച്ച ഫോമിൽ പന്തു തട്ടുന്ന താര നിര ഏതു കോച്ചിനെയും അസൂയപ്പെടുത്തുന്നതാണ്. ടിക്കി ടാക്ക ശൈലിയുടെ പ്രചാരകരായ സ്പെയിൻ ടീം സമാനമായ ശൈലിയിൽ കളിക്കുന്ന ബാഴ്സലോണക്കും ബയേണ്മ്യൂണിച്ചിനും ച്യാമ്പ്യൻസ് ലീഗിലേറ്റ തിരിച്ചടി പാഠമാക്കി തന്ത്രങ്ങൾ രൂപപ്പെടുത്തിയാൽ കപ്പിൽ വീണ്ടും മുത്തമിടാൻ സാധ്യതകൾ കൂടുതലാണ്.
                    ലോകകപ്പിൽ ആതിഥേയർക്കുള്ള മേൽക്കോയ്മ പരിശോധിച്ചാൽ ഫുട്ബാളിന്റെ മണ്ണായ ബ്രസീലിൽ നിന്ന് മറ്റൊരു രാജ്യം കപ്പ് അടിക്കുമെന്ന് പറ്യാൻ ആരും ധൈര്യപ്പെടില്ല. ആദ്യ വേൾഡ് കപ്പ് അരങ്ങേറിയ 1930ൽ ഉറുഗ്വേയിൽ നിന്ന് തുടങ്ങി 34ൽ ഇറ്റലിയും 1966ൽ ഇംഗ്ലണ്ടും 1974ൽ ജെർമ്മനിയും 78 ൽ അർജെന്റീനയും 1998ൽ ഫ്രാൻസും കപ്പ് നേടിയത് സ്വന്തം രാജ്യത്ത് നടന്ന ടൂർണ്ണമെന്റിലായിരുന്നു എന്നത് ഗ്രൌണ്ട് സ്പ്പോർട്ട് എത്രത്തോളം വിജയത്തിന് ഘടകമാണെന്നത് മനസ്സിലാക്കിത്തരുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായി ചരിത്രം സൃഷ്ടിച്ച ബ്രസീൽ ടീമിലെ സൂപ്പർ സ്റ്റാറുകളെ വിജയത്തിന് വേണ്ടി പോരാടുന്ന ഒരു സംഘമാക്കി മാറ്റിയ കോച്ച് സ്കൊളാരിയുടെ തന്ത്രങ്ങൾക്ക് വില കൽ*പ്പിക്കുകയാണെങ്കിൽ ആറാം തവണയും ജേതാക്കളാകാനുള്ള ശക്തി ബ്രസീലിനുണ്ട്.
      വേൾഡ് കപ്പിന്റെ സാമ്പിൾ വെടിക്കെട്ടെന്ന് വിശേഷിപ്പിക്കുന്ന കോൺഫെഡറേഷൻ കപ്പിൽ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ചാമ്പ്യന്മാരെ തകർത്ത് കിരീടം നേടിയ കളി മികവ് വേൾഡ്കപ്പിലും നിലനിർത്തുകയാണെങ്കിൽ 2014ന്റെ ടീം ബ്രസീൽ തന്നെയായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സൂപ്പർതാരം നെയ്മർ നയിക്കുന്ന അറ്റാക്കിങ്ങ് യൂണിറ്റിന് പിന്തുണയായി പ്രതിരോധത്തിൽ നിലയുറപ്പിക്കുന്നത് വേൾഡ്ക്ലാസ് ഡിഫെൻഡർമാരായ തിയാഗോസില്വ,ഡേവിഡ് ലൂയിസ്,ഡാനിയൽ ആല്വെസ്,മാഴ്സലോ എന്നീ താരങ്ങളാണെന്നത് തന്നെ സന്തുലിതമായ ഒരു ടീമാണ് ബ്രസീലിനുള്ളതെന്ന് വിളിച്ചോതുന്നു. ഒരേ സമയം ഡിഫെൻസീവും ഒഫെൻസീവുമായി കളിക്കാൻ കഴിയുന്ന കളിക്കാർക്ക് പ്രാമുഖ്യം നൽകി സ്കൊളാരി ഒരുക്കിയ ടീം ഒറ്റയാൾ പോരാട്ടങ്ങളേക്കാൾ ടീം വർക്കിനാണ് പ്രാധാന്യമെന്നത് വിജയങ്ങളിലൂടെ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അമിത പ്രതീക്ഷകളുടെ സമ്മർദ്ധം കളിയെ ബാധിക്കാതിരുന്നാൽ ആറാം കിരീടമെന്ന് സ്വപ്നം യാദാർത്ഥ്യമാക്കാൻ ബ്രസീലിന് മുന്നിൽ വെല്ലുവിളികളില്ല.
                      സ്ഥിരതയാർന്ന പ്രക്ടനവും വിവിധ പൊസിഷനുകളിൽ യുവത്വവും പരിചയസമ്പത്തും സമാസമം ഒന്നിക്കുന്ന മികച്ച താരങ്ങളെ അണി നിരത്തിക്കൊണ്ട് എതിരാളികളെ പഠിച്ച് കളിക്കുന്ന ജെർമ്മനിയെ തോൽ*പ്പിക്കുക എന്നത് ഏത് ടീമിനും വെല്ലുവിളിയാണ്.    
      2010 വേൾഡ് കപ്പിൽ കാണികളെ കുളിരണിയിച്ച ജെർമ്മനിയുടെ അതിവേഗ ഫുട്ബാൾ സെമിയിൽ അവസാനിച്ചെങ്കിലും അതേ ടീമിന്റെ നെടും തൂണുകളായ ബാസ്റ്റ്യന്* ഷൈ്വന്സ്റ്റൈ ഗറും,തോമസ് മുള്ളറും ,മസ്യൂത് ഓസിലും ,മിറോസോവ് ക്ലോസെയും ക്യാപ്റ്റൻ ഫിലിപ്പ് ലാമും വീണ്ടും വരുമ്പോൾ കൂടെ കൂട്ട് പീടിക്കുന്നത് യുവ താരങ്ങളായ മാരിയോ ഗോട്സേയെയും,ടോണീ ക്രൂസിനെയും മാര്ക്കോക റോയ്സിനെയുമൊക്കെയാണ്. ലോകകപ്പിന്റെ സെമിഫൈനലുകളിലേക്ക് ഏറ്റവും കൂടുതൽ യോഗ്യത നേടിയിട്ടുള്ള ജെർമ്മൻ പടക്ക് ജയം എത്തിപ്പിടിക്കുന്നതിന് പെനാൾട്ടി ഷൂട്ടൌട്ടിൽ വരെ മുന്തൂക്കം നിലനിർത്താനുള്ള സാങ്കേതികത്തികവുണ്ട്.ഉന്നത നിലവാരമുള്ള കളിക്കാരും കോച്ച് ജോക്കിം ലോയുടെ തന്ത്രങ്ങളും പ്രായോഗികതയിൽ ശ്രദ്ധയൂന്നിയുള്ള മുന്നൊരുക്കങ്ങളുമൊക്കെ തുണയേകിയാൽ ബ്രസീലിൽ കൊടിയുയർത്താൻ ജെർമ്മൻ പടയ്ക്ക് നല്ല സാധ്യതകളുണ്ട്. നിർണ്ണായക പോരാട്ടങ്ങളിൽ തല കുനിക്കുന്ന സമീപകാല ചരിത്രത്തെ മറികടക്കുക എന്ന ദൌത്യം തന്നെയാണ് ജെർമ്മനിക്ക് ബ്രസീലിൽ നിറവേറ്റാനുള്ളത്. 
                   വേൾഡ് ഫുട്ബാളിലെ സൂപ്പർ അറ്റാക്കിങ്ങ് ജോഡികളുമായാണ് അർജെന്റീന പരമ്പരാഗത വൈരികളുടെ നാട്ടിൽ ബൂട്ട് കെട്ടാനിറങ്ങുന്നത്. ഏക്കാലത്തെയും മികച്ച ഫുട്ബാളർമാരുടെ നിരയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന അർജെന്റീനയുടെ സൂപ്പർ താരം ലിയണൽ മെസ്സിക്കിനി നേടാനുള്ളത് ലോകകപ്പ് കിരീടം മാത്രം. മറഡോണയുടെ മാന്ത്രികക്കാലുകൾ ഒറ്റയാൾ പോരാട്ടം നടത്തി നേടിക്കൊടുത്ത 1986 ലെ വേൾഡ് കപ്പ് പോലെ മെസ്സിയും അൽഭുതം സൃഷ്ടിക്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത് .
കൂട്ടിന് മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്യൂറോയും നപ്പോളിയുടെ ഗോൺസാലോ ഹിഗ്വൈനും കൂടിച്ചേരുമ്പോൾ ആക്രമണ ഫുട്ബാളിന്റെ കരുത്തിന്റെ മികവിൽ എതിരാളിയെ കീഴടക്കാൻ അർജെന്റീനക്ക് കഴിയുമെന്ന് തന്നെ വിശ്വസിക്കണം . ലാറ്റിനമേരിക്കൻ യോഗ്യതാറൌണ്ടിൽ ഒന്നാമതെത്തിയതും നാഷണൽ ടീമിനു വേണ്ടി മെസ്സി ഗോളടിക്കാൻ തുടങ്ങിയതും കപ്പ് നേടാനുള്ള അർജെന്റീനയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ദുർബലമായ പ്രതിരോധം മറ്റു വലിയ ടീമുകളെ അപേക്ഷിച്ച് അർജെന്റീനയ്ക്ക് തിരിച്ചടിയാണ്. കാർലോസ് ടെവസ് എന്ന ഫോമിലുള്ള സ്ട്രൈക്കർക്ക് പരിചിതമായ ബ്രസീലിയൻ മണ്ണിൽ പന്തു തട്ടാൻ അവ്സരം കൊടുക്കാത്തതും പ്രതികൂല ഘടകമാണ്. എങ്കിലും ലാറ്റിനമേരിക്കയിൽ കളിക്കുന്ന ആനുകൂല്യവും സെമി ഫൈനൽ വരെ സുഗമമായി എത്താൻ കഴിയുന്ന ടൂർണ്ണമെന്റ് ഫിക്സച്ചറും സൂപ്പർസ്റ്റാർ ലിയണൽ മെസ്സി നൽകുന്ന മുന്തൂ*ക്കവും വേൾഡ് കപ്പ് ഫേവറിറ്റുകളുടെ ലിസ്റ്റിൽ അർജെന്റീനയ്ക്ക് ഇടം നൽകുന്ന കാരണങ്ങളാണ്.
                         ലോകകപ്പ് മത്സരങ്ങളിൽ എന്നും നിലവാരം പ്രകടിപ്പിക്കുന്ന ടീമുകളിലൊന്നാണു ഇറ്റലി.
 ശക്തമായ് പ്രതിരോധ നിര കൊണ്ട് എതിർ ടീമുകളെ തളയ്ക്കാൻ കഴിയുന്ന ഇറ്റലിക്ക് സ്ട്രൈക്കർ ബലോട്ടല്ലിയുടെ ഫോം നിർണ്ണായകമായിരിക്കും.ഇംഗ്ലണ്ട് പഴയ് പ്രതാപത്തിന്റെ അടുത്തൊന്നുമില്ലെങ്കിലും വെയ്ൻ റൂണിയെന്ന സൂപ്പർ താരത്തിനോടൊപ്പം മറ്റ് യുവതാരങ്ങൾ ചേർന്ന് കളിക്കുമ്പോൾ അത് വിജയത്തിലെത്തിക്കാൻ കഴിയുന്നതിനനുസരിച്ചിരിക്കും ടൂർണ്ണമെന്റിലെ പുരോഗതി. ഇറ്റലിയും ഉറുഗ്വേയും ചേർന്നുള്ള മരണഗ്രൂപ്പിൽ നിന്ന് മുന്നേറുക എന്ന വെല്ലുവിളിയാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്.
                    വാൻ പേഴ്സിയും ആര്യൻ റോബനും നയിക്കുന്ന ഹോളണ്ട് അറ്റാക്കിങ്ങിന് 2010 വേൾഡ് കപ്പിൽ മികച്ച കളി കാഴ്ച്ചവെച്ച സ്നീഡറിന്റെ പിന്തുണ കൂടി നേടുകയാണെങ്കിൽ സ്പെയിനും ചിലിയുമുൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ കഴിയും.

