വന്‍ ഹിറ്റാകുന്നതും “ ഞങ്ങള്‍ക്കല്പം രസിക്കണം, അതിനി എന്തു ശാസ്ത്രത്തെ വെല്ലുവിളിച്ചുമായിക്കോട്ടെ സാരമില്ല . സിനിമക്ക് പോകുമ്പോള്‍ ബുദ്ധിയെ
വീട്ടിലിട്ടു പൂട്ടീക്കോളാം ..” എന്നൊക്കെ ബുദ്ധിമാന്മാരായ മലയാളി പ്രേക്ഷകരെ
ക്കൊണ്ട് പോലും പറയിപ്പിക്കുന്നതും! ടിവി ചാനലുകാരും ഈ ഇഷ്ടം മനസ്സിലാക്കി
കഴിയുന്നത്ര കോമഡി പരിപാടികള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. അല്ലെങ്കിലും
ടെന്‍ഷന്‍ പിടിച്ച ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ ഒന്നുള്ളു തുറന്നു ചിരിക്കാന്‍
ആരാണ് ഇഷ്ടപ്പെടാത്തത് ? പഴയകാല നര്‍മ്മസൃഷ്ടികളുടെ അടുത്തു പോലും എത്തില്ല്ലെങ്കിലും ഇന്നും മിമിക്രിക്കാര്‍ക്ക് ഡിമാന്റ് കുറയാത്തത് ഇതു കൊണ്ടൊക്കെത്തന്നെയാണ്.
കുറച്ചു കാലം മുന്‍പ് അമൃതാ ടിവിയില്‍ ഒരു സൂപ്പര്‍ ഡ്യൂപ്പ് പ്രോഗ്രാം കാണാനിടയായി. അതു കണ്ട് ചിരിച്ചു ചിരിച്ചു ഞാന്‍ ‘എന്തു കൊണ്ട്’ ഇങ്ങെനെയൊരു സ്കിറ്റുണ്ടാക്കാന്‍ മറ്റാര്‍ക്കും തോന്നിയില്ല , കുടെ കുടെ ചിരിപ്പിച്ചല്ലോ പഹയന്മാരെന്നും മനസ്സില്‍ കരുതി. അതിന്റെ ആവേശത്തിലാണ് ‘ഫേസ്ബുക്കില്‍’ ‘ ഈ കോമഡി’ ഒന്നു ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ‘കലക്കന്', അടിപ്പന്‍,തകര്‍പ്പന്‍, ഹ.ഹ.ഹ’ എന്നിങ്ങനെ കമന്റ്സും കിട്ടിയതോടെ എനിക്കും സമാധാനമായി. അപ്പോഴാണ് ഒരു സുഹൃത്തിന്റെ വക ഈ കമന്റ് !.
‘ചിരിക്കണോ അതോ കരയണോ’? അതുവരെ ചിരിച്ചിരുന്ന എന്റെ മനസ്സില്‍ എവിടെയാണ് ഈ കരച്ചില്‍ വരുന്നതെന്നറിയാനുള്ള ആകാംക്ഷ ഉടലെടുത്തു. കണാരന്‍ എന്നു പേരുള്ള ഒരാള്‍ ചായക്കടയിലിരുന്ന് പുളുവടിക്കുകയാണ്.അതു കേള്‍ക്കാന്‍ രണ്ടുപേരുമുണ്ട്.കണാരന്റെ സംസാരശൈലിയിലാണ് കോമഡി നിറഞ്ഞു നില്‍ക്കുന്നത്.പണ്ടു സ്വാതന്ത്ര്യ സമരക്കാലത്തെ സംഭവങ്ങളും ഗാന്ധിജി, സുബാഷ് ചന്ദ്രബോസ് തുടങ്ങി നേതാക്കന്മാരുമായി കണാരനുള്ള ബന്ധവുമൊക്കെയാണ് പറയുന്നത്. കാര്യം ശരിയാണ്.. ചിരിച്ചു പോകും. ആരായാലും ചിരിച്ചു പോകും.. പക്ഷേ ഈ ചിരിയിലും ഒരു രോദനം പതുങ്ങിയിരിപ്പുണ്ട് .ഒരു പക്ഷേ അതു കൊണ്ടാവും ഇതു വരെ മറ്റു കൊമേഡിയന്മാര്‍ക്കൊന്നും ഇതു പോലൊന്നും സൃഷ്ടിക്കാന്‍ തോന്നാതിരുന്നത്. കണാരന്‍ എന്നൊരു കഥാപാത്രത്തെ സൃഷ്ടിച്ച് നമ്മുടെ മനസ്സില്‍ മഹാത്മാക്കളായ വ്യക്തികളെ വികലമായ രീതിയില്‍ നര്‍മ്മ ഭാവന നല്‍കുകയാണ് ചെയ്തിരിക്കുന്നത്.
