Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Saturday, June 25, 2011

ആദാമിന്റെ മകൻ അബു

“മക്കാമദീനത്തിൽ എത്തുവാനല്ലാതെ തുച്ചമീ ജന്മത്തിനർത്ഥമെന്തോ..”

എന്നു തുടങ്ങുന്ന വരികളിലൂടെ പതിവു സിനിമാഗാനങ്ങൾക്ക്
പരിചിതമല്ലാത്ത ദൃശ്യങ്ങളിലൂടെ ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ മുതൽക്കേ ആദാമിന്റെ മകൻ അബു എന്ന ചിത്രം വിഷയാദിഷ്ടിതമായ ഒരു സിനിമയായിരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.ചലച്ചിത്രലോകത്ത്
വാർത്തയാകും മുൻപ് തന്നെ മലയാളികൾക്കഭിമാനമായി ഇന്ത്യയിലെ മികച്ച ചിത്രമെന്ന അംഗീകാരം കൂടി നേടിയതോടെ പുതുമുഖസംവിധായകൻ സലീം അഹമ്മദ് തന്റെ ആദ്യസംരംഭത്തിലൂടെ തന്നെ മികവിന്റെ പൂറ്ണ്ണതയിലേക്കെത്തിയിരിക്കുകയാണ്.നാ‍ല് ദേശീയ അവാർഡുകളും നാല് സ്റ്റേറ്റ് അവാർഡുകളുമായി പ്രേക്ഷക്ന്റെ മുന്നിലെക്കെത്തിയിരിക്കുന്ന ആദാമിന്റെ മകൻ അബു പുതിയൊരു ചലച്ചിത്ര സങ്കല്‍പ്പത്തിലേക്കാണ് കൈപിടിച്ചുയർത്തുന്നത്.

       ഏകനായി നാടുകൾ തോറും നടന്ന് അത്തർ വില്പന നടത്തുന്ന അബുവിന്റെയും ഭാര്യ ആയിഷയുടെയും നിത്യജീവിതക്കാഴ്ച്ചകളിലൂടെ തുടക്കമിടുന്ന സിനിമ അവരുടെ
ഹജ്ജിനു പോകാനുള്ള ജീവിതാഭിലാഷം പൂർത്തീകരിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകളിലൂടെ പുരോഗമിക്കുന്നു.പ്രായാധിക്യത്തിന്റെ തളർച്ചയിലും ലക്ഷ്യത്തിലേക്കെത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന അബു തന്റെ മനസ്സിന്റെ സന്മാർഗ്ഗബോധത്തെ അടിയറവെക്കാതെ സത്യത്തെ ഉയർത്തിപ്പിടിക്കുന്നു.ആദിമമനുഷ്യൻ ആദമിന്റെ സന്തതിപരമ്പരകളിലെത്തന്നെ സമ്പന്നതയും ദാരിദ്ര്യവും വേർതിരിക്കുന്ന വിഭാഗങ്ങളുടെ ജീവിതാന്തരങ്ങൾ വളരെ വ്യക്തമായിത്തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്."ഹജ്ജ് യാത്ര തുടങ്ങുന്നതിന്റെ തലേന്ന് തോന്നിയാൽ തനിക്ക് ഹജ്ജിനു പോകാൻ കഴിയും " എന്ന് അബുവിനോട് പറയുന്ന ഒരു പണക്കാരൻ ഹാജ്ജിയാരുണ്ട്.രണ്ടിൽ കൂടുതൽ ഹജ്ജ് നിർവഹിച്ചിട്ടുള്ള  ഹാജ്ജിയാരുടെ മുൻപിൽ അബുവിന്റെ യാത്ര വെറുമൊരു തമാശമാത്രം! ദുബായിലെവിടെയോ ഉണ്ടെന്ന് പറയപ്പെടുന്ന തന്റെ മകന്റെ സഹായം തേടാൻ അബു മടിക്കുന്നത് “ അവൻ എങ്ങനെയൊക്കെ ഉണ്ടാക്കിയ കാശായിരിക്കും എന്ന ഉൽകൊണ്ഠണ്ടാണ്” എന്നു പറയുന്നുണ്ട് ഒരു രംഗത്തിൽ. വൃദ്ധരായ മാതാപിതാക്കളോടുള്ള ചുമതലകൾ മറന്ന് ജീവിക്കുന്ന പുതുതലമുറയോടും, ഭൂമിയെ മുറിച്ചെടുത്ത് ഒരു തരിമണ്ണിന്റെ ഏറ്റക്കുറച്ചിലിന്റെ പേരിൽ പോരിനു തയ്യാറാകുന്നവരോടും, അസാന്മാർഗ്ഗികമായി സമ്പാദിച്ച് ദരിദ്രരെ പരിഹസിച്ച് തള്ളുന്ന പുത്തൻ പണക്കാരോടുമൊക്കെ അബുവിന്റെ സത്യമാർഗ്ഗം നിറഞ്ഞ ജീവിതരീതിയിലൂടെയാണ് സംവിധായകൻ പ്രതികരിക്കുന്നത്.
             
                 സമാന്തര സിനിമകളുടെ പ്രതീകാത്മകമായ സമീപനങ്ങളോ വാണിജ്യ സിനിമകളുടെ കൃത്രിമ ജീവിതാവിഷ്കാരങ്ങളുടെ പിന്തുണയോ കൂടാതെ തന്നെ സിനിമ കാണുന്നവരെ ആദ്യാന്ത്യം വരെ പിടിച്ചുയർത്താൻ ആദാമിന്റെ മകൻ അബുവിന് കഴിയുമ്പോൾ അതിനു കാരണം വിരസമല്ലാത്ത അവതരണവും സംഭാഷണങ്ങളും ചലനങ്ങളും ദൃശ്യങ്ങളും തന്നെയാണ്.അതിഭാവുകത്വത്തെയോ നാടകീയതയെയോ കൂട്ടുപിടിക്കാതെ കഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണത്തിൽ കാണിച്ചിട്ടുള്ള നിയന്ത്രണം ഒന്നു കൊണ്ടു തന്നെ നല്ല ഒഴുക്കോടെ കഥ പറയാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.രംഗപൂർണ്ണതയിൽ കാണിച്ച കൃത്യതയും വിശദാംശങ്ങളുടെ വ്യക്തതയും സിനിമയെ
ഉന്നതനിലവാരത്തിലെത്തിച്ചിരിക്കുന്നു.സംവിധായകന്റെ കാഴ്ച്ചപ്പാടുകൾക്ക് കലാപരവും നിലവാരമുള്ളതുമായ ഛായാഗ്രഹണം നിർവഹിച്ച മധുഅമ്പാട്ട് പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.ഇസ്സാക്ക് തോമസ്സിന്റെ പശ്ചാത്തല സംഗീതം സംഭാഷണങ്ങളില്ലാത്ത രംഗങ്ങൾക്ക് പോലും ജീവൻ കൈവരുന്നതിന് കാരണമായിട്ടുണ്ട്.

