Saturday, June 25, 2011

ആദാമിന്റെ മകൻ അബു

ക്കാമദീനത്തിൽ എത്തുവാനല്ലാതെ തുച്ചമീ ജന്മത്തിനർത്ഥമെന്തോ..”

എന്നു തുടങ്ങുന്ന വരികളിലൂടെ പതിവു സിനിമാഗാനങ്ങൾക്ക്
പരിചിതമല്ലാത്ത ദൃശ്യങ്ങളിലൂടെ ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ മുതൽക്കേ ആദാമിന്റെ മകൻ അബു എന്ന ചിത്രം വിഷയാദിഷ്ടിതമായ ഒരു സിനിമയായിരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.ചലച്ചിത്രലോകത്ത്
വാർത്തയാകും മുൻപ് തന്നെ മലയാളികൾക്കഭിമാനമായി ഇന്ത്യയിലെ മികച്ച ചിത്രമെന്ന അംഗീകാരം കൂടി നേടിയതോടെ പുതുമുഖസംവിധായകൻ സലീം അഹമ്മദ് തന്റെ ആദ്യസംരംഭത്തിലൂടെ തന്നെ മികവിന്റെ പൂറ്ണ്ണതയിലേക്കെത്തിയിരിക്കുകയാണ്.നാ‍ല് ദേശീയ അവാർഡുകളും നാല് സ്റ്റേറ്റ് അവാർഡുകളുമായി പ്രേക്ഷക്ന്റെ മുന്നിലെക്കെത്തിയിരിക്കുന്ന ആദാമിന്റെ മകൻ അബു പുതിയൊരു ചലച്ചിത്ര സങ്കല്‍പ്പത്തിലേക്കാണ് കൈപിടിച്ചുയർത്തുന്നത്.

       ഏകനായി നാടുകൾ തോറും നടന്ന് അത്തർ വില്പന നടത്തുന്ന അബുവിന്റെയും ഭാര്യ ആയിഷയുടെയും നിത്യജീവിതക്കാഴ്ച്ചകളിലൂടെ തുടക്കമിടുന്ന സിനിമ അവരുടെ
ഹജ്ജിനു പോകാനുള്ള ജീവിതാഭിലാഷം പൂർത്തീകരിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകളിലൂടെ പുരോഗമിക്കുന്നു.പ്രായാധിക്യത്തിന്റെ തളർച്ചയിലും ലക്ഷ്യത്തിലേക്കെത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന അബു തന്റെ മനസ്സിന്റെ സന്മാർഗ്ഗബോധത്തെ അടിയറവെക്കാതെ സത്യത്തെ ഉയർത്തിപ്പിടിക്കുന്നു.ആദിമമനുഷ്യൻ ആദമിന്റെ സന്തതിപരമ്പരകളിലെത്തന്നെ സമ്പന്നതയും ദാരിദ്ര്യവും വേർതിരിക്കുന്ന വിഭാഗങ്ങളുടെ ജീവിതാന്തരങ്ങൾ വളരെ വ്യക്തമായിത്തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്."ഹജ്ജ് യാത്ര തുടങ്ങുന്നതിന്റെ തലേന്ന് തോന്നിയാൽ തനിക്ക് ഹജ്ജിനു പോകാൻ കഴിയും " എന്ന് അബുവിനോട് പറയുന്ന ഒരു പണക്കാരൻ ഹാജ്ജിയാരുണ്ട്.രണ്ടിൽ കൂടുതൽ ഹജ്ജ് നിർവഹിച്ചിട്ടുള്ള  ഹാജ്ജിയാരുടെ മുൻപിൽ അബുവിന്റെ യാത്ര വെറുമൊരു തമാശമാത്രം! ദുബായിലെവിടെയോ ഉണ്ടെന്ന് പറയപ്പെടുന്ന തന്റെ മകന്റെ സഹായം തേടാൻ അബു മടിക്കുന്നത് “ അവൻ എങ്ങനെയൊക്കെ ഉണ്ടാക്കിയ കാശായിരിക്കും എന്ന ഉൽകൊണ്ഠണ്ടാണ്” എന്നു പറയുന്നുണ്ട് ഒരു രംഗത്തിൽ. വൃദ്ധരായ മാതാപിതാക്കളോടുള്ള ചുമതലകൾ മറന്ന് ജീവിക്കുന്ന പുതുതലമുറയോടും, ഭൂമിയെ മുറിച്ചെടുത്ത് ഒരു തരിമണ്ണിന്റെ ഏറ്റക്കുറച്ചിലിന്റെ പേരിൽ പോരിനു തയ്യാറാകുന്നവരോടും, അസാന്മാർഗ്ഗികമായി സമ്പാദിച്ച് ദരിദ്രരെ പരിഹസിച്ച് തള്ളുന്ന പുത്തൻ പണക്കാരോടുമൊക്കെ അബുവിന്റെ സത്യമാർഗ്ഗം നിറഞ്ഞ ജീവിതരീതിയിലൂടെയാണ് സംവിധായകൻ പ്രതികരിക്കുന്നത്.
             