ഇതു പോലെ നര്‍മ്മത്തിനുവേണ്ടി അതിരുകള്‍ ലംഘിച്ചു കൊണ്ടുള്ള പല സ്കിറ്റുകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. മറ്റൊരു കോമഡി പ്രോഗ്രാമില്‍ ‘ആദ്യരാത്രി’ എന്ന വിഭാഗത്തില്‍ ഒരു കഥാപാത്രം തന്റെ അച്ഛനെ മോശമായ രീതിയില്‍ ചിത്രീകരിച്ചു കോമഡിയുണ്ടാക്കുകയുണ്ടായി. തമാശയെ അംഗീകരിച്ച വിധികര്‍ത്താവും ചോദിച്ചു .‘കോമഡിയൊക്കെ നന്നായി.എന്നാലും ഒരച്ഛന് ഇങ്ങനെയൊക്കെയാകാന്‍ കഴിയുമോ‘ ? ഒട്ടേറെ കാലമായി മിമിക്രി രംഗത്തുള്ള, ഉപജീവനമാര്‍ഗ്ഗമായി നര്‍മ്മത്തെ കൊണ്ട് നടക്കുന്നവര്‍ പോലും ഈ അപചയത്തില്‍ ദുഖിക്കുന്നവരാണെന്നര്‍ത്ഥം.
ബഹുമാനത്തോടെ കാണുന്നവരെ, കാണേണ്ടവരെ, വികലമായി ചിത്രീകരിച്ചു അതില്‍ നിന്നു നര്‍മ്മത്തെ ഉല്പാദിപ്പിക്കുന്ന പുതിയൊരു രീതിയിലേക്കാണ് കാലം പോയ്ക്കൊണ്ടിരിക്കുന്നത്. ബ്ലോഗ്ഗുകളില്‍ നിന്നുടലെടുക്കുന്ന പലതരം കോമഡി പോസ്റ്റുകളിലും ഈയൊരു അവതരണരീതി ചിലപ്പോള്‍ കാണപ്പെടാറുണ്ട്. ഇ-മെയിലുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഇത്തരം ‘അതിരുകള്‍ ലംഘിച്ച് ‘ ചിരിപ്പിക്കുന്ന പോസ്റ്റുകള്‍ യദാര്‍ത്ഥത്തില്‍ ചിരിപ്പിക്കുകയല്ല, മറിച്ചു കരയിപ്പിക്കുകതന്നെയാണ്. ഒരു ബ്ലോഗ്ഗര്‍ എന്നു പറയുമ്പോള്‍ മിക്കവരും സ്വന്തം ‘ഐഡന്റിറ്റി’ കാണിച്ചാണ് എഴുതുന്നത്. എന്നിട്ടും യാതൊരു മടിയുമില്ലാതെ തമാശക്കു വേണ്ടി സര്‍വ്വവും മറന്നെഴുതുന്നു.എന്നാല്‍ ഞാന്‍ ശ്രദ്ധിച്ചൊരു കാര്യം മറ്റുചില സൌഹൃദ കൂട്ടായ്മകളില്‍ സ്വന്തം പേരുകള്‍ വെളിപ്പെടുത്താത്തവര്‍ പോലും നമ്മെ നാം ആക്കിയവരെക്കുറിച്ച് മോശമായി പറയാന്‍ ശ്രമിക്കാറില്ല. നാവില്‍ നുമ്പില്‍ നര്‍മ്മം തുളുമ്പുന്നവര്‍ പോലും നില വിട്ട് നര്‍മ്മം വിളമ്പാന്‍ മടിക്കുന്നു. ബ്ലോഗുകളില്‍ കോമഡിക്ക് കിട്ടുന്ന കയ്യടി കണ്ട് രംഗത്തിറങ്ങുന്നവര്‍ കൂടി ശ്രദ്ധിക്കേണ്ട കാര്യമാണിത്.അര്‍ത്ഥവത്തായ വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ എഴുതുന്നവരും പക്വമായ നന്മകള്‍ നിറഞ്ഞ മനസ്സുകള്‍ക്കുടമയുമായവരുമായ ഒരു പാട് എഴുത്തുകാര്‍ ഉള്ളവര്‍ കൊണ്ടു തന്നെ സ്വന്തം ചിന്തകള്‍ കലര്‍പ്പില്ലാതെ എഴുതിയാല്‍ പോലും സ്വീകരിക്കപ്പെടും.നര്‍മ്മത്തിന്റെ മെമ്പൊടിയില്‍ എഴുതപ്പെടുമ്പോള്‍ അതു രസകരമായിരിക്കും വായനക്കാര്‍ക്ക്.എങ്കിലും ചിരിപ്പിക്കാനും അതിലൂടെ ദുഖങ്ങള്‍ മറക്കാനും ഒരവസരം ഉണ്ടാക്കിത്തരുന്നവര്‍ ഈ ചിരിയിലൂടെ ആരെയും കരയിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ചിരിമരുന്ന് വിപണിയും വ്യാജന്മാരാല്‍ തളരാതിരിക്കട്ടെ!