        റഫീക്ക് അഹമ്മദിന്റെ രചനക്ക് രമേശ് നാരായണൻ സംഗീതം നൽകിയ മൂന്നു പാട്ടുകളും സിനിമയോടിഴുകിച്ചേർന്നു നിൽക്കുന്നതാണ്. ‘കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ’ എന്ന ഗാനം ടൈറ്റിൽ മ്യൂസിക്കായി അലയടിക്കുമ്പോൾ ‘ മക്കാമദീനത്തിൽ’ എന്നു തുടങ്ങുന്ന ഗാനം സിനിമയുടെ ഹൃദയഭാഗം തന്നെ കീഴടക്കുന്നു ‘മുത്തോല കുന്നത്തെ പച്ചോല തത്തമ്മ മുത്തും തേടി നടന്നു ‘
എന്നു തുടങ്ങുന്ന ഗാനം പശ്ചാത്തലസംഗീതമായാണ് കൊടുത്തിട്ടുള്ളതെങ്കിലും ക്ഥാഗതിയിൽ പ്രാധാന്യമുള്ളതു തന്നെയാണ്. സിനിമയുടെ ഓരോ ഫ്രൈമിലും നിറഞ്ഞു നിൽക്കുന്ന അബു എന്ന കഥാപാത്രത്തെ സൂക്ഷ്മവും നിയന്ത്രിതവുമായ ശരീ‍രഭാഷയിലൂടെ അവതരിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരിത്തുന്ന സലീം കുമാർ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പൂർണ്ണമായും കഥാപാത്രത്തിന്റെ ശ്ബ്ദ് ഭാവതലങ്ങളിലേക്ക് മാറിക്കൊണ്ടുള്ള ഈ അഭിനയപ്രകടനമാണ് സിനിമയുടെ ആത്മാവു തന്നെ.അബുവിന്റെ ജീവിതപങ്കാളിയായെത്തുന്ന സറീനവഹാബ് സ്നേഹമതിയും ഭയഭകതിബഹുമാനത്തോടെ ജീവിക്കുന്ന ഒരു സാധാ‍രണ മുസ്ലീംസ്ത്രീയായി അഭിനയിച്ചിട്ടുണ്ട്.ചെറിയചില കഥാപാത്രങ്ങൾ മാത്രമായി സ്ക്രീനിൽ വന്നു പോകുന്നവർക്ക് പോലും ഒരു ചെറിയകഥയെങ്കിലും പറയാനുണ്ടെന്നതു തന്നെ സംവിധായകൻ എത്രത്തോളം ഗൗരവമായ രീതിയിലാണ് സിനിമയെ സമീപിച്ചിരിക്കുന്നതെന്ന് വ്യക്തം.
     പുലർച്ചയുള്ള സുബഹിബാങ്കിന്റെ പുത്തനുണർവ്വിൽ തുടങ്ങി സദുദ്ധേശ്യപരമായി മാത്രം നീങ്ങുന്ന ആദാമിന്റെ മകൻ അബു അവസാനിക്കുന്നതും നന്മയുടെ, സന്മാർഗ്ഗത്തിന്റെ , സത്യത്തിന്റെ മറ്റൊരു പുലരിയിലെ ബാങ്ക് വിളിയോടെത്തന്നെയാണ്.തീർച്ചയായും നല്ല സിനിമയെ സ്നേഹിക്കുന്നവർ കണ്ടിരിക്കേണ്ട ചിത്രമാണ് ആദാമിന്റെ മകൻ അബു.










Friday, February 11, 2011

127 Hours!!!

സ്ലംഡോഗ് മില്ല്യനയറിന്റെ ഓസ്കാര്‍ നേട്ടങ്ങള്‍ക്കു ശേഷം ഡാനിബോയ് ലെ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന പുതിയ ചിത്രമാണ് 127Hours. Aron Ralston എന്ന പര്‍വ്വതാരോഹകന്റെ ആത്മകഥയായ 'Between a Rock and a Hard Place' നെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്  Danny Boyle യും Simon Beaufoy യും ചേര്‍ന്നാണ്..സ്ലംഡോഗ് മില്ല്യനയറിനും, കപ്പിള്‍സ് റിട്രീറ്റിനും ശേഷം അക്കാദമി അവാര്‍ഡ് ജേതാ‍വ് എ.ആര്‍.റഹ് മാ‍ന്‍ ഒറിജിനല്‍ സ്കോര്‍ നിര്‍വഹിച്ചിരിക്കുന്നു എന്നപ്രത്യേകതയും 127 Hoursനുണ്ട്.
    സാഹസികനായ പര്‍വ്വതാരോഹകനായ Aron Ralston തന്റെ പതിവു പ്രയാണത്തിനിടയില്‍ വിജനമായൊരു മലയിടുക്കില്‍ അപകടത്തിലകപ്പെടുന്നു..വലിയൊരു പാറക്കഷ്ണത്തിന്റെ ഇടയില്‍ വലതു കൈ അകപ്പെട്ട് രക്ഷപ്പെടാനാ‍വാതെ നിസ്സഹായനായ അരോണിന്റെ 127 മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന അതിജീവനമാണ് കഥ. മരണത്തോടു മല്ലിടുമ്പോഴും നിരാശനാകാതെ തന്റെ കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അത്മവിശ്വാസം നഷ്ടപ്പെടാതെ വേദനകളെ കീഴടക്കി മുന്നേറി ലക്ഷ്യത്തിലെത്തുന്നതാണ് സിനിമക്കു പറയാനുള്ളത്.പോസ്റ്ററില്‍ കാണുന്ന ‘Every Seconds Counts' എന്നതിനോടൊപ്പം തന്നെ സമയം മാത്രമല്ല ഓരോ വസ്തുവിനും അതിന്റേതായ മൂല്യമുണ്ടെന്ന കാര്യവും അടിവരയിട്ടു കാണിക്കുന്നണ്ട് ചില രംഗങ്ങളില്‍...സിനിമയുടെ തുടക്കത്തില്‍ കഥാനായകന്‍ അശ്രദ്ധയോടെ  വെള്ളംപാഴാക്കിക്കളയുന്നന്നതും പിന്നീട് ദുരന്തത്തിലകപ്പെടുമ്പോള്‍ ബോട്ടിലില്‍ അവശേഷിച്ചിരിക്കുന്ന ഒരൊറ്റത്തുള്ളി വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുന്നതും അതിനുദാഹരണമാണ്..
 കഥ ലളിതമാണെങ്കിലും പ്രേക്ഷകന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.അരോണിന്റെ
ചിന്തകളും പ്രതീക്ഷകളും രക്ഷപ്പെടാനുള്ള ശ്രമങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം  അതിസൂക്ഷ്മമായി പ്രാധാന്യത്തോടെ അവതരിപ്പിച്ചതു കൊണ്ട് ഒരു യദാര്‍ത്ഥജീവിത  ദുരന്തം നേരിട്ട്  കാണുന്നപോലെ അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെയായിരിക്കണം ഹൃദയഭേദകമായ രംഗമായിട്ടുപോലും രക്ഷപ്പെടുന്ന നിമിഷം പ്രേക്ഷകര്‍ ഒന്നടങ്കം കയ്യടിച്ചു വരവേറ്റത്.
ശ്വാസമടക്കിപ്പിടിച്ചിരുന്നു പോകുന്ന ചില രംഗങ്ങള്‍ ദുര്‍ബലഹൃദയര്‍ക്ക് സഹിച്ചിരിക്കാന്‍ പ്രയാസപ്പെടേണ്ടി വരുമെന്നുറപ്പ്. ‘Aron Ralston‘ നായി അഭിനയിക്കുന്ന നടന്‍ ‘James franco' യുടെ മികച്ച അഭിനയപ്രകടനം സിനിമയുടെ വലിയൊരു പോസിറ്റീവ് ഘടകമാണ്.
ദുര്‍ഘടം പിടിച്ച ഓരോ നിമിഷത്തിലും ‘Aron ’ മനസ്സില്‍ ചിന്തിക്കുന്നതെല്ലാം സ്ക്രീനില്‍ നിരത്തിക്കൊണ്ടുള്ള സംവിധാനം ‘127Hours’ ന്റെ ഒരു പ്രത്യേകതയായിത്തോന്നി.അത്യുഗ്രന്‍
സിനിമാട്ടോഗ്രാഫിയും പരിപൂര്‍ണ്ണതയുള്ള ഏഡിറ്റിംങ്ങും രംഗങ്ങളുടെ തീവ്രത ഉള്‍ക്കൊണ്ടുള്ള പശ്ചാത്തലസംഗീതവും ‘127 Hours‘ നെ മികച്ചൊരു സിനിമയാക്കിമാറ്റുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്.നിര്‍ണ്ണായക ഘട്ടത്തില്‍ പ്രചോദനമേകുന്ന തരത്തിലുള്ള ‘If I rise' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചില വരികള്‍ ‘credits'എഴുതിക്കാണിക്കുമ്പോള്‍ ‘play' ചെയ്യുന്നത് വളരെ നന്നായി സിനിമയുടെ ‘mood'നോടു യോജിക്കുന്നുണ്ട്.
    ഒരു ഡോക്യുമെന്ററി രീതിയിലുള്ള സിനിമയുടെ പരിസമാപ്തി ആത്മകഥയോടു വള്രെയധികം നീതിപുലര്‍ത്തുന്നതായി.. കൂടാതെ കാണുന്നവര്‍ക്കു നല്ലൊരു സന്ദേശവും പ്രചോദനവും നല്‍കുന്നുണ്ട്.
      ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിനു 127Hours നു 5 നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. Best Picture, Actor in a Leading Role, Film Editing, Music (Original Score), Music (Original Song), Writing (Adapted Screenplay)     

