Saturday, February 26, 2011

കലാശക്കൊട്ട്

സ്കൂള്‍ യുവജനോത്സവനങ്ങള്‍ക്കും കോളേജ് ഫെസ്റ്റിനുമിടക്കൊക്കെ ചെറിയതോതിലുള്ള അടിപിടികളുണ്ടാകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്..മാറി നിന്നു കണ്ടു നില്‍ക്കുകയല്ലാതെ പങ്കെടുക്കാനുള്ള സാഹചര്യം ഞാനധികം ഒരുക്കാറില്ല...എന്നാല്‍ വളരെ അപ്രതീക്ഷിതമായി ഇത്തരം ഒരു കലാപരിപാടിയില്‍ ഇരയാകപ്പെടേണ്ടി വന്നിട്ടുണ്ട്..പോളീ പഠനകാലത്താണ് സംഭവം.
ഗവണ്‍മെന്റെ സ്ഥാപനം ആയതു കൊണ്ട് സമരങ്ങളും പ്രകടനങ്ങളും പ്രവര്‍ത്തിദിവസങ്ങളേക്കാള്‍ കൂടുതല്‍ കണ്ടുവരുന്ന വിദ്യാലയമാണ്.എസ്.എഫ്.ഐ എന്ന ഒരൊറ്റ പാര്‍ട്ടിയേ ഇവിടെ ഭരിക്കുകയൊള്ളൂ..അല്ലെങ്കില്‍ സമ്മതിക്കുകയൊള്ളൂ എന്നു വേണമെങ്കില്‍ പറയാം..അതിനൊരു കാരണം ഹോസ്റ്റലില്‍ അരു വന്നാലും ഏതു പാര്‍ട്ടിക്കാരനായലും അവസാനം എസ്.എഫ്.ഐക്കാരനാകണം! അല്ലെങ്കില്‍ നിലനില്‍പ്പില്ല..അദ്യമൊക്കെ എന്റെ ക്ലാസ് ഒന്നടങ്കം വിപ്ലവം പഠിക്കാനിറങ്ങി..സമ്മേളനവും നാടകവും സംഘഗാനവും അങ്ങനെ എല്ലാവരും സാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നിലനിര്‍ത്താന്‍ മുന്നിട്ടറങ്ങി.എന്നാല്‍ ചില നേതാക്കന്മാര്‍ പാര്‍ട്ടിപ്രവര്‍ത്തനവും സമരവും മാത്രം ലക്ഷ്യം കണ്ട് പ്രവര്‍ത്തനം അരംഭിച്ചതോടെ പതിയെ പതിയെ എസ്.എഫ്.ഐ യുമായി ഒരകല്‍ച്ച എല്ലാവരിലും കണ്ടു തുടങ്ങി..തുടര്‍ച്ചയായ സമര പരമ്പര..പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ കുറേ സമരങ്ങള്‍ കണ്ടിട്ടുണ്ട്.അതു പക്ഷേ ന്യൂസ് പേപ്പറില്‍ അറിയിപ്പൊക്കെ കാണുമ്പോഴേ ഉണ്ടാകൂ..ഇതതല്ല! ഏന്തിനൊക്കെ സമരങ്ങള്‍ നടത്താം എന്നതിനു പഠിക്കുന്നതു പോലെ..ഒരിക്കല്‍ ‘പ്രിന്റിംഗ് ടെക്നോളജി‘എന്ന ബ്രാഞ്ചിന്റെ ആവശ്യാര്‍ത്ഥം ഞങ്ങള്‍ കമ്പ്യൂട്ടര്‍വിഭാഗം ഗവണ്‍മെന്റ് പ്രസ്സിനുമുന്‍പില്‍ സമരം നടത്താന്‍ ക്ലാസുമുടക്കി പോകണമെന്ന് ഉത്തരവ് വന്നു.പക്ഷേ പ്രിന്റിംഗ് ടെക്നോളജിക്കാര്‍ സമരത്തിനിറങ്ങാതെ വീട്ടില്‍ പോകുന്ന കാഴ്ച്ച ഞങ്ങള്‍ തന്നെ കണ്ടതോടെ ഞങ്ങളിലെ സംഘടിതബോധം ഉണര്‍ന്നു!നിസ്സഹകരണത്തിന്റെ പാത വെട്ടിത്തുറന്ന് അടുത്ത വര്‍ഷം തന്നെ സ്വതന്ത്രനായി ഒരുപ്രതിനിധിയെ ക്ലാസില്‍ നിന്നു മത്സരിപ്പിച്ചു ജയിപ്പിച്ചു.
         എന്നാല്‍ ഞാനപ്പോഴും ഈ രാഷ്ടീയക്കാര്യങ്ങളിലേക്കു കാര്യമായി ഇറങ്ങിയിരുന്നില്ല.. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഒന്നും അന്നത്തെ മനസ്തിഥിയില്‍ തോന്നിയിരുന്നില്ല എന്നതാണ് സത്യം..അങ്ങിനെയിരിക്കെ എസ്.എഫ്.ഐ യുടെ സമരപരിപാടിയുടെ ഭാഗമായി ഒരു നിരാഹാര സത്യാഗ്രഹം ഉണ്ടായി.പ്രിന്‍സിപ്പാളിന്റെ റൂമിനു മുന്‍പില്‍..അവര്‍ക്കു അഭിവാദ്യം നേരാന്‍ ഒരു പ്രകടനം എല്ലാ ക്ലാസുകാരും നടത്തണമെന്ന് വല്യേട്ടന്‍മാരുടെ ആജ്ഞാപനം!എസ്.എഫ്.ഐയുടെ ഒരു മെംബര്‍ ആയതു കൊണ്ട് ഞാനും കൂടി..പണ്ടുമുതലേ എന്റെ ഒരു ആഗ്രഹമായിരുന്നു മുദ്രാവാക്യം വിളിക്കാന്‍..ആ ആശ അന്നത്തോടെ തീര്‍ത്തു..