        രണ്ടാം സ്ഥാനത്തെത്തുകയാണെങ്കിൽ സാക്ഷാൽ ബ്രസീലിനെത്തന്നെ നേരിടേണ്ടി വരുമെന്ന അപകടവും മുന്നിലുണ്ട്. 

പോർച്ചുഗലിന് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റോണാൾഡോയുടെ ചിറകിൽ തന്നെ പറക്കണം.നിലവിൽ ഫോമിൽ കളിക്കുന്ന 2014ലെ വേൾഡ് ഫുട്ബാളർക്ക് ലോക കപ്പ് സ്വന്തമാക്കുന്നതിന് ജെർമ്മനിയും ഘാനയുമുൾപ്പെട്ട ശക്തമായ ഗ്രൂപ്പിൽ നിന്ന് ജയിച്ച് മുന്നേറുക തന്നെ വേണം.



 പ്ലേഓഫ് കളിച്ച് യോഗ്യത നേടിയ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ പ്രതീക്ഷകൾ മുന്നേറ്റ നിരയിലെ കരീം ബെൻസേമയിലും 2013 ലെ യൂറോപ്യൻ ബെസ്റ്റ് പ്ലെയറായ ഫ്രാങ്ക് റിബറിയിലുമാണ്. 
മിഡ്ഫീൽഡിൽ നിന്നും ഉദിച്ചുയരുന്ന പുത്തൻ വാഗ്ദാനം പോൾ പോഗ്ബയും കൂടിച്ചേരുമ്പോ*ൾ സിദാന്റെ നാട്ടുകാർക്ക് സൌത്ത് ആഫ്രിക്കൻ വേൾഡ് കപ്പിലെ നാണക്കേട് മായ്ച്ച് കളയാൻ കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം.
                   കോപ്പാ അമേരിക്കൻ ചാമ്പ്യന്മാരായ ഉറുഗ്വെ എന്നെത്തെയും പോലെ അവസാന അങ്കത്തിൽ കടമ്പ കടന്നാണ് ലോകകപ്പിനെത്തുന്നത്. ബ്രസീലിൽ കപ്പെടുത്ത ചരിത്രം കൂട്ടിനുള്ള ഉറുഗ്വേക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബെസ്റ്റ് പ്ലെയറായ ലൂയിസ് സുവാരസും , പി.എസ്. ജി താരം എഡിസൺ കവാനിയും വെറ്ററൻ താരം ഡിയാഗോ ഫോർലാനും ചേർന്നുള്ള കൂട്ട്കെട്ടിൽ പ്രതീക്ഷയർപ്പിക്കാം.    
അത് ലെറ്റിക്കോ മാഡ്രിഡ് താരം ഡിയാഗോ ഗോഡിൻ, ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്ലേര തുടങ്ങി മികച്ച താരങ്ങളാൽ സമ്പന്നമായ ഉറുഗ്വേക്ക് സ്ഥിരത നില നിർത്താനായാൽ മാറാക്കാന വീണ്ടും സ്വപ്നം കണ്ട് തുടങ്ങാം. 
ഏഷ്യൻ ടീമുകളിൽ ഹോണ്ടയും കഗാവയും അണി നിരക്കുന്ന ജപ്പാന് തന്നെയാണ് അൽഭുതങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ളവർ.
യൂറോപ്യൻ ടീമുകളിൽ ഇടം പിടിച്ചിട്ടുള്ള കളിക്കാരെക്കൊണ്ട് സമ്പന്നമായ ജപ്പാനിൽ തന്നെയാണ് ഏഷ്യക്ക് പ്രതീക്ഷിക്കാനുള്ളതും. ആഫ്രിക്കയിൽ നിന്ന് ഘാനയും ഐവറി കോസ്റ്റും നെയ്ജീരിയയും വലിയ ടീമുകൾക്കെതിരെ ഏറ്റുമുട്ടാൻ ശേഷിയുണ്ടെന്ന് തെളിയിച്ചവരാണ്.
ദിദിയർ ദ്രോഗ്ബയും ജെർവീഞ്ഞോയും യായാടുറോയുമൊക്കെ ഐവറി കോസ്റ്റിന് നൽകുന്ന ആധിപത്യം റിസൾട്ടിലേക്ക്ത്തിക്കുമോ എന്നത് ആഫ്രിക്കൻ ഫുട്ബാൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യോഗ്യതാറൌണ്ടിൽ മുടന്തി വന്നതാണെങ്കിലും ഒളിമ്പിക്സ് സർണ്ണമെഡൽ നേടിയ മെക്സിക്കൻ യുവനിരയുടെ കരുത്ത് തള്ളിക്കളയാൻ കഴിയില്ല്. ജാവിയർ ഹെർണാണ്ടസും ജിയോവാനി ദോസ് സാന്റോസും ഫോർവേഡുകളായി കളിക്കുന്ന മെക്സിക്കൻ ടീം വേൾഡ് കപ്പിൽ മികച്ച പോരാട്ടങ്ങൾ നടത്തി മികവ് തെളിയിച്ചവരാണ്.
                      പ്രവ്ചനങ്ങളെ അട്ടിമറിച്ച് കറുത്ത കുതിരകളായി മുന്നേറുന്ന ടീമുകൾ ഓരോ വേൾഡ് കപ്പിന്റെയും അൽഭുത കാഴ്ചയാണ്. ബ്രസീൽ വേൾഡ് കപ്പിൽ കറുത്ത കുതിരകളാകാൻ സാധ്യതയുള്ള ടീമുകളാണ് ബെൽജിയവും കൊളംബിയയും ചിലിയും. യൂറോപ്പിൽ തിളങ്ങി നിൽക്കുന്ന ഒരു കൂട്ടം താരങ്ങളുമായാണ് ബെൽജിയം ബ്രസീലിലെത്തുന്നത് .
മാഞ്ചസ്റ്ററ് സിറ്റിയുടെ ഡിഫന്റർ വിൻസന്റ് കൊമ്പനി,അത് ലെറ്റിക്ക് മാഡ്രിഡിന്റെ ഗോൾകീപ്പർ കൊർട്ടോയിസ്,മാഞ്ചസ്റ്ററ് യുണൈറ്റെഡിന്റെ മിഡ്ഫീൽഡർ ഫെല്ലൈനി, എവർട്ടൻ താരം ലുക്കാക്കു ചെത്സിയുടെ മുന്നേറ്റപ്പോരാളി എഡിൻ ഹസാർഡ് തുടങ്ങി സൂപ്പർസ്റ്റാറുകളാൽ സമ്പന്നമായ ബെൽജിയം കടലാസിലെ കളി കളിക്കളത്തിലെടുത്താൽ എതിരായെത്തുന്ന വമ്പൻ ടീമുകൾ തോൽക്കുന്ന കാഴ്ചക്ക് ഈ വേൾഡ് കപ്പ് സാക്ഷ്യം വഹിക്കും.
ലാറ്റിനമേരിക്കൻ യോഗ്യത റൌണ്ടിൽ അർജെന്റീനക്ക് തൊട്ട് പിറകെ രണ്ടം സ്ഥാനം സ്വന്തമാക്കിയ കൊളംബിയ ലോകകപ്പിനു മുന്നോടിയായി നടന്ന സൌഹൃദമത്സരങ്ങളിലെല്ലാം ബിഗ്ടീമുകളെ വിറപ്പിച്ച് ബ്രസീലിൽ കരുത്ത് തെളിയിക്കുമെന്ന ദൃഢപ്രതിജ്ഞയുമായാണെത്തുന്നത്. പരിക്കിൽ നിന്ന് മോചിതനായെത്തുന്ന ലോകോത്തര ഫോർവേഡ് റഡാമൽ ഫൽകാവോയുടെ ബൂട്ടുകൾ വീണ്ടും വലകുലുക്കിത്തുടങ്ങിയാൽ വാൾഡർമയുടെയും ഹിഗ്വിറ്റയുടെയും പിൻ ഗാമികൾക്ക് ബ്രസീലിൽ നിന്ന് വെറും കയ്യോടെ മടങ്ങേണ്ടി വരില്ല. സ്പെയിനും ഹോളണ്ടുമടങ്ങുന്ന ഗ്രൂപ്പിലുൾപ്പെട്ടത് മാത്രം പ്രതികൂലമായി നിൽക്കുന്ന ചിലിക്ക് രണ്ടാം റൌണ്ടിൽ എത്തിപ്പെടാൻ കറുത്ത കുതിരകളാകുക തന്നെ വേണം.
ബാഴ്സലോണയുടെ താരം അലക്സി സാഞ്ചസും യുവന്റ്സിന്റെ കളിക്കാരൻ ആർതുറോ വിഡാലും ഒന്നിക്കുന്ന ചിലിയുടെ ആക്രമണവീര്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആദ്യത്തെ അട്ടിമറി ഈ ഗ്രൂപ്പിൽ നിന്നു തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

               കണക്കുകളും ചരിത്ര വസ്തുതകളും വെച്ചുള്ള പല നിഗമനങ്ങളും ഫുട്ബാൾ ലോകം ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ നിന്ന് കപ്പെടുക്കാൻ യൂറോപ്യൻ ടീമുകൾക്കിതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് തവണ തുടർച്ചയായി കപ്പ് യൂറോപ്പിന് വിട്ട് കൊടുക്കാൻ ലാറ്റിനമേരിക്ക സമ്മതിച്ചിട്ടില്ല. 2006ൽ ഇറ്റലിയും 2010ൽ സ്പെയിനും നേടിയത് കൊണ്ട് തന്നെ മൂന്നാമൂഴം ലാറ്റിനമേരിക്കൻ രാജ്യത്തിനാണെന്ന് കണക്ക് കൂട്ടി കാത്തിരിക്കുന്നവരുമുണ്ട്. 2010 ല് പേൾ നീരാളി നടത്തിയ പ്രവചനങ്ങളുടെ കൃത്യതയിൽ ആകൃഷ്ടരായി 2014ലും പുതിയ പേളുകൾക്കായുള്ള അന്വേഷണങ്ങൾ നടത്തുന്നവരുമുണ്ട്. ഒരു കാര്യമുറപ്പാണ് ഫുട്ബാളിനെ അതിരറ്റ് സ്നേഹിക്കുന്ന ബ്രസീലിയൻ ആരാധകർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ ആരു ജയിച്ചാലും അത് ഫുട്ബാൾ പ്രേമികൾക്ക് നല്ലൊരു വിരുന്നൂട്ട് തന്നെയായിരിക്കും.