Saturday, July 24, 2010

കുട്ടിസ്രാങ്ക്

ഷാജി എന്* കരുണ്* ലോകശ്രദ്ധ നേടിയവാനപ്രസ്ഥത്തിനു ശേഷം മലയാളത്തില്* വീണ്ടുമെത്തുകയാണ്* കുട്ടിസ്രാങ്കിലൂടെ..അമ്പതുകളുടെ കാലഘട്ടത്തില്* ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ കഥ സംവിധായകന്റേതു തന്നെയാണ്.. കുട്ടിസ്രാങ്കിന്റെ കഥ മൂന്ന് സ്ത്രീകളുടെ കോണില്* നിന്നാണ്*പറഞ്ഞു തുടങ്ങുന്നത്.. സ്രാങ്കിന്റെ മൃത ശരീരം തിരിച്ചറിയാനെത്തുന്ന മൂന്നു പേറ്ക്കും സ്രാങ്കിനെക്കുറിച്ചു വ്യത്യസ്ഥ കാഴ്ചപ്പടാണുള്ളത്.. ജാതിയോ മതമോ കുടുംബമോ ഒന്നുമില്ലാത്ത കുട്ടിസ്രാങ്ക് വിഭിന്നങ്ങളായ വഴികളിലൂടെയുംസംസ്കാരങ്ങളിലൂടെയും കടന്നുപോകുന്നു..
                      രേവമ്മക്ക് കുട്ടിസ്രാങ്ക് തന്റെ മനസ്സില്*മുറിപ്പാടുകള്* വീഴ്ത്തിയ അച്ചന്റെ ക്രൂരതകള്*ക്ക് കൂട്ടു നില്*ക്കുന്ന നിറ്ദ്ധയനായ അനുയായിയാണ്*.. സ്രാങ്കിന്* രേവമ്മയുടെ അച്ചന്* മൂപ്പന്* ദൈവ തുല്യനാണ്*..ബുദ്ധമതവിശ്വാസം മുറുകെപ്പിടിക്കാന്* അഗ്രഹിക്കുന്ന രേവമ്മ അച്ചനില്* നിന്നു രക്ഷ നേടുന്നത് കുട്ടിസ്രാങ്കിന്റെ കൈകളിലൂടേയാണ്*..
                     പെമ്മേണക്ക് കുട്ടിസ്രാങ്ക് ആരാധ്യനാണ്*..ചവിട്ടു നാടകാശാനായ ചേട്ടന്* നാടകത്തിലെ നായകനായി കുട്ടിസ്രാങ്കിനെ കണ്ടെത്തുന്നതോടെ സ്രാങ്കിനെ പ്രണയിക്കുകയാണ്* പെമ്മേണ..ദുരന്തം കാറ്ന്നു തിന്നുന്ന പെമ്മേണയുടെ ജീവിതത്തില്* അവസാന അത്താണിയായ സ്രാങ്ക് സ്നേഹിക്കുന്നത് മറ്റൊരു പെണ്ണിനെയാണെന്നറിയുന്നുണ്ടെങ്കിലും മനസ്സില്* ആരാധ്യനായി തന്നെ നില കൊള്ളുന്നു..
                    ഊമയായ കാളി കുട്ടിസ്രാങ്കില്* തിരിച്ചറിയുന്നത് മോചകനെയാണ്*..നാടും നാട്ടാ*രും ദുശ്ശകുനമായി കണക്കാക്കി വേട്ടായാടുന്ന കാളിക്ക് രക്ഷകനായി എത്തുന്നത് കുട്ടിസ്രാങ്കാണ്*..സ്രാങ്കിന്കാളി മരണത്തില്* നിന്നും ജീവിതത്തിലേക്ക് തിരിച്ചെടുത്ത രക്ഷകയാണ്*..കുരുതി കൊടുക്കാന്* ഒരുങ്ങുന്ന നാട്ടു പ്രമാണികളില്* നിന്നും മോചിപ്പിക്കാന്* കാളിക്കു തുണയാകുന്നത് കുട്ടിസ്രാങ്കാണ്*..
                  മൂന്നിടത്തും സ്രാങ്കിന് ബാക്കിയാവുന്നത് മരണത്തിന്റെ ദൂതരാണ്*..മൂപ്പന്റെ കിങ്കരന്മരായാലും പെമ്മേണയുടെ പ്രേമം വിളിച്ചു വരുത്തുന്ന കലാപത്തിലെ പ്രതികാരം തീറ്ക്കാനെത്തുന്നവരായാലും കാളിയെ കുരുതി കൊടുക്കാനിറങ്ങിയവരായാലും എല്ലാം ഒന്നു തന്നെ....കഥ പറഞ്ഞു തീര്*ക്കുന്നതിലുപരിയായി സംവിധായകന്* ശ്രദ്ധിച്ചിരിക്കുന്നത് തന്റെ സര്*ഗ്ഗഭാവനയിലെആശയങ്ങള്* തിരശ്ശീലയിലെത്തിക്കാനാണ്*..ഭാവ ദൃശ്യങ്ങളാല്* സമ്പന്നമാണ്* കുട്ടിസ്രാങ്ക്...ഇരുണ്ട കാറ്മേഘങ്ങളാല്* വലയം ചെയ്യപ്പെട്ട ആകാശത്തിനു താഴെ തോണിയും തുഴഞ്ഞു പോയിക്കൊണ്ടിരിക്കുന്ന കുട്ടിസ്രാങ്ക്..വിജനമായ കടല്* തീരത്ത്ഓരിയിട്ടലയുന്ന നായ്ക്കളുടെ കൂട്ടം..മാളികയുടെ ഇടനാഴിയിലൂടെ ഓടിയകലുന്ന ഭയവിഹ്വലയായ പെണ്*കുട്ടി..