        “ചോര ചോര ചെഞ്ചോര ചുടുചോരച്ചാലൊഴുകട്ടെ...നാടിന്‍ മോചന രണാങ്കണത്തില്‍
അടരാടും പ്രിയ സഖാക്കളെ.. അഭിവാദ്യങ്ങള്‍..അഭിവാദ്യങ്ങള്‍.. നിങ്ങള്‍ക്കായിരമഭിവാദ്യങ്ങള്‍... സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്...”
നിനച്ചിരിക്കാതെ എന്റെ കണ്ഠനാളത്തില്‍ നിന്നുണര്‍ന്ന ശബ്ദത്തിന്റെ ഗാംഭീര്യം വല്യേട്ടന്മാരെ ഞെട്ടിച്ചു! അന്നത്തോടെ എന്നെപ്പിടിച്ചു എക്സിക്കുട്ടിവ് മെംബറാക്കി..പക്ഷേ..ഞാന്‍ ക്ലാസു കട്ട് ചെയ്തു കമിറ്റി കൂടാനൊന്നും തയ്യാറായിരുന്നില്ല..ക്ലാസിലെ നിസ്സഹകരണ പ്രസ്ഥാനവുമായി യോജിച്ചു പോകാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം.
വര്‍ഷാന്ത്യത്തോടെയാണ് ഒരു പുതിയ പാര്‍ട്ടി രൂപീകരണം നടന്നത്..എന്റെ കുറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതുകൊണ്ടു തന്നെ അതിനും ഞാന്‍ പോയി കെ.എസ്.യു.ആകെ പതിനഞ്ചോളം പേരുണ്ട്..ഒരു കാലത്തും നേരെ നില്‍ക്കാത്ത കൊടിമരം ഒന്നുകൂടി ഉയര്‍ത്തി നീലക്കൊടിയും കെട്ടി ഒരു പ്രകടനം നടത്തി..കെ.എസ്.യു ഉയര്‍ത്തെഴുന്നേറ്റു..മുദ്രാവാക്യം വിളിക്കാനുള്ള ഭാഗ്യം ഇവിടെയും എന്നോടോപ്പമായിരുന്നു...
      "അമ്പത്തേഴില്‍ ആലപ്പുഴയില്‍ ആന്റണി വയലാര്‍ ഉമ്മന്‍ചാണ്ടി ഉദിച്ചുയര്‍ത്തിയ പ്രസ്ഥാനം ..അതാണതാണീ പ്രസ്ഥാനം..കെ.എസ്.യു സിന്ദാബാദ്...”
ഈ ജാഥക്കു പങ്കെടുത്തെങ്കിലും എസ്.എഫ്.ഐ ചേട്ടന്മാരുമായി ഒരു അകല്‍ച്ചയും വന്നിരുന്നില്ല എന്നതു സത്യമാണ്..പഴയപോലെതന്നെ എല്ലാവരുമായി നല്ല സൌഹൃദം പുലര്‍ത്തിപോന്നു..
                  അങ്ങനെയിരിക്കേ പോളീ ഡേക്ക് അരങ്ങൊരുങ്ങി..യൂണിയന്‍ ഭാരവാഹികള്‍ പതിവിനു വിപരീതമായി ഒരു ഗാനമേള ട്രൂപ്പിനെ കൊണ്ടു വന്നു..ഞാനൊരു ചുവപ്പും കറുപ്പും കലര്‍ന്ന ഫുള്‍സ്ലീവ് ടീഷര്‍ട്ടും ഇട്ടോണ്ട് ഗാനമേള നടക്കുന്ന ഹാളിലേക്കു ചെന്നു..ആദ്യം എല്ലാവരും നല്ല ആസ്വാദനമായിരുന്നു.പിന്നെ പാട്ടിന്റെ ഗതിക്കനുസരിച്ചു ഏറ്റവും പുറകിലുള്ള ചിലര്‍ ആടാന്‍ തുടങ്ങി..അതു കണ്ടപ്പോള്‍ എനിക്കും കൌതുകമായി.ഞാനും എന്റെ രണ്ടു കൂട്ടുകാരും കൂടി ചില സ്റ്റെപ്പുകള്‍ പരീക്ഷിച്ചു..എല്ലാവരും പരിചയക്കാര്‍..പക്ഷേ അതിനിടക്ക് എന്റെ ഒരു സുഹൃത്തു വന്നറിയിച്ചു..“കളി നിര്‍ത്തി സീറ്റില്‍ വന്നിരുന്നോ..എല്ലാരും വെള്ളത്തിലാ.”