Sunday, December 5, 2010

കാണാതായ മൌസ് ബാള്‍

പ്രകൃതി സുന്ദരമായ വള്ളുവനാടന്‍ മണ്ണ്. നാലു ഭാ‍ഗവും കാടു കൊണ്ടു മൂടപ്പെട്ട, പാറക്കെട്ടുകള്‍ നിറഞ്ഞ, ജനവാസം കുറഞ്ഞ,വിജനമായ ഭൂപ്രദേശം.ഇതിനെല്ലാം നടുവിലായി സര്‍ക്കാര്‍ വക കെട്ടിയുയര്‍ത്തിയ വിദ്യാലയം.ഗവണ്മെന്റ് പോളിടെക്നിക്ക് ഷൊര്‍ണൂര്‍. ശാന്തമാ‍യ അന്തരീക്ഷം..മുറ്റത്ത് ചുവന്ന കൊടിമരത്തില്‍ തൂക്കിയിട്ടിരിക്കുന്ന തൂവെള്ളക്കൊടി ആടി രസിക്കുന്നു.തൊട്ടു താഴെ വീണു കിടക്കുന്ന മറ്റൊരു കൊടിമരവും..നീലക്കൊടിയും! സമയം ഉച്ച കഴിഞ്ഞതിനാല്‍ ബഹളങ്ങളൊന്നുമില്ല.ഒരു മായാജാലം നടക്കാനിരിക്കുകയാണെന്ന സൂചന പോലെ അന്തരീക്ഷത്തില്‍ മൂകത തളം കെട്ടി നില്‍ക്കുന്നു!
 എല്ലാ ദിവസവും പോലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കു വിധിക്കപ്പെട്ട
ലാബില്‍ കയറി കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് തുടങ്ങിക്കഴിഞ്ഞു, അടച്ചിട്ട ജനാലകള്‍ക്കുള്ളില്‍ നിന്നും അകക്കണ്ണു കൊണ്ട് നോക്കിയാല്‍ ഒരു കാഴ്ച്ച കാണാം.കമ്പ്യൂട്ടറ് പ്രവര്‍ത്തനം തുടങ്ങിയാല്‍ തുള്ളിച്ചാടി വരുന്ന വൈറസുകള്‍ ലാബിലെ എയര്‍കണ്ടീഷനറോട് പൊരുത്തപ്പെടാനാവാതെ ജനാലകള്‍ക്കു പിന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്ച്ച!
       ഓരോ ഗ്രൂപ്പ് വിദ്യാര്‍ത്ഥികളും തങ്ങള്‍ക്കു കിട്ടിയ കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നു. ലാബ് നിയന്ത്രിക്കാന്‍ പോലും ആരുമില്ല! ബിജുസാറിന് കുട്ടികളെ അത്രക്കു വിശ്വാസമായിരുന്നിരിക്കണം. “ക്ലാസെടുക്കേണ്ട കാര്യമില്ല..ലാബില്‍ ഒന്നു ചെന്നു നോക്കേണ്ട കാര്യമില്ല..പരീക്ഷ നടത്തേണ്ട കാര്യമില്ല..:” ഇത്രയൊക്കെ സഹകരണം ചെയ്തു തരുന്ന ഈ മിടുക്കരെ എങ്ങനെ വിശ്വസിക്കാതിരിക്കും? എന്നാലും വിദ്യാര്‍ത്ഥികള്‍ക്ക് ശരിക്കും തന്നോട് ബഹുമാനമുണ്ടോ? എന്ന ഒരു സംശയം ബിജു സാറിനുമുണ്ടാവില്ലേ..ഉണ്ടാ‍വും ..എന്നു മാത്രമല്ല ..ഉണ്ടായി!! പക്ഷേ കാലം    മാറിയത് കൊണ്ടും സര്‍ക്കാര്‍ വിദ്യാലയമായത് കൊണ്ടും ഞങ്ങള്‍ സംഘടിത ശക്തിവാന്മാര്‍    ആയത് കൊണ്ടും വളരെ വ്യത്യസ്ഥമായ ശിക്ഷാരീതികളില്‍ അഭയം തേടാന്‍ ബിജു സാറിന് ചെന്നെത്തേണ്ടി വന്നു.
    “ സമയം മൂന്ന് മണി.ലാബിലെ പത്തിരുപത്തഞ്ച് കമ്പ്യൂട്ടറില്‍ ഒന്നിനു മാത്രം ചെറിയൊരു പ്രകമ്പനം!!!ഏന്തോ.. ഒന്നു പോയതു പോലെ..അതെ..അതു സംഭവിച്ചിരിക്കുന്നു..കമ്പ്യൂട്ടറിന്റെ ‘മെഡുല്ലാ ഒബ്ലാം ഗേറ്റ‘ എന്നറിയപ്പെടുന്ന ആ ഭാഗം, എലിയെപ്പോലെ രൂപ സാദൃശ്യമുള്ള...ഇംഗ്ലീഷില്‍ മൌസെന്നു വിളിക്കുന്ന ആ യന്ത്രത്തില്‍ നിന്നും, അതിന്റെ ഹൃദയ ഭാഗത്ത് കാന്ത വലയത്താല്‍ ചേര്‍ന്ന് നില്‍ക്കുന്ന കോട്ടി പോലെ കാണപ്പെടുന്ന..‘മൌസുണ്ട‘ അപ്രത്യക്ഷമാവുന്നു.. “ഇതെന്ത് മായയോ..?നൊടിയിട കൊണ്ട് അന്തരീക്ഷത്തില്‍ അപ്രത്യക്ഷമായ ആ’ മൌസുണ്ട ‘ എവിടെപ്പോയി?” വിദ്യാര്‍ത്ഥികളോടുള്ള ബിജുസാറിന്റെ വാത്സല്യം കുറയാന്‍ സാധ്യതയുണ്ടോ...? ഇല്ല..എന്നു തന്നെ ഇപ്പോള്‍ പറയാം.. പക്ഷേ..ആ വിശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല! കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ കൊണ്ടമ്മാനമാടുന്ന സാറിതെങ്ങനെ അറിഞ്ഞെന്നതില്‍ സംശയമുണ്ടോ..? “അലാറമടിച്ചു.. അതേ..നിര്‍ത്താതെ അലാറം അടിച്ചു കൊണ്ടേയിരുന്നു..” സാറ് പുതുതായി കണ്ടുപിടിച്ച ‘ഡിവൈസ് സേര്‍ച്ചര്‍ ഇന്‍ സൂപ്പര്‍ ചോപ്പര്‍ ടെക്നോളജി‘ വഴി സിഗ്നലുകള്‍ അലാറത്തില്‍ വന്നു കൂട്ടയടി!! ബിജു സാര്‍ ഒന്നും മിണ്ടാതെ, ആരോടും ഒന്നും ചോദിക്കാതെ എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ചിട്ട്   പതിവില്ലാതെ കമ്പ്യൂട്ടര്‍ ഗ്രൂപ്പ് ബുക്കെടുത്തു സ്ഥലം വിട്ടു!
            പിറ്റേന്ന് രാവിലെ പതിവു പോലെ എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും ക്ലാസിലെത്തുന്നു.
പ്രതിജ്ഞ ചൊല്ലുന്നു. എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന വാക്യം പ്രത്യേകം മനസ്സിലുറപ്പിച്ചു പറയുന്നു..ബന്ധങ്ങള്‍ ദൃഡമാക്കാനുള്ള ചര്‍ച്ചയിലേക്ക് പ്രവേശിക്കുന്നു..സമയം   പതിനൊന്നു മണി.. ക്ലാസിലെ കാര്യക്കാരന്‍, ഞങ്ങള്‍ തന്നെ തിരഞ്ഞെടുത്ത ക്ലാസ് ലീഡര്‍
കെകെ കൊച്ചന്‍ ഒരു നോട്ടീസും കയ്യില്‍ പിടിച്ചെത്തുന്നു.. “ഐപിട്ടി ജിപിട്ടി അവസാന വര്‍ഷ കമ്പ്യൂട്ടറ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക അറിയിപ്പ്..പതിനെട്ടാം നൂറ്റാണ്ടില്‍ ചാള്‍സ് ബാബേജിന്റെ വിറക്കുന്ന
 കൈകളാല്‍ കണ്ടുപിടിക്കപ്പെട്ട കമ്പ്യൂട്ടറിന്റെ നൂതനമായ സാങ്കേതികവും ബൌദ്ധികവുമായ വളര്‍ച്ചക്ക്
പുരോഗമനപരമായ എന്തെല്ലാം ആശയങ്ങള്‍ നമുക്ക് നല്‍കാന്‍ കഴിയും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച
 ഈ ക്ലാസിന്റെയും വിദ്യാര്‍ത്ഥികളുടെയും കാര്യത്തില്‍ ആര്‍ക്കും സംശയമില്ല എന്നത്    നിലനില്‍ക്കെത്തന്നെ ഈ സ്ഥാപനത്തിന്റെ അച്ചടക്കവും പ്രശസ്തിയും നില നിര്‍ത്തേണ്ടത് എല്ലാവരുടെയും കടമയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ്..”
  