ഇറ്റിറ്റു വീഴുന്ന രകതത്തുള്ളികള്*ക്കിടയിലൂടെ പതിയെ നടന്നു നീങ്ങുന്ന വെളുത്ത അരയന്നം..ചുരുക്കത്തില്* ഷാജി എന്* കരുണ് ചിത്രീകരിച്ചിരിക്കുന്നത്തന്റെ മനസ്സിലുള്ള ചില കലാസങ്കല്*പ്പങ്ങള്*ക്ക് സാ*ക്ഷാല്*ക്കാരം നല്*കിയാണ്*..സ്വന്തം ജീവിത ദുരന്തം മറക്കാന്* കാളിയുടെ കഥയെഴുതുന്നഒരു സ്ത്രീ കഥാപാത്രമുണ്ട്..ആ കഥയിലൂടെ ഊമയായകാളിക്കു ശബ്ദം നല്*കുന്നതും കുട്ടിസ്രാങ്കിനെക്കൊണ്ടു പ്രണയിപ്പിക്കുന്നത്മൊക്കെമറ്റൊരു സങ്കല്പഭാഷ്യം...
                     മൂന്നു സ്തീ കഥാപാത്രങ്ങളിലൂടെ കുട്ടിസ്രാങ്കിന്റെ കഥ പറയുമ്പോള്* സ്രാങ്കിന്റെ മൂന്നു വ്യത്യസ്ഥ്സ്വഭാവങ്ങളാണ്* കാണാന്* കഴിയുന്നത്...കുട്ടിസ്രാങ്കായി മമ്മൂട്ടിയെത്തുമ്പോള്* രേവമ്മയായി പത്മ പ്രിയയും പെമ്മേണയായികമാലിനി മുഖറ്ജിയുംകാളിയായി മീനാകുമാരിയും രംഗത്തെത്തുന്നു..കുട്ടിസ്രാങ്കെന്ന ടൈറ്റില്* റോള്* ആണെങ്കിലും മറ്റു കഥാപാത്രങ്ങളില്* നിന്നവതരിക്കുന്ന രീതിയിലായതിനാല്* ഒരു വെല്ലുവിളിനേരിടേണ്ട അഭിനയമുഹൂറ്ത്തമൊന്നും കഥാഗതിയില്* മമ്മൂട്ടിക്ക് വന്നിട്ടില്ല...എങ്കിലുംകഥാപാത്രത്തിനനുസ്രുതമായ അഭിനയം തന്നെയാണ്* മമ്മൂട്ടി കാഴ്ചവെക്കുന്നത്..സ്ത്രീ കഥാപാത്രങ്ങളില്* ജീവസുറ്റ അഭിനയം കാഴ്ച്ചവെക്കുന്നത് പെമ്മേണയായ കമാലിനിമുഖറ്ജ്ജിയാണ്*..പെമ്മേണയുടെ കഥ പറയുന്ന ഘട്ടത്തില്* മാത്രമാണ് സിനിമ കുറച്ചു കൂടി പ്രേക്ഷകനോടടുത്ത് നില്*ക്കുന്നത്..പെമ്മേണയുടെ ചേട്ടനായി വേഷമിട്ട സുരേഷ് കൃഷ്ണ വളരെ വ്യത്യസ്ഥമായ രീതിയില്* കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്..
                      ക്യാമറാ വിഭാഗം കൈകാര്യം ചെയ്ത’അഞ്ജലി ശുക്ല’ ഓരോ കാലഘട്ടത്തെയും പശ്ചാതലത്തെയും ഭംഗിയായി പകറ്ത്തിയിട്ടുണ്ട്...ശബ്ദലേഖനം, ഏഡിറ്റിങ്ങ്,റീറെക്കോഡിംങ്ങ്, കലാസംവിധാനവുമൊക്കെ ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയറ്ത്തുന്നതില്* നിറ്ണ്ണായകമായ സ്ഥാനം നേടിയെന്നു പറയാം...തിരക്കഥ രചന നടത്തിയ p.f മാത്യൂസും ഹരികൃഷ്ണനും കഥയുടെ ആത്മാവ് നഷ്ടപ്പെടുത്താതെ തന്നെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഉള്*പ്പെടുത്തിയിട്ടുണ്ട്..കഥാപാത്രങ്ങളുടെ വൈകാരികതകളേക്കാള്* സാങ്കല്പികതക്ക് മുന്* തൂക്കം കൊണ്ട് കൊടുത്തു കൊണ്ടു നിറ്മ്മിച്ച ‘കുട്ടിസ്രാങ്ക്; ഷാജി എന്* കരുണിന്* തന്റെ സറ്ഗ്ഗശേഷിയില്* സംതൃപ്തി നേടിക്കൊടുത്തിട്ടുണ്ടാവാം.എങ്കിലും ‘വാനപ്രസ്ഥത്തെ പ്പോലെ മറ്റൊരു സമുന്നത കലാസ്രുഷ്ടിയാക്കി മാറ്റാന്* കഴിഞ്ഞോ എന്നു സംശയിക്കേണ്ടതുണ്ട് .ചുരുക്കത്തില്* വ്യത്യസ്ഥമായ സിനിമാസങ്കല്പങ്ങളും കാഴ്ചകളും ആഗ്രഹിക്കുന്നവറ്ക്ക് ഒന്നു കണ്ടു നോക്കാവുന്ന ചലച്ചിത്ര രൂപമായി കുട്ടിസ്രാങ്കിനെ വിലയിരുത്താം..

Tuesday, July 20, 2010

അപൂര്‍‌വ്വരാഗം..