Amritha Tv Comedy Link : http://www.youtube.com/watch?v=oOM0ExIzP2M&feature=channel
നര്‍മ്മത്തില്‍ മര്‍മ്മം വേണം. എന്നാലെ അത് ഹൃദ്യമാകൂ. കോപ്രായം കാട്ടി ചിരിപ്പിക്കുന്നതായി മാറിയിരിക്കുന്നു ഇന്ന് മിക്ക പരിപാടികളും.
ReplyDeleteചിലത് വെറും നൈമിഷിക ഹാസ്യവും. അഥവാ ആ ഹാസ്യത്തിന്റെ അലകള്‍ നീണ്ടുനില്‍ക്കുന്നില്ല.
ഇന്ന് ലോകത്തിന്റെ പോക്ക് കാണുമ്പോള്‍ തീരെ ചിരിക്കാന്‍ തോന്നുന്നില്ല സോദരാ...
കാരയാന്‍ കണ്ണീരുമില്ല!
പോസ്റ്റ് തികച്ചും പ്രസക്തം..
ഹാസ്യത്തിന്റെ പേരില്‍ പല കോപ്രായങ്ങളും ഇന്നു കാണാറുണ്ട്. ടീവിയില്‍ പ്രത്യേകിച്ചും.ശുദ്ധമായ ഹാസ്യം നല്ലതാണ്.പക്ഷെ അതാരെയും കളിയാക്കിയോ വേദനിപ്പിച്ചോ ആകരുതെന്നു മാത്രം. പോസ്റ്റ് നന്നായിട്ടുണ്ട്.
ReplyDeleteപറഞ്ഞത് കാര്യം
ReplyDeleteഇന്നലെ ഇവ്വകകള്‍ ടിവിയില്‍ കണ്ടു അടിയനും ഇങ്ങനെ ചിന്തിച്ചു പോയി.
ReplyDeleteചിര്‍ക്കണോ അതോ......?
ശരിയാണ് .
ReplyDeleteനര്‍മ്മം ഉണ്ടാക്കാന്‍ വേണ്ടി പാടുപെടുമ്പോഴാണ് സ്വാഭിവകമാല്ലാത്ത ഇത്തരം സംഗതികള്‍ സഹിക്കേണ്ടി വരുന്നത്.
ടീവീയില്‍ ആണേലും കോമഡി എന്ന ലേബലില്‍ വരുന്ന പലതും എത്രത്തോളം അരോചകമാണ് .
പ്രസക്തമായൊരു പോസ്റ്റ് മുനീര്‍.
അഭിനന്ദനങ്ങള്‍
പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് മുനീര്‍ അവതരിപ്പിച്ചത്. പല നല്ല മനുഷ്യരെയും ഇത്തരത്തില്‍ വികലമായി ചിത്രീകരിച്ച് ജനങ്ങള്‍ (പ്രത്യേകിച്ചും അവരെക്കുറിച്ച് ഒന്നും അറിയാത്ത കുട്ടികള്‍)ആ വ്യക്തിയെ അയാളുടെ എല്ലാ നന്മകളും ഇല്ലാതാക്കി ഒരു കോമാളിയെപ്പോലെ കരുത്തുന്നത് എത്ര ക്രൂരമാനെന്നു തോന്നിപ്പോയിട്ടുണ്ട്.
