തിമിര്‍ത്തു പെയ്തു കൊണ്ടിരിക്കുന്ന മണ്‍സൂണ്‍ മഴയെ നിഴ്ചലമാക്കി ജൂലൈ രണ്ടിലെ രാത്രിയില്‍ മലപ്പുറത്തിന്റെ തെരുവുകളില്‍ ഒരു കൂട്ടം ഫുട്ബാളാരാധകറ് ലോകകപ്പ് വിജയാഘോഷം നടത്തുമ്പോള്‍ അങ്ങ് ദക്ഷിണാഫ്രിക്കയിലെ പോറ്ട്ട് എലിസബത്തില്‍ ബ്രസീലിയന്‍ അരാധകര്‍ കണ്ണീര്‍ പൊഴിക്കുകയായിരുന്നു.....ജൂലൈ പതിനൊന്നിന്റെ വിജയാഘോഷം ജുലൈ രണ്ടിനു തന്നെ നടത്തുന്ന ഈ മലപ്പുറം
മറഡോണമാറ്ക്കെന്താ വട്ടുണ്ടോ എന്നു ചോദിക്കേണ്ട!..കാരണം അതിനുത്തരം അടുത്ത രാത്രി തന്നെ ലഭിച്ചു...നാലു ജെര്‍മന്‍
വെടിയുണ്ടകള്‍ക്കു മുന്‍പില്‍ അര്‍ജെന്റീനിയന്‍ കൂട്ട വിലാപം വാനിലുയരുന്ന കാഴ്ച...മലപ്പുറത്തു വീണ്ടുമൊരു വിജയാഘോഷം!!
തലേദിവസത്തെ നൊമ്പരത്തിനും ആത്മരോഷത്തിനും മേലേ പ്രതികാരത്തിന്റെ തീനാമ്പുകള്‍ പറന്നുയറ്ന്നതോടെ കാതടപ്പിക്കുന്ന വെടിക്കട്ടിന്റെയും ഇരമ്പിയാറ്ത്തു വരുന്ന മോട്ടോര്‍ വാഹനങ്ങളുടെയും നടുവിലൂടെ അര്‍ജെന്റീനിയന്‍ പിന്തുണക്കാറ് വീടണയാന്‍ പാടുപെട്ടു... ഒരു പക്ഷേ ബ്രസീലിലും അര്‍ജെന്റീനയില്‍ പോലും ഇത്തരത്തില്‍ തോല് വി ആഘോഷമാക്കുന്നുണ്ടാവില്ല...ഏന്നുമില്ലാത്തത്ര തരത്തില്‍
കളിക്കമ്പാക്കാരുടെ വൈര്യം ഈ ലോകകപ്പോടെ മൂര്‍ദ്ധന്യത്തിലെത്തി..ഫ്ലെക്സുകളിലൂടെ ഇരുടീമുകളുടെ ആരാധകരും അങ്കം വെട്ടി....കൂട്ടിന് മലയാള ടെലിവിഷന്‍ ചാനല്‍കാരും ദിനപത്രക്കാരും ചേറ്ന്നതോടെ ആരാധകരുടെ സപ്നഫൈനലിനു വീണ്ടും അരങ്ങൊരുങ്ങി.യോഗ്യതാറൌണ്ടില്‍ മുടന്തി വന്ന അര്‍ജെനന്റീനയെപ്പിടിച്ചു കീരീടസാധ്യതാപ്പട്ടികയില്‍ ഉല്‍പ്പെടുത്തിയത് മെസ്സിയെന്ന ന്യൂജനേറേഷന്‍ മറഡോണയുടെ മാസ്മരിക കേളിമികവില്‍ ശ്വാസമര്‍പ്പിച്ചായിരുന്നു..