                 സമാന്തര സിനിമകളുടെ പ്രതീകാത്മകമായ സമീപനങ്ങളോ വാണിജ്യ സിനിമകളുടെ കൃത്രിമ ജീവിതാവിഷ്കാരങ്ങളുടെ പിന്തുണയോ കൂടാതെ തന്നെ സിനിമ കാണുന്നവരെ ആദ്യാന്ത്യം വരെ പിടിച്ചുയർത്താൻ ആദാമിന്റെ മകൻ അബുവിന് കഴിയുമ്പോൾ അതിനു കാരണം വിരസമല്ലാത്ത അവതരണവും സംഭാഷണങ്ങളും ചലനങ്ങളും ദൃശ്യങ്ങളും തന്നെയാണ്.അതിഭാവുകത്വത്തെയോ നാടകീയതയെയോ കൂട്ടുപിടിക്കാതെ കഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണത്തിൽ കാണിച്ചിട്ടുള്ള നിയന്ത്രണം ഒന്നു കൊണ്ടു തന്നെ നല്ല ഒഴുക്കോടെ കഥ പറയാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.രംഗപൂർണ്ണതയിൽ കാണിച്ച കൃത്യതയും വിശദാംശങ്ങളുടെ വ്യക്തതയും സിനിമയെ
ഉന്നതനിലവാരത്തിലെത്തിച്ചിരിക്കുന്നു.സംവിധായകന്റെ കാഴ്ച്ചപ്പാടുകൾക്ക് കലാപരവും നിലവാരമുള്ളതുമായ ഛായാഗ്രഹണം നിർവഹിച്ച മധുഅമ്പാട്ട് പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.ഇസ്സാക്ക് തോമസ്സിന്റെ പശ്ചാത്തല സംഗീതം സംഭാഷണങ്ങളില്ലാത്ത രംഗങ്ങൾക്ക് പോലും ജീവൻ കൈവരുന്നതിന് കാരണമായിട്ടുണ്ട്.