 പ്രതിഷേധങ്ങളും സമരങ്ങളും കൊണ്ട് ബ്രസീൽ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ലോകകപ്പിന്റെ പന്ത് ‘ബ്രസൂക്ക‘ മൈതാനങ്ങളിലൂടെ മൂളിപ്പറക്കുമ്പോൾ എല്ലാം മറന്ന് ഫുട്ബാളിനായി ഒത്തുകൂടാതിരിക്കാൻ സിരകളിൽ ഫുട്ബാൾ ലഹരിയൊഴുകുന്ന നാട്ടുകാർക്ക് കഴിയില്ലെന്ന് തന്നെ കരുതാം. ലോകത്തെ ഫുട്ബാൾ പ്രേമികൾ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നതും ആ പ്രതീക്ഷകളോടെയാണ്.

Saturday, May 26, 2012

ചരിത്രം തിരുത്താന്‍ വരുന്നു.. ബ്രസീല്‍!!!


രിത്രമുറങ്ങുന്ന മാറക്കാനയുടെ മണ്ണില്‍ നിന്ന് ചിറകടിച്ചുയരാന്‍ പുതിയൊരു കൂട്ടം കാനറിപക്ഷികള്‍ ഒരുങ്ങുകയാണ്. കണ്ണീരു വീണ മൈതാനത്തിന്റെ പുല്‍ക്കൊടികളില്‍  വിജയാരവം കൊണ്ട് കണക്ക് തീര്‍ക്കാന്‍ ഇതിലും വലിയൊരവസരം ബ്രസീലിയന്‍ കാലാള്‍പ്പടക്കിനി കിട്ടാനില്ല. അഞ്ചുവട്ടം ലോകചാപ്യന്മാ‍രായിട്ടും ഫുട്ബാളിന്റെ രാജാക്കന്മാരായി അരങ്ങു വാണിട്ടും ഫുട്ബാള്‍താരങ്ങളിലെ സൂപ്പര്‍സ്റ്റാറുകളാല്‍ സമ്പന്നരായിട്ടും കിട്ടാത്ത സംതൃപ്തിക്ക് വേണ്ടിയാണ് ബ്രസീലിയന്‍ ജനത മാറക്കാനയിലേക്ക് ഉറ്റുനോക്കുന്നത്.

2014 വേള്‍ഡ് കപ്പിന്റെ ആതിഥേയസ്ഥാനം നേടിയെടുത്ത അന്നു മുതല്‍ കുറിച്ചിട്ടതാണ് മാറക്കാനയില്‍ മറ്റൊരു ഫൈനല്‍ സ്വപ്നം.

1950ലെ വേള്‍ഡ്കപ്പ് ഫൈനലില്‍  രണ്ടു ലക്ഷത്തോളം വരുന്ന സ്വന്തം കാണികളുടെ മുന്‍പില്‍ തലകുനിച്ച സെലക്കാഗോ വീരാളികളുടെ മാഞ്ഞുപോയ പുഞ്ചിരിയെ തൊട്ടുണര്‍ത്താന്‍ , വേണം.. ഈ കപ്പ് ബ്രസീലിന്... ഫുട്ബാളിന്റെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച ആ തോല്‍വിയെ ഒരു ദേശീയദുരന്തം പോലെയാണ് ബ്രസീലുകാര്‍ ഇന്നും കാണുന്നത്. കാരണം ജയം ഉറപ്പിച്ച ഒരു കളി അതും അന്ന് താരതമ്യേന ദുര്‍ബലരരായ ഒരു ടീമിനോട് സ്വപ്നത്തില്‍ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം.
                 നാലു ടീമുകളുള്ള ഫൈനല്‍ റൌണ്ടില്‍  ഒന്നാമതെത്തുന്നവര്‍
കപ്പ് നേടുന്ന അന്നത്തെ ടൂര്‍ണ്ണമെന്റില്‍ ആദ്യത്തെ രണ്ടു മാച്ചുകളില്‍ സ്വീഡനെ 7-1 നും സ്പെയിനെ 6-1 നും അരിഞ്ഞിട്ട ബ്രസീലിന് ഫൈനല്‍ മാച്ചില്‍ സമനില മാത്രം കൊണ്ട് തന്നെ വേള്‍ഡ് കപ്പില്‍ മുത്തമിടാം എന്ന സ്തിഥി കൈവന്നിരുന്നു. ഉറുഗ്വേയാകട്ടെ സ്പെയിനിനോട് 2-2 ഉം സ്വീഡനോട് 3-2 മായി കഷ്ടിച്ച്  കടന്നു കൂടുകയായിരുന്നു. ഒരു പക്ഷേ കളിക്കും മുമ്പേ ജയമുറപ്പിച്ച അമിതാഹ്ലാദം തന്നെയായിരിക്കും തിരിച്ചടിക്കുള്ള പ്രധാന കാരണം. ‘ലോക ചാമ്പ്യന്മാര്‍‘ എന്ന തലക്കെട്ടില്‍ ബ്രസീല്‍ ടീമിന്റെ ഫോട്ടോയുമായി കളി തുടങ്ങും മുമ്പേ അച്ചടിച്ച് വിതരണം ചെയ്ത ന്യൂസ് പേപ്പര്‍ കണ്ട് അരിശം പൂണ്ട ഉറുഗ്വേ ക്യാപ്റ്റന്‍ പത്രക്കെട്ടുകള്‍ക്ക് മേലേ മൂത്രമൊഴിച്ച് കളിക്കൊരുങ്ങാന്‍ സഹകളിക്കാരോട് ഉത്തരവിടുകയുണ്ടായത്രെ! ബ്രസീലിനോട് പിടിച്ച് നില്‍ക്കണമെങ്കില്‍ പ്രതിരോധപ്പൂട്ടീട്ട് പൂട്ടണമെന്ന്  ഓര്‍മ്മപ്പെടുത്തിയ കോച്ചിന്റെ തീരുമാനത്തെ വകവെക്കാതെ ആക്രമിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ സ്പെയിന്റെയും സ്വീഡന്റെയും ഗതിയാകുമെന്ന് തിരുത്തിയ ക്യാപ്റ്റന്‍ വരേല ഉറുഗ്വേ കളിക്കാരെ ഉത്തേജിപ്പിക്കുന്നതില്‍ വിജയിച്ചതു തന്നെയാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്.ആദ്യപകുതിയിലെ ബ്രസീലിയന്‍ മുന്നേറ്റങ്ങളെ ശക്തമായി  പ്രതിരോധിച്ച ഉറുഗ്വേ രണ്ടാം പകുതിയില്‍ ഒരു ഗോളടിച്ച് വിജയാ‍ഹ്ലാദം തുടങ്ങിയ ബ്രസീലിയന്‍ കളിക്കാരുടെ ആലസ്യം മുതലെടുത്ത്  66അം മിനിറ്റില്‍ സമനില ഗോള്‍ നേടി. ആര്‍ത്തിരമ്പുന്ന ഗാലറികളെ നിശ്ശബ്ദ്ധരാക്കി കളി തീരാന്‍ 11 മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ ഉറുഗ്വേ അടിച്ച ഗോള്‍ ബ്രസീലിയന്‍ വലക്കുള്ളില്‍ കറങ്ങിത്തിരിയുന്നത് കണ്ട് ഞെട്ടിത്തരിച്ചിരിക്കാനേ സാംബാ സപ്പോര്‍ട്ടര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ..കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട വിജയത്തെയോര്‍ത്ത് കണ്ണീര്‍വാര്‍ത്ത അമ്പതുകളിലെ ഫുട്ബാള്‍ പ്രേമികള്‍ ഒരിക്കല്‍ കൂടി കാത്തിരിക്കുകയാണ്.പുതുതലമുറയില്‍പ്പെട്ടവര്‍ പകരം വീട്ടി പിടിച്ചടക്കുന്ന ലോക ഫുട്ബാള്‍ കിരീടം.
                  ജയങ്ങള്‍ കൊണ്ട് തെക്കനമേരിക്കയിലും വന്‍കരക്കപ്പുറത്തും പേര് നിലനിര്‍ത്തിയിരുന്നെങ്കിലും 2010 വേള്‍ഡ്കപ്പില്‍ ക്വാര്‍ട്ടറില്‍ തോറ്റതോടെ ദുഗയുടെ പട്ടാളപ്പടക്ക് മരണമണി മുഴങ്ങി. പുതിയ കോച്ചായി സ്ഥാനമേറ്റെടുത്ത മാനോ മെനസിസിന് സാംബാശൈലിയില്‍ തന്നെ ലോകം വാഴാന്‍ പുതിയൊരു ടീ‍മിനെ വളര്‍ത്തിയെടുക്കാനുള്ള അവ്സരമാണ് സിബി എഫ് നല്‍കിയിരിക്കുന്നത്. യൂറോപ്പിലെ വന്‍ ശക്തികളുമായി കൊമ്പുകോര്‍ക്കാനുള്ള പരിചയസമ്പത്ത് നേടിയെടുക്കുക എന്നത് തന്നെയാണ് ബ്രസീലിയന്‍ യുവനിരയുടെ വെല്ലുവിളി.കോപ്പാ അമേരിക്കയില്‍ തോറ്റിട്ടും കോച്ചിനെ മാറ്റാതെ പരീക്ഷണം തുടരുന്നതും അതു കൊണ്ടുതന്നെയാണ്. സ്വന്തം നാട്ടിലെ വേള്‍ഡ്കപ്പില്‍ ബ്രസീലിയന്‍ ടീം  തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ പന്തുതട്ടണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത് 1982 വേള്‍ഡ്കപ്പില്‍  ഫല്‍കാവോയും സീക്കോയും സോക്രട്ടീസുമൊക്കെ അണിനിരന്ന ടീമുമായാണ് എന്നത് തന്നെ കളിക്കമ്പക്കാര്‍ക്ക് പ്രിയം കാല്പന്ത് കളിയിലെ കലാകാരന്മാരോടാണെന്നത് അടിവരയിടുന്നു. 

