Thursday, March 11, 2010

തൂതപ്പുഴയോരം..

തൂതപ്പുഴ ഒഴുകുകയാണ്..കോരിച്ചൊരിയുന്ന മഴയത്തും വരന്ടുണങ്ങിയ വേനലിലും..ആരോടും പരിഭവമില്ലാതെ.. പച്ചപ്പൊയ്കകളില്‍ തഴുകിയൊഴുകുന്ന സുന്ദരിയായ തൂതപ്പുഴയുടെ ഓളങ്ങള്‍ക്കു പോലും തിളക്കമുണ്ട്....ഒരിക്കല്‍പ്പോലും വറ്റാത്ത നീരുറവകളാല്‍ അനുഗ്രഹീതയായ തൂതപ്പുഴ..വെള്ളാരം കല്ലുകളാല്‍ അണിയിച്ചൊരുക്കിയ പ്രകൃതിയുടെ മടിത്തട്ടിലൂടെ മന്ദമാരുതനെപ്പോലെ തെന്നിനീങ്ങുകയാണ്...പുഴയോരത്തെ കാഴ്ചകള്‍ക്ക് എന്നെന്നും സാക്ഷിയായി ഇരുതീരങ്ങളിലെയും കഥകള്‍ കേട്ട് തന്നെ തേടിയിരിക്കുന്ന അന്യദേശക്കാരുടെ മുമ്പില്‍ വിശേഷങ്ങള്‍ ഒരോന്നായ് അറിയിക്കാന്‍ വെമ്പല്‍ കൊള്ളുന്നപോലെ...തൂതപ്പുഴയുടെ ശാന്തതക്കൊളിവേകുന്നത് നിശ്ബ്ദതാഴ്വരയുടെ സംസ്കാരസ്വാധീനം കൊണ്ടോ..അതോ അമ്മയാം കുന്തിപ്പുഴ ചൊല്ലിക്കൊടുത്ത താരാട്ടുപാട്ടിണ്ടെ സംഗീതമാധുര്യം കോണ്ടോ..?
Image and video hosting by TinyPic
സ്നേഹത്തിന്റെ ദൂതുമായ് തൂതപ്പുഴയോളങ്ങള്‍ തുള്ളിത്തുളുമ്പുകയാണ്.  പേരിന്‍ പൊലിമയിലും സന്ദേശം നിറയുന്ന പുഴയുടെ നീ‍രൊഴുക്കില്‍ ശാന്തിയുടെ ദൂതനായി ഒരു കടലാസുതോണി ഒഴുകിത്തുടങ്ങട്ടെ..


തൂതപ്പൂരം..

Image and video hosting by TinyPic
---------------------------------------------------
"മേടമാസത്തിന്‍ അന്ത്യപ്പകുതിയില്‍
വേനല്‍ കൊടും ചൂടില്‍ ഉരുകുന്ന ഭൂവില്‍
തണലായ്‌ കുളിരായ് ആശ്വാസമരുളാന്‍
വന്നണഞ്ഞീടുന്ന  വേലയും പൂരവും
നാനാദി ദേശക്കാര്‍   ഒന്നായ് വരും വേല
വെള്ളയും പച്ചയും ചെമ്പട്ടിന്‍  ചോപ്പും
വര്‍ണ്ണങ്ങളൊളിമിന്നും അലങ്കാര മാലയും
അണിഞ്ഞൊരുങ്ങിയണയുന്ന കാളകള്‍ കാവില്‍
നൃത്തച്ചുവടില്‍  വലം വെക്കും രാവിത്
തൂതപ്പുഴയോളങ്ങള്‍ നിറമേറുമാദിനം..
ഇരുകരയിലാളായിരം നിറയുന്നതീദിനം
അക്കരെയോരത്തെ കാവിലെയമ്മയെ..
പൊന്നണിയിച്ചീടുമുത്സവമാദിനം...
ചെണ്ടയും മേളവും ഗംഭീര ഘോഷവും
നാല്പത്തിനാലൊന്നായ് ഗജവീര നിരയും..
മത്സരിച്ചോരോരോ കുടമാറ്റ ദ്രുശ്യവും
കണ്ണിനു കുളിരായ് കാതിനു ഹരമായ്
വിണ്ണില്‍ വിരിക്കുന്ന പൂത്തിരിപ്പൂക്കളും..
കണ്ടുമതിമറന്നാടുന്നതീദിനം..
പൂരം പൊന്‍പൂരമിത് തൂതപ്പൂരം.."
---------------------------------------------------
Image and video hosting by TinyPic