        റഫീക്ക് അഹമ്മദിന്റെ രചനക്ക് രമേശ് നാരായണൻ സംഗീതം നൽകിയ മൂന്നു പാട്ടുകളും സിനിമയോടിഴുകിച്ചേർന്നു നിൽക്കുന്നതാണ്. ‘കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ’ എന്ന ഗാനം ടൈറ്റിൽ മ്യൂസിക്കായി അലയടിക്കുമ്പോൾ ‘ മക്കാമദീനത്തിൽ’ എന്നു തുടങ്ങുന്ന ഗാനം സിനിമയുടെ ഹൃദയഭാഗം തന്നെ കീഴടക്കുന്നു ‘മുത്തോല കുന്നത്തെ പച്ചോല തത്തമ്മ മുത്തും തേടി നടന്നു ‘
എന്നു തുടങ്ങുന്ന ഗാനം പശ്ചാത്തലസംഗീതമായാണ് കൊടുത്തിട്ടുള്ളതെങ്കിലും ക്ഥാഗതിയിൽ പ്രാധാന്യമുള്ളതു തന്നെയാണ്. സിനിമയുടെ ഓരോ ഫ്രൈമിലും നിറഞ്ഞു നിൽക്കുന്ന അബു എന്ന കഥാപാത്രത്തെ സൂക്ഷ്മവും നിയന്ത്രിതവുമായ ശരീ‍രഭാഷയിലൂടെ അവതരിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരിത്തുന്ന സലീം കുമാർ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പൂർണ്ണമായും കഥാപാത്രത്തിന്റെ ശ്ബ്ദ് ഭാവതലങ്ങളിലേക്ക് മാറിക്കൊണ്ടുള്ള ഈ അഭിനയപ്രകടനമാണ് സിനിമയുടെ ആത്മാവു തന്നെ.അബുവിന്റെ ജീവിതപങ്കാളിയായെത്തുന്ന സറീനവഹാബ് സ്നേഹമതിയും ഭയഭകതിബഹുമാനത്തോടെ ജീവിക്കുന്ന ഒരു സാധാ‍രണ മുസ്ലീംസ്ത്രീയായി അഭിനയിച്ചിട്ടുണ്ട്.ചെറിയചില കഥാപാത്രങ്ങൾ മാത്രമായി സ്ക്രീനിൽ വന്നു പോകുന്നവർക്ക് പോലും ഒരു ചെറിയകഥയെങ്കിലും പറയാനുണ്ടെന്നതു തന്നെ സംവിധായകൻ എത്രത്തോളം ഗൗരവമായ രീതിയിലാണ് സിനിമയെ സമീപിച്ചിരിക്കുന്നതെന്ന് വ്യക്തം.
     പുലർച്ചയുള്ള സുബഹിബാങ്കിന്റെ പുത്തനുണർവ്വിൽ തുടങ്ങി സദുദ്ധേശ്യപരമായി മാത്രം നീങ്ങുന്ന ആദാമിന്റെ മകൻ അബു അവസാനിക്കുന്നതും നന്മയുടെ, സന്മാർഗ്ഗത്തിന്റെ , സത്യത്തിന്റെ മറ്റൊരു പുലരിയിലെ ബാങ്ക് വിളിയോടെത്തന്നെയാണ്.തീർച്ചയായും നല്ല സിനിമയെ സ്നേഹിക്കുന്നവർ കണ്ടിരിക്കേണ്ട ചിത്രമാണ് ആദാമിന്റെ മകൻ അബു.










30 comments:

  1. മലയാള സിനിമയിൽ പുത്തനുണർവ്വായെത്തിയ ആദാ‍മിന്റെ മകൻ അബുവിന്റെ സിനിമാവലോകനം

    ReplyDelete
  2. ആസ്വാദനം നന്നായി ..സദുദ്ദേശത്തോടെ നിര്‍മിച്ച ഈ സിനിമയ്ക്ക് അര്‍ഹമായ എല്ലാ അന്ഗീകാരങ്ങളും കിട്ടിയതില്‍ അണിയറ പ്രവര്‍ത്തകര്‍ ക്കൊപ്പം നമുക്കും സന്തോഷിക്കാം ..പക്ഷെ ഇത്തരം സിനിമകള്‍ സാമ്പത്തികമായി ക്കൂടി വിജയമാകാന്‍ കൂടുതല്‍ ആളുകള്‍ തീയറ്ററില്‍ പോയി കാണുക എന്നതാണ് പ്രധാനം .പക്ഷെ മസാല -കച്ചവട സിനിമകള്‍ കാണാന്‍ തീയറ്ററുകളില്‍ പ്രേക്ഷകര്‍ തിക്കും തിരക്കും കൂട്ടുമ്പോള്‍ അവാര്‍ഡ് സിനിമകള്‍ ഓടുന്ന തീയറ്ററുകളില്‍ എന്താണ് സംഭവിക്കുക ??

    ReplyDelete
  3. ‘ആദാ‍മിന്റെ മകൻ അബു‘ വിനെക്കുറിച്ചുള്ള അവലോകനം നന്നായി.

    ReplyDelete
  4. സിനിമയില്‍ എപ്പോഴും വൃത്തികെട്ടവനും ഭീകരനും മാത്രമായി പ്രത്യക്ഷപ്പെടാന്‍ വിധിച്ച മുസ്ലിം കഥാപാത്രത്തിനൊരു മോക്ഷം കൂടിയാണ് ആദാമിന്റെ മകന്‍ അബു.

    ReplyDelete
  5. നല്ല സിനിമകളും വരുന്നു എന്നത് നല്ല കാര്യം.
    വാണിജ്യ സിനിമകള്‍ ഞാന്‍ കാണില്ല എന്നല്ല . ഇവിടത്തെ വിരസതക്ക് എല്ലാ തരം സിനിമകളും കാണം. തമാശ കൂടുതല്‍ ഇഷ്ടം.
    പക്ഷെ ഇത്തരം സിനിമകള്‍ കൂടുതല്‍ ആവേശത്തോടെ കാണും.
    ആസ്വാദനകുറിപ്പ് നന്നായി മുനീര്‍.