ReplyDeleteനന്നായി മുനീര്‍ ഈ ചിന്തകള്‍.
ഏച്ച് കൂട്ടിയാല്‍ മുഴച്ചു നില്‍ക്കും എന്നാണല്ലോ.
ReplyDeleteസ്വാഭാവികതയില്ലാത്ത നര്‍മം ചിരിക്കു പകരം കരച്ചില്‍ തന്നെയാണ് സമ്മാനിക്കുക.
നല്ല പോസ്റ്റ്.
ഇന്നത്തെ കാലത്ത് ഹാസ്യം സൃഷ്ടിച്ചെടുക്കാന്‍ പലപ്പോഴും അശ്ലീലതയെയാണ് ഉപയോഗിക്കുന്നത്. പല സിനിമയിലും അങ്ങനെ കണ്ടിട്ടുണ്ട്. എന്നിട്ടും ആളുകള്‍ കുടുംബ സമേതം പോയി ഇത്തരം സിനിമകള്‍ വിജയിപ്പിച്ചു കൊടുക്കുന്നു. കിട്ടാനുള്ളത് കാണുക എന്ന പോളിസി ആകാം. ഏതായാലും യഥാര്‍ത്ഥ നര്‍മത്തിലേക്ക് നാം തിരിച്ചു പോകേണ്ടിയിരിക്കുന്നു.
ReplyDeleteലേഖനം കാലിക പ്രസക്തമാണ്. എന്നാലും ഗാന്ധിജിയെയും നേതാജിയും വെച്ചു പുളുവടിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അവരെ അവഹെളിക്കുകയാണോ?
ലേഖനത്തിന് നന്ദി മുനീര്‍.
പ്രസക്തമായ വിഷയം. പലപ്പോഴും നര്‍മ്മം എന്ന ലേബലില്‍ വരുന്ന പലതും കാണുകയും വായിക്കുകയും ചെയ്യുമ്പോള്‍ കരയാന്‍ തോന്നാറുണ്ട്.
ReplyDeleteഎല്ലാം വളരുന്നു; നര്‍മ്മം മാത്രം വളരുന്നില്ല.
ReplyDeleteടെലെവിഷൻ ചാനലിൽ ഈയിടെയായി കാണുന്ന മിക്കഹാസ്യ പരിപാടികളും നിലവാരം കുറഞ്ഞവയാണ്.പല മിമിക്രി ആർട്ടിസ്റ്റുകളുടെയും അവതരണം അല്പം അതിരുകടന്നു പോകുന്നു എന്നുതന്നെ വേണം പറയാൻ.
ReplyDeleteലേഖനം വളരെ നന്നായിട്ടുണ്ട് മുനീർ.
വളരെ ശരിയായ ഒരു കാര്യം. എന്തിനെയെങ്കിലും ആരെയെങ്കിലും ഇകഴ്ത്താതെ ഹാസ്യം സാദ്ധ്യമല്ല എന്നതാണ് ഇപ്പോഴത്തെ നില. ചിലത് കാണുമ്പോള്‍ കരച്ചില്‍ തന്നെയാണ് വരിക.
ReplyDeleteകരയാന്‍ നിക്കാറില്ലാ... ടീവീ തുറന്ന് ഇത്തരം കോമാളിത്തരത്തിനനുസരിച്ച് ഇളിക്കാന്‍ നിക്കാറില്ലാ
ReplyDeleteഅല്ലതെ തന്നെ, കൂട്ടുകാരോട് സംസാരിക്കുമോള്‍ തന്നെ ഒരു പാട് ഒരുപാട് ചിരിക്കാറുണ്ട്
വല്ലതും കാണിച്ച് കൂട്ടി ചിരി നേടി എടുക്കുന്നവരുടെ വിജയം കൂടെ നിന്ന് ചിരിക്കുന്ന പ്രെഷകര്‍ ആയതിനാല്‍ തന്നെ നമ്മള്‍ മാറിയാലേ അവരും ചുവട് മാറ്റൂ.. “ചിരിക്കണോ അതോ കരയണോ” എന്ന് ഏവര്‍ക്കും ഉറക്കെ മുഖത്ത് നോക്കി തന്നെ ചോദിക്കാം
This comment has been removed by the author.