യോഗ്യതാറൌണ്ടില്‍ ബോളീവിയയോട് ആറുഗോള്‍ വാങ്ങിക്കൂട്ടിയതൊക്കെ തല്‍ക്കാലം മറന്നു കളയാനും പന്തുകളി വിശകലനക്കാരെ ചിന്തിപ്പിച്ചത് മറഡോണ എന്ന പഴയ പടക്കുതിരയുടെ താരമൂല്യമായിരുന്നു... ഏതു ലോകകപ്പായാലും ഫൈനലില്‍ ഒരു ടീം ബ്രസീല്‍ മറ്റേതാര്എന്ന മട്ടിലുള്ള അമിത ആത്മവിശ്വാസവും പത്രക്കാറ്ക്കുണ്ടായിരുന്നു... രണ്ടു ടീമുകള്ക്കും പിന്തുണ കൊടുക്കാം പക്ഷേ ലോകകപ്പില്‍ വരുന്ന മറ്റു ടീമുകളും കളിയറിയാവുന്നവരാണേന്ന സാമാന്യബോധമെങ്കിലും പ്രകടമാക്കേണ്ടേ....ഈ ലോകകപ്പില്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ച ജെറ്മനിയുടെ ഒരു കളിക്കാരനെപ്പോലും നല്ല കളിക്കാരുടെ ഒരു ലിസ്റ്റില്‍ പോലും കണ്ടില്ല എന്നത് ലോകകപ്പു വിശകലനം
എത്രമാത്രം ആരാധകമനസ്സു കണ്ടറിഞ്ഞാണെന്നത് ഓറ്ക്കേണ്ടതുണ്ട്...ഒരു തരത്തില്‍ മറഡോണയുടെയും ദുങ്കയുടെയും
അഹങ്കാരത്തിനേറ്റ മറുപടി യായി തന്നെ ഈ ലോകകപ്പു തോല്‍ വിയെ വിലയിരുത്തേണ്ടതുണ്ട്...ജെറ്മന്‍ താരങ്ങള്‍ ജബുലാനി പന്തു തട്ടി പരിശീലിക്കുമ്പോള്‍ മറഡോണയും മെസ്സിയും
ടിവി ക്യാമറയുടെ മുന്‍പില്‍ അഭിനയ പരിശീലനം നടത്തുകയായിരുന്നു...യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇന്റെര്‍മിലാന്റെ പിനിനിരയില്‍ താരങ്ങളെയെടുക്കാതെ സ്വന്തം ഇഷ്ടം നടപ്പാക്കിയ മറഡോണക്ക് ദുര്‍ഭലമായ പ്രതിരോധപ്രകടനം മുഖതതടിയേറ്റ പോലെയായി....ദുങ്കയാണേങ്കില്‍ ആദ്യം തന്നെ 23 പേരെ പ്രഖ്യാപിച്ച് കഴിഞ്ഞ ദശാബ്ദത്തിലെ മികച്ഛതാരമായ
റൊണാള്‍ഡീഞ്ഞ്യോയെയും ലെഫ്റ്റ് വിങ് ബാക്ക് മാഴ്സലയെയും തഴഞ്ഞപ്പോള്‍ ഹോളണ്ടിനെതിരെ വഴങ്ങിയ ഗോളുകള്‍ ഈ ലെഫ്റ്റ്വിങ്ങ് ബാക്കിലെ ദൌറ്ബല്യത്തിലൂടെയായിരുന്നതൂം
പരിക്കേറ്റിരുന്ന ഇലാനോക്കു പകരം റൊണാള്‍ഡീഞ്ഞ്യോ ഉണ്ടായിരുന്നെങ്കില്‍ സ്തിഥി മാറിപ്പോയേനേയെന്ന വിഴുങ്ങിയ സത്യം പുറത്തെടുക്കേണ്ടതായും വന്നു..