 “മോനേ..കെ.കെ കൊച്ചാ..ഇതൊക്കെ എന്നും പറയുന്നതും കേള്‍ക്കുന്നതുമല്ലേ...ഇന്നുച്ചവരെയെ ക്ലാ‍സുള്ളുവെങ്കില്‍ അതു പറഞ്ഞേച്ചു പോടേ..”    ഡയലോഗടി വീരന്‍ ഷാജു ഇടയ്ക്കു കയറിപ്പറഞ്ഞു. ഒട്ടൂം കുലുക്കമില്ലാതെ കെ.കെ നോട്ടീസ് വായന തുടര്‍ന്നു..
   “ ഇന്നലെ കമ്പ്യൂട്ടര്‍ ലാബില്‍ നിന്നും ഒരു മൌസിന്റെ ബാള്‍ നഷ്ടപ്പെട്ടിരിക്കുന്നു..ആ കമ്പ്യൂട്ടറില്‍
 വര്‍ക്കു ചെയ്തിരുന്നവരുടെ ലിസ്റ്റ് ഞങ്ങളുടെ കയ്യിലുള്ളതിന്റെ അടിസ്ഥാനത്തില്‍ ഒരു സ്പെഷ്യല്‍ സ്ക്വാഡ് അന്വേഷണത്തിലേക്ക് ഞങ്ങള്‍ ചെന്നത്തിരിക്കുകയാണ്.ഇതിന്റെ മേധാവിയായി തിരഞ്ഞെടുത്തിരിക്കുന്നത്  കേരളാ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു വര്‍ഷത്തെ സേവന പരിചയമുള്ള നിങ്ങളുടെ ലക്ചറര്‍ കാദര്‍ സാറിനെയാണ്.ട്യൂട്ടര്‍ എന്ന നിലക്ക് ഞാനും ഇതിലൊരു ഭാഗമായിരിക്കും എന്നറിയിച്ചു കൊള്ളുന്നു..ആദ്യ നടപടി എന്ന നിലയില്‍  ‘ജാബിര്‍’  എന്ന പേരുള്ള വിദ്യാര്‍ത്ഥി എത്രയും പെട്ടെന്നു സ്റ്റാഫ് റൂമുമായി ബന്ധപ്പെടണമെന്ന് അറിയിച്ച് കൊള്ളുന്നു.
                                                                           എന്നു ട്യൂട്ടര്‍ ഇന്‍ ചാര്‍ജ്ജ് ബിജു.