ഇതുകേട്ടതും എന്റെ കൂടെയുള്ളവര്‍ സ്ഥലം വിട്ടു..ഞാന്‍ പക്ഷേ ചേട്ടന്മാരോടൊപ്പം തന്നെ തുള്ളാന്‍ തുടങ്ങി..ആടുന്നതിന്റെ ഇടക്കു ഒരു വശത്തു നിന്നു ഒരു തള്ളല്‍ വരും ..അതു ഇടക്കിടെ നടന്നു കൊണ്ടിരുന്നു..ഞാനതൊരു തമാശയായികണ്ടു..അപ്പോഴാണ് “പടയപ്പയിലെ” എന്‍ പേരു പടയപ്പ എന്ന പാട്ടു പാടാന്‍ തുടങ്ങിയത്...എല്ലാവരും തകര്‍പ്പന്‍ പേര്‍ഫൊര്‍മന്‍സ്.. അതിനിടക്കാണ് ശക്തമായ ഒരു തള്ളല്‍ വന്നത്.ചീട്ടു കൊട്ടാരം പോലെ ഓരോരുത്തരായ് വീഴാന്‍ പോകുന്നു...എന്റെ ചലനങ്ങള്‍ തെറ്റിപ്പോയി ..നേരെ ചെന്നു വീണതു തൊട്ടടുത്തു നില്‍ക്കുന്ന മസില്‍മാന്‍ ബിനോയിയുടെ ദേഹത്താണ്..ആരോ വിളിച്ചു പറഞ്ഞു...”മുനീര്‍ ബിനോയിയെ അടിച്ചു” ഞാന്‍ ബിനോയിയെ നോക്കി ചിരിച്ചു..പക്ഷേ..ബിനോയി ചിരിച്ചില്ല...ഞാന്‍ രണ്ടു സ്റ്റെപ്പ് പിന്നോക്കം വെച്ചു. പെട്ടെന്നാണ് ചേട്ടന്മാരും അനിയന്മാരുമായവരൊക്കെ സംഘം ചേരുന്നത് കണ്ടത്..താമാശ കാര്യമയതറിഞ്ഞ ഞാന്‍ കൂടുതല്‍ ചിന്തിച്ചു നില്‍ക്കാതെ പുറത്തേക്ക് ഓടി..ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പത്തമ്പത് പേര്‍ ആര്‍പ്പും വിളിയുമായ് പിറകേ... ഹാളും വിട്ടു പുറത്തേക്കൊടിയ എന്നെ ബിനോയിയുടെ ഒരു കൂട്ടുകാരന്‍ തടഞ്ഞു നിര്‍ത്തി.“നീ ബിനോയിയെ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ നിന്നെയും ഒന്നും ചെയ്യില്ല..അല്ലെങ്കില്‍.....” നിസ്സഹായനായി നിന്ന ഞാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സമയം കൊടുക്കാതെ കുതറി മാറി ഓട്ടം തുടര്‍ന്നു.കിട്ടിയ ബസ്സിനു ചാടിക്കയറി അപകടഘട്ടം തരണം ചെയ്തതപ്പോഴാണ് ശ്വാസം നേരെ വീണത്..
   ഒരിക്കലും പ്രതീക്ഷിക്കാതെ ഉണ്ടായ ഒരു സംഭവം ആയിരുന്നു അത്..കൂട്ടുകാരെപ്പോലെ കണ്ടിരുന്ന ചേട്ടന്മാരെപ്പോലെ ബഹുമാനിച്ചിരുന്ന അവരെന്തിനു എന്നോടിതു ചെയ്യണം? മദ്യാസക്തിയില്‍ തെറ്റിദ്ധാരണ കൊണ്ടുണ്ടായിത്തീര്‍ന്നതായിരിക്കുമോ?യാത്രക്കിടെ ഞാന്‍ ചിന്തിച്ചു നോക്കി!എന്നാല്‍ വീട്ടിലെത്തി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഫോണ്‍ ചെയ്തപ്പോഴാണറിയുന്നത് എന്റെ കാര്യം അന്വേഷിക്കാന്‍ വന്ന അവനെ ആ കാര്യം പറഞ്ഞ് ബസ് സ്റ്റോപില്‍ വെച്ച് പൊതിരെതല്ലി എന്ന്!!!!
             പിന്നീട് പാര്‍ട്ടി തലങ്ങളില്‍ അന്വേഷിച്ചപ്പോഴണറിയുന്നത് ഇത് മുന്‍ കൂര്‍ ആലോചിച്ചുറപ്പിച്ചതായിരുന്നെന്ന്...ആ വര്‍ഷത്തോടെ വിടപറയുന്ന തലമൂത്ത നേതാക്കന്മാര്‍ക്ക് വിഘടിച്ചു നില്‍ക്കുന്ന ഞങ്ങളെ ഒന്നു ഒതുക്കേണ്ടതുണ്ടയിരുന്നു..മനസ്സില്‍ ഭീതി വളര്‍ത്താനുള്ള ഒരു ചെറിയ ഡോസ്.ഈ ഒരു സംഭവത്തിലൂടെ അവര്‍ ആഗ്രഹിച്ചത് നടന്നു.