സിനിമയെ വെല്ലുന്ന ട്രെയിലറുകളും പോസ്റ്ററുകളും അതിലെ തലക്കെട്ടുകളും തിയേറ്ററില്* പുതുപ്പിറവിയെടുത്ത നൂതന ശബ്ദതരംഗവും ഒരു ശരാശരി പ്രേക്ഷകനെ "ഒന്നു കണ്ടു നോക്കാം" എന്ന അവ്സ്ഥയിലെത്തിക്കുന്നതൊഴിച്ചു നിര്*ത്തിയാല്* യാതൊരു വിപ്ലവവും മലയാള സിനിമയില്* അടുത്തൊന്നുംസംജാതമായിട്ടില്ല...പ്രേക്ഷകരെ ആകര്*ഷിപ്പിച്ച് തിയേറ്ററിലേക്കെത്തിച്ചു വിഡ്ഡികളാക്കി വിടുന്ന ഈ കുതന്ത്രം ഒന്നു കൊണ്ടു തന്നെഅന്യഭാഷാ ചിത്രങ്ങളുടെ ആരാധകരാവാന്* മലയാളികള്* നിര്*ബന്ധിതരായി...അതു കൊണ്ടു തന്നെ പലപ്പോഴും പുതിയ പരീക്ഷണങ്ങള്*ക്കൊന്നും മുതിരാതെ പഴയ കാല സിനിമകളിലേക്കു തിരിച്ചു പോവാനുള്ള ഒരു വ്യഗ്രത സവിധായകര്*ക്കിടയില്* പ്രകടമാണ്..അപൂര്**വ്വരാഗം വിപ്ലവം സൃഷ്ടിക്കുന്നതിവിടെയാണ്.. പയറ്റിത്തെളിഞ്ഞ സവിധായകനെ ചുക്കാനേല്പിച്ച് പുതുമുഖങ്ങളായ തിരക്കഥാകൃത്തുക്കള്*ക്ക് സര്*വ്വ സ്വാതന്ത്ര്യവും നല്*കി ചെറുപ്പക്കാരെത്തന്നെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാങ്കേതിക നിലവാരത്തോടെ ഒരു സിനിമ.. ഒട്ടേറെ കുടുംബചിത്രങ്ങളെടുക്കുകയും അതില്*തന്നെ ഹൃദയസ്പര്*ശിയായ കുറേയെറേ മുഹൂര്*ത്തങ്ങള്* കൊണ്ട് കുടുംബപ്രേക്ഷകരെ കണ്ണീരണിയിപ്പിക്കുകയും ചെയ്ത സംവിധായകനാണ് സിബി മലയില്*..കുടുംബങ്ങള്*ഒന്നാകെ സീരിയലുകളിലേക്കു വഴിമാറിയതും മികച്ച തിരക്കഥാകാരന്മാരുടെ അഭാവവും സിബിമലയിലിനെ സിനിമാ പരീക്ഷണശാലയില്* നിന്നകറ്റി നിറ്ത്തി..ഏന്നാല്* മറ്റു വെറ്ററന്* സംവിധായകരൊന്നും കാണിക്കാത്ത ചങ്കൂറ്റത്തോടെയാണ് സിബിമലയില്* പുതിയ തിരക്കഥാകൃത്തുക്കളെ കൂട്ടു പിടിച്ച് താരപരിവേഷങ്ങള്* ക്കിടയില്* ലക്ഷ്യം മറന്നു പോകാതിരിക്കാന്* യുവാക്കളുടെ ഒരു നിരയുമായി സിനിമയുടെ എല്ലാ സാധ്യതകളും ചൂഷണം ചെയ്ത് അപൂര്**വ്വരാഗവുമായെത്തിയിരിക്കുന്നത്..

                  "an unusual story about Love and ...." സിനിമയുടെ പോസ്റ്ററുകളില്* കോറിയിട്ട ഈ വാചകമൊരു സൂചന മാത്രമായിരുന്നു..സ്ക്രീനില്* വരാനിരിക്കുന്ന ഉദ്വേഗ ജനകമായ രംഗങ്ങളിലേക്കൊരു തുടക്കമിടല്*.. തുടക്കത്തില്* വര്**ണ്ണശഭളമായ ക്യാപസ്സിന്റെ പശ്ചാത്തലത്തില്** കളിയും ചിരിയും പാട്ടുമൊക്കെയായി നീങ്ങിത്തുടങ്ങിയ ചിത്രം പൊടുന്നനെയാണ് നിഗൂഢതകളിലേക്ക് മൂങ്ങാം കുഴിയിടുന്നത്..കഥ പറഞ്ഞു തുടങ്ങാന്* കഴിയാത്ത വിധം സങ്കീര്**ണ്ണമായാണ് രംഗങ്ങളോരോന്നും ചിത്രീകരിച്ചിരിക്കുന്നത്..പ്രണയത്തിന്റെയും സൌഹൃദത്തിന്റെയും പ്രതികാരത്തിന്റെയും കഥ തന്നെ വ്യത്യസ്ഥമായ രീതിയില്* അവതരിപ്പിച്ചു എന്നതാണ് പ്രത്യേകത..‘സസ്പെന്*സ്’ കൂട്ടിക്കലര്**ത്തി സിനിമയെടുക്കുമ്പോള്* അവിശ്വസനീയത പ്രേക്ഷകര്**ക്കനുഭവപ്പെടുമ്പോഴാണ്* അതു ചിത്രത്തിന്റെ നിലവാരത്തെ ബാധിക്കുന്നത്..ഇതിലെ ഓരോകഥാപാത്രവും അതിശയോക്തി കലര്**ന്ന രൂപ ഭാവങ്ങളിലൂടെ മുന്നില്* വരുമ്പോഴും അതവിശ്വസനീയമായി തോന്നാതിരിക്കുന്നത് തിരക്കഥയുടെ കെട്ടുറപ്പൊന്നു കൊണ്ടു മാത്രമാണ്.. ക്യാപസ്സിന്റെയും യുവത്വത്തിന്റെയും ഇരുണ്ടതും ദുരുദ്ധ്വേശപരവുമായ മാര്**ഗ്ഗങ്ങളിലൂടേ കടന്നു പോകുന്നുണ്ടെങ്കിലും സിനിമ അവസാ*നിക്കുന്നത് എല്ലാ മറു ചോദ്യങ്ങളെയും അവസാനിപ്പിച്ചിട്ടാണെന്നത് ശ്രദ്ധേയമാണ്.
           സിബിമലയിലിനെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചുവരവാണ്..സ്ഥിരം ശൈലി വിട്ട് മറ്റൊന്നിലേക്ക് മാറിയെന്ന് മാത്രമല്ല,പുതിയൊരു സമവാക്യം ചലച്ചിത്രലോകത്തിന് നല്*കി എന്നതാണ്* ഈ തിരിച്ചു വരവിലും ജ്വലിച്ചു നില്*ക്കുന്നത്.. അപൂര്*വ്വരാഗം മലയാളത്തില്* മാറ്റത്തിന്റെ മാറ്റൊലി സൃഷ്ടിച്ചാല്* മറ്റു പ്രമുഖ സവിധായകരും പുതിയ സിനിമാസങ്കല്*പ്പങ്ങളുമായി കടന്നുവരുമെന്നു പ്രതീക്ഷിക്കാം.. അഭിനേതാക്കളില്* ‘ആസിഫ് അലി’ ,നിത്യാമേനോന്* എന്നിവര്* തങ്ങളുടെതായ പ്രത്യേകതകളിലൂടെ കിട്ടിയ വേഷം ഭംഗിയാക്കിയിട്ടുണ്ട്.. മറ്റു നടീ നടന്മാരും ചിത്രത്തിന്റെ പൂര്*ണ്ണതക്ക് മങ്ങലേല്*പ്പിച്ചിട്ടില്ല.. അജയന്* വിന്*സെന്റിന്റെ ക്യാമറയും ബിജിത് ബാലയുടെ എഡിറ്റിങ്ങും സിനിമയെ ഒരു ദൃശ്യോത്സവമാക്കാന്* വളരെയേറേ സഹായിച്ചിട്ടുണ്ട്.. ബിജിപാലിന്റെ പശ്ചാത്തല സംഗീതം ഓരോ രംഗത്തിന്റെയും തീവ്രത ഉള്‍ക്കൊണ്ടുള്ളതാണ്..തിരക്കഥാകൃത്തുക്കളായി കടന്നു വന്ന ജി.സ്.ആനന്ദും നജീം കോയയും തങ്ങളുടെ പരീക്ഷണം പാളിപ്പോകാതെ സ്ക്രീനിലെത്തിച്ചതിന് സംവിധായകനോട് നന്ദി പറഞ്ഞേ മതിയാവൂ..പുതുമകളും വ്യത്യസ്തഥകളും വെറും വാക്കിലൊതുങ്ങാതെ പുതിയൊരു പരീക്ഷണത്തിനു അവസരം സൃഷ്ടിച്ചതിന് നിര്*മ്മാതാവായ സിയാദ്കോക്കറിനും അഭിമാനിക്കാം..

