ഏറെ നാളത്തെ കാതിരിപ്പിനു ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന മോഹന്‍ലാല്‍
ചിത്രമാണ് ഓരു നാള്‍ വരും..അമാനുഷിക കഥാപാത്രങ്ങളുടെ കുപ്പായം മാറ്റി വെച്ച് കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ അഭിനയ ജീവിതത്തിന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കാനുതകുന്ന ഒരു കഥാപാത്രം,അതായിരിക്കണം മോഹന്‍ലാല്‍ ശ്രീനിയില്‍ നിന്നാഗ്രഹിച്ചിട്ടുണ്ടാവുക...സിനിമയുടെ തുടക്കം മുതലേ ആ ഒരു അവതരണ രീതി സംവിധായകന്റെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്..’സന്മനസ്സുള്ളവര്‍ക്കു സമാധാനത്തിലും വെള്ളാനകളുടെ നാടിലും മിഥുനത്തിലുമൊക്കെ നാം കണ്ട ജീവിക്കാന്‍ വേണ്ടി നേട്ടോട്ടാമോടുന്ന സാധാരണക്കാരന്റെ വേഷം ഈ സിനിമയുടെ ആദ്യ പകുതിയില്‍ രംഗത്തെത്തൂമ്പോള്‍ പതിവു മോഹന്‍ലാലിസത്തില്‍ നിന്നും വിട്ട് ഇത്തിരി അമിതാഭിനയ
ഭാവങ്ങള്‍ കാണിക്കുന്ന തലത്തിലേക്കു മാറിയിരിക്കുന്നു..അതു കൊണ്ടു തന്നെ ഹാസ്യം രംഗങ്ങള്‍ പോലും പ്രേക്ഷകരില്‍ കാര്യമായ ചലനങ്ങ്ങളൊന്നും സ്രുഷ്ടിക്കുന്നില്ല..അതു
കൊണ്ട് തന്നെ വേഷഭൂഷാദികളില് കാര്യമായ മാറ്റമൊന്നുമില്ലാതെ ‘കുളപ്പുള്ളി സുകുമാരന്‍’ പൊടുന്നനെ വിജിലന്‍സ് ഓഫീസറാകുമ്പോള്‍ ആ ഒരു വ്യത്യാസം പ്രേക്ഷകരിലേ
ക്കെത്തിക്കാന്‍ കഴിഞ്ഞില്ല.
അസിസ്റ്റന്റ് ടൌണ്‍ പ്ലാനിങ്ങ് ഓഫീസറായെത്തുന്ന ശ്രീനിവാസന്റെ അഴിമതി കണ്ടുപിടിച്ച് തെറ്റു ബോദ്ധ്യപ്പെടുത്തി മറ്റൊരു ജീവിതത്തിലേക്ക്
നയിക്കല്‍ മാത്രമൊരു കഥയായുള്ള ഈ സിനിമയില്‍ ഒരു നായകന്റെ വേഷം പോലെ ചിത്രീകരിച്ചത് ശ്രീനിവാസന്റെ ഓഫീസറെയും കുടുംബത്തെയുമാണ്‍..കോടതിയും
കേസുമൊക്കെയായി അകന്നു കഴിയുന്ന ലാലിന്റെയും സമീറാറെഡ്ദിയുടെയും ഇടയില്‍ പ്രാധാന്യമുള്ളത് ലാലിനോടൊപ്പം കഴിയുന്ന കുഞ്ഞിന്റെ ചില രംഗങ്ങളാണ്‍..
മോഹന്‍ലാലിനു ശ്രീനിവാസനിലുള്ള വിശ്വാസത്തെ മുതലാക്കുക മാത്രമാണ്‍ ശ്രീനി ചെയ്തിരിക്കുന്നത്..അഴിമതി പകല് വെളിച്ചത്തില്‍ കൊണ്ടുവരാനുള്ള അദ്യ ഉദ്ധ്യമം പരാജയമായിട്ട്
പോലും വീണ്ടും അതേ പ്ലാനോടെ ശ്രീനിയുടെ മുന്‍പിലെത്തി സ്വയം കുരുങ്ങുമ്പോള്‍ അതു മോഹന്‍ലാലിന്റെ കഥാപാത്രത്തെ അത്രെയേറെ ദുര്‍ബലമാക്കിയ ശ്രീനിവാസണ്ടെ കുരുട്ടു
ബുദ്ധിയാണ്‍ മുഴച്ചു നില്‍ക്കുക...ഒരു വിജിലന്‍സ് ഓഫീസര്‍ക്കു കൊടുക്കേണ്ട അധികാര പരിവേഷങ്ങള്‍ ഒരളവില്‍ പോലും കൊടുക്കാതെ പണ്ടത്തെ കള്ളനും പോലീസും കളിയെ
അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നത്.. അല്ലെയോ ശ്രീനി സാറ്..അമാനുഷികത വേണ്ട പക്ഷേ കാലത്തിനൊത്ത പ്രഭാവങ്ങളെങ്കിലും അനുയോജ്യ
മായി നല്‍കേണ്ടേ...