നോട്ടീസ് വായിച്ച് തീര്‍ന്നതും ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ ജാബിറിലേക്കായി!! ജാബിറാണെങ്കില്‍ ചൂടു വെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ കൈകാലിട്ടടിക്കാന്‍ തുടങ്ങി. “ഞാനെടുത്തിട്ടില്ല.. എനിക്കെന്തിനാ..മൌസ് ബാള്‍? എന്റെ ബാപ്പാനോട് പറഞ്ഞാ പത്തെണ്ണം വാങ്ങിത്തരും"
    “ഹഹഹ..നീ പത്തെണ്ണത്തിന്റെ കാര്യം വിട് ജാബിറേ..നമ്മളിവിടെ നമ്മടെ ലാബിലെ നമ്മടെ മൌസ്ബാളിന്റെ കാര്യമല്ലേ പറയുന്നത്..കീശയിലുണ്ടെങ്കില്‍ ബാളങ്ങു കൊടുത്തേരടേ..” ഷാജു വീണ്ടും..
ജാബിറും, കെകെയും,വിജയനും, ജോസുമടങ്ങുന്ന ഹോസ്റ്റലേഴ്സ് ക്ലാസിനു പുറത്തു ഒന്നാന്തരം ചര്‍ച്ച നടത്തി..അവരൊരു ടീമാണ്..ഒരുമിച്ചൂണും ഉറക്കവുമൊക്കെയായി കാലം കഴിക്കുന്നവര്‍. അവസാനം കെകെയുടെ ഉപദേശപ്രകാരം ജാബിര്‍ പോകാന്‍ തയ്യാറായി.

ഞങ്ങളെല്ലാവരും കാത്തിരുന്നു.  അതിനിടക്കൊരു ചര്‍ച്ചയും നടന്നു..“ഇനിയിപ്പോ മൌസ് ബാള്‍ വീണ്ടെടുത്തില്ലെങ്കില്‍ അതു വാങ്ങിച്ചു കൊടുക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണല്ലോ?”. കോയമ്പത്തൂര്‍ക്ക് ആഴ്ച്ചക്കാഴ്ചക്ക് പോകുന്ന ഒരു വിദ്വാനുണ്ട് ക്ലാസില്‍. വിദഗ്ധാഭിപ്രായത്തിന് ഞങ്ങള്‍ അവന്റെ സഹായം തേടി!
    “അതിനെന്താ..ഞാന്‍ മേടിച്ചു തരാം, പക്ഷേ മൌസിന്റെ ബാളായി മാത്രം കിട്ടില്ല, വേണമെങ്കില്‍ നമുക്കൊരു കാര്യം നടത്താം..നൂറ്റമ്പതു രൂപക്ക് മൌസ് കിട്ടും...അതു വാങ്ങി തല്ലിപ്പൊട്ടിക്കാം.അപ്പോള്‍ പുറത്തു വരുന്ന ബാളെടുത്ത് കൊടുക്കാമല്ലോ!” ഉയരം കുറവാണെങ്കിലും നല്ല ബുദ്ധി തന്നെ. അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞു..
     കൃത്യം മണിക്കൂറ് രണ്ടായപ്പോള്‍ ജാബിറ് ഓടിക്കിതച്ചെത്തി.. “ വിജയാ..നിന്നോട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്..” ഭയങ്കര സിബിഐ സ്റ്റൈല്‍ ചോദ്യങ്ങളാടാ..“മൌസ് ബാള്‍ എവിടെ? എന്തിനെടുത്തു? എവിടെയാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്? എന്നിങ്ങനെ രണ്ടു സാറമ്മാരും ശരിക്കു കൊടഞ്ഞെടാ..! നീ പോയി നോക്ക് മനസ്സിലാവൂം..ജാബിര്‍ ആരോ കൊടുത്ത വാട്ടര്‍ ബോട്ടിലില്‍ നിന്നും വെള്ളം കുടിച്ചോണ്ട് പറഞ്ഞു.
  ജാബിറിന്റെ അനുഭവത്തില്‍ നിന്നും കാര്യം ഗുരുതരമാണെന്ന് മനസ്സിലായതോടെ ഞങ്ങളുടെ സംഘടിത ശക്തിയുണര്‍ന്നു! ജോസ് ധൈര്യം കൊടുത്തൂ വിജയന്..“നീ...പൊക്കോ..ഞങ്ങള്‍ പിന്നാലെയുണ്ട്.. എങ്ങനെയാണ് ഇന്‍സ്പെക്ടര്‍മാരുടെ അന്വേഷണ രീതിയെന്ന്  ഞാനുമൊന്ന് നോക്കട്ടെ” സ്റ്റാഫ് റൂമിനു പിന്നില്‍ ഞങ്ങളും തടിച്ചു കൂടി..
  കാദര്‍സാറാണ് ചോദ്യകര്‍ത്താവ്.
“മൌസ് ബാളെവിടെ?”
വിജയന്‍: ഞാനെടുത്തില്ല സാര്‍ ..ലാബില്‍ നിന്നു പോരുമ്പോള്‍ അതവിടെത്തന്നെയുണ്ടായിരുന്നു.
“ പിന്നെ.. അന്തരീക്ഷത്തില്‍ അലിഞ്ഞു പോയോ?”
അതല്ല..സാര്‍ ..ഞങ്ങള്‍ക്കു ശേഷം പിജിഡിസിഎ ബാച്ചും കയറിയിരുന്നു ലാബില്‍..
കാദര്‍ സാര്‍ ബിജു സാറിന്റെ മുഖത്തേക്കു നോക്കി ഒന്നു ചിരിച്ചിട്ട്.. “ അതിനുള്ള ബുദ്ധിയൊന്നും അവര്‍ക്കില്ല..അല്ലേ ..ബിജൂ.”
സാറേ..എനിക്കെന്തിനാ മൌസ് ബാള്‍, ഞങ്ങളുടെ ഗ്രൂപ്പിലാര്‍ക്കും ഇതില്‍ പങ്കില്ല സാറ്.. വിജയന്‍ പറഞ്ഞു നോക്കി.
കാദര്‍ സാര്‍ രണ്ടു മൂന്നു തവണ മുന്നോട്ടും പിന്നോട്ടും നടന്നിട്ട് വിജയനു മുന്നില്‍ ചെന്നു നില്‍ക്കുന്നു.
“ സത്യം പറഞ്ഞോ..നിങ്ങളല്ലേ..എന്റെ ബൈക്കിന്റെ ഇന്‍ഡിക്കേറ്റര്‍ പൊട്ടിച്ചത്?”
ഇതു കേട്ടതും പുറത്തു നിന്ന ജോസിന് ഹാലിളകി... എല്ലാ കുറ്റങ്ങളും ഹോസ്റ്റലേഴ്സിന്റെ തലയില്‍ കെട്ടി വെക്കാനുള്ള ശ്രമം..ഇനി നോക്കി നിന്നാല്‍ ശരിയാവില്ല..സ്റ്റാഫ് റൂമിലേക്ക് ചാടിക്കയറിയ ജോസിനെ കാര്യങ്ങള്‍ വഷളാ‍കുന്നതിന് മുന്‍പ് കെകെ ഇടപെട്ട് മാറ്റി നിര്‍ത്തി.. അവസാനം ഒരു ഒത്തു തീര്‍പ്പിലെത്തി...“ആയിരം രൂപ ഫൈനടക്കണം” എന്നാല്‍ ഒരു പ്രശനവുമുണ്ടാവില്ല!
 