ഇനിയിപ്പോ കപ്പാരെങ്കിലും കൊണ്ടു പോയാലും കൊഴപ്പമില്ല ഞങ്ങള്‍ക്കു കിട്ടാനുള്ളതു കിട്ടി എന്നതാണ്‍ ഒരു പോലെ ബ്രസീല്‍ അര്‍ജെന്റീനിയന്‍ ആരാധകരുടെ വിചാരം..
.അടുത്ത കാലത്തായി പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ബ്രസീലിനോടൊപ്പം വിജയം കൂടെ നില്‍ക്കുമ്പോള്‍ ബ്രസീലിണ്ടെ തോല്‍ വി അതേതു ടീമിനോടുമായിക്കോട്ടെ
തോറ്റു കണ്ടാല്‍മതി എന്നാണു കടുത്ത അര്‍ജെനന്റീനിയന്‍ ആരാധകര്‍ കരുതുന്നത്...കാരണം അടുത്തിടെയായി ഒരോ തോല്‍ വിയും വളരെ വലിയ മാറ്ജിനിലുള്ളതായിരുന്നു..തുടറ്ച്ചയായി യൂറോപ്യന്‍ ടീമുകളോടേറ്റുമുട്ടി ലോകകപ്പില്‍ നിന്നും പുറത്താകുന്ന കാഴ്ച്കയാണ്‍ അറ്ജെന്റീനയ്ക്കും ബ്രസീലിനും പറയാനുള്ളത്..
യൂറോപ്യന്‍ കളിയെപ്പേടിച്ചു സ്വന്തം ശൈലി മാറ്റാതെ ആക്രമണഫൂട്ബാളിണ്ടെ സൌന്ദര്യം വിണ്ടെടുക്കേണ്ട ദവ്ത്യം ഏറ്റെടുക്കേണ്ട ബാധ്യത ഇരു ടീമിനുമുണ്ട്...അല്ലെങ്കില്‍ യൂറോപ്യന്‍ ക്ലബ്ബുകളിലെ വ്യക്തികത പ്രകടനം കണ്ട് വീണ്ടും മനക്കോട്ട കെട്ടാനും അവസാനം തോല് വിയെ എങ്ങ്നെ അഘോഷിക്കാം എന്ന ആരാധക രഹസ്യ്ങ്ങള്‍ അടുത്ത ലോകകപ്പിലും പരസ്യമായി കാണേണ്ടതായി വരും...:“ഇനി കാവിലെ പാട്ടിനു കാണാം”
എന്നതു ‘കോപ്പയിലെ കൊടുങ്കാറ്റിനു കാതോര്‍ക്കാം “ എന്നു തിരുത്തിയാലും ലോക ഫുട്ബാളില്‍ പെലെയും മറഡോണയും വിതറിയിട്ട ലാറ്റിനമേരിക്കന്‍ കാല്പനിക സൌന്ദര്യത്തെ ചവിട്ടിമെതിച്ചു കൊണ്ട് യൂറോപ്യന്‍ ഫൂട്ബാളിന്റെ തേറ്വാഴ്ച്ച വേദനയോടെ കണ്ടിരിക്കാം.......
Dear Muneer…………We are unable to compensate with that great loses……Especially for Argentina, this world cup was a good chance for them to lift up the cup.
ReplyDeleteEnthayalum Maradonayum kuttykalum pattichu kalanhedoo
Tsamina mina eh eh
Waka Waka eh eh
Muneerey Nannayerkanu……Keep it up
അല്ലങ്കിലും ഫുഡ്ബോള്‍ ആസ്വാദനം മലപ്പുറം ജില്ലയില്‍ കുറച്ച് കാട്ടിക്കൂട്ടലുകള്‍ അധികമായി.
ReplyDeleteആരാധനയാവാം . പക്ഷെ ഓവറാവരുത് ..
എന്തെല്ലാമായിരുന്നു വീമ്പിളക്കല്‍ അവസാനം സെമി പോലും കാണാതെ കളം വിടണ്ടി വരേണ്ടി വന്നില്ലെ.