34 comments:

  1. പടയ്ക്ക് പിന്‍പന്‍ തീറ്റയ്ക്ക് മുന്പന്‍ അതായിരുന്നു പോളിസി അല്ലെ ? ആ അടി മിസ്‌ ചെയ്തത് കൊണ്ട് കേരളത്തിന് ഒരു നേതാവിനെ (രക്ത സാക്ഷി എന്ന് പറയുന്നില്ല) കൂടി നഷ്ടപ്പെട്ടു..
    എസ എഫ് ഐ കോളേജു യൂനിറ്റ് പ്രസിഡണ്ട്‌ ചേര്‍ത്തല ഏറിയ കമ്മറ്റി അംഗം .അരൂര്‍ ഏറിയ പ്രസിഡണ്ട് ആലപ്പുഴ ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളില്‍ അടികൊള്ളാതെയും കൊടുക്കാതെയും പ്രവര്‍ത്തിച്ചിരുന്നു ഞാന്‍..ഈ പോസ്റ്റ് വഴി അതൊക്കെ ഓര്‍ത്ത്‌ പോയി ..

    ReplyDelete
  2. പേടിത്തൊണ്ടന്‍ %$#
    അടി കൊണ്ടും കൊടുത്തും വളരുന്നവനാണ് നല്ല രാഷ്ട്രീയക്കാരന്‍.

    ReplyDelete
  3. @ രമേശ്‌അരൂര്‍
    ഹ..ഹ.അത്ര സീരിയസ്സായി പാര്‍ട്ടി കാര്യങ്ങളെ എടുക്കാത്ത ഒരാളായിരുന്നു അന്നു ഞാന്‍..ഒരു കുട്ടിക്കളി ലൈന്‍..ഈ ഒരു സംഭവത്തിനു ശേഷമാണ് രാഷ്ട്രീയകാര്യങ്ങളില്‍ സൂക്ഷിച്ച്
    ഇടപെട്ടില്ലെങ്കില്‍ തടികേടാവും എന്ന് മനസ്സിലായത്..പിന്നെ അടുത്ത വര്‍ഷം ‘ആദ്യാവസാനം എസ എഫ് ഐക്കാരനായിരുന്ന എന്റെ ഒരു സുഹൃത്തിനെ ഈ ഹോസ്റ്റലേഴ്സ് അടിച്ചോടിച്ചു..പിന്നെ
    പാര്‍ട്ടി ഇടപെട്ട് ‘ഭായ് ഭായ് ‘ ആക്കാനാണ് നോക്കിയത്..കാരണം ഹോസ്റ്റലേഴ്സാണ് എസ എഫ് ഐയുടെ ശക്തി..