    ReplyDelete
  6. അവാര്‍ഡ്‌ പടം ആണോ അല്ലയോ എന്നതല്ല.സാധാരണക്കാരന്റെ'മസ്തിഷ്കത്തില്‍ '
    ഒതുങ്ങുന്നതെന്തും മലയാളികള്‍ സ്വീകരിക്കും. അവലോകനം അസ്സലായി മുനീര്‍. നാട്ടിലുണ്ട്.. അതുകൊണ്ട് കാണുവാന്‍ സാധിക്കും.

    ReplyDelete
  7. മനുഷ്യന്റെ മൂല്യാധിഷ്ഠിതസമ്പത്തായ സത്യം, ധർമ്മം, നീതി എന്നിവ മറ്റു മനസ്സുകളിൽ പതിപ്പിച്ചെടുക്കാനുള്ള കഴിവ്, ഈ ചിത്രത്തിന്റെ പിന്നണിപ്രവർത്തകർ പ്രകടിപ്പിച്ചിട്ടുണ്ട്. അത് വളരെ സ്ഫുടമായ ഭാഷയിൽ , സാങ്കേതികവശങ്ങൾ നിരത്തി സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു താങ്കൾ. എല്ലാവരും കണ്ട് മനസ്സിലാക്കാനുള്ള ആശയം ‘ആദാമിന്റെ മകൻ അബു’ എന്ന ചലച്ചിത്രത്തിലുണ്ട് എന്നത് നിസ്തർക്കമായ യാഥാർത്ഥ്യമാണ്. അനുമോദനങ്ങൾ.....

    ReplyDelete
  8. തൊട്ടറിഞ്ഞ അവലോകനം... വളരെ നന്നായി... അർഹതയ്ക്ക് കിട്ടിയ അംഗീകാരത്തിൽ സന്തോഷിക്കുന്നു...

    ഈ സിനിമ കാണണമെന്നും ആഗ്രഹിക്കുന്നു...

    ReplyDelete
  9. അവലോകനം അസ്സലായി..
    അനുമോദനങ്ങള്‍.

    ReplyDelete
  10. വളരെ മികച്ച ഒരു റിവ്യൂ മുനീര്‍. എല്ലാ ഭാഗങ്ങളും അതിന്റെ കൃത്യതയോടെ തന്നെ പരാമര്‍ശിച്ചിരിക്കുന്നു. പടം കാണാന്‍ എനിക്കൊക്കെ ഇനിയും കാത്തിരിക്കേണ്ടി വരും. എങ്കിലും പടത്തെക്കുറിച്ച ഒരു ഏകദേശ ധാരണ ഇവിടെ കിട്ടി.

    ReplyDelete
  11. കാണാന്‍ ആഗ്രഹം ഉണ്ട് .

    വിതരണം സലിം കുമാര്‍ തന്നെ
    ഏറ്റെടുത്തു എന്നും ചിത്രം kaanaan
    ആളില്ലെങ്കില്‍ തിയെടരില്‍ നിന്നും ഉടനെ
    പിന്‍വലിക്കും എന്നും സലിം കുമാര്‍ പറഞ്ഞിരിക്കുന്നു
    നല്ല ചിത്രങ്ങള്‍ക്ക് പ്രേഷകരെ കിട്ടാനില്ല

    എന്ന ഒരു ആശന്ക ആ സ്വരത്തില്‍ ഉണ്ട് ..

    വിജയം ആശംസിക്കുന്നു .ചിത്രത്തിന്‍ ..

    മുനീര്‍ നന്നായി അവതരിപ്പിച്ചു ചിത്ര

    വിശേഷം.