ReplyDeleteചാനെലുകള്‍ അധികം ആയപ്പോള്‍
ReplyDeleteഎരുമ റോഡിലെ കുഴിയില്‍ വീണത് വീഡിയോ സഹിതം വാര്‍ത്ത ആവുന്നു .
വാര്‍ത്ത vende? ..എവിടെപ്പോയി
ഉണ്ടാക്കും? ന്യൂ ഡല്‍ഹി സിനിമയില്‍ ആരെയെങ്കിലും
കൊന്നു വാര്‍ത്ത ഉണ്ടാക്കുന്നത് പോലെ..ആരെയെങ്കിലും ഒക്കെ കൊന്നു ഇപ്പൊ നര്‍മം
ഉണ്ടാക്കുന്ന കാലം. ഹാസ്യത്തിന്റെ അര്‍ഥം
തന്നെ മാറിപ്പോയി.പ്രസക്തമായ ചിന്ത മുനീര്‍ ....
വളരെ പ്രസക്തമായ പോസ്റ്റ് മുനീര്‍. ചിരിപ്പിക്കാന്‍ വേണ്ടി എന്തും പറയുന്നത് നര്‍മ്മത്തിന്‍റെ വിലാസത്തില്‍ തന്നെ. ഇത് ഏറ്റവും കൂടുതല്‍ വരുന്നത് ടിവിയിലും. ഇപ്പൊ ബ്ലോഗ്ഗിലും വന്നു തുടങ്ങി എന്നത് കരയിപ്പിക്കേണ്ട കാര്യം തന്നെയാണ്. ഏറെ ചിന്തനീയ മായ പോസ്റ്റ്
ReplyDeleteമർമ്മമുള്ള നർമ്മങ്ങൾ ആരേയും എന്നും ചിരിപ്പിക്കും...!
ReplyDeleteചിരി ആരോഗ്യത്തിന്റെ രഹസ്യം തന്നെയാണല്ലോ..ഇപ്പോൾ ലോകം മുഴുക്കൻ ഉണ്ട് ആയുസ് വർദ്ധിപ്പിക്കുവാൻ ചിരി ക്ലബ്ബുകൾ തുരുതുരുന്നനേ ..
തമാശയൊട്ടുമില്ലെങ്കിലും പൊട്ടിചിരിക്കുവാൻ വേണ്ടിയിട്ട്
ഹാസ്യത്തിന്റെ പേരിലുള്ള എല്ലാ കോപ്രാട്ടികളും കണ്ട് നമുക്കും ചിരിക്കാം കേട്ടൊ മുനീറേ
ഹ..ഹ..ഹാ...
അശ്ലീല ചുവയും ദ്വയാര്‍ത്ഥ പ്രയോഗവും ഗോഷ്ടികളും കാണിച്ചു ചിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ കരഞ്ഞു പോകില്ലേ ..
ReplyDeleteഈയൊരു ചിന്ത സത്യത്തില്‍ നമ്മുടെയൊക്കെ മനസ്സിലുണ്ട്, കരയാന്‍പോലും പറ്റാത്ത അവസ്ഥയും. നല്ല പ്രസക്തമായ ലേഖനം.
ReplyDeleteസിൽസിലായെ സിൽസില സ്വീകരിച്ചവരാണ് നമ്മൾ..
ReplyDeleteപലപ്പോഴും പല കോമഡികൾ കാണുമ്പോൾ ചിരിക്കണോ അതൊ കരയണോ എന്ന് തോന്നിപ്പോകും.
വളരെ പ്രസക്തമായ വിഷയം.
ReplyDeleteഹാസ്യത്തിന് വേണ്ടി പടച്ചുവിടുന്ന പലപരിപാടികളും വളരെ അരോചകമായി തോന്നാറുണ്ട്. ചിരിക്കണോ അതോ കരയണോ എന്നാ ചിന്ത വരാത്ത പ്രേക്ഷകര്‍ വിരളമായിരിക്കും ഇക്കാലത്ത്.
പ്രസക്തമായ വിഷയം.