 ക്ലാസിലെത്തി കാര്യങ്ങള്‍ മറ്റുള്ളവരോട് വിശദീകരിച്ചതോടെ ബഹളമായി.. “ആയിരം രൂപ എന്തിനു കൊടുക്കണം?” വെറും നൂറ്റമ്പതു രൂപ വരുന്ന മൌസിനകത്തെ ആ ചെറിയ ബാളിന് ആയിരം രൂപയോ? അന്യായം തന്നെ! അവസാനം ഒരു നീണ്ട ചര്‍ച്ചക്കൊടുവില്‍ ഫൈനൊന്നു കുറക്കാന്‍ ക്ലാസിലെ ചിരിമോളെ ബിജു സാറിന്റടുത്തേക്കു സംസാരിക്കാന്‍ അയക്കാന്‍ തീരുമാനമായി.“ചിലപ്പോള്‍ ശരിയായാലോ?” ചിരിമോള്‍ ക്ലാസിലും സ്റ്റാഫ് റൂമിലും തന്റെ ബുദ്ധി സാമര്‍ത്ഥ്യവും അനുസരണ ശീലവും കൊണ്ട് അംഗീകാരമുള്ള കമ്പ്യൂട്ടര്‍ റാണിയാണ്..അങ്ങിനെ ചിരിമോള്‍ ‘ഫോക്സ്പ്രോയിലെ’ സംശയങ്ങള്‍ ചോദിക്കാനാണെന്ന പോലെ സ്റ്റാഫ് റൂമില്‍ പോകുന്നു..സംശയങ്ങള്‍ ചോദിച്ചു തുടങ്ങുന്നു..ബിജു സാര്‍ ആവേശത്തോടെ ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുന്നു.. ആവേശം കണ്ട ചിരിമോള്‍  ‘ഫോക്സ്പ്രോയില്‍ നിന്നും സിപ്ലസ് പ്ലസിലേക്കെത്തുന്നു....സംശയങ്ങള്‍ സിപ്ലസ് പ്ലസിലെത്തിയതോടെ ബിജുസാറിന്റെ മുഖം വാടുന്നു... അതു തന്ത്ര പൂര്‍വ്വം മനസ്സിലാക്കിയ ചിരിമോള്‍ വീണ്ടും ഫോക്സ്പ്രോയിലേക്കു തന്നെ പോകുന്നു...സംശയങ്ങള്‍ മാറ്റി പകരം ഫൈനിന്റെ കാര്യം
എടുത്തിടുന്നു..മണിക്കൂറുകളുടെ ചര്‍ച്ചക്കൊടുവില്‍ ചിരിമോള്‍ ചിരിച്ചോണ്ടു പുറത്തെത്തുന്നു..
         “ആയിരം എന്നത് അഞ്ഞൂറായി ചുരുക്കിക്കിട്ടി”
 ഇതെല്ലാം കണ്ട് കാണാതായ മൌസുണ്ട എവിടെയോ മറന്നിരുന്നു ചിരിക്കുന്നുണ്ടാവും!

ബിജുസാറാണെങ്കില്‍ തന്റെ അധികാരത്തിന്റെ ശക്തി തെളിയിച്ചതിന്റെ സന്തോഷത്തില്‍ കാദര്‍ സാറിന്റെ ബൈക്കിന്റെ പുറകില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ ചീറിപ്പാഞ്ഞു പോകുന്നു..
 അരിശം തീരാത്ത ജോസ് തന്റെ മാസ്റ്ററ്പീസ് ബാര്‍ബര്‍ ഷോപ്പ് കോമഡിയുടെ താളത്തില്‍ ഇങ്ങനെ പിറു പിറുത്തു..
     “ജെറ്റാണെന്ന് കരുതി ബൈക്കില്‍ കയറിയ ബിജു സാര്‍ മുമ്പില്‍ കുഞ്ചാക്കോ സ്റ്റൈലിലിരിക്കുന്ന കാദറ് സാറോട്..”          “ഏത്ര സ്പീഡില്‍ പോകും.?? ” കൂളിങ്ങ് ഗ്ഗ്ലാസൊന്നു മുകളിലേക്കു തോണ്ടി കാദര്‍സാറിന്റെ മറുപടി..
     “എണ്ണ തീര്‍ന്നാല്‍ വഴിയില്‍ നില്‍ക്കും...ആ അഞ്ഞൂറിങ്ങെടുക്ക്..നമുക്ക് എണ്ണയടിച്ച് പോകാം..”