 

  ബ്രസീല്‍ ഫുട്ബാളിന്റെ സൌന്ദര്യം ലോകത്തിനു മുന്‍പില്‍ കാണിച്ചു കൊടുത്ത ടീമിലെ പ്രമുഖ കളിക്കാരനും എഴുത്തുകാരനുമൊക്കെയായ സോക്രട്ടീസ് അടുത്ത് മരിക്കും വരെയും കളിയഴകിനെ കൊന്ന് ജയം വെട്ടിപ്പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന കോച്ചുമാരെ വിമര്‍ശിക്കുന്നതില്‍ പിശുക്ക് കാണിച്ചിരുന്നില്ല.
              റൊണാള്‍ഡോ,റിവാള്‍ഡോ,റൊണാള്‍ഡീഞ്ഞോ ത്രയം അനശ്വരമാക്കിയ പ്രശസ്തമായ  ‘ജോഗോബൊനിറ്റോ‘  പ്ലേ സ്റ്റൈലിനു ശേഷം പുതിയൊരു ആക്രമണ കൂട്ടുകെട്ട് മുന്നണിയില്‍ ഒത്തു ചേരാത്തത് തന്നെയായിരുന്നു ടീമിന്റെ മുഖ്യ പ്രശ്നം.എന്നാല്‍ ആ കുറവ് നികത്താന്‍ യുവതാരങ്ങളുടെ പുതിയൊരു കൂട്ടുകെട്ട് മഞ്ഞക്കുപ്പായവുമിട്ട് കാത്തിരിക്കുന്നു എന്നതാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്.                   

ലോകഫുട്ബാളിലെ പുത്തന്‍ വാഗ്ദാനങ്ങളെന്ന് വിശേഷിപ്പിക്കുന്ന നെയ്മറും,ലൂ‍കാസ് മൌറയും, ലിയണാഡോ ഡാമിയോയും ഒന്നു ചേരുന്ന പുതിയ അറ്റാക്കിംഗ് ഗ്രൂപ്പിന് ഒത്തിണക്കത്തോടെ പന്തുതട്ടാന്‍ കഴിഞ്ഞാല്‍ യൂറോപ്യന്‍ ക്ലബ് ലോകത്തെ ഒന്നാംനിര ഡിഫന്റര്‍മാര്‍ സ്വന്തമായുള്ള മഞ്ഞപ്പടക്ക് ഏതു ടീമുമായും ഏറ്റുമുട്ടാനുള്ള  മികവുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.
                    ഫുട്ബാളിന്റെ രാജാവായ പെലെയ്ക്കു ശേഷം ബ്രസീ‍ലിയന്‍ ക്ലബ്ബായ സാന്റോസിനെ  സൌത്ത് അമേരിക്കന്‍ ചാമ്പ്യന്‍സ് പട്ടം നേടിക്കൊടുത്തത് 2011 ലെ മികച്ച സൌത്ത് അമേരിക്കന്‍ പ്ലെയറായ നെയ്മറിന്റെ മിടുക്കായിരുന്നു. ഡ്രിബ്ലിംങ്ങും  വേഗതയും ഗോളടിമികവും കൊണ്ട് പുതിയ പെലെ എന്ന് ഫുട്ബാള്‍ ലോകം വിശേഷിപ്പിക്കുന്ന നെയ്മറിനെ സ്വന്തമാക്കാന്‍   യൂറോപ്പിലെ മുന്‍ നിരക്ലബ്ബുകളായ ബാഴ്സിലോണയും റിയല്‍മാഡിഡും മത്സരിക്കുകയാണ്. 

2011ലെ ഫിഫാ ലോകഫുട്ബാളര്‍ മത്സരത്തിലേക്ക് നോമിനേഷന്‍ ലഭിച്ച ഏക സൌത്ത് അമേരിക്കന്‍ കളിക്കാരന്‍ നെയ്മര്‍ ആയിരുന്നു എന്നതും ഈ ഇരുപതുകാരനെ ശ്രദ്ധേയനാക്കുന്നു.മികച്ച ഗോളിനായുള്ള ഫിഫയുടെ ഫ്രാങ്ക്പുഷ്കാസ് പുരസ്കാരം 2011ല്‍ സ്വന്തമാക്കിയ നെയ്മറിന്റെ ഗോളുകള്‍ തുടര്‍ച്ചയായി മികച്ച ഗോളുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു എന്നത് തന്നെ 2014 വേള്‍ഡ്കപ്പില്‍ ബ്രസീലിന്റെ തുരുപ്പ് ചീട്ട് നെയ്മര്‍ തന്നെയായിരിക്കും എന്നതിന് തെളിവാണ്.
                സാവോപോളോയുടെ അറ്റാക്കിംങ്ങ് മിഡ്ഫീല്‍ഡറായ ലൂകാസ് മൌറ ഒരേ സമയം ഗോളടിക്കുകയും ഗോളടിപ്പിക്കുകയും  ചെയ്യുന്ന കളിക്കാരനാണ്.കരുത്തും ടാക്ലീംങ്ങ് മികവും സ്വന്തമായുള്ള ഈ 19 വയസ്സുകാരന്‍ ഏതു പ്രതിരോധപ്പൂട്ടും തുളച്ചു കയറാനുള്ള മിടുക്കുണ്ടെന്നാണ് സമീപകാലപ്രകടനങ്ങള്‍ കാണിക്കുന്നത്. 

സാക്ഷാല്‍ റൊണാള്‍ഡോ തന്നെ തന്റെ പിന്‍ ഗാമിയായിക്കരുതുന്ന ലിയണാര്‍ഡോ ഡാമിയോ ബ്രസീലിയന്‍ ക്ലബ്ബായ ഇന്റെര്‍നാഷണലിന്റെ ഗോള്‍ മെഷീനാ‍ണ്.അര്‍ജെന്റീനക്കെതിരെ വിസ്മയിപ്പിക്കുന്ന ഒരു ട്രിക്കുമായി കാണികളെ അമ്പരപ്പിച്ച ഡാമിയോയും യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കെറ്റിലെ വിലപിടിപ്പുള്ള താരമാണ്.

     2012 ഒളിമ്പിക്സിന് വേണ്ടിയും ബ്രസീലിന് വേണ്ടി ബൂട്ട് കെട്ടുന്നത് ഇതേ അറ്റാക്കിംഗ് ത്രയമായത് കൊണ്ട് തന്നെ വേള്‍ഡ് കപ്പിന് മുമ്പ് തന്നെ നാഷണല്‍ടീമിനായി ഒരുമിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്.ആതിഥേയരായത് കൊണ്ട് യോഗ്യാതാമത്സരങ്ങളില്ല്ലാത്തതിന്റെ
പരിചയക്കുറവ് തീര്‍ക്കാന്‍ സൌഹൃദമത്സരങ്ങളും 2013ഇലെ കോണ്‍ഫെഡറേഷന്‍ കപ്പും മാത്രമേയുള്ളൂ എന്നത് വേള്‍ഡ്കപ്പിനൊരുങ്ങുന്ന ടീമിന് പരിചയക്കുറവുണ്ടാക്കും. പ്രത്യേകിച്ചും യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിച്ചു പരിചയമില്ലാത്ത സ്ട്രൈക്കര്‍മാര്‍ ഫസ്റ്റ് ഇലവനില്‍ സ്ഥാനം പിടിക്കുമ്പോള്‍..എങ്കിലും ബാഴ്സലോണയുടെ ഡാനിയല്‍ ആല്‍വെസും എസി മിലാന്റെ തിയാഗോസില്‍വയും റിയല്‍ മാഡ്രിഡിന്റെ മാഴ്സലോയും  ചെത്സിയുടെ ഡേവ്വിഡ് ലൂ‍യിസും ചേരുന്ന പ്രതിരോധ നിര നല്‍കുന്ന മേധാവിത്വം അറ്റാക്കിംഗ് നിരക്ക് ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മിഡ്ഫീല്‍ഡില്‍ എണ്ണയിട്ട യന്ത്രം പോലെ പായുന്ന റാമിറസും  സാന്റോസിന്റെ പ്ലേമേക്കര്‍ ഗാന്‍സോയും പോര്‍ട്ടോയുടെ സ്ട്രൈക്കറ് ഹല്‍ക്കും കൂടി ഒത്തു ചേരുന്നതോടെ ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരു ഫുട്ബാള്‍ കാവ്യം രചിക്കാന്‍ കളിയെഴുത്തുകാര്‍ക്ക് കാത്തിരിക്കാം.

                  ഓര്‍ക്കുക... ഇംഗ്ലണ്ട് ഗോളി സീമാനെ കാഴ്ചക്കാരനാക്കി വലയില്‍ ഊര്‍ന്നിറങ്ങിയ കരിയിലകിക്കുമായി ഫുട്ബാള്‍ ലോകത്ത് മാന്ത്രികത സൃഷ്ടിച്ച  റോണാള്‍ഡീ‍ഞ്ഞോയും   വിങ്ങുകളിലൂടെ തിരമാലകള്‍ പോലെ കയറി ഇറങ്ങുന്നതിനിടക്ക് ബുള്ളറ്റ് ഷോട്ടുകള്‍ കൊണ്ട് വല കുലുക്കുന്ന മൈക്കണും ഫുട്ബാള്‍ പ്രേമികളുടെ പ്രിയ താരവും മിഡ്ഫീല്‍ഡിലെ വസന്തവുമായ കാക്കയും ഒരു വിളിപ്പുറത്ത് കാത്തിരിപ്പുണ്ട്.

2014 ജൂലൈ 13ന്റെ രാവില്‍ സാംബാസംഗീതം അലയടിക്കുന്ന മാറക്കാന സ്റ്റേഡിയത്തിന്റെ  മദ്ധ്യത്തില്‍ ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികളെ തൊണ്ണൂറ് നിമിഷങ്ങളോളം പുളകം കൊള്ളിച്ചു കൊണ്ട് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍  വാനിലുയരുന്ന കാനറിക്കൂട്ടത്തെ വരവേല്‍ക്കാന്‍  വിണ്ണില്‍ പൊട്ടിവിടരുന്ന പൂത്തിരിപ്പൂക്കള്‍ക്ക് ഒരേ നിറമായിരിക്കട്ടെ...മഞ്ഞയും പച്ചയും കലര്‍ന്ന ബ്രസീലിയന്‍ പതാകയുടെ അതേ നിറത്തില്‍ നൃത്തം ചവിട്ടുന്ന സാംബാസ്നേഹികള്‍ മാറക്കാനയുടെ മാസ്മരികതയില്‍ ചരിത്രത്തെ തിരുത്തിക്കുറിക്കുന്നത് കാണാന്‍ കാല്പന്തുകളിയെ സ്നേഹിക്കുന്നവര്‍ക്ക് ദിനങ്ങളെണ്ണി കാത്തിരിക്കാം.