              വാല്*ക്കഷണം.. ചില സിനിമാ വെബ് സൈറ്റുകളില്* അപൂര്*വ്വ രാഗത്തെ ഒരു മോശം സിനിമയായും കണ്ടാല്* കാശുപോകും എന്ന രീതിയിലുള്ള കുറേ ആരോപണങ്ങളും കാണുന്നുണ്ട്..ഇതു സിനിമ കണ്ട ആളുടെ യഥാര്*ത്ഥ അഭിപ്രായമാണോ അതോ പുതിയ പരീക്ഷണങ്ങള്* തങ്ങളുടെ ഒരേ നിലവാര സിനിമകള്*ക്കു കോട്ടം തട്ടുമോ എന്ന പേടി കൊണ്ട് കാശും കൊണ്ടിറങ്ങിയവരെക്കണ്ട് കണ്ണു മഞ്ഞളിച്ചു പോയതു കൊണ്ട് തിരുത്തിക്കുറിച്ചതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു...

Friday, July 16, 2010

മലറ്വാടി ആറ്ട്സ് ക്ലബ്ബ്

മലയാള സിനിമ പ്രേക്ഷകരില്* നിന്നകന്നു പോകുന്ന ഈ കാലഘട്ടത്തില്* ഒരു സിനിമസ്വാദകനെ സംബന്ധിച്ചിടത്തോളം ബിഗ് സ്ക്രീനില്* * കാണാനാഗ്രഹിക്കുക വ്യത്യസ്ഥമായ കഥാരൂപങ്ങളുടെ അവതരണമാണ്*.. കാമ്പും കരുത്തുമുള്ള തിരക്കഥയുടെ അഭാവമാണ്* മലയാള് സിനിമയുടെ തകര്*ച്ചക്കു കാരണമെന്ന് ഒറ്റ ഉത്തരം വരുന്നതും അതുകൊണ്ടാണ്..മലയാളികളുടെ മനസ്സില്* എന്നും നിലനില്*ക്കുന്ന ഒട്ടേറേ തിരക്കഥകള്* എഴുതിയ ശ്രീനിവാസന്റെ മകന്* പുതിയൊരു സിനിമയുമായി വരുമ്പോള്* എല്ലാവരും
പ്രതീക്ഷിക്കുന്ന്തും ആ ശ്രീനിവാസന്* ടച്ചാണ്*..
                കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ‘വിനീത് ശ്രീനിവാസന്* ‘ നിര്*വഹിച്ചിരിക്കുന്ന മലറ്വാടി ആറ്ട്സ് ക്ലബ്ബ് ‘മനശ്ശേരി’ എന്ന ഗ്രാമത്തിലെ അഞ്ചുയുവാക്കളെ ചുറ്റിപ്പറ്റിയാണ്* നീങ്ങുന്നത്..ഒരു നാട്ടിന്*പുറത്തെ എല്ലാ ലാളിത്യ സ്വന്ദര്യത്തെയും അതേപടി ചിത്രീകരിച്ചിരിക്കുന്നു എന്നത് ചിത്രത്തിന്റെ ഒരു ആകറ്ഷക ഘടകം തന്നെയാണ്*..പ്രകാശന്* ,സന്തോഷ്,പ്രവീണ്*,കുട്ടു,പുരുഷു എന്നിവരടങ്ങിയ മലറ്വാടി ആറ്ട്സ് ക്ലബ്ബിലെ അംഗങ്ങള്*ക്കു സര്*വ്വ പിന്തുണയുമായി ‘കുമാരേട്ടനുമുണ്ട്..പാറ്ട്ടിക്കു വേണ്ടി ചില്ലറ അടിപിടികള്*ക്കൊക്കെ പോകുന്ന ഈ അഞ്ചംഗ സംഘത്തെ വ്യക്തമായഒരു ലക്ഷ്യത്തിലേക്ക്മുന്നേറാന്* പ്രാപ്തരാക്കുന്നത് കുമാരേട്ടനാണ്*..കുമാരേട്ടന്റെ നിറ്ദ്ധേശപ്രകാരം സ്വന്ത്മായി ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങി മലര്*വ്വാടിയെ മറ്റൊരു കലാ കേന്ദ്രമാക്കുന്ന് സമയത്താണ്* അവിചാരിതമായി കടന്നു വരുന്ന ചില സംഭവങ്ങള്* മലര്*വാടിയെ തളറ്വാടിയാക്കുന്നത്..സൌഹ്രുദത്തിന്റെ വിലയും സ്നേഹബന്ധങ്ങളുടെ ആഴവും നാട്ടിന്*പുറത്തിന്റെ നന്മയും ഒരിക്കല്*കൂടി ഓര്*മ്മപ്പെടുത്തിക്കൊണ്ടാണ്* മലറ്വാടി ആറ്ട്സ് ക്ലബ്ബ് അവസാനിക്കുന്നത്..
                ഒരു സിനിമ അവസാനിക്കുമ്പോള്* അതിലെ കഥാപാത്രങ്ങള്* നമ്മുടേ മനസ്സില്* നിലനില്*ക്കുന്നുവെങ്കില്* അതിനര്*ത്ഥം അത്രയേറേ ഹ്രുദയസ്പറ്ശിയായി അവതരിപ്പിക്കാന്* അഭിനേതാക്കള്*ക്കു കഴിഞ്ഞു എന്നതാണ്*...അഞ്ചംഗ സംഘത്തിലെ ഒരോ ആളുകളും വളരെ നല്ല രീതിയില്* തന്നെ അഭിനയിച്ചിട്ടുണ്ട്.. പുതുമുഖങ്ങളായിട്ടു പോലും പതറ്ച്ചയില്ലാതെ അവറ്ക്കതിനു സാധിച്ചുവെങ്കില്* അംഗീകരിക്കേണ്ടത് തിരക്കഥയുടെ കരുത്തിനെയാണ്*.. സിനിമയുടെ അടിസ്ഥാന ലക്ഷ്യം മനസ്സിലാക്കി വിരസമാക്കാതെ സംവിധാനം നിറ്വഹിച്ച വിനീത് ശ്രീനിവാസന്* പ്രശംസാറ്ഹനാണ്*...
              യുവാക്കളുടേതായി പുറത്തു വരുന്ന സിനിമകളിലൊക്കെ കണ്ടു വരുന്ന നിറം പിടിപ്പിച്ച കലാലയ ജീവിതങ്ങളും സ്വപ്നലോകവും മാറ്റി നിറ്ത്തി തികച്ചും ഗ്രാമീണത തുളുമ്പുന്ന അന്തരീക്ഷത്തിലെടുത്ത നാട്ടിന്* പുറത്തെ ക്ലബ്ബും കലാപ്രവറ്ത്തനങ്ങളും കൂട്ടായ്മയുമൊക്കെ യാഥാര്*ത്ഥ്യ ബോധത്തോടെ പടം കാണാനിഷ്ടപ്പെടുന്നപ്രേക്ഷകന്* സുഖം തരുന്ന അനുഭവം നല്*കുമെന്ന് തീറ്ച്ച..