ReplyDelete@ ഇസ്മായില്‍ : നന്ദി.അതെ..സ്റ്റോക്കില്ലാത്തതിനാല്‍ കോപ്രായങ്ങളിലൂടെയാണ് ചിരിയുണര്‍ത്താന്‍ ശ്രമിപ്പിക്കുന്നത്.കരയേണ്ട കാര്യങ്ങളെപ്പോലും
ReplyDeleteചിരിയുടെ വിഷയമാക്കുന്നു.
@ Mohamedkutty : നന്ദി.അതെ..ഹാസ്യത്തിന്റെ നല്ല ഗുണങ്ങളെപ്പോലും ഇത്തരക്കാര്‍
ഇല്ലാതാക്കും
@ ചെറുവാടി, ismail chemmad,OAB/ഒഎബി ,mayflowers,മുല്ല,khader patteppadam,ajith,രമേശ് അരൂര്‍,ഷമീര്‍ തളിക്കുളം,റിയാസ്,moideen angadimugar,യൂസുഫ്പ,തെച്ചിക്കോടന്
അഭിപ്രായങ്ങള്‍ക്ക് നന്ദി.
@ പട്ടേപ്പാടം റാംജി
നന്ദി.അതെ. പല നല്ല മനുഷ്യരെയും മിമിക്രിക്കാര്‍ വികലമായി അവതരിപ്പിച്ചതു കാരണം അവരെയറിയാത്ത കുട്ടികളുടെ മനസ്സില്‍
ആ പ്രതിഛായയാണ് നില നില്‍ക്കുക. ടിവിയിലെത്തന്നെ വള്രെ സാമൂഹികപ്രധാന്യമായ ‘പ്രവാസലോകത്തെ’ വരെ
കോമഡിയാക്കിക്കാണിക്കുകയുണ്ടായി. വര്‍ഷങ്ങളായി പ്രവാസത്തിന്റെ ഇരുളറകളില്പെട്ട് ആശയവിനിമയം പോലും ഇല്ലാത്ത ആളുകളെ കണ്ടെത്താന്‍
ആ പ്രോഗ്രാമില്‍ നടത്തുന്ന ശ്രമത്തെയൊക്കെ കളിയാക്കി കാണിക്കുന്നവരെ എന്താ പറയുക! അതാണ് , ചിലര്‍ ശ്രമിക്കുന്നത് മനുഷ്യന്റെ ദൈന്യതകളെയും നര്‍മ്മ സൃഷ്ടിക്കുപയോഗിക്കാനാണ്.
@ Shukoor
നന്ദി. അതെ സിനിമകളിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലെ ഹാസ്യത്തെയാണ്
പ്രേക്ഷകര്‍ കയ്യടിച്ചു സ്വീകരിക്കുന്നത്. കുടുംബസമേതം ഇതൊക്കെ കാണുന്നതു
തന്നെ നാണക്കേടാണ്.കാലത്തിന്റെ അപചയം തന്നെ.
ആ വീഡിയോലിങ്കില്‍ കോമഡി അവതരിപ്പിച്ച രീതി കണ്ടാല്‍ അവഹേളനമായി തോന്നും.
@കൂതറHashimܓ
നന്ദി. ചിരിക്കാന്‍ തമാശക്കാരായ സുഹൃത്തുക്കള്‍ തന്നെ ധാരാളം.ഇപ്പോ ഓരോ തമാശ കാണിക്കുമ്പോഴും അതിനു തുടര്‍ച്ചയായി ഇലക്ട്രോണിക്
ചിരിയും സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്:)
@ ente lokam
നന്ദി..അതെ. വാര്‍ത്തയുണ്ടാക്കുന്നതു പോലെത്തന്നെ നര്‍മ്മവും അതിരുകളെ തകര്‍ത്ത് സൃഷ്ടിക്കുന്ന കാലം.
@ Salam
നന്ദി.എന്തും പറയാന്‍ നര്‍മ്മത്തെ കൂട്ട് പിടിക്കുന്നു.ബ്ലോഗ്ഗില്‍ വരുന്ന
ഇത്തരം നര്‍മ്മങ്ങളാണ് ബ്ലോഗ്ഗുമായി ബന്ധമില്ല്ലാത്തവര്‍ പോലും
ഇമെയില്‍ വഴി ഫോര്‍വാഡ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്നാണ് സത്യം!