            

       

         

                 

Wednesday, December 7, 2011

സാമൂഹ്യപുസ്തകം ചിതലരിക്കുമ്പോള്‍...


സ്കൂള്‍ പഠനകാലത്ത്  ചൊല്ലുന്ന 'ഭാരതം എന്റെ നാടാണ്..എന്നു  തുടങ്ങുന്ന പ്രതിജ്ഞ  അവസാനിക്കുന്നത് ഈ വരികളിലൂടെയാണ്.  “ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും ”. വിദ്യാഭ്യാസത്തിന്റെ സ്മഗ്രലക്ഷ്യം സാമൂഹ്യ പുരോഗതിയാണെന്നും പറയപ്പെടുന്നു.എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉദ്യോഗങ്ങളില്‍ വ്യാപ്രൃതരായതിനു ശേഷം സാമൂഹ്യസേവനത്തിന്റെ പാത സ്വീകരിക്കുന്നവര്‍ എത്രത്തോളമുണ്ട് എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്!
                സാമ്പത്തികമായി ഉന്നതങ്ങളിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആഢംബര ജീവിതത്തിലേക്ക് കാലെടുത്തു വെക്കുവാനാണ് ബഹുപൂരിപക്ഷവും ശ്രദ്ധിക്കുന്നത്. ടെക്നോളജി മുന്നേറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുഖലോലുപതയില്‍ ആടിയുല്ലസിക്കുവാന്‍ ഒന്നിനുമുകളില്‍ ഒന്നായി ദിനം തോറും വ്യത്യസ്ഥ പ്രൊഡക്റ്റുകള്‍ വിപണിയില്‍ നിറഞ്ഞു കൊണ്ടിരിക്കേ മറ്റുകാര്യങ്ങള്‍ക്ക് തങ്ങളുടെ വേതനം മാറ്റിവെക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. മാതാപിതാക്കളാവട്ടെ തങ്ങളുടെ കുട്ടി മറ്റു കുട്ടികളെക്കാള്‍ ഒരു പടി മുന്നിലാണെന്ന് കാണിക്കുവാന്‍ വെമ്പുന്നതു കൊണ്ട് അതിനു കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ പുറം ലോകത്തിനു മുമ്പില്‍ പൊങ്ങച്ചം പറഞ്ഞും കാണിച്ചും സായൂജ്യമടയുകയും ചെയ്യുന്നു. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ മുന്നണിയിലേക്കെത്തിക്കാന്‍ ഉപദേശം നല്‍കുകയോ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ ഇന്നു വിരളമാണ്.
               അടുത്തിടെ ബാലപീഡനങ്ങളെക്കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി പറയുകയുണ്ടായി. ‘ഇന്നു സ്വന്തം കാര്യം നോക്കാന്‍ മാത്രമേ കുട്ടികള്‍ ശ്രദ്ധിക്കുന്നുള്ളൂ.വീടുകളില്‍ നിന്നും ആ രീതിയിലുള്ള ഉപദേശമാണ് അവര്‍ക്കു കിട്ടുന്നത്. സഹപാഠികളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ഇടപെടാന്‍ പോലും മടി കാണിക്കുകയാണ്.’
 ഈ   തരത്തില്‍ സങ്കുചിതമായി മാത്രം ചിന്തിക്കുന്ന കുട്ടികള്‍ അവരുടെ ഒന്നാം സ്ഥാനങ്ങളിലേക്ക് കുതിക്കുമ്പോള്‍, ആ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ തന്നെ സൃഷ്ടിക്കുന്ന സ്വാര്‍ത്ഥതയുടെ മറ്റൊരു ലോകത്തിലേക്കല്ലേ യാത്ര നടത്തുന്നത്? അണുകുടുംബങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വൃദ്ധ സദനങ്ങളിലേക്കും തെരുവുകളിലേക്കുമൊക്കെ മാതാപിതാക്കള്‍ പുറന്തെള്ളപ്പെടുന്നതിന് പ്രത്യേകം കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടതില്ലല്ലോ!
                 വൃദ്ധനായ പിതാവിനെ,അതും ഓര്‍മ്മക്കുറവും കേള്‍വിക്കുറവും മൂലം ശാരീകമായി അവശനായ ഒരു മനുഷ്യനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച മക്കളെക്കുറിച്ചൊരു വാര്‍ത്ത പത്രത്തില്‍ വരികയുണ്ടായി. “ഈ വൃദ്ധനെ ആരെങ്കിലും ബസ്സ് കയറ്റി താഴെ കാണുന്ന അഡ്രസ്സിലെക്കെത്തിക്കുക.വണ്ടിക്കൂലി ഇതിലുണ്ട്”. എന്നൊരു കുറിപ്പ് മകളുടെ വക ബാഗിലുണ്ടായിരുന്നു. പോലീസ് അതിലുള്ള അഡ്രസ്സുമായി ബന്ധപ്പെട്ടപ്പോള്‍ “മക്കള്‍ക്കില്ലാത്ത സ്നേഹം തങ്ങള്‍ക്കില്ലെന്നും,വൃദ്ധന്റെ സംരക്ഷണം ഏറ്റെടുക്കില്ലെന്നുമാണ് മറുപടി ലഭിച്ചത്. അതോടെ പോലീസ് അയാളെ ശരണാലയത്തിലേക്കയക്കുകയാണുണ്ടായത്. സ്വന്തം മാതാപിതാക്കളെപ്പോലും സംരക്ഷിക്കാന്‍ വിസമ്മതിക്കുന്ന മക്കളുള്ള ഈ ലോകത്ത് സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പറയുന്നത് തന്നെ തെറ്റായിപ്പോകും!
                ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിച്ചു കൊണ്ടിരിക്കുന്നവര്‍ ഒരു ഭാഗത്തുള്ളപ്പോള്‍ ദാരിദ്ര്യവും രോഗങ്ങളും  മൂലം കഷ്ടതയനുഭവിക്കുന്ന മറ്റൊരു വിഭാഗവും ഈ സമൂഹത്തില്‍ തന്നെ ജീവിക്കുന്നുണ്ടെന്നത് മറന്നു കൂട . സ്വത്ത് സമ്പാദനം മാത്രം ലക്ഷ്യമാക്കുന്നവര്‍ ധാര്‍മ്മികതയേക്കാള്‍ പ്രൊഫഷണലിസത്തിനു മുന്‍ തൂക്കം കൊടുക്കുമ്പോള്‍  സമൂഹം മൂല്യച്യുതികളിലേക്കാണ്ടുപോവുകയാണ്.
                ഒരു വിവാഹചടങ്ങിനിടെ വിദേശങ്ങളില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന കുറച്ച് ചെറുപ്പക്കാരുടെ കൂടെ യാത്ര ചെയ്യുകയുണ്ടായി. അവരുടെ കാര്യമായ സംസാര വിഷയം കിട്ടുന്ന ശമ്പളത്തിന്റെ വിവരണവും ലക്ഷങ്ങള്‍ പൊട്ടിച്ചു കൊണ്ടു നടത്തിയ ഷോപ്പിങ്ങുകളും മാര്‍ക്കെറ്റില്‍ ലഭ്യമായ വിലപിടിപ്പുള്ള കാറുകളെക്കൂറിച്ചും  ആഢംഭര ഭവനം പണിയുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുമൊക്കെയായിരുന്നു .അതിന്റെ കൂടെ സ്വന്തം നാടിനെയോര്‍ത്തുള്ള വേവലാതിയും.‘വികസനമില്ലാത്ത ഈ നാട്ടില്‍ എങ്ങിനെ ജീവിക്കും! സുഖമായി യാത്ര ചെയ്യാന്‍ കഴിയാത്തവിധം വീതി കുറഞ്ഞു പൊട്ടിപ്പൊളിഞ്ഞ  റോഡിനെയോര്‍ത്തുള്ള ദു:ഖം! അതിനിടക്കു ഒരാളുടെ വക കമന്റ്. “കുറച്ചു ദരിദ്രവാസികളുണ്ട്. കിടപ്പാടവും കെട്ടിപ്പിടിച്ച് പാതയോരത്ത് നിന്ന് മാറാന്‍ കൂട്ടാക്കാത്തവര്‍. ഒരു ബുള്‍ഡോസര്‍ കൊണ്ടു വന്നു ഇടിച്ചു നിരത്തി നിര്‍ബന്ധമായി ഇവരെയൊക്കെ മാറ്റിപ്പാര്‍പ്പിക്കണം! ” അല്ലെങ്കിലും സമ്പന്നരുടെ ആര്‍ഭാടങ്ങള്‍ക്കു വേണ്ടി ദരിദ്രരുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണല്ലോ ഇന്ന്! 
                നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍ പുറങ്ങളിലുള്ളവരില്‍ നിന്നാണ്  കുറെയെങ്കിലും സാമൂഹിക പ്രതിബദ്ധത കാണാന്‍ കഴിയുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഒരവധിക്കാലത്ത് എന്റെ ഗ്രാമത്തിലെത്തിയപ്പോള്‍  അവിടത്തെ കുറച്ചു ചെറുപ്പക്കാര്‍ പിരിവിനായി വരികയുണ്ടായി.അതില്‍ സ്കൂളിലെ പ്യൂണുണ്ട്,ബാങ്കിലെ ക്ലെര്‍ക്കുണ്ട്, ഓട്ടോറിക്ഷക്കാരനുണ്ട്, അധ്യാപകനുണ്ട്, കൂലിപ്പണിക്കാരനുണ്ട്. ഉത്സവങ്ങള്‍ക്കും വിനോദപരിപാടികള്‍ക്കൊക്കെയായി പിരിവ് സ്ഥിരമായി ഉള്ളതിനാല്‍ ഞാന്‍ കൂടുതല്‍ ചോദിക്കുകയുണ്ടായില്ല. പിന്നീടു ഒരു വര്‍ഷം കഴിഞ്ഞ് ഒരു ഹോട്ടലില്‍ വെച്ച് അവരെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവിടത്തെ പൊറോട്ടയടിക്കാരനെ ചൂണ്ടി എന്നോട് പറഞ്ഞു. “ നീ തന്ന പിരിവിന്റെ കൂടി ഫലമാണ് ഈ കാണുന്ന മനുഷ്യന്‍ ‍. ഒരു വര്‍ഷത്തോളമായി മാനസികാരോഗ്യകേന്ദ്രത്തിലായിരുന്നു. ഇപ്പോള്‍ തികഞ്ഞ അദ്ധ്വാനശീലന്‍ ”. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ എനിക്കു മനസ്സിലായി. ഒരു സമയത്ത് കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ട് ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നിരുന്നയാള്‍! മോഷണവും പിടിച്ചു പറിയുമൊക്കെയായി വീടിനും നാടിനും ഒരു പോലെ അപമാനമായി മാറിയിരുന്ന ആ മനുഷ്യനെയാണവര്‍ മാറ്റിയെടുത്തത്. ഈ സാമൂഹ്യസ്നേഹികള്‍ ഇതോടെ നിര്‍ത്തുന്നില്ല, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ദാരിദ്ര്യവും മനോരോഗവുമായി കഷ്ടതയില്‍ കഴിയുന്ന മറ്റൊരു കുടുംബത്തെ വെളിച്ചെത്തിലേക്കെത്തിക്കുവാനുള്ള യജ്ഞമേറ്റെടുത്ത് യാത്ര തുടരുകയാണ്. പുറംമോടികളോടും പൊങ്ങച്ചങ്ങളോടും പുറം തിരിഞ്ഞു നിന്നു തങ്ങള്‍ക്കു കഴിയാവുന്ന സേവനങ്ങള്‍ ചെയ്യാന്‍ ആവേശത്തോടെയിറങ്ങുന്ന ഇതുപോലുള്ള പൌരന്മാരാണ് സമൂഹത്തിന്റെ ശക്തി. ഇത്തിരിയുള്ളവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നതു കണ്ട് ഒത്തിരിയുള്ളവര്‍ ഇത്തിരിയെങ്കിലും പഠിക്കേണ്ടതുണ്ട്!
                      ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് ’പറയുന്ന ക്രിസ്തുമതത്തിലും സകാത്തും ദാനധര്‍മ്മങ്ങളും  നിര്‍ബന്ധമാക്കിയ ഇസ്ലാം മതത്തിലും സമസ്തജനവിഭാഗങ്ങളുടെ ഉന്നതി ലക്ഷ്യമാ‍ക്കിയിട്ടുള്ള ഹിന്ദുമത ധര്‍മ്മത്തിലും  സോഷ്യലിസം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള കമ്മൂണിസ്റ്റ്  പാര്‍ട്ടിയിലുമൊക്കെയായി വിശ്വാസം വളര്‍ത്തിയെടുത്തവരായ  നമ്മുടെ ജനസമൂഹത്തില്‍  നിന്ന്  ഉന്നതങ്ങളിലെത്തുമ്പോള്‍ മറക്കാത്ത  പുതിയൊരു സാമൂഹ്യസേവനലക്ഷ്യം ഉയര്‍ന്നു വരേണ്ടത് കാലത്തിന്റെ ആവശ്യവും പ്രതീക്ഷയുമാണ്.

