ഹൃദയം പറയാന്‍ തുനിഞ്ഞത്
തലച്ചോര്‍ തടഞ്ഞു
ഹൃദയം കാണാന്‍ ശ്രമിച്ചത്
കണ്ണുകള്‍ കണ്ടില്ല
ഹൃദയം കേട്ടതൊന്നും
കാതുകള്‍ കേട്ടില്ല
ഹൃദയത്തിന് ചലിക്കേണ്ടിടത്തേക്ക്
കാലുകള്‍ ചലിച്ചില്ല
ഹൃദയത്തിന് ഉയര്‍ത്തേണ്ടിടത്ത്
കൈകള്‍ പൊങ്ങിയില്ല
നിരാശയാല്‍ ഹൃദയം ഉലഞ്ഞു കൊണ്ടിരുന്നു
നിരാശ പ്രതിഷേധമായ് ആളിപ്പടര്‍ന്നു
ഒരു നാള്‍ ഹൃദയം പൊട്ടിത്തെറിച്ചു
കണ്ണും കാതും കയ്യും കാലും
തലച്ചോറും നോക്കി നില്‍ക്കെത്തന്നെ !
Good one buddy
ReplyDeleteനിരാശയാണെങ്കിലും നന്നായിരിക്കുന്നു... ആശംസകള്‍...
ReplyDeletekurachu koodi othukki parayamayirunu
ReplyDelete