              പുതുമുഖങ്ങളില്* പ്രകാശന്റെ വേഷം ചെയ്ത നടനന്റേത് മികച്ച പ്രകടനമാണ്* .‘കുമാരേട്ടാനായി' രംഗത്തു വരുന്ന നെടുമുടി വേണു കരുത്തുറ്റ അഭിനയം കാഴ്ചവെക്കുന്നു..സൂരജ് വെഞ്ഞാറമൂടും സലിം കുമാറും ചെയ്തു കൂട്ടുന്ന തമാശകളിലൊന്നും പുതുമയില്ലെങ്കിലുംതിയേറ്ററില്* ഒരു ഓളം സ്രുഷ്ടിക്കുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങളൊന്നും കാര്യമായി ഉപയോഗിക്കപ്പെട്ടിട്ടില്ല..മകന്റെ സിനിമയില്* ഒരു വേഷം ചെയ്ത് പ്രേക്ഷക്ര്ക്കൊരു രസം നല്*കാന്* ശ്രീനിവാസന്റെഅതിഥി വേഷത്തിനു കഴിയുന്നുണ്ട്.. തിരക്കഥയും പാത്ര സ്രുഷ്ടിയും മുന്നില്* നില്*ക്കുന്ന ഈ സിനിമയില്* പുതുമുഖ സംവിധായകന്റെ ചില പതറ്ച്ചകളും ദ് റുശ്യമാണ്*..പാട്ടുംന്* റുത്തവുമൊക്കെ ശരാശരിയില്* ഒതുങ്ങി നില്*ക്കുന്നവയും രംഗങ്ങളുടെ വെളിച്ച ക്രമീകരണം ശരാശരിക്കും താഴെയുമാണ്*....അതുകൊണ്ടു തന്നെ പൂറ്ണ്ണമായും സാങ്കേതിക നിലവാരം പുലര്*ത്താത്ത ഒരു സിനിമയുടെ കൂട്ടത്തില്* പെടും മലറ്വാടി ആറ്ട്സ് ക്ലബ്ബ് ..ഏങ്കിലും പശ്ച്ചാത്തല സംഗീതം വളരേയേറേ മികച്ചു നില്*ക്കുന്നുഎന്നതു സിനിമയുടെ മറ്റൊരു വിജയ ഘടകം തന്നെയാണ്*.
        വളരെക്കുറച്ചു കാലം കൊണ്ടു തന്നെ ഗായകനായും അഭിനേതാവായും ആല്*ബം ഡയറക്റ്ററായും പേരെടുത്ത വിനീതു ശ്രീനിവാസന്* തന്റെ കയ്യിലെ യഥാര്*ത്ഥ കഴിവ് ഏന്താണെന്ന് മലയാളികളുടെ മുന്*പില്* തുറന്നു വച്ചിരിക്കുകയാണ്* ഈ സിനിമയിലൂടെ..പേരിനൊരു ചലച്ചിത്ര പാരമ്പര്യവും ബന്ധ്ങ്ങളും ഉള്ളവറ്പോലും സ്വയം പ്രശസ്തരാകാന്* വ്യഗ്രത കാണിക്കുന്ന ഈ കാലത്ത് അച്ചന്റെ പേരു കളയാതെ സ്വന്തമായി ഒരു ‘ടച്ച്’ ഉണ്ടാക്കിയെടുക്കാന്* കഷ്ടപ്പെട്ടതിന് അഭിനന്ദനമറ്ഹിക്കുന്നു വിനീതു ശ്രീനിവാസന്

Friday, July 9, 2010

“ഒരു നാള്‍ വരും..“


ഏറെ നാളത്തെ കാതിരിപ്പിനു ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍  ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന മോഹന്‍ലാല്‍
ചിത്രമാണ് ഓരു നാള്‍ വരും..അമാനുഷിക കഥാപാത്രങ്ങളുടെ കുപ്പായം മാറ്റി വെച്ച് കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ അഭിനയ ജീവിതത്തിന്റെ പ്രതാപ കാലത്തെ  അനുസ്മരിപ്പിക്കാനുതകുന്ന ഒരു കഥാപാത്രം,അതായിരിക്കണം മോഹന്‍ലാല്‍ ശ്രീനിയില്‍ നിന്നാഗ്രഹിച്ചിട്ടുണ്ടാവുക...സിനിമയുടെ തുടക്കം മുതലേ ആ ഒരു അവതരണ രീതി സംവിധായകന്റെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്..’സന്മനസ്സുള്ളവര്‍ക്കു സമാധാനത്തിലും വെള്ളാനകളുടെ നാടിലും മിഥുനത്തിലുമൊക്കെ നാം കണ്ട ജീവിക്കാന്‍  വേണ്ടി നേട്ടോട്ടാമോടുന്ന സാധാരണക്കാരന്റെ വേഷം ഈ സിനിമയുടെ ആദ്യ പകുതിയില്‍ രംഗത്തെത്തൂമ്പോള്‍ പതിവു മോഹന്‍ലാലിസത്തില്‍ നിന്നും വിട്ട് ഇത്തിരി അമിതാഭിനയ 
ഭാവങ്ങള്‍ കാണിക്കുന്ന തലത്തിലേക്കു മാറിയിരിക്കുന്നു..അതു കൊണ്ടു തന്നെ ഹാസ്യം രംഗങ്ങള്‍ പോലും പ്രേക്ഷകരില്‍ കാര്യമായ ചലനങ്ങ്ങളൊന്നും സ്രുഷ്ടിക്കുന്നില്ല..അതു
കൊണ്ട് തന്നെ വേഷഭൂഷാദികളില് കാര്യമായ മാറ്റമൊന്നുമില്ലാതെ ‘കുളപ്പുള്ളി സുകുമാരന്‍’ പൊടുന്നനെ വിജിലന്‍സ് ഓഫീസറാകുമ്പോള്‍  ആ ഒരു വ്യത്യാസം പ്രേക്ഷകരിലേ
ക്കെത്തിക്കാന്‍ കഴിഞ്ഞില്ല.
                       