    ReplyDelete
  4. കോളേജിലെ പല സീനിയേര്‍സും അത് സ്വന്തം പാര്‍ട്ടീല്‍ പെട്ട ആളായാലും അവരുടെ സ്വഭാവം എപ്പഴാ മാറുക എന്ന് പറയാന്‍ പറ്റില്ല. ഡോസ് പിന്നേം കിട്ടിയോ? :)

    ReplyDelete
  5. എന്നാലും ആ അടി മേടിക്കാമായിരുന്നു. പോസ്റ്റ്‌ ഒന്നൂടെ കൊഴുത്തേനെ.
    രാഷ്ട്രീയവവും നിസ്സഹകരണ പ്രസ്ഥാനവും എല്ലാമായി നല്ല രസമുള്ള പോസ്റ്റ്‌ മുനീര്‍.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  6. കൂടെ പഠിച്ചവര്‍ ആരാ... അവരെ കണ്ടാല്‍ അറിയാം തല്ലു കൊണ്ടിട്ടു പറയാത്തതാണോ എന്ന്.

    ചില സിനിമകളിലൊക്കെ കാണാറുണ്ട്‌ സംഘടനകളുടെ സമരങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ ചെറുത്തുനില്‍പ്പ്. മുനീറും അങ്ങനെയൊരു വിമതനായിരുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
    ഭംഗിയുള്ള പോസ്റ്റ്‌.

    ReplyDelete
  7. @ഇസ്മായില്‍ കുറുമ്പടി
    എന്റെ കൂടെ ആരെങ്കിലുമുണ്ടെങ്കിലല്ലേ ഒന്നു
    പൊരുതി നോക്കാന്‍ പറ്റൂ: ഇതു പുലിമടയില്‍ ചെന്നു
    പെട്ട മാന്‍കുട്ടിയുടെ അവസ്ഥയല്ലേ:)
    @ വാഴക്കോടന്‍ ‍: സിനീയേഴ്സിന്റെ കയ്യില്‍ നിന്ന്
    കിട്ടിയ അനുഭവമുണ്ടോ ഭായ്:) ഡോസ്
    കിട്ടാനുള്ള അവസരം പിന്നെ ഉണ്ടാക്കിക്കൊടുത്തിട്ടില്ല:)
    @ചെറുവാടി
    അടി കിട്ടിയാലും പ്രശ്നമില്ല...പോസ്റ്റ് കൊഴുത്താല്‍ മതി അല്ലേ:)
    നന്ദി സുഹൃത്തേ
    @ Shukoor
    ഹ.ഹ.അടി കിട്ടിയില്ല.. ഓടിയല്ലോ:)
    അനുഭവങ്ങളില്‍ നിന്നാണല്ലോ ന്യായവും അന്യായവും
    പഠിക്കുന്നത്..തെറ്റ് കാണുമ്പോള്‍ അതിനെതിരെ അണി
    നിരക്കേണ്ടത് ആവശ്യം തന്നെയാണ്.

    ReplyDelete
  8. പ്രസ്ഥാനത്തിനു വേണ്ടി അടികൊണ്ടും,കൊടുത്തും കഴിഞ്ഞ ആ പഴയകാലത്തിലേക്ക് ഈ പോസ്റ്റ് ഒരു നിമിഷം കൊണ്ടെത്തിച്ചു.
    അനുഭവം നന്നായി എഴുതി.

    ReplyDelete
  9. എല്ലാം നല്ലത് തന്നെയായിരിക്കണം എന്നത് നമ്മുടെ ആഗ്രഹമാണ്. നല്ലതും ചീത്തയും കലര്‍ന്നതാണ് എല്ലാം. അതിന്റെ തോതിലാണ് വ്യത്യാസം. പഴയകാല ഹോസ്റല്‍ ടെയും വര്ഷികദിനവും അവിടുത്ത കലാപരിപാടികളും നാടകവും അഭിനയവും എല്ലാം ഓര്‍മ്മിച്ച പോസ്റ്റ്‌.
    കൊള്ളാം മുനീര്‍.

    ReplyDelete
  10. രക്ഷപ്പെട്ടുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. “അടിയുടെ ഇടിയുടെ വെടിയുടെ മുമ്പില്‍...”എന്നൊരു മുദ്രാവാക്യമുണ്ടല്ലോ, അതും വിളിച്ചിട്ടുണ്ടോ?...

    ReplyDelete
  11. മൌന ജാഥ സിന്ദാബാദ്‌!

    ReplyDelete
  12. പഠിക്കുന്ന കാലത്തും ഇപ്പഴും ഒരു രാഷ്ട്രീയക്കാരുമായും ബന്ധമില്ലാത്തതുകൊണ്ട് എല്ലാവരും നമ്മളോട് ഭായി ഭായി ആണ്.
    എന്തായാലും അനുഭവം നന്നായി, അവതരണവും.