ദിവസങ്ങള്‍ പിന്നിട്ടു.. മൌസ്ബാളും അഞ്ഞൂറു രൂപയും എല്ലാവരും മറന്നു തുടങ്ങിയ സമയം..എങ്കിലും ബിജു സാറിന്റെ ക്ലാസില്‍ എല്ലാവരും അതീവ ശ്രദ്ധയോടെ ഇരിക്കാന്‍ തുടങ്ങി..ഇനിയൊരു ചെറിയ പ്രശ്നം മതി സാറിന്റെ കണ്ണില്‍ കരടാകാന്‍..അറ്റന്റെന്‍സെടുക്കാന്‍ തുടങ്ങിയ സാറിന്റെ കണ്ണു വെട്ടിച്ചു   ക്ലാസില്‍ ഹാജരല്ലാത്ത വിപ്ലവപ്പാര്‍ട്ടിക്കാരന്‍ നിധീഷിന്റെ നമ്പറ് മറ്റൊരു വിപ്ലവ സഹയാത്രികന്‍ ഷമീം പറയുന്നു..ക്ലാസ് കഴിഞ്ഞതും ഞാന്‍ ഷമീമിനെപ്പിടിച്ചു...
“ഞാമ്പറയും സാറിനോട്..നീ നിധീഷിന്റെ നമ്പറ് പറയുന്നതു ഞാനെന്റെ കണ്ണു കൊണ്ടു  കണ്ടതാ..” 
  “ നീ അതു പ്രശ്ന്മാക്കെണ്ടടാ..ബിജുസാര്‍ അറിഞ്ഞില്ലല്ലോ..വാ ..നമുക്കു സിഗററ്റു വാങ്ങാന്‍ പോകാം..കൂടെ നിനക്ക് കടലമുട്ടാ‍യിയും”
   ഷമീം എന്നെ സമാധാനിപ്പിച്ച് പുറത്തുള്ള ഒരു കടയിലേക്ക് ക്കൂട്ടിക്കൊണ്ടു പോയി...സിഗററ്റ് പ്രേമിയായ ഷമീം വലിക്കാന്‍ തോന്നിയാല്‍ ഇടക്കിങ്ങനെ പോകുന്ന പതിവുണ്ട്..ഇതിപ്പോ കടലമുട്ടാ‍യി സ്പോണ്‍സര്‍ ചെയ്തിട്ടുമുണ്ട്..പോയല്ലെ പറ്റൂ.!
   കടയിലെത്തുന്നൂ..സിഗററ്റും മിഠായിയും വാങ്ങുന്നു.. സിഗററ്റ് വലിക്കാന്‍ തീപ്പെട്ടി കത്തിക്കുന്ന സമയത്താണ് കടക്കാരന്‍ ബാക്കി ചില്ലറപൈസ തരുന്നത്.ഞാനത് മേടിച്ചു ഷമീമിന്റെ പാന്റിന്റെ കീശയിലിടാന്‍ തുടങ്ങുന്നു.. പെട്ടെന്നാണ് എന്റെ കയ്യില്‍ ഒരു കോട്ടി തടയുന്നത് പോലെ തോന്നിയത്..
“ എന്താടാ..ഷമീമേ നീ കോട്ടി കളിക്കുന്ന പരിപാടിയുണ്ടോ “ എന്നും പറഞ്ഞ് കൈ പുറത്തേക്കെടുത്തതോടെ ഞാനന്തം വിട്ടു!!
    ‘ഇതാ..ഞങ്ങളുടെ കാണാതെ പോയ മൌസ് ബാള്‍.!!.’ അഞ്ഞൂറു രൂപ ഫൈനടക്കാന്‍ കാരണമായ അതേ മൌസുണ്ട!!
 “ഹമ്പട വീരാ ..കള്ളാ..ഷമീമേ..അപ്പോ നീയാണല്ലേ ഈ പണി പറ്റിച്ചത്..എന്നിട്ടാ ഹോസ്റ്റല്‍ പിള്ളാരെയൊക്കെ ആകെ പേടിപ്പിച്ച് കളഞ്ഞല്ലോ..”
 ഷമീം എന്റെ മുന്‍പില്‍ കുറ്റ സമ്മതം നടത്തി..
“ഒരബദ്ധം പറ്റിപ്പോയതാടാ..ലാബില്‍ വെറുതെയിരിക്കുമ്പോ ഞാനാ മൌസൊന്നു ഹാ‍ര്‍ഡ് വെയര്‍ എഞ്ജിനീയറിങ്ങ് നടത്തി നോക്കിയതാ..അവസാനം അതിനകത്തു നിന്നൊരുണ്ട കിട്ടി.. കണ്ടപ്പോ നല്ല രസം..കുറച്ചു നേരം ഞാനത് കീശയിലിട്ടു..പക്ഷേ.. ലാബില്‍ നിന്നു പിരിയുന്ന നേരം എത്ര ശ്രമിച്ചിട്ടും അതു തിരിച്ചു ഫിറ്റ് ചെയ്യാന്‍ എന്നെക്കൊണ്ട് കഴിഞ്ഞില്ലെടാ.. പിന്നെയല്ലേ..അതു പുലിവാലായത്.. എന്തായാലും ഒരിക്കല്‍ പോലും ബിജു സാറ് എന്നെ സംശയിക്കാത്തത് എന്റെ ഭാഗ്യം...”
“സംഗതിയൊക്കെ ശരി ...പക്ഷേ.. ഇനീയീ മൌസുണ്ട ഇവിടെ കണ്ടാല്‍ ക്ലാസിനകത്തും പുറത്തും പ്രശ്നമാകും! അതു കൊണ്ടു വളരെ സുരക്ഷിതമായ സ്ഥലത്തിതുപേക്ഷിക്കാം..എന്നു പറഞ്ഞ് ഞാനാ മൌസുണ്ട അടുത്തു കണ്ട പൊട്ടക്കിണറ്റിലേക്കെറിഞ്ഞു..”