സമകാലീന സംഭവങ്ങള്‍ ആക്ഷേപ ഹാസ്യത്തിന്റെ മെമ്പൊടിയോടെ അവതരിപ്പിക്കാറുള്ള ശ്രീനിവാസന്റെ ഒരു വികലമായ തിരക്കഥയായാണ്‍ ഒരു നാള്‍ വരും
വിലയിരുത്തപ്പെടേണ്ടി വരിക...രഞ്ജിത് ശങ്ക്ങ്കറെപ്പോലുള്ള പ്രതിഭകള്‍ ഒരെ സമയം സാമൂഹ്യപ്രധാന്മര്‍ഹിക്കുന്നതും കാലഘട്ടത്തിനനുസ്രുതമായതുംസാങ്കേതികാമായി
മുന്നില്‍ നില്‍ക്കുന്നതൂം അതോടൊപ്പം പ്രേക്ഷകരെക്കൊണ്ടു കയ്യടിപ്പിക്കുന്നതുമായ ചലചിത്രഭാഷ്യങ്ങള്‍ കൊണ്ട് രംഗത്തു വരുമ്പോള്‍ ശ്രീനിവാസനെന്ന പേര്‍ ഇനിയും
വിറ്റ് പോകണമെങ്കില്‍ കുറച്ചുകൂടി കഠിനാദ്ധ്വാനം ചെയ്യേണ്ടതായുണ്ട് എന്നു ഓറ്മിപ്പിക്കുന്നതാണ്‍ ഒരു നാള്‍വരും അടിവരയിടുന്നത്... സാധാരണക്കാരുടെ
വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നത് മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം നല്ലതാണ്‍..ഏങ്കിലും വാണിജ്യതന്ത്രങ്ങളൊന്നിനും വശപ്പെടാതെ
പൂറ്ണ്ണമായും നല്ല സിനിമ എന്ന് ലക്ഷ്യമാക്കി ഒരു പടം ചെയ്യുമ്പോള്‍ അതെത്രമാത്രം കരുത്തുറ്റതാണെന്നു പുനറ്ചിന്തനം നടത്തേണ്ടത്തുണ്ട്..
വാല്‍ക്കഷണം : കഥ മോഷ്ടിച്ചതാണെന്ന് ആരോപണം വന്നതോടെ തിരക്കഥയിലൊരു പൊളിച്ചെഴുത്തിനു ശ്രീനിവാസനിനി നിര്‍ബന്ധിതനായിക്കാണുമോ? കാരണം
കഥ പറച്ചിലിലെ അവ്യക്തതയും ലക്ഷ്യബോധമില്ലായ്മയും വ്യക്ത്മായി പ്രകടമാകുന്നുണ്ട് ചിത്രത്തിലുടനീളം... ലോകകപ്പാവേശം സിനിമയിലേക്കു കടമെടുത്താല്‍
ബ്രസീലും പോര്‍ചുഗലും തമ്മില്‍ നടക്കുമെന്നു പ്രവചിച്ചിരുന്ന അത്യുഗ്രന്‍ പോരാട്ടം വിരസമായ സമനിലയിലായ പോലെയായി വരുമെന്നു പറഞ്ഞു പറഞ്ഞു നിനച്ചിരിക്കാതെ
വന്നണഞ്ഞ “ഒരു നാള്‍ വരും”
സിനിമ കണ്ടില്ല. കണ്ടിട്ടു പറയാം
ReplyDeleteഈ വിശകലനം നന്നായിട്ടുണ്ട്
ReplyDeleteപിന്നെ പോസ്റ്റ് എടുന്നതിന് മുമ്പ് എഡിറ്റിങ്ങ് ശ്രദ്ധിക്കുമല്ലൊ
cinima kiandittu parayam.
ReplyDeleteകണ്ടിട്ടു പറയാം
ReplyDeletegood review...
ReplyDeletebest of luck buddy
ഒരു നാള്‍ വരും എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ വന്നതിങ്ങനെയായോ?!
ReplyDelete@ഹംസ : ശരി..വായിച്ചതിനു നന്ദി
ReplyDelete@ബിലാത്തിപട്ടണം :നന്ദി..IE യില്‍ വറ്ക്ക് ചെയ്യാത്തതോണ്ട് പെട്ടെന്നിട്ടതാ..
@ narayanan_ip :
@ഉമേഷ് പിലിക്കൊട് : നന്ദി..അതെ..കണ്ടിട്ട്
പറഞ്ഞാല്‍ മതി..
@മുഹ്സിന്‍ : നന്ദി..സുഹ്രുത്തേ..
@തെച്ചിക്കോടന്‍ : ഒരു നാള്‍ വന്നതും പല നാള്‍ വന്നതു പോലെ...
സിനിമ ഞാനും കണ്ടിട്ടില്ല.
ReplyDeleteThis comment has been removed by the author.
ReplyDelete