    ReplyDelete
  13. തല്ലു കൊണ്ടത്‌ കൊണ്ടാകും പോസ്റ്റിനു കൊഴുപ്പ് വന്നത് .
    ഹഹ തമാശിച്ചതാ...

    ReplyDelete
  14. മോനെ മുനീറെ ചെറിയ തോതില്‍ അടികൊടുക്കനും കൊള്ളാനും വലിയതോതില്‍ അഴിമതി നടത്താനും വാ തുറന്നാല്‍ കളവ് പറയാനും പഠിക്കാത്ത നീ എന്തിനാണ് മോനെ രാഷ്ട്രിയത്തില്‍ ഇറങ്ങിയത്.ഇതൊക്കെ വല്ലതും പഠിച്ചൂടായിരുന്നോ..നല്ലൊരു ഭാവികിട്ടിയേനെ.

    ReplyDelete
  15. പ്രിന്റിംഗ് ടെക്നോളജിക്കാര്‍ എന്ന് പോസ്റ്റില്‍ കണ്ടു
    അപ്പോ സ്ഥലം ഷൊര്‍ണൂര്‍ പോളെറ്റെക്ക്നിക്ക് തന്നെ. എസ് എഫ് ഐ കോട്ട.

    ഇടികിട്ടിയാ കാട്ടില്‍ വലിച്ചെറിയാന്‍ ചുറ്റും ചെറിയ കാട്.

    ഷൈന്‍ ചെയ്യാനായി എല്ലാ പാര്‍ട്ടിയിലും ചെയ്യ് കയറിയ സ്ഥിതിക്ക് തടി കേടാവാതിരിക്കാന്‍ ഓടിയത് നല്ലത്.

    ഇതൊക്കെ കോളേജിന്റെ നല്ല ഓര്‍മകള്‍. എഴുതിയാല്‍ തീരാത്ത ഇണക്കങ്ങള്‍ പിണക്കങ്ങള്‍

    ReplyDelete
  16. ഷമീര്‍ പറഞ്ഞ പോലെ എനിക്കും രാഷ്ട്രീയത്തോട് തീരെ താല്‍പ്പര്യമില്ല...അന്നും, ഇന്നും,
    അതു കൊണ്ട് എനിക്കും എല്ലാവരും ഭായ് ഭായ് ആണു.



    പിന്നെ ഇതു വായിച്ചപ്പോ പഞ്ചാബി ഹൌസ് സിനിമയില്‍ ദിലീപ് കാശ് കൊടുക്കാനുള്ളവരെ കാണുമ്പോള്‍ ജാഥയില്‍ കയറി കൂടുന്ന സീന്‍ ഓര്‍മ്മ വന്നു...

    ReplyDelete
  17. മുനീറിന്റെ ഓട്ടം പോലെ എന്നൊരു പറചിലുണ്ടാവും ഇപ്പോഴും അവിടെ അല്ലെ?! :)

    ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ തീരെ ശക്തിയില്ലാതിരുന്ന കെ എസ് സി ക്കാര്‍ക്ക്‌ സമരം വിജയിപ്പിക്കാന്‍ ഞങ്ങളൊക്കെ കൂടികൊടുത്ത് പ്രകടനം നടത്തിയത് ഓര്‍ത്തുപോയി ഇപ്പോള്‍!

    ReplyDelete
  18. അനുഭവം സാക്ഷ്യം

    ReplyDelete
  19. @ moideen angadimugar
    നന്ദി സുഹൃത്തേ
    @പട്ടേപ്പാടം റാംജി
    അതെ..വളരെ ശരി തന്നെ..എല്ലാത്തിലും
    നല്ലവരും ചീത്തവരുമുണ്ട്..ഒരു ഭാഗത്ത്
    പിന്തുണക്കാന്‍ തോന്നുമ്പോള്‍ മറുഭാഗത്ത്
    പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്ന ചിലതുണ്ടാകും..നന്ദി റാംജി
    @ ajith
    അതെ..രക്ഷപ്പെട്ടു..മുദ്രാവാക്യം വിളിയൊരു ഹരം തന്നെ:) നന്ദി..
    @ appachanozhakkal, ഷമീര്‍ തളിക്കുളം
    അഭിപ്രായങ്ങള്‍ക്ക് നന്ദി
    @ സാബിബാവ
    തല്ലു കൊണ്ടാല്‍ പിന്നെ തിരിച്ചു കൊടുക്കാതിരുന്നാല്‍ സങ്കടം തീരില്ല..അതാ മേടിക്കാതിരുന്നത് :) നന്ദി
    @ അതിരുകള്‍/മുസ്തഫ പുളിക്കൽ
    ഇതിനൊന്നിനും താല്പര്യമില്ലാത്തത് കൊണ്ടാ രാഷ്ട്രീയക്കളി നിര്‍ത്തിയതും...ഈ സംഭവത്തില്‍ അറിഞ്ഞിറങ്ങിയതല്ല..അകപ്പെട്ടു പോയതാ..നന്ദി മുസ്തഫ.
    @ സുലേഖ
    വേദനയുണ്ട്..കൂട്ടുകാരന് കൊണ്ടതില്‍..നന്ദി
    @ കൂതറHashimܓ
    അതെ..അവിടെത്തന്നെ..കാട്ടുമുക്കിലാണ്..അതും കൂടി നോക്കണ്ടെ:)
    നന്ദി കൂതറേ.
    @ റിയാസ് (മിഴിനീര്‍ത്തുള്ളി), khader patteppadam
    അഭിപ്രായങ്ങള്‍ക്ക് നന്ദി
    @ തെച്ചിക്കോടന്‍
    ഹ.ഹ..അവരും കരുതിയില്ല. ഞാന്‍ ഓടിക്കളയുമെന്ന് :)നന്ദി തെച്ചിക്കോടന്‍