വാല്‍ക്കഷ്ണം
മൌസ് ബാള്‍ എടുത്തതാരെന്ന് ഹോസ്റ്റലേഴ്സ് അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം..അതും ഏടുത്തയാ‍ള്‍ തന്നെ അറിയിച്ചതിനു ശേഷം.ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ ഈ വൈകിയ വേളയില്‍ നടത്തിയ  സ്തിഥിക്ക് ഒരു പുതിയ വെളിപെടുത്തല്‍ കൂടി പ്രതീക്ഷിക്കപ്പെടാം..മറ്റൊന്നുമല്ല! എല്ലാം കഴിഞ്ഞ്  
യാത്രയയപ്പും പരീക്ഷയും കഴിഞ്ഞു പോവുന്ന സമയത്ത് എല്ലാവര്‍ക്കും തല്പരനായ അശോകന്‍ സാറിന്റെ ബൈക്കിന്റെ രണ്ട് ടയറും പഞ്ചറാക്കിക്കളഞ്ഞ വിദ്വാന്‍..?? ആരാണത്????

39 comments:

  1. കുറച്ചു കാലം മുന്‍പെഴുതിയതാണ്..
    ബ്ലോഗ്ഗ് പോസ്റ്റിനു വേണ്ടി ചുരുക്കി യൂണീകോഡാക്കി
    പബ്ലിഷ് ചെയ്യുന്നു.

    ReplyDelete
  2. നോക്കട്ടെ ഉദ്ഘാടനം എന്റെ വക ...
    ഇന്ന് ഇത് രണ്ടാമത്തെ ഉദ്ഘാടനമാണ് ,,വായിക്കട്ടെ ബാക്കി പിന്നീട്

    ReplyDelete
  3. ഹും ..കൂട്ടുകാരന് pattiya abadham mattullavarkku paara aayalle ... tharakkedillathe ezhuthi ...kollaam (malayalam fond udakki )

    ReplyDelete
  4. മൌസുണ്ട പോട്ടക്കിണറ്റിലേക്ക് എറിയണ്ടായിരുന്നു.
    എന്തായാലും എറിഞ്ഞത്‌ പോട്ടെ...
    വായന സരസമായിരുന്നു.
    എനിക്ക് ഒരഭിപ്രായം ഉള്ളത് പാരഗ്രാഫ് തിരിച്ച് എഴുതിയിരുന്നെങ്കില്‍ ഇനിയും കൂടുതല്‍ നന്നായേനെ എന്നാണ്.

    ReplyDelete
  5. അന്നും ഇടയ്ക്കു ഇടയ്ക്കു കൊയംബതൂര്‍ക്ക് പോകുന്ന വിദ്വാന്മാര്‍ ഉണ്ടായിരുന്നോ?
    ഇപ്പൊ ആഴ്ചയില്‍ ഒന്ന് ബാംഗളൂര്‍ക്കും പിന്നെ ഇടയ്ക്കു ദുബായിക്കും
    പിള്ളാര് വന്നു തുടങ്ങി കേട്ടോ..എന്തിനന്നോ ആ കളഞ്ഞു പോയ എലിയെ
    തപ്പാന്‍ ആവും...

    ReplyDelete
  6. രസകരമായ വായന... ആ‍ മൌസുണ്ട എനിക്ക് തരായിരുന്നു...

    ReplyDelete
  7. ചിരിമോള്‍ ഉണ്ടായത് കൊണ്ടു പാതി രക്ഷപെട്ടു
    പിന്നെ കഥയും കഥാ പാത്രങ്ങളും വായനക്കിടയില്‍ വായനക്കാരോട് സംസാരിക്കും പോലെ അവതരിപ്പിച്ചു നല്ല മികവുള്ള കഥ എനിക്കങ്ങു ഇഷ്ട്ടമായി

    ReplyDelete
  8. മുനീര്‍ജി: പഴയ പോസ്റ്റ്‌ എന്ന് പറഞ്ഞു ഇതൊന്നും മാറ്റി വെക്കല്ലേ, പുതസന്മാര്‍ക്കും വായിക്കാലോ.. തിയറ്ററില്‍ ഇടക്കൊരുന്‍ നസീര്‍ പടം വരുന്നത് പോലെ പഴയതൊക്കെ ഒന്നു പൊടി തട്ടി എടുക്കാട്ടോ...

    ചിരിമോളൊക്കെ ഉണ്ടായത് കൊണ്ട് തടിക്ക് വല്ലാതെ പരിക്ക് വരാതെ കഴിയാം. പിന്നെ നിങ്ങളെയൊക്കെ വട്ടു പിടിപ്പിച്ച ഷമീമിന് എന്തെക്കിലും ഒരു ഫൈന്‍ വേണ്ടതായിരുന്നു..

    പെരഗ്രാഫിനിടയില്‍ ഒരു വരി എക്സ്ട്രാ വിടായിരുന്നു എന്നൊരു തോന്നല്‍...