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
നന്ദി . ചിരിക്ലബ്ബുകളില്‍ മെമ്പര്‍മാറ് ചിരിക്കുന്നത് കാണുമ്പോഴേ നമുക്കു ചിരി വരും :)
മറ്റുള്ളവരെ കരയിച്ച് ചിരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് അതാണ്.
നർമ്മം വിജയിക്കണമെങ്കിൽ അതിനൊരു മർമ്മം ഉണ്ടാകണം നാം ഒരു നർമ്മം പറഞ്ഞ് അതിൽ നമ്മൾ തന്നെ ചിരിച്ചാൽ എന്താകും അവസ്ഥ ഇന്നത്തെ കോമഡികളെല്ലാം അങ്ങിനെയായിരിക്കുന്നു വളരെ നല്ല പോസ്റ്റ് ഇതിനേയും ഒരു കോമഡിയായി കാണുന്നവരുണ്ടാകും അല്ലെ ആശംസകൾ..
ReplyDeleteടീവിയില്‍ നര്‍മ്മം ദിവസാദിവസം വിളമ്പുമ്പോള്‍ പുതിയ നംബരുകള്‍ക്ക് വേണ്ടി പരക്കം പായും ഓരോ കൊമേടിയനും. ഒന്ന് കേട്ട തമാശ രണ്ടാമത്തെ കേട്ടാല്‍ മലയാളി ചിരിക്കുമോ?
ReplyDeleteഅപ്പോള്‍ അവര്‍ ആരെ കൊഞ്ഞനം കുത്തിയും തമാശ കാണിക്കും. കണ്ടിരിക്കുന്നവന്റെ വിധി..
ഇത്തരം തമാശകള്‍ പ്രക്ഷേപനയോഗ്യമല്ല എന്ന് ചാനലുകളും പറയുന്നില്ല എന്നത് ദുഖകരമായ വേറൊരു സത്യം...
പ്രസക്തമായ പോസ്റ്റ്...നന്ദി..
എന്തുപറയാന്‍ എവിടെയും കൃത്രിമം തന്നെ ആധാരം ..സമകാലീകമായ നല്ലൊരു പോസ്റ്റ് ..ആശംസകള്‍ മുനീര്‍ .
ReplyDeleteമനുഷ്യർക്കിന്ന് ചിരി കൂടുതലാണ് പക്ഷെ രോഗത്തിനൊട്ടും കുറവില്ല. ചിരി ആത്മാവിനുള്ളിൽ നിന്നുള്ളതായാൽ ആ ചിരിയാണ് ആരോഗ്യപരമായിട്ടുള്ളത്. പുഞ്ചിരിക്കുന്നത് ഒരു പുണ്യമാണ്. എന്നാൽ മനുഷ്യരിന്നു കപടമായി പുഞ്ചിരിക്കുന്നു. അർത്ഥമില്ലാത്ത ചിരി..
ReplyDeleteമുനീര്‍ക്കാ,
ReplyDeleteകണ്ണീരൊക്കെ സീരിയലുകാര്‍ കൊണ്ടുപോയതോണ്ടാ കണ്ണൂരാന്‍ ചിരിക്കുന്നതും ചിരിപ്പിക്കുന്നതും.
നല്ല പോസ്റ്റ്
**
നന്നായി പറഞ്ഞിരിക്കുന്നു കേട്ടോ..
ReplyDeleteചിരി ഇഷ്ടമാണ്....നല്ല നര്‍മ്മത്തില്‍ കൂടി ചിരിപ്പിക്കുന്നവരെയും.... ഇനി എപ്പോഴെങ്കിലും ഒരു പോസ്റ്റ് എഴുതുകയാണെങ്കില്‍ അപ്പോള്‍ ഓര്‍ത്തിരിക്കേണ്ട കുറെ കാര്യങ്ങള്‍.......
ReplyDeleteഇതൊന്നും കാണാത്ത ഞാന്‍ എത്ര ഭാഗ്യവാന്‍?
ReplyDeleteനന്നായി...
ReplyDeleteഞാന്‍ ആഴത്തിലുള്ള ഒരു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു....
ചിരിപ്പിക്കാനുള്ള കഴിവ് ജന്മസിദ്ധമാണ്.