    ReplyDelete
  20. ha..ha..കോളേജ് കഥകള്‍ പറഞ്ഞാല്‍ തീരാത്തവ .
    നല്ല രസം ആയി അവതരിപ്പിച്ചു..എന്ത് ആയാലും
    ഓടിയ സ്ഥിതിക്ക് കുറച്ചു മസാല കൂടി കയറ്റി
    ഒന്ന് കൊഴുപ്പിക്കാംയിരുന്നു..രമേശ്‌ ചേട്ടന്റെ
    അരൂര്‍ വിപ്ലവം ഓര്‍മ്മകള്‍ സട കുടഞ്ഞു
    എണീറ്റത് കണ്ടോ..!!!.

    ReplyDelete
  21. ഞാനിതു വായിക്കുമ്പോള്‍ ആരും കമന്റെഴുതിയിട്ടുണ്ടായിരുനില്ല.അപ്പോള്‍ തേങ്ങയും മാങ്ങയും ഒന്നും എറിയാന്‍ പോയില്ല. ഇപ്പോ 22 ആമത്തെ കമന്റായി ഇതു വരുന്നു. പഴയ അനുഭവങ്ങള്‍ പങ്കു വെച്ചതു നന്നായി.ഇനിയും ഉണ്ടാവും ഇത്തരം കഥകള്‍ എല്ലാമിങ്ങു പോന്നോട്ടെ,പോളിക്കാരാ.

    ReplyDelete
  22. പോളിയിലെ പേടിതൊണ്ടനായ കുട്ടിനേതാവിന് ശരിക്കും ഇപ്പോഴത്തെ ഒരു നേതാവിന്റെ എല്ലാ ഗുണഗണങ്ങളും ഉണ്ട് കേട്ടൊ
    അപ്പോൾ പ്രവാസം അവസാനിക്കുന്ന കാലത്ത് ഇനിയൊരങ്കത്തിന് കൂടി ബാല്യമുണ്ട്

    ReplyDelete
  23. നന്നായി പറഞ്ഞു.. ലേഖനത്തെക്കാളും കമ്മന്റുകള്‍ ഇഷ്ടപ്പെട്ടു!

    ReplyDelete
  24. @ ente lokam
    ഹ.ഹ..മസാല കൂട്ടണോന്നു ഞാനുമൊന്നാലോചിച്ചതാ..പിന്നെ പണ്ടെഴുതി
    വെച്ചതു അതു പോലങ്ങ് പോസ്റ്റി.. കൂടെപ്പഠിച്ചവരൊക്കെ ഈ ഭാഗങ്ങളില്‍
    കറങ്ങി നടക്കാന്‍ ചാന്‍സ് ഉള്ളതു കൊണ്ട് കൂടുതല്‍ കൊഴുപ്പിക്കാനും പറ്റില്ല:)രമേഷേട്ടന്‍ ‘അടികൊള്ളാതെയും കൊടുക്കാതെയും പ്രവര്‍ത്തിച്ചിരുന്നു ‘ എന്നു പറഞ്ഞതിനെ അങ്ങു പൂര്‍ണ്ണാമായി വിശ്വസിക്കണോ:)
    @ Mohamedkutty മുഹമ്മദുകുട്ടി
    കുട്ടിക്കാ വായിച്ചതിനു നന്ദി..പോളിക്കഥകള്‍
    ഇനിയുമുണ്ടൊരുപാട് എഴുതാന്‍..വരും ലക്കങ്ങളില്‍
    പ്രതീക്ഷിക്കാം..
    @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    ഒറ്റപ്പെടുമ്പോള്‍ പേടിക്കാതിരുന്നിട്ടു
    കാര്യമില്ലല്ലോ.:).അങ്കത്തിനൊക്കെ ബാല്യമുണ്ട്..
    പക്ഷേ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആദര്‍ശാപചയങ്ങളോടു
    പൊരുത്തപ്പെട്ടു നില്‍ക്കാന്‍ കൂടി കഴിയേണ്ടെ
    @ Pranavam Ravikumar a.k.a. Kochuravi
    അഭിപ്രായത്തിനും ബ്ലോഗ്ഗ് സന്ദര്‍ശനത്തിനും നന്ദി.