20 comments:

  1. തൂതപ്പുഴയെ കുറിച്ചു. തൂതപ്പൂരത്തിനെ കുറിച്ചും നല്ല കവിതകള്‍ എഴുതിയതിന് ഒരു തൂതക്കാരന്‍ എന്ന നിലയില്‍ ‍ നന്ദി പറയുന്നു മുനീര്‍… ആശംസകള്‍

    ReplyDelete
  2. When I see the sweaty pictures of our river ……………..
    It take me thru nostalgic memories,
    I feel that flows thru my strong body:)
    (Mr.Mohiyudheen,the great writer already approved my strongness)
    Neeraduvan………..Puzhayil Neeraduvan………………….
    Thankyou Mr. Muneer and go ahead with this Blog
    NB: Dear visitors Don’t get jealous on me, it is not my mistake that I am strong
    ..

    ReplyDelete
  3. hi dear,

    It is very nice.

    thanks
    Moideen kutty

    ReplyDelete
  4. നല്ല എഴുത്ത്. ഉപമ നന്നായിത്തന്നെ ഉപയോഗിച്ചിരിയ്ക്കുന്നു...

    ഇങ്ങനെ ശഠെശഠേന്ന് പോസ്റ്റുകള്‍ വന്നാല്‍ എല്ലാ പോസ്റ്റിലും എത്തിപ്പെടാന്‍ കഴിയുമോ.... അല്‍പ്പം ഗ്യാപ്പിട്ട് തന്നൂടെ..?

    ReplyDelete
  5. പുഴയോളം കുളിരുള്ള വരികള്‍.

    ReplyDelete
  6. അതെ മുനീറേ,തൂതപ്പുഴ ഒഴുകുകയാണീ
    വേനല്‍ചൂടിലും..അത് ഒഴുകട്ടെ,അനുസ്വ്യൂതമായി
    അണമുറിയാതെയങ്ങിനെ..മനസ്സിനും കണ്ണിനും
    കുളിര്‍ പകരട്ടെ..!!

    "മേടമാസത്തിന്‍ അന്ത്യപ്പകുതിയില്‍
    വേനല്‍ കൊടും ചൂടില്‍ ഉരുകുന്ന ഭൂവില്‍
    തണലായ്‌ കുളിരായ് ആശ്വാസമരുളാന്‍
    വന്നണഞ്ഞീടുന്ന...”
    തൂതപ്പൂര കവിതയും ഒഴുകീടട്ടെ...!

    ReplyDelete
  7. തൂത പുഴയെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട് . തൂത പുഴയെ കുറിച്ചും പൂരത്തെ കുറിച്ചും കൂടുതല്‍ പറഞ്ഞു തന്നതിന് നന്ദി

    ആശംസകള്‍

    ReplyDelete
  8. തൂതപ്പുഴയും, പുഴയോരവും. തൂ‍ത പ്പൂരവും....മതിയാ‍യ ഒരു വിവരണം തന്നെ തന്നു . നന്ദി ... തൂതപ്പുഴയുടെ വറ്റാത്ത നീരുറവ പോലേ നമ്മുടെ എല്ലാം മനസ്സിൽ സൌഹ്രുതത്തിന്റെ നീരുറവ വറ്റാതിരിക്കട്ടെ. ആശംസകൾ
    visit>http://palakkuzhi.blogspot.com/2010/03/blog-post_7737.html

    ReplyDelete
  9. ഹംസ,anvarthootha, moideen, Naseef,
    അഭിപ്രായങ്ങള്ക്ക് നന്ദി!
    @കൊട്ടോട്ടിക്കാരന്‍
    നന്ദി..തുടക്കം ശഠപഠാന്നായിക്കോട്ടേന്നു കരുതി..
    പഴയ ചില എഴുത്തു കുത്തുകളും കൂട്ടിച്ചേറ്ത്തോണ്ടാണ് പോസ്റ്റ് കൂടിപ്പോയത്.
    ഒഴിവിനനുസരിച്ച് വായിച്ചു അഭിപ്രായം പറയുമെന്ന് കരുതുന്നു..
    @കുമാരന്‍ , ഒരു നുറുങ്ങ്
    പോത്സാഹനം നല്കുന്ന അഭിപ്രായങ്ങള്
    രേഖപ്പെടുത്തിയതിന്
    നന്ദി.
    @ അഭി, പാലക്കുഴി
    വിലയേറിയ അഭിപ്രായങ്ങള് സ്വീകരിക്കുന്നു.നന്ദി

    ReplyDelete
  10. തൂതയില്‍ വന്നിട്ടുണ്ട്, ചെറുപ്പത്തില്‍ പുഴയില്‍ കുളിചിട്ടുമുണ്ട്.
    ഇനിയും വിശേഷങ്ങള്‍ ഒഴുകട്ടെ.