ReplyDeleteഇല്ലാത്ത കഴിവ് ഉണ്ടാക്കാനുള്ള കഷ്ടപ്പാടാണ് ഇന്ന് കൂടുതലും കാണുന്നത്
ഏതു തരം താണ തമാശയും ചിരിച്ചുകൊണ്ട് അംഗീകരിക്കുന്ന നമ്മളും ഇക്കാര്യത്തില്‍
നന്നായി ചിന്തിക്കേണ്ടിയിരിക്കുന്നു.
അപ്പപ്പോള്‍ കേട്ട് ചിരിക്കുന്നതിലല്ല പിന്നീട് ഓര്‍ക്കുമ്പോഴും ഒരു ചിരി നമ്മുടെ ചുണ്ടില്‍ വിടര്ത്താന്‍ കഴിവുള്ള തമാശകളാണ് നമ്മുടെ ചിരിയെ
യഥാര്‍ത്ഥ്യം ആക്കുന്നത് .
പ്രസക്തമായ പോസ്റ്റ്....നന്നായി അവതരിപ്പിച്ചു.
നർമ്മത്തിന് ഒരുപാട് പാരമ്പര്യമുണ്ട്. ചരിത്രത്തിൽ നർമ്മം തുളുമ്പുന്ന ഒട്ടേറെ മഹോന്നത വ്യ്ക്തിത്വങ്ങളെ നമുക്ക് സുപരിചിതമാണ്. പക്ഷെ ആ നർമ്മത്തിലെല്ലാം നല്ല മർമ്മമുണ്ടായിരുന്നു. ഇന്ന് അത് നഷ്ടമായിരിക്കുന്നു. പരിഹാസമൊ വ്യക്തിഹത്യയൊ നർമ്മമായി പരിണമിച്ചു എന്ന് വേണം പറയാൻ..
ReplyDeleteപ്രസക്തമായ പ്പൊസ്റ്റ്.
എല്ലാ ആശംസകളും!
@ ഉമ്മു അമ്മാര്‍, ഷാരോണ്‍, സിദ്ധീക്ക, കണ്ണൂരാന്‍, Villagemaan,ഹാഷിക്ക്, Areekkodan | അരീക്കോടന്‍, ചാണ്ടിക്കുഞ്ഞ്, ലീല എം ചന്ദ്രന്‍, മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി
നര്‍മ്മം ഒരു വലിയ കലയാണ്. ചേരുവ ശരിയല്ലെങ്കില്‍ അത് മഹാ കൊലയായിപ്പോകും. അപ്പോള്‍ നമ്മളതിനെ 'വൃത്തികേട്' എന്ന് വിളിക്കും!
ReplyDeleteകോമഡിയെന്ന് പറഞ്ഞ് ചാനലിൽ കാട്ടുന്ന പലതും സ്റ്റാൻഡേർഡ് ഇല്ലാത്ത താണ്... അതു കണ്ട് പലപ്പോഴും കരഞ്ഞു പോയിട്ടുണ്ട്..ചാനൽ കൈകാര്യം ചെയ്യുന്നവർക്ക് കോമഡി എന്ന പേരു മാത്രം ഉണ്ടെങ്കിൽ ആളുകൾ ചിരിച്ചു മണ്ണു കപ്പും എന്നൊരു വിചാരം ഉള്ളതു പോലെ...
ReplyDeleteതാങ്കളുടെ പോസ്റ്റ് ഇരുത്തി ചിന്തിപ്പിക്കുന്ന വിഷയം തന്നെയാണ്.. ഭാവുകങ്ങൾ!
valare prasakthamaya chintha.....
ReplyDeleteകോമഡിയും കണ്ടു, പോസ്റ്റും വായിച്ചു. ഈ കോമഡിയില്‍ പക്ഷെ ഞാന്‍ വല്യ പ്രശ്നമൊന്നും കണ്ടില്ല. കണാരന്‍ നല്ല 'വിടല്‍സ്' നടത്തുകയെല്ലേ? അതു ഇങ്ങനയെല്ലേ ആവിഷ്കരിക്കാന്‍ പറ്റൂ? ഇങ്ങനെ വലിയ 'വിടല്‍സ്' നടത്തി ജീവിക്കുന്ന 'സ്ഥാനമോഹമില്ലാത്ത മഹാന്മാര്‍' നമുക്കിടയിലും ഇല്ലേ? പിന്നെ വികലമായ വേറെ കോമഡികള്‍ ഇല്ലെന്നും മറക്കുന്നില്ല.
ReplyDelete