Thursday, January 20, 2011

പറഞ്ഞു തീരാത്ത പ്രവാസ വിശേഷങ്ങള്‍..

പ്രകൃതിയെ സ്നേഹിക്കുക..പ്രകൃതിയോട് കൂറു പുലര്‍ത്തുക..പ്രകൃതിയില്‍ നിന്നൊന്നും പ്രതീക്ഷിക്കാതിരിക്കുക..'ചെറുപ്പം തോട്ടേ പ്രവാസത്തിലകപ്പെട്ട് കുടുംബത്തിനു വേണ്ടി രാപ്പകല്‍ അദ്ധ്വാനം ചെയ്ത് കടമകളെല്ലാം നിറവേറ്റിയ ഒരു പ്രവാസി ഗള്‍ഫുകാരന് പൊടുന്നനെ ഒരു ചിന്ത..”പഴയതു പോലെ വേണ്ടപ്പെട്ടവരാരും തന്നെ വിലവെക്കുന്നില്ലേ” ഈ ചിന്ത അയാളെക്കൊണ്ടു ടിവി ചാനലിലെ മനസ്സിന്റെ വിങ്ങലുകള്‍ക്ക് പരിഹാരം മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുന്ന ഡോക്ടര്‍ സാറിനെ വിളിപ്പിച്ചു..ഡോക്ടറിന്റെ മറുപടിയാണ് ഞാന്‍ മുകളില്‍ കുറിച്ചിട്ടിരിക്കുന്നത്..’ തിരിച്ചു കിട്ടും എന്നു പ്രതീക്ഷിച്ചു ഒന്നും ചെയ്യാതിരിക്കുക.’ഇതു വരെ ചെയ്തതൊക്കെ പ്രകൃതിയോടും ജീവിതത്തോടും കൂറു കാണിക്കലാണ്.‘കൂടുതല്‍ ചോദിക്കാതെ സംസാരം നിര്‍ത്തിയ ആ പ്രവാസിയെ കൂട്ടു പിടിച്ചു ഡോക്ടര്‍പതിയെപ്പറഞ്ഞു.. ”ഗള്‍ഫുകാര്‍ക്കിടയില്‍ വലിയ തോതില്‍ കണ്ടു കൊണ്ടിരിക്കുന്ന ഒരു മാനസികാസ്വാസ്ഥ്യമാണിത്..പരിഹാരം പറഞ്ഞൊഴിയാന്‍ കഴിയാത്തവണ്ണം സങ്കീര്‍ണ്ണവുമാണ്.”
                പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും അതിജീവനവുമൊക്കെ എഴുത്തിലും വാക്കുകളിലും ഒതുക്കിനിര്‍ത്താമെന്നല്ലാതെ യാദാര്‍ത്ഥ്യ ബോധത്തോടു കൂടി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഇതുവരെ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ഒരു കഥയിലോ കവിതയിലോ ഒരാളുടെ അനുഭവത്തില്‍ തന്നെയോ പറയുമ്പോള്‍ ‘ഇതു ഞാനാണ്..’ ഇതുപോലുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്’ ..‘അതാണ് പ്രവാസി..‘അങ്ങനെയെത്രയെത്ര പ്രവാസ രോദനങ്ങള്‍’ എന്നൊക്കെ നമ്മളെക്കൊണ്ട് പറയിപ്പിക്കുന്നത് ഗള്‍ഫ് പ്രവാസികള്‍ ഒരേപോലെ കാലാ‍കാലങ്ങളായി എറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന പരിഹാരമില്ലാത്ത പ്രയാസങ്ങള്‍ തന്നെയാണ്..ചുരുക്കത്തില്‍ സത്യമാര്‍ഗ്ഗത്തില്‍ ജീവിക്കുന്ന ഓരോ പ്രവാസിയും കല്ലുമുള്ളും നിറഞ്ഞ പാതയില്‍ തന്നെ പോയിക്കൊണ്ടിരിക്കും..
               ഇതിനൊരു മറുവാദവുമുണ്ട്..കാരണം ഒരേ കണ്ണുകൊണ്ടു എല്ലാവരെയും കാണരുതെന്നാണല്ലോ.തുടക്കത്തില്‍ തന്നെ പ്രശ്നങ്ങളെല്ലാം പഠിച്ചു “എങ്ങിനെയെങ്കിലും പത്തു കാശുണ്ടാക്കിയേതീരൂ” എന്നുറപ്പിച്ചു കാലുകുത്തുന്നവര്‍! ഇത്തരക്കാര്‍ കുറേ മുടന്തന്‍ ന്യായങ്ങളും കൊണ്ടിറങ്ങും..“അറബിയുടെ കാശല്ലേ..അതു കടലാണ്..അതില്‍ നിന്നിത്തിരി
തുള്ളികള്‍ തുളുമ്പിപ്പോയാല്‍ അവര്‍ക്കൊന്നും വരില്ല.. നമുക്കതൊരു വലിയൊരു കാര്യമാകും”
കക്കാനിറങ്ങിത്തിരിച്ചാലും അതില്‍ തെറ്റില്ലെന്നു വരുത്തുമെന്നു സാരം.. അങ്ങിനെ വിശ്വസിച്ചേല്‍പ്പിക്കുന്ന യജമാനനെ കബളിപ്പിച്ച് സ്വത്തു സ്വരുക്കൂട്ടി വളരെ ചുരുങ്ങിയ കാലയളവില്‍ പണക്കാരനായി നാട്ടില്‍ പേരും പെരുമയും സമ്പാദിച്ച് സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ പാവപ്പെട്ട പ്രവാസികളുടെ കഷ്ടപ്പാടിന്റെ വിലകള്‍ ഇല്ലാതാക്കുന്നതോടൊപ്പം പ്രവാസത്തില്‍ നിന്നുള്ള മോചനത്തിന്റെ പ്രതീക്ഷ വിദൂരതയിലുമാക്കുന്നു.‍.
              അവര്‍ക്കു പറയാന്‍ നൂറു കാരണങ്ങളുണ്ടാകാം.ദാരിദ്ര്യം പിടിച്ച ഭൂത കാലം, പ്രാരാബ്ധങ്ങളുടെ വേലിയേറ്റം,ജോലിയൊക്കെ ഏടുത്തു എന്തു കിട്ടാനാ! കാശിനു മുകളില്‍ പരുന്തു പറക്കുമോ.., കട്ട കാശില്‍ നിന്നൊരു പങ്കു പാവങ്ങള്‍ക്കും കൊടുത്താല്‍ പോരേ...നീണ്ടു പോകുന്ന ഈ ലിസ്റ്റും പങ്കുപറ്റുന്നവരുടെ പിന്തുണയും അവരെ നാള്‍ക്കു നാള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നു.. ഇത്തരക്കാര്‍ അന്യായമായ സ്വത്തിന്റെ ഉടമകളാകുന്നതോടൊപ്പം സ്വന്തം കുടുംബങ്ങളെയും അതിന്റെ പങ്കിലേക്കു വലിച്ചിഴക്കുകയാണെന്ന സത്യം അറിയുന്നില്ലല്ലോ! ഇനി അറിഞ്ഞാല്‍ തന്നെ, അവരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ തന്നെ പറയുന്നവനെ പൊട്ടനാക്കി മാറ്റി നിര്‍ത്തുമെന്നല്ലാതെന്തു കാര്യം!
          ഗള്‍ഫിലേക്ക് വിസയെടുത്തു കൊടുന്ന് വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ച് നാട്ടില്‍ കിട്ടുന്ന ശമ്പളം(5000ഉറുപ്പിക) അതേ പടി ഇവിടെ കൊടുക്കുന്നവരും ഈ പ്രവാസി സമൂഹത്തില്‍ പെട്ടവരാണ്..അവര്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും കുടുംബക്കാരുടെയും കണ്ണില്‍ മഹാന്മാരാണ്! നാട്ടിലെ ആത്മീയനേതാക്കളെ വരെ ക്ഷണിച്ചു വരുത്തി സല്‍ക്കാരം നടത്തി സല്‍പ്പേരു കൂട്ടുമ്പോള്‍ ചതച്ചരക്കുന്ന കീഴിലുള്ളവരുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിക്കുന്നിടത്തവരുടെ മഹത്വം നഷ്ടപ്പെടുന്നില്ലേ?.അല്ലെങ്കിലും ഒരേ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നതിനിടക്ക് ഒരാള്‍ക്കല്‍പ്പം ‘പ്രമോഷന്‍’ കിട്ടിയാല്‍ പിന്നെ പുതിയൊരു മുഖം കാണിക്കാന്‍ വെമ്പുന്നവരല്ലേ കൂടുതലും..