    ReplyDelete
  12. നന്നായി എഴുതി മുനീര്‍, ആ പാട്ട് അതീവ ഹൃദ്യമാണ്. മാത്രമല്ല ആദ്യ ചിത്രത്തിലൂടെ പ്രശസ്തിയിലേയ്ക്കെത്തിയ സലീമിന്റെ കഥ ചില സിനിമക്കഥ പോലെ തന്നെ. ടീമിനും ആശംസകള്‍

    ReplyDelete
  13. ഞാനിന്നലെ പടം കണ്ടു.പ്രതീക്ഷിച്ചതിനെക്കാളും ചിത്രം എല്ലാ നിലയ്ക്കും മികച്ച നിലവാരം പുലര്‍ത്തി.കൂടുതല്‍ പ്രേക്ഷകര്‍ ഈ ചിത്രം കാണണമെന്ന് ഞാനും ആഗ്രഹിക്കുന്നു.

    ReplyDelete
  14. സ്വന്തം മകന്‍ എങ്ങനെ ഉണ്ടാകിയ കാശ് ആണോ എന്ന് അറിയാതെ അത് വാങ്ങി ഹുജ്ജിനു പോവാന്‍ മടിക്കുന്ന അബുവുവായി ജീവിച്ച സലിം കുമാര്‍ ....എന്നാല്‍ ഏതോ ചാനലില്‍ നിന്ന് ചൂത് കളിച്ചു കിട്ടിയ കാശ് കൊണ്ട് ഒരാളെ ഹുജ്ജിനു പറഞ്ഞയാകാന്‍ തുനിഞ്ഞത് വായിച്ചപ്പോള്‍ വളരെ വിഷമം തോനി എന്താനാല്‍ ...ഇ സിനിമയില്‍ നിന്ന് സലിം കുമാറിന് ഒന്നും മനസിലായില്ല എന്നതിന്റെ തെളിവ് അല്ലെ അത് .........സിനിമ കണ്ടില്ല ..കാണാം ,കാണണം

    ReplyDelete
  15. @രമേശ്‌ അരൂര്‍
    നന്ദി. അതെ..അണിയറപ്രവർത്തകർ ഒട്ടേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചാണ്.ഇതിന്റെ
    നിർമ്മാണം പൂർത്തിയാക്കതു തന്നെ..ഇതു പോലുള്ള നല്ല സിനിമ കാണാൻ ഇന്നത്തെ പ്രേക്ഷകർക്ക് താല്പര്യമില്ല .സലീം കുമാറേറ്റടുത്ത
    വിതരണകമ്പനിക്ക് ഇതെത്രത്തോളം വിജയിപ്പിക്കാൻ കഴിയുമെന്നാണറിയേണ്ടത്.

    @ moideen angadimugar, Sameer Thikkodi, ഹാഷിക്ക്, ishaqh ഇസ്‌ഹാക്, സുസ്മേഷ് ചന്ത്രോത്ത്
    അഭിപ്രായങ്ങൾക്ക് നന്ദി

    @ mayflowers
    അതെ..ഇതു വരെ കാണിച്ചതെല്ലാം ഈ കഥയോടെ
    ഒന്നുമല്ലാതായി.

    @ ചെറുവാടി
    നന്ദി. നേരമ്പോക്കിനായി സിനിമ കാണുന്നതിനിടക്കും
    ക്വാളിറ്റി പ്രൊഡക്റ്റസ് കാണാൻ താല്പര്യമുണ്ടാകും.പ്രത്യേകിച്ചും
    ഇന്ത്യയൊട്ടുക്കും പ്രശസ്തി കൂടി കിട്ടിയ സ്തിഥിക്ക്.

    @ വി.എ || V.A
    വള്രെ നന്ദി . മതങ്ങൾ പഠിപ്പിക്കുന്ന സത്യത്തിന്റെ നന്മയുടെ മാർഗ്ഗം കൈവെടിഞ്ഞ് എന്തൊക്കെ രീതിയിലാണ് വർത്തമാനകാലത്ത്
    മനുഷ്യർ ജീവിക്കുന്നതെന്ന് കാണിക്കുന്നതോടൊപ്പം എത്രത്തോളം സ്വാർത്ഥത ഉപേക്ഷിക്കേണ്ടിയിരിക്കുന്നു എന്ന പാഠവും നൽകാൻ ഈ ചലച്ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

    @ പട്ടേപ്പാടം റാംജി
    നന്ദി റാംജി. സമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന സിനിമയെന്ന കലക്ക് പോസിറ്റീവായ ഒരു പാട് വിഷയങ്ങളെടുത്ത് ജനങ്ങളിലേക്കെത്തിക്കാൻ കഴിയും എന്ന ഓർമ്മപ്പെടുത്തലുകൂടിയാണ് ആദാമിന്റെ മകൻ അബു
    നൽകുന്നത്