    ReplyDelete
  9. ഒരു മൌസ്സുണ്ടയുടെ കഥ പോളിടെക്നിക്കിന്റെ പോളിവിലാസങ്ങൾ മുഴുവൻ ചാലിച്ച് എഴുതിയിരിക്കുന്നത് നന്നായിട്ടുണ്ട് ....കേട്ടൊ മുനീർ......അവസാനകാലം പിന്നീടതിന്റെ ഗുട്ടൻസ് പൊളിച്ചപ്പോൾ അഞ്ഞൂറ് പോയവനും/അതാപ്പിലാക്കിയവരുമെല്ലാം പിന്നീടതിനെ കുറിച്ച് എങ്ങിനെ പ്രതികരിച്ചു..?

    ReplyDelete
  10. ക്ലാസ്സിലെ ഇത്തരം അനുഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞത് നന്നായി.
    എന്തിനാ സാറിന്റെ ബൈകിന്റെ ടയര്‍ പഞ്ചറാക്കിയത് ?

    ReplyDelete
  11. മുനീര്‍..സംഭവം നന്നായി ...എന്നാലും ആ മൌസുണ്ട കളയേണ്ടായിരുന്നു..

    ReplyDelete
  12. ഷമീം എന്റെ മുന്‍പില്‍ കുറ്റ സമ്മതം നടത്തി..

    കളളന്‍ കപ്പലില്‍ തന്നെ. കൊളളാം.

    ReplyDelete
  13. അടിച്ചു മാറ്റിയിട്ടു നല്ല പിള്ള ചമഞ്ഞു നടക്കുന്നു പഹയന്‍. നല്ല അനുഭവം.

    ReplyDelete
  14. പോളിടെക്നിക് ആണല്ലേ ?
    ഞാനും ഒരു പോളി പ്രോഡക്റ്റ് തന്നെ

    എല്ലായിടത്തും കാണും ഇത് പോലെ കുറെ കഥാപാത്രങ്ങള്‍...
    ...നമ്മുടെ കൂടെയും ഉണ്ടാരുന്നു കുറെ എണ്ണം

    ReplyDelete
  15. @ രമേശ്‌അരൂര്‍
    അതെ..നന്ദി
    @ പട്ടേപ്പാടം റാംജി said
    അഭിപ്രായത്തിനു നന്ദി
    @ ente lokam
    ഹ.ഹ അന്നു കോയമ്പത്തൂര്‍ ഇന്നു ദൂഫായ്
    @ അബ്ദുള്‍ ജിഷാദ്
    ഹഹ..പണ്ട് നിനക്കു ഊരിയെടുക്കാന്‍ പറ്റിയിട്ടുണ്ടാവില്ലല്ലേ..അഭിപ്രായത്തിനു നന്ദി
    @ സാബിബാവ
    അതെ..ചിരിമോളാണ് താരം..അഭിപ്രായത്തിനു നന്ദി
    @ elayoden
    നന്ദി..സുഹൃത്തേ..പിന്നെ ഷമീം ഞമ്മന്റെ ഗ്രൂപ്പിലെ അംഗമായിരുന്നു..ഫൈനു കൊടുത്താല്‍ ഗ്രൂപ്പിനു മൊത്തം നാണക്കേടാകില്ലെ:)
    @ മുരളീമുകുന്ദൻ
    നന്ദി..ഹോസ്റ്റലേഴ്സ് ഞെട്ടി..ഇങ്ങനെയൊരു കിടുവ ക്ലാസിലുണ്ടായിരുന്ന
    കാര്യം അവരിപ്പൊഴാ അറിഞ്ഞത്..അവസാനം എന്നെക്കൊണ്ട് ഇതെഴുതിപ്പിച്ചേ അവരടങ്ങിയൊള്ളൂ:)
    @ ചെറുവാടി
    ഹ.ഹ..അതെ ഇതു പോലെ കുറേ തരികിടകള്‍ ഉണ്ടായിട്ടുണ്ട്..ടയര്‍ പഞ്ചറാക്കിയതു ഞാനല്ല:)
    @ സിദ്ധീക്ക
    നന്ദി..അതു കളഞ്ഞില്ലെങ്കില്‍ ക്ലാസില്‍ ആടിയായേനെ
    @ സ്വപ്നസഖി
    അതെ കപ്പലുകാരന്‍ തന്നെ കള്ളന്‍
    @ Shukoor
    അവനാരാ മോന്‍:)
    @ anvarthootha
    ഹ.ഹ..ഞങ്ങളുടെ ഒരു കാര്യം:)

    ReplyDelete
  16. പഠന കാലത്തെ അനുഭവം വളരേ രസകരമായി എഴുതി . അനുവാചകന് ഒട്ടും അലോസരമില്ലാതെ ഒരേ ഒഴുക്കില്‍ വായിക്കാന്‍ പറ്റുന്ന വിവരണം . കെട്ടും മട്ടും ചിട്ടയുമൊക്കെ കഥയുടേത് തന്നെ . നന്നായിരിക്കുന്നു ഭാവുകങ്ങള്‍

    ReplyDelete
  17. മുനീറേ ഡാ ഇത് നമ്മുടെ ഷമീം ആണോ? ...

    ReplyDelete
  18. ഹമ്പട വിദ്വാൻസേ...