മലയാളികള്‍ മുതാലാളിയായുള്ള ഹോട്ടലുകളിലും മറ്റും തൊഴിലാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ശകാരവര്‍ഷങ്ങളുടെ, അവഗണനയുടെ പെരുമാറ്റങ്ങള്‍ എത്രയോ തവണ ഞാനെന്റെ കണ്ണു കൊണ്ടു കണ്ടിട്ടുണ്ട്..പണ്ട് സ്ഥിരമായി പോയിരുന്ന ഒരു മലയാളി ഹോട്ടലില്‍ ജോലിക്കാരനെ പിടിച്ച് ഒരു നാള്‍ മാനേജറാക്കി. ഒരുമിച്ചു ജോലിയെടുക്കുന്നവര്‍ക്കു വളരെ പ്രതീക്ഷയായിരുന്നു..നല്ല രീതിയിലുള്ള മാ‍റ്റം ആഗ്രഹിച്ച അവരുടെ മുന്‍പില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ കയര്‍ത്തു സംസാരിച്ച്,പച്ചമലയാളത്തില്‍ തെറിവിളിച്ചു തുടങ്ങി നിരാശരാക്കി. പ്രായത്തിന്റെ ബഹുമാനം പോലും കൊടുക്കാതെ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ചുള്ള അവഹേളനം സഹിക്കാതെ ഒരാള്‍ പള്ളിയിലിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചതും ജോലിമതിയാക്കി പോയതും കണ്ടതിനു പിന്നാലെ ഈ പുത്തന്‍ മുതലാളി പിന്നീട് ആ ഹോട്ടലും വിട്ട് ഒന്നു രണ്ട് പുതിയ ഹോട്ടല്‍ തുടങ്ങുകയും എല്ലാം പൊട്ടി അവസാനം ഗത്യന്തരമില്ലാതെ നാട്ടിലേക്കു മടങ്ങുകയും ചെയ്തതതിന് കാലം സാക്ഷി!തന്നേക്കാള്‍ വലിയവരോടു ബഹുമാനം കാണിക്കുന്നതിലല്ല താഴ്ന്നവരോടു നീതി പുലര്‍ത്താന്‍ കഴിയുന്നതിലാണ് കാര്യമെന്നതറിഞ്ഞു പ്രവര്‍ത്തിക്കുന്നവരെത്രത്തോളമുണ്ടിവിടെ..?
തുച്ഛ വരുമാനക്കാരായ കൂട്ടരുടെ കഷ്ടപ്പാട് മുതലെടുത്ത് കൊള്ളപ്പലിശക്കു കാശ് കൊടുത്തു
ഈ ദുരിതവാസത്തിന്റെ കാലയളവ് കൂട്ടി നിശ്ചയിക്കുന്നവരും പ്രവാസിയുടെ ലേബലിലുള്ളവരാണ്.
             വിരഹവേദനയും വിരസതയുമൊക്കെ ദുരിതമാക്കുന്ന ജീവിതമാണ് ഒരു വശത്തെങ്കില്‍ ഒരു കൂട്ടര്‍ക്ക് പ്രവാസം ഉത്സവമാണ്.. ബന്ധനങ്ങളില്‍ നിന്നും മോചിതരായി സ്വസ്ഥതയോടെ എല്ലാം മറന്ന് മദ്യത്തിന്റെയും മദിരാക്ഷിയുടെയും ചൂതാട്ടാത്തിന്റെയും പിന്നാലെ പായുന്നവര്‍! കുടുംബത്തിനു വേണ്ടി കര കടന്നെത്തി ബദല്‍ കുടുംബത്തെ സൃഷ്ടിക്കുന്നവര്‍! നാട്ടിലൊരു ഭാര്യ..ഭാര്യയെ സ്നേഹിച്ചു കൊല്ലുന്ന ഈ ഭര്‍ത്താവിനു ജീവിതം വെറുതെ കളയാതിരിക്കാന്‍ ‘വെറുതെ ഒരു ഭാര്യ‘ ഇവിടെയും!  കുറേ കേട്ടറിഞ്ഞിട്ടുണ്ടെകിലും നേരിട്ടു കണ്ടത് അടുത്തിടയാണ്.. റൂം അന്വേഷിച്ചു നടക്കുന്നതിനിടെയിലാണ് ഈ പ്രയാസക്കാരനെ കണ്ടുമുട്ടിയത്.രണ്ടു ദിവസം നിരീക്ഷണം നടത്തിയതില്‍ ഞാന്‍ നൂറില്‍ നൂറ് മാര്‍ക്ക് കൊടുത്തു.ആകര്‍ഷകമായപെരുമാറ്റം, ദൈവവിശ്വാസം,സര്‍വ്വോപരി കുടുംബസ്നേഹി! മൊബൈലിന്റെ വാള്‍പേപ്പറില്‍ ഭാര്യയുടെയും കുഞ്ഞിന്റെയും ഫോട്ടോയും ഇട്ടിരിക്കുന്നു.ദിവസവും മണിക്കൂറു കണക്കിനു ഭാര്യക്കു വിളിച്ചു കൊണ്ടേയിരിക്കുന്ന ഒരു പാവം! നിലവിലുള്ള റൂമൊന്നു കാണാനിറങ്ങിയ എന്നെ എത്തിച്ചത് മറ്റാരുമില്ലാതെ ഒറ്റക്കു താമസിക്കുന്ന അയാളുടെ ഫ്ലാറ്റിലാണ്.എന്നാപിന്നെ ഇയാള്‍ടൊപ്പം കൂടാമല്ലെ എന്നു തീരുമാനിക്കുന്നതിനിടക്കാണ് അയാളെന്നോടു വളരെ ലാഘവത്തില്‍ പറഞ്ഞത്.. “ഇടക്കൊക്കെ സ്ത്രീകളെ കൊണ്ടുവരാറുണ്ട്ട്ടോ..അതൊന്നും കുഴപ്പാവില്ലല്ലോ".. ആ ഒറ്റ നിമിഷത്തില്‍ അയാളെക്കുറിച്ചുള്ള സര്‍വ്വ സങ്കല്‍പ്പവും ഒലിച്ചു പോയി.. തിരിച്ചു പോരുന്നതിനിടക്ക് മൊബൈലില്‍ അയാള്‍ക്കു വന്ന മാധുര്യം നിറഞ്ഞ ശബ്ദത്തിനു ആവേശപരവശനായി മറുമൊഴി കൊടുക്കുന്നത് കണ്ട് ഞാന്‍ ചിന്തിച്ചു പോയത് നിശ്ചല ചിത്രത്തിലൂടെയാണെങ്കിലും എല്ലാത്തിനും സാക്ഷിയായി ഭാര്യയെയും കുട്ടിയെയും കൂടെ കൂട്ടുന്നുണ്ടല്ലോ എന്നാണ്!
         ഗള്‍ഫുകാരന്റെ ഭാര്യയെക്കുറിച്ച് കഥകള്‍ മെനഞ്ഞ് പെരുപ്പിച്ചു കാണിക്കുന്നവര്‍ ഇത്തരം ഭര്‍ത്താക്കന്മാരിവിടെ നയിക്കുന്ന അസാന്മാര്‍ഗിക ജീവിതത്തെക്കുറിച്ചു പറയാന്‍ വാ തുറക്കാറുണ്ടോ...അതു പിന്നെ പുരുഷന്‍ ചെയ്യുന്നതൊക്കെ ആണത്തമാണല്ലോ.അല്ലേ..? വളരെ സമര്‍ത്ഥമായി ഇണകളെ വഞ്ചിക്കുന്നവര്‍..അവര്‍ക്കും പറയാനുണ്ട് ഒഴിവുകിഴിവുകള്‍.. പ്രവാസം..പിരിമുറുക്കം..ലീവില്ല....കൂട്ടിനാളില്ല..പ്രണയമില്ല..ഭാര്യയെയും കുട്ടികളെയും സുഖസുന്ദരമായി നോക്കുന്നുണ്ടല്ലോ? ജീവിതം ഒന്നേയുള്ളൂ...അതാസ്വദിക്കേണ്ടേ?
എന്തൊക്കെ പറഞ്ഞു ന്യായീകരിച്ചാലും ബന്ധങ്ങളുടെ പവിത്രതയില്‍ വിശ്വസിക്കുന്ന ഒരു
ഭാര്യയും തന്റെ പ്രിയ ഭര്‍ത്താവിന്റെ ഇത്തരം ചാപല്യങ്ങള്‍ക്കു കൂട്ടു നില്‍ക്കില്ല!
         ഡോക്ടര്‍ പറഞ്ഞ പോലെ അത്രപെട്ടെന്ന് പരിഹരിക്കാന്‍ പറ്റുന്നതല്ല പ്രവാസികളുടെ മാനസിക പ്രശ്നങ്ങള്‍.. തനിക്കു വേണ്ടപ്പെട്ടവരൊന്നും താന്‍ ചെയ്തത് കൊടുത്തതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നില്ലേ..എന്നൊരു ചിന്ത മനസ്സില്‍ വന്നാല്‍ പിന്നെ അറിഞ്ഞു കൊണ്ടുതന്നെ പ്രവാസജീവിതം തുടരാന്‍ നിര്‍ബ്ന്ധിതരാകും ചിലര്‍! 
     ‘ 28 വര്‍ഷം ഗള്‍ഫില്‍ നിന്ന് 48 വയസ്സുള്ള ഒരു പ്രവാസി മക്കളാലും സമാധാനം കിട്ടാതെ വീണ്ടും യാത്ര തിരിക്കുന്നു.’ കരിപ്പൂര്‍ ഏയര്‍പ്പോര്‍ട്ടിലെ ബാത്ത് റൂമിന്റെ വാതിലില്‍ കോറിയിട്ട ഈ വാക്കുകള്‍ ഒരു പക്ഷേ മനസ്സിന്റെ ഉള്ളിലെ നീറലിനു പരിഹാരം തേടിയലഞ്ഞുത്തരം കിട്ടാതെ പോയ ആ പഴയ പ്രവാസി തന്നെ ആയിക്കൂടെ..ഇനി അയാളല്ലെങ്കില്‍ തന്നെ മറ്റൊരാള്‍...കഥ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...!