    ReplyDelete
  11. പ്രിയ മുനീർ തൂതപ്പുഴയോരവും,അതിലെ ഓളങ്ങളും,ചുറ്റുമുള്ള ഗ്രാമീണഭംഗിയും അതിമനോഹരം,ഒപ്പം ആ പൂരക്കാഴ്ച്ചയും !
    പിന്നെ ഒരു രചനക്കുശേഷം,ഇടവേളകൾ ഇട്ട് എഴുതുകയും,കൂടെ മറ്റുള്ളവരുടെ നല്ലരചനകളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുവാൻ ശ്രമിക്കുക...
    മെല്ലെ തിന്നാൽ പനയും തിന്നാല്ലോ..അല്ലേ ?
    ഈ നല്ല എഴുത്തിന് എല്ലാഭാവുകങ്ങളും..കേട്ടൊ

    ReplyDelete
  12. തൂതപ്പുഴ ഒഴുകുകയാണ്..
    കോരിച്ചൊരിയുന്ന മഴയത്തും വരന്ടുണങ്ങിയ വേനലിലും..
    ആരോടും പരിഭവമില്ലാതെ..

    ഒഴുക്ക് തുടരട്ടെ..
    ഇടമുറിയാതെ...

    ReplyDelete
  13. സുന്ദരിയായ തൂതപ്പുഴ കരകള്‍ക്ക് കുളിരേകി അങ്ങനെ ഒഴുകട്ടേ...
    തൂതപ്പൂരത്തിന്റെ ഒരു ചിത്രവും കൂടി കൊടുക്കാമായിരുന്നു.

    ‘ചെണ്ടയും മേളയും...’ ഇവിടെ ‘മേളവും’ആണോ ഉദ്ദേശിച്ചത്?

    ReplyDelete
  14. തൂതപ്പുഴ!
    ആദ്യമായിട്ട് കേള്‍ക്കുകയാണ്
    ഈ അറിവിന് നന്ദി.

    ReplyDelete
  15. @തെച്ചിക്കോടന്‍
    നന്ദി..ഇനിയും വരണം..വേലയും പൂരവും കാണണം..
    @muhsin
    നന്ദി..
    @ബിലാത്തിപട്ടണം
    നന്ദി..മാറ്ഗ്ഗ
    നിറ്ദ്ധേശങ്ങള്ക്കു പ്രത്യേകിച്ചും..പഴയ കുറേ എഴുത്തു കുത്തുകള് കൂടി ചേറ്ന്നതു കൊണ്ടാണ് പോസ്റ്റുകള് കൂടിപ്പോയത്..ഇനി മുതല് ശ്രദ്ധിക്കാം..
    @mukthar udarampoyil, ഉമേഷ്‌ പിലിക്കൊട്

    നന്ദി!
    @ഗീത

    നന്ദി..തിരുത്തിനു പ്രത്യേകിച്ചും...ബ്ലോഗിനൊരു മുഖവുരയായാണീ പോസ്റ്റ് ഉദ്ധേശിച്ചത്..മുകളില് കാണുന്നതു തന്നെയാണ്.തൂതപ്പുഴ..കൂടുതല് ചിത്രങ്ങള്
    ഉള്കൊള്ളിക്കാം..
    @ഭായി
    നന്ദി.. കുന്തിപ്പുഴയില് നിന്നൊഴുകി വന്നു ഭാരതപ്പുഴയില്ചേരുന്നതാണീ പുഴ...പാലക്കാട് മലപ്പുറം ജില്ലകളുടെ അതിറ്ത്തിയിലൂടെ ഒഴുകുന്നു..

    ReplyDelete
  16. പൂരച്ചിത്രങ്ങള്‍ ഗംഭീരമായിരിക്കുന്നു മുനീര്‍.
    തൂതപ്പുഴയുടെ ചിത്രവും മനോഹരം.

    ഏതായാലും മുഖവുര ഗംഭീരമായി. ബ്ലോഗ് നല്ല നിലയില്‍ തുടരട്ടേ. എല്ലാ ആശംസകളും.

    ReplyDelete
  17. muneer bhaai..valare nannayittund....

    ReplyDelete