                 അസിസ്റ്റന്റ് ടൌണ്‍ പ്ലാനിങ്ങ് ഓഫീസറായെത്തുന്ന ശ്രീനിവാസന്റെ അഴിമതി കണ്ടുപിടിച്ച് തെറ്റു ബോദ്ധ്യപ്പെടുത്തി മറ്റൊരു ജീവിതത്തിലേക്ക്
നയിക്കല്‍ മാത്രമൊരു കഥയായുള്ള ഈ സിനിമയില്‍ ഒരു നായകന്റെ വേഷം പോലെ ചിത്രീകരിച്ചത് ശ്രീനിവാസന്റെ ഓഫീസറെയും കുടുംബത്തെയുമാണ്‍..കോടതിയും
കേസുമൊക്കെയായി അകന്നു കഴിയുന്ന ലാലിന്റെയും സമീറാറെഡ്ദിയുടെയും ഇടയില്‍ പ്രാധാന്യമുള്ളത് ലാലിനോടൊപ്പം കഴിയുന്ന കുഞ്ഞിന്റെ ചില രംഗങ്ങളാണ്‍..
മോഹന്‍ലാലിനു ശ്രീനിവാസനിലുള്ള വിശ്വാസത്തെ മുതലാക്കുക മാത്രമാണ്‍ ശ്രീനി ചെയ്തിരിക്കുന്നത്..അഴിമതി പകല് വെളിച്ചത്തില്‍ കൊണ്ടുവരാനുള്ള അദ്യ ഉദ്ധ്യമം പരാജയമായിട്ട്
പോലും വീണ്ടും അതേ പ്ലാനോടെ ശ്രീനിയുടെ മുന്‍പിലെത്തി സ്വയം കുരുങ്ങുമ്പോള്‍  അതു മോഹന്‍ലാലിന്റെ കഥാപാത്രത്തെ അത്രെയേറെ ദുര്‍ബലമാക്കിയ ശ്രീനിവാസണ്ടെ കുരുട്ടു
ബുദ്ധിയാണ്‍ മുഴച്ചു നില്‍ക്കുക...ഒരു വിജിലന്‍സ് ഓഫീസര്‍ക്കു കൊടുക്കേണ്ട അധികാര പരിവേഷങ്ങള്‍ ഒരളവില്‍ പോലും കൊടുക്കാതെ പണ്ടത്തെ  കള്ളനും പോലീസും കളിയെ 
അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നത്.. അല്ലെയോ ശ്രീനി സാറ്..അമാനുഷികത വേണ്ട പക്ഷേ കാലത്തിനൊത്ത പ്രഭാവങ്ങളെങ്കിലും അനുയോജ്യ
മായി നല്‍കേണ്ടേ...

                     സമകാലീന സംഭവങ്ങള്‍ ആക്ഷേപ ഹാസ്യത്തിന്റെ മെമ്പൊടിയോടെ അവതരിപ്പിക്കാറുള്ള ശ്രീനിവാസന്റെ ഒരു വികലമായ തിരക്കഥയായാണ്‍ ഒരു നാള്‍ വരും 
വിലയിരുത്തപ്പെടേണ്ടി വരിക...രഞ്ജിത് ശങ്ക്ങ്കറെപ്പോലുള്ള പ്രതിഭകള്‍ ഒരെ സമയം സാമൂഹ്യപ്രധാന്മര്‍ഹിക്കുന്നതും കാലഘട്ടത്തിനനുസ്രുതമായതുംസാങ്കേതികാമായി
മുന്നില്‍ നില്‍ക്കുന്നതൂം അതോടൊപ്പം  പ്രേക്ഷകരെക്കൊണ്ടു കയ്യടിപ്പിക്കുന്നതുമായ ചലചിത്രഭാഷ്യങ്ങള്‍ കൊണ്ട് രംഗത്തു വരുമ്പോള്‍ ശ്രീനിവാസനെന്ന പേര്‍ ഇനിയും 
വിറ്റ് പോകണമെങ്കില്‍  കുറച്ചുകൂടി കഠിനാദ്ധ്വാനം ചെയ്യേണ്ടതായുണ്ട് എന്നു ഓറ്മിപ്പിക്കുന്നതാണ്‍ ഒരു നാള്‍വരും അടിവരയിടുന്നത്... സാധാരണക്കാരുടെ 
വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നത് മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം നല്ലതാണ്‍..ഏങ്കിലും വാണിജ്യതന്ത്രങ്ങളൊന്നിനും വശപ്പെടാതെ 
പൂറ്ണ്ണമായും നല്ല സിനിമ എന്ന് ലക്ഷ്യമാക്കി ഒരു പടം ചെയ്യുമ്പോള്‍ അതെത്രമാത്രം കരുത്തുറ്റതാണെന്നു പുനറ്ചിന്തനം നടത്തേണ്ടത്തുണ്ട്..

വാല്‍ക്കഷണം : കഥ മോഷ്ടിച്ചതാണെന്ന് ആരോപണം വന്നതോടെ തിരക്കഥയിലൊരു പൊളിച്ചെഴുത്തിനു ശ്രീനിവാസനിനി നിര്‍ബന്ധിതനായിക്കാണുമോ? കാരണം 
കഥ പറച്ചിലിലെ അവ്യക്തതയും ലക്ഷ്യബോധമില്ലായ്മയും വ്യക്ത്മായി പ്രകടമാകുന്നുണ്ട് ചിത്രത്തിലുടനീളം... ലോകകപ്പാവേശം സിനിമയിലേക്കു കടമെടുത്താല്‍
ബ്രസീലും പോര്‍ചുഗലും തമ്മില്‍ നടക്കുമെന്നു പ്രവചിച്ചിരുന്ന അത്യുഗ്രന്‍ പോരാട്ടം വിരസമായ സമനിലയിലായ പോലെയായി വരുമെന്നു പറഞ്ഞു പറഞ്ഞു നിനച്ചിരിക്കാതെ
വന്നണഞ്ഞ “ഒരു നാള്‍ വരും”