    @ <ente lokam
    നന്ദി സുഹൃത്തേ..മമ്മൂട്ടിയുടെ 1993 Bombay March 12 എന്ന സിനിമക്ക് കിട്ടിയ തിയേറ്ററുകളിൽ 1 ആഴ്ചത്തേക്കാണ് ഇപ്പോൾ പ്രദർശനം നടത്തുന്നത്
    .അതിന്റെ റിലീസ് ദിവസം ഒരു ആഴ്ച മാറ്റിക്കൊടുത്തിട്ടുണ്ട്. തിയേറ്ററുകളിൽ പൊതുവേ പോകുന്ന യുവജനത ഇത്തരം സിനിമക്ക് പ്രാധാന്യം കൊടുക്കുകയുമില്ല.
    @ ajith
    നന്ദി. വള്രെ കാലത്തിനു ശേഷമാണ് പാട്ടിന്റെ സംഗീതവും വരികളും ഒരു പോലെ സിനിമയോട് ചേർന്നു നിൽക്കുന്നത് അനുഭവപ്പെടുന്നത്.അതെ, സലീമിന്റെ കഥയും ഒരു സിനിമാക്കഥ തന്നെ.
    അപ്രതീക്ഷിതം.
    @ MyDreams
    നന്ദി.അതെന്നെയും അൽഭുതപ്പെടുത്തി!ഹജ്ജിനു പോകാനുള്ള പണത്തിന്റെ സൽമാർഗ്ഗവും സൂക്ഷമതയും അബുവിന്റെ വാക്കിലെ സ്ഥിരതയുമൊക്കെ
    കാണുമ്പോൾ അതെത്രയേറെ ഹൃദ്യമാക്കി അഭിനയിച്ച സലീം കുമാർ എന്തിനിങ്ങനെ കിട്ടിയ
    കാശ് കൊടുത്തു എന്ന് മനസ്സിലാകുന്നില്ല!

    ReplyDelete
  16. ഒട്ടും തനിമനഷ്ട്ടപ്പെടുത്താതെ ൻല്ലൊരു അവലോകനം ചെയ്ത് ആദാമിന്റെ മകനെ ഒരൊ വായനക്കാരിലേക്കും എത്തിച്ചതിൽ വളരെയധികം സന്തോഷം കേട്ടൊ മുനീർ

    ReplyDelete
  17. നന്നായിട്ടുണ്ട് ഈ അവലോകനം. അഭിനന്ദനങ്ങൾ.

    ReplyDelete
  18. എല്ലാവശങ്ങളും ഉള്‍കൊണ്ടുകൊണ്ടുള്ള അവലോകനം നന്നായി മുനീര്‍ .

    ReplyDelete
  19. പടം കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതു വായിച്ചപ്പോ എന്തയാലും കാണണമെന്ന് തീര്‍മാനിച്ചു.

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. ഈ ചിത്രം മലയാള സിനിമാ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്. പല രീതിയില്‍. ഒന്ന് ഒരു സംവിധായകന്‍റെ കന്നി സിനിമ തന്നെ ഇവ്വിധം നന്നാവുകയും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടുകയും ചെയ്യുക എന്നത്. രണ്ടാമത് ഹാസ്യനടന്‍ ആയി അറിയപ്പെട്ടയാള്‍ ഒറ്റ സിനിമ കൊണ്ട് ഇന്ത്യയില്‍ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിലേക്ക് ഉയര്‍ത്തപ്പെടുക എന്നത് കൊണ്ട്. പിന്നെ ഇതൊന്നും കൂടാതെ പതിവ് അവാര്‍ഡ്‌ പടങ്ങളുടെ "ആരാ?" "ഞാനാ" ശൈലിയിലുള്ള വലിച്ചു നീട്ടല്‍ ഇല്ലാത്ത അവതരണം. എങ്ങിനെ നോക്കിയാലും വേറിട്ടു നില്‍ക്കുന്ന ഒരു പടം. പ്രേക്ഷകര്‍ ഇത് വിജയിപ്പിക്കുക തന്നെ ചെയ്യേണ്ടതുണ്ട്. ഈ സിനിമയെ പോലെ തന്നെ അതിനിണങ്ങുന്ന ഒരു അവലോകനം നിര്‍വഹിച്ച മുനീര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  22. @MyDreams
    തങ്ങളഭിനയിക്കുന്ന കഥാപാത്രങ്ങല്‍ക്കുള്ള സദ്ഗുണങ്ങള്‍ രംഗത്ത് വന്ന അതത് നടന്മാര്‍ ഉള്‍ക്കൊള്ളണം എന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നതില്‍ എത്രത്തോളം സ്വാഭാവികതയുണ്ട്?