Thursday, July 8, 2010

ഒരു ലാറ്റിനമേരിക്കന്‍ കദന കഥ

തിമിര്‍ത്തു പെയ്തു കൊണ്ടിരിക്കുന്ന മണ്‍സൂണ്‍ മഴയെ നിഴ്ചലമാക്കി ജൂലൈ രണ്ടിലെ രാത്രിയില്‍ മലപ്പുറത്തിന്റെ തെരുവുകളില്‍ ഒരു കൂട്ടം ഫുട്ബാളാരാധകറ് ലോകകപ്പ് വിജയാഘോഷം നടത്തുമ്പോള്‍ അങ്ങ് ദക്ഷിണാഫ്രിക്കയിലെ പോറ്ട്ട് എലിസബത്തില്‍ ബ്രസീലിയന്‍ അരാധകര്‍ കണ്ണീര്‍ പൊഴിക്കുകയായിരുന്നു.....ജൂലൈ പതിനൊന്നിന്റെ വിജയാഘോഷം ജുലൈ രണ്ടിനു തന്നെ നടത്തുന്ന ഈ മലപ്പുറം
 മറഡോണമാറ്ക്കെന്താ വട്ടുണ്ടോ എന്നു ചോദിക്കേണ്ട!..കാരണം അതിനുത്തരം അടുത്ത രാത്രി തന്നെ ലഭിച്ചു...നാലു ജെര്‍മന്‍
വെടിയുണ്ടകള്‍ക്കു മുന്‍പില്‍ അര്‍ജെന്റീനിയന്‍ കൂട്ട വിലാപം വാനിലുയരുന്ന കാഴ്ച...മലപ്പുറത്തു വീണ്ടുമൊരു വിജയാഘോഷം!!
തലേദിവസത്തെ നൊമ്പരത്തിനും ആത്മരോഷത്തിനും മേലേ പ്രതികാരത്തിന്റെ തീനാമ്പുകള്‍ പറന്നുയറ്ന്നതോടെ കാതടപ്പിക്കുന്ന  വെടിക്കട്ടിന്റെയും  ഇരമ്പിയാറ്ത്തു വരുന്ന മോട്ടോര്‍ വാഹനങ്ങളുടെയും നടുവിലൂടെ അര്‍ജെന്റീനിയന്‍  പിന്തുണക്കാറ് വീടണയാന്‍ പാടുപെട്ടു... ഒരു പക്ഷേ ബ്രസീലിലും അര്‍ജെന്റീനയില്‍ പോലും ഇത്തരത്തില്‍ തോല് വി ആഘോഷമാക്കുന്നുണ്ടാവില്ല...ഏന്നുമില്ലാത്തത്ര തരത്തില്‍
കളിക്കമ്പാക്കാരുടെ വൈര്യം ഈ ലോകകപ്പോടെ മൂര്‍ദ്ധന്യത്തിലെത്തി..ഫ്ലെക്സുകളിലൂടെ ഇരുടീമുകളുടെ ആരാധകരും അങ്കം വെട്ടി....കൂട്ടിന് മലയാള ടെലിവിഷന്‍ ചാനല്‍കാരും ദിനപത്രക്കാരും ചേറ്ന്നതോടെ ആരാധകരുടെ സപ്നഫൈനലിനു വീണ്ടും അരങ്ങൊരുങ്ങി.യോഗ്യതാറൌണ്ടില്‍ മുടന്തി വന്ന അര്‍ജെനന്റീനയെപ്പിടിച്ചു കീരീടസാധ്യതാപ്പട്ടികയില്‍ ഉല്‍പ്പെടുത്തിയത് മെസ്സിയെന്ന ന്യൂജനേറേഷന്‍ മറഡോണയുടെ മാസ്മരിക കേളിമികവില്‍ ശ്വാസമര്‍പ്പിച്ചായിരുന്നു..യോഗ്യതാറൌണ്ടില്‍ ബോളീവിയയോട് ആറുഗോള്‍ വാങ്ങിക്കൂട്ടിയതൊക്കെ തല്‍ക്കാലം മറന്നു കളയാനും പന്തുകളി വിശകലനക്കാരെ ചിന്തിപ്പിച്ചത് മറഡോണ എന്ന പഴയ പടക്കുതിരയുടെ താരമൂല്യമായിരുന്നു... ഏതു ലോകകപ്പായാലും ഫൈനലില്‍ ഒരു ടീം ബ്രസീല്‍ മറ്റേതാര്എന്ന മട്ടിലുള്ള അമിത ആത്മവിശ്വാസവും പത്രക്കാറ്ക്കുണ്ടായിരുന്നു... രണ്ടു ടീമുകള്ക്കും പിന്തുണ കൊടുക്കാം പക്ഷേ ലോകകപ്പില്‍ വരുന്ന മറ്റു ടീമുകളും കളിയറിയാവുന്നവരാണേന്ന സാമാന്യബോധമെങ്കിലും പ്രകടമാക്കേണ്ടേ....ഈ ലോകകപ്പില്‍  അസാമാന്യ പ്രകടനം കാഴ്ചവെച്ച ജെറ്മനിയുടെ ഒരു കളിക്കാരനെപ്പോലും നല്ല കളിക്കാരുടെ ഒരു ലിസ്റ്റില്‍ പോലും കണ്ടില്ല എന്നത് ലോകകപ്പു വിശകലനം
എത്രമാത്രം ആരാധകമനസ്സു കണ്ടറിഞ്ഞാണെന്നത് ഓറ്ക്കേണ്ടതുണ്ട്...ഒരു തരത്തില്‍ മറഡോണയുടെയും ദുങ്കയുടെയും
അഹങ്കാരത്തിനേറ്റ മറുപടി യാ‍യി തന്നെ ഈ ലോകകപ്പു തോല്‍ വിയെ വിലയിരുത്തേണ്ടതുണ്ട്...ജെറ്മന്‍ താരങ്ങള്‍ ജബുലാനി പന്തു തട്ടി പരിശീലിക്കുമ്പോള്‍ മറഡോണയും മെസ്സിയും
ടിവി ക്യാമറയുടെ മുന്‍പില്‍ അഭിനയ പരിശീലനം നടത്തുകയായിരുന്നു...യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇന്റെര്‍മിലാന്റെ പിനിനിരയില്‍ താരങ്ങളെയെടുക്കാതെ സ്വന്തം ഇഷ്ടം നടപ്പാക്കിയ മറഡോണക്ക് ദുര്‍ഭലമായ പ്രതിരോധപ്രകടനം മുഖതതടിയേറ്റ പോലെയായി....ദുങ്കയാണേങ്കില്‍ ആദ്യം തന്നെ 23 പേരെ പ്രഖ്യാപിച്ച് കഴിഞ്ഞ ദശാബ്ദത്തിലെ മികച്ഛതാരമായ
റൊണാള്‍ഡീഞ്ഞ്യോയെയും ലെഫ്റ്റ് വിങ് ബാക്ക് മാഴ്സലയെയും തഴഞ്ഞപ്പോള്‍ ഹോളണ്ടിനെതിരെ വഴങ്ങിയ ഗോളുകള്‍ ഈ ലെഫ്റ്റ്വിങ്ങ് ബാക്കിലെ ദൌറ്ബല്യത്തിലൂടെയായിരുന്നതൂം
പരിക്കേറ്റിരുന്ന ഇലാനോക്കു പകരം റൊണാള്‍ഡീഞ്ഞ്യോ ഉണ്ടായിരുന്നെങ്കില്‍ സ്തിഥി മാറിപ്പോയേനേയെന്ന വിഴുങ്ങിയ സത്യം പുറത്തെടുക്കേണ്ടതായും വന്നു..
ഇനിയിപ്പോ കപ്പാരെങ്കിലും കൊണ്ടു പോയാലും കൊഴപ്പമില്ല ഞങ്ങള്‍ക്കു കിട്ടാനുള്ളതു കിട്ടി എന്നതാണ്‍  ഒരു പോലെ ബ്രസീല്‍ അര്‍ജെന്റീനിയന്‍ ആരാധകരുടെ വിചാരം..
.അടുത്ത കാലത്തായി പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ബ്രസീലിനോടൊപ്പം വിജയം കൂ‍ടെ നില്‍ക്കുമ്പോള്‍ ബ്രസീലിണ്ടെ തോല്‍ വി അതേതു ടീമിനോടുമായിക്കോട്ടെ
 തോറ്റു കണ്ടാല്‍മതി എന്നാണു കടുത്ത അര്‍ജെനന്റീനിയന്‍ ആരാധകര്‍ കരുതുന്നത്...കാരണം അടുത്തിടെയായി ഒരോ തോല്‍ വിയും വളരെ വലിയ മാറ്ജിനിലുള്ളതായിരുന്നു..തുടറ്ച്ചയായി യൂറോപ്യന്‍ ടീമുകളോടേറ്റുമുട്ടി ലോകകപ്പില്‍ നിന്നും പുറത്താകുന്ന കാഴ്ച്കയാണ്‍ അറ്ജെന്റീനയ്ക്കും ബ്രസീലിനും പറയാനുള്ളത്..
യൂറോപ്യന്‍ കളിയെപ്പേടിച്ചു സ്വന്തം ശൈലി മാറ്റാതെ ആക്രമണഫൂട്ബാളിണ്ടെ സൌന്ദര്യം വിണ്ടെടുക്കേണ്ട ദവ്ത്യം ഏറ്റെടുക്കേണ്ട ബാധ്യത ഇരു ടീമിനുമുണ്ട്...അല്ലെങ്കില്‍ യൂറോപ്യന്‍ ക്ലബ്ബുകളിലെ വ്യക്തികത പ്രകടനം കണ്ട് വീണ്ടും മനക്കോട്ട കെട്ടാനും അവസാനം തോല് വിയെ എങ്ങ്നെ അഘോഷിക്കാം എന്ന ആരാധക രഹസ്യ്ങ്ങള്‍ അടുത്ത ലോകകപ്പിലും പരസ്യമായി കാണേണ്ടതായി വരും...:“ഇനി കാവിലെ പാട്ടിനു കാണാം”
എന്നതു ‘കോപ്പയിലെ കൊടുങ്കാറ്റിനു കാതോര്‍ക്കാം “ എന്നു തിരുത്തിയാലും ലോക ഫുട്ബാളില്‍ പെലെയും മറഡോണയും വിതറിയിട്ട ലാറ്റിനമേരിക്കന്‍ കാല്പനിക സൌന്ദര്യത്തെ ചവിട്ടിമെതിച്ചു കൊണ്ട് യൂറോപ്യന്‍ ഫൂട്ബാളിന്റെ തേറ്വാഴ്ച്ച വേദനയോടെ കണ്ടിരിക്കാം.......