    ReplyDelete
  25. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്.....
    അപ്പോൾ പലകൊടികളും കാലത്തിനനുസരിച്ചും തല്ലിന്റെ ഗതിക്കനുസരിച്ചും മാറ്റി പിടിച്ചിട്ടുണ്ടല്ലേ? അതു നന്നായി കൂടുതൽ തല്ലു കൊള്ളാതെ സൂക്ഷിക്കാനായി...

    ആശംസകൾ!

    ReplyDelete
  26. പഠനകാലത്തിന്റെ മനോഹര ഓര്‍മകളിലേക് കൊണ്ട് പോയ നല്ല മറ്റൊരു പോസ്റ്റ്‌. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ രസകരമായ, അതെ സമയം ചിലപ്പോള്‍ വിപത്കരമായ വശങ്ങള്‍ ഭംഗിയായി അനാവരണം ചെയ്തു.

    ReplyDelete
  27. പ്രീ ഡിഗ്രി പറിച്ചു നട്ടതോടെ കോളേജുകളുടെ
    നിറം മങ്ങി...ഇത്തരം വിക്രിയകളില്‍ പ്രത്യേകിച്ചും...
    ആ നിറങ്ങള്‍ ഒരു രസമായിരുന്നു!

    ReplyDelete
  28. ഇനിയെന്തുപറയാന്‍.?
    "കലാശക്കൊട്ട്"എന്നല്ലാതെ:):)
    രസകരമായി പറഞ്ഞനല്ലപോസ്റ്റ്..

    ReplyDelete
  29. പഴയ പ്രീഡിഗ്രിക്കാരനിലേക്ക് ഒരു നിമിഷം ഞാനും ചെന്നത്തിയ പോലെ... അങ്ങാടിപ്പുറത്തായിരുന്നു അല്ലേ... ആ അടിയുടെ പവർ കണ്ടിട്ട് അങ്ങാടിപ്പുറം പോളി തന്നെയാ.... :)

    ആശംസകളോടെ
    നരി

    ReplyDelete
  30. @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ,
    നന്ദി.കാലത്തിനനുസരിച്ചല്ല മാറ്റിപ്പിടിച്ചത്.. ശരിയല്ലെന്നു തോന്നുന്നിടത്ത് നില്‍ക്കാന്‍ പാടില്ലല്ലോ..പഠനത്തിനു പ്രാധാന്യം കൊടുക്കുന്ന കാലത്ത് രാഷ്ട്രീയം തലക്കു പിടിച്ച്
    ഏകാധിപത്യം നടപ്പാക്കുന്നവരുടെ മുന്‍പില്‍ ഇരകളാ‍കേണ്ടതില്ല.
    @ Salam,
    നന്ദി..അതെ..ഇപ്പോള്‍ രസകരമായി തോന്നുന്നുണ്ട്.അന്നു പക്ഷേ
    ഇത്തിരി ആപല്‍ക്കരമായിരുന്നു..
    @ MT Manaf
    നന്ദി..പ്രീഡിഗ്രി ഇന്നത്തെ യുവാക്കള്‍ക്കൊരു നഷ്ടം തന്നെയാണ്.പ്രീഡിഗ്രിക്കാലവും ഇലക്ഷനും റാഗിംങ്ങുമൊക്കെ ഓര്‍മ്മകളില്‍
    പ്രത്യേകം സ്ഥാനം പിടിച്ചിട്ടുണ്ട്..
    @ ishaqh ഇസ് ഹാക്
    നന്ദി സുഹൃത്തേ
    @ നരിക്കുന്നൻ
    നന്ദി.. അങ്ങാടിപ്പുറമല്ല..ഷൊര്‍ണ്ണൂരായിരുന്നു കെട്ടോ

    ReplyDelete
  31. എസ് എഫ് ഐ യുടെ കോട്ടയില്‍ പഠിച്ചിറങ്ങിയ എന്റെ മോള്‍ പറയാറുണ്ട്‌ ''അടി കണ്ട് പൂതി മാറി'' എന്ന്.

    