    ReplyDelete
  23. ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചത്തെ വരാന്ത്യത്തിൽ ഇട്ടിട്ടുണ്ട് കേട്ടൊ മുനീർ
    http://sites.google.com/site/bilathi/vaarandhyam

    ReplyDelete
  24. @Salam അതെ..ഈ സിനിമ ഒരു നാഴികക്കല്ലു തന്നെയാണ്.മാത്രമല്ല സലീം അഹമ്മദ് എന്ന സംവിധായകൻ നല്ല സിനിമാസംരഭങ്ങളുമായി
    മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പാഠപുസ്തകമാണ്.അഭിപ്രായത്തിനു വള്രെ നന്ദി.
    @ മുരളീമുകുന്ദൻ
    വായിച്ചതിനും അഭിപ്രായത്തിനും ബിലാത്തിമലയാളത്തിൽ ലിങ്ക് കൊടുത്തതിനും
    വള്രെയധികം നന്ദി
    @ Echmukutty, സിദ്ധീക്ക, കൂതറHashimܓ
    അഭിപ്രായങ്ങൾക്ക് നന്ദി

    ReplyDelete
  25. സിനിമയുടെ വ്യത്യസ്തമായ മേഖലകളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി ഗഹനമായ ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ശക്തമായ ഒരു അവലോകനത്തിന്റെ തിളക്കമുണ്ട് ഈ ലേഖനത്തിന് . അവതരണ രീതിയും ഭാഷയും നന്നായിരിക്കുന്നു .ഭാവുകങ്ങള്‍.

    ReplyDelete
  26. നന്നായി ഈ അവലോകനം.ചിത്രം കണ്ടില്ല .. കാണണം

    ReplyDelete
  27. Dear Muneer,
    Good Morning!
    Your review of the popular movie is really good!The songs are very good.
    I am waiting to watch this movie.
    Sasneham,
    Anu

    ReplyDelete
  28. ആദാമിന്റെ മകന്‍ അബു, പടം ഇതുവരെ കണ്ടിട്ടില്ല, കാണാന്‍ നല്ല ആഗ്രഹം ഉണ്ട്. മുനീറിന്റെ വിവരണത്തോടെ ആ ആഗ്രഹം ഒന്നൂടെ കൂടി. എന്തായാലും ഈ ആഴ്ച കാണും. വഴിയുണ്ടോ നോക്കട്ടെ...

    ആശംസകള്‍..

    ReplyDelete
  29. ജൂണ്‍ 23 നു തന്നെ ഇത്ര നല്ല ഒരു റിവ്യൂ എഴുതിയിരുന്നു അല്ലെ. ഞാന്‍ നാട്ടില്‍ ആയിരുന്നത് കൊണ്ട് കണ്ടില്ലായിരുന്നു. കാമ്പുള്ള രചന. മുക്കും മൂലയും എടുത്തു കാണിച്ചുള്ള എഴുത്ത് ഇഷ്ടപ്പെട്ടു. പടം കണ്ടില്ലെങ്കിലും സിനിമയെപ്പറ്റി ഒരു പാട് വായിച്ചു. ഉടന്‍ കാണണം. വിവരണം ഭംഗിയായിട്ടുണ്ട്.

    ReplyDelete
  30. ഈ അവലോകനം ഞാന്‍ നാട്ടില്‍ ആയിരുന്നപ്പോള്‍ വായിച്ചിരുന്നു. അഭിപ്രായം ഇട്ടിരുന്നു എന്നാണു ഓര്‍മ്മ. ചിലപ്പോള്‍ ഇട്ടില്ലായിരിക്കാം.
    അവലോകനം വളരെ കൃത്യമാണ്.

    ReplyDelete