    ReplyDelete
  19. നൂറ്റമ്പതു രൂപക്ക് മൌസ് കിട്ടും...അതു വാങ്ങി തല്ലിപ്പൊട്ടിക്കാം.അപ്പോള്‍ പുറത്തു വരുന്ന ബാളെടുത്ത് കൊടുക്കാമല്ലോ
    നിങ്ങളുടെ ബാച്ച് മുഴുവന്‍ ഇത്തരക്കാരാണോ മുനീറെ
    എഴുത്ത് നന്നായി

    ReplyDelete
  20. സരസമായ അവതരണം..
    വായനയില്‍ അല്പം പോലും വിരസത അനുഭവപ്പെട്ടില്ല.
    ഭാവുകങ്ങള്‍

    ReplyDelete
  21. രസകരമായിരുന്നു ...എനിക്കും ഒരു ഫ്രണ്ട് ഉണ്ട് ജാബിര്‍ എന്ന് പേരുള്ള ....അവനും ആളു ഏകദേശം ഈ ടൈപ്പാ ...

    ReplyDelete
  22. ആദ്യമായാണ് മുനീറിന്റെയടുത്ത് വരുന്നതെന്നു തോന്നുന്നു.ഏതായാലും ഒട്ടും മുഷിയാതെ നല്ല വായന കിട്ടി.പിന്നൊരു സ്വകാര്യം: സത്യത്തില്‍ മൌസുണ്ടയെടുത്തത് മുനീറല്ലെ?

    ReplyDelete
  23. @ Abdulkader kodungallur, യൂസുഫ്പ
    പോസ്റ്റ് വായിച്ചതിനും അഭിപ്രായത്തിനും നന്ദി
    @ Rasheed Punnassery
    ആ സമയത്ത് അതൊക്കെ തന്നെയല്ലെ രസം:)
    @ ഹംസ
    അല്ല..ഇതു എന്റെ ക്ലാസ്മേറ്റ് ഷമീമാണ്
    @ഇസ്മായില്‍ കുറുമ്പടി, faisu madeena
    അഭിപ്രായത്തിനു വളരെ നന്ദി
    @ Mohamedkutty മുഹമ്മദുകുട്ടി
    സ്വാഗതം മുഹമ്മദ് കുട്ടിക്കാ..ഞാന്‍ ഓര്‍മ്മച്ചെപ്പ് സന്ദര്‍ശിച്ചിരുന്നു..കുറേ വിഭവങ്ങളാല്‍
    സമൃദ്ധമാണല്ലോ അവിടം. പുതിയ പോസ്റ്റിടുമ്പോള്‍ ഒരു ഇമെയില്‍ അയക്കാന്‍ മറക്കരുതേ..
    പിന്നെ ..മൌസുണ്ട എടുത്തത് ഞാനല്ല കെട്ടോ..ആ ഷമീം തന്നെയാണ്.ഹ ഹ

    ReplyDelete
  24. മുനീര്‍ ഭായ്..നന്നായി എഴുതി..എന്തിനാ ആ മൌസുണ്ട അടിച്ചു മാറ്റി ഷെമീമിന്റെ പോക്കറ്റിലിട്ടത്...? എന്നിട്ടു ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവവും...ഊം...നടക്കട്ടെ.പിന്നെ ടയര്‍ പഞ്ചറാക്കിയത് ആരാണെന്നു മനസിലായി ട്ടാ....

    ReplyDelete
  25. ആരാണാ വിദ്വാന്‍!
    രസിപ്പിച്ചു കേട്ടോ !

    ReplyDelete
  26. സംഭവം ഇങ്ങനെയായിരുന്നുവല്ലേ?
    കൊള്ളാം.

    ReplyDelete
  27. വായനാസുഖം തരുന്ന വളരെ ലളിതമായ ബ്ലോഗ്‌.......എനിക്കു ഒരുപാട് ഇഷ്ടപ്പെട്ടു............

    ReplyDelete
  28. രസമായി വായിച്ചു.

    ReplyDelete
  29. നന്നായിട്ടുണ്ട്.

    ReplyDelete
  30. @റിയാസ് (മിഴിനീര്‍ത്തുള്ളി
    ഹ.ഹ..ഇതൊന്നും പുറത്തു പറയല്ലേ:)
    അഭിപ്രായത്തിനു നന്ദി സുഹൃത്തേ

    @ Villagemaan
    ആ വിദ്വാനെ ഇതുവരെ പിടികിട്ടിയില്ല:)
    അഭിപ്രായത്തിനു നന്ദി

    @MyDreams, Echmukutty, പ്രദീപ്‌ പേരശ്ശന്നൂര്‍, haina, moideen angadimugar
    അഭിപ്രായത്തിനു നന്ദി
    @ priyadharshini
    സ്വാഗതം ..ഇനിയും വരണം..അഭിപ്രായത്തിനു പ്രത്യേകം നന്ദി

    ReplyDelete
  31. മൌസുണ്ട>എള്ളുണ്ട പോലെ!!!

    ReplyDelete
  32. നന്നായിട്ടുണ്ട്

    ReplyDelete
  33. അനുഭവം പങ്കുവെച്ചതില്‍ ഒരു ചാരുതയുണ്ട്
    നനായി...

    ReplyDelete
  34. വായിച്ചിരിക്കാൻ രസമുണ്ടല്ലോ..

    ReplyDelete
  35. നന്നായി എഴുതി. നര്‍മം ആരെയും വായിപ്പിക്കുന്നതാണ്

    ReplyDelete
  36. @ Areekkodan, ismail chemmad, MT Manaf,jayarajmurukkumpuzha.‍ആയിരങ്ങളില്‍ ഒരുവന്‍, salam pottengal

    ബ്ലോഗ്ഗ് സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും ഒരു പാട് നന്ദി

    ReplyDelete
  37. കള്ളനും കള്ളനു കഞ്ഞി വെച്ചവനും.
    കൊള്ളാം. പഠന കാലത്തെ അതിരസകരമായ ഇത്തരം അനുഭവങ്ങള്‍ മറക്കാന്‍ പറ്റാറില്ല.
    ഇനിയും ഉണ്ടെകില്‍ പോരട്ടെ.
    കാത്തിരിക്കുന്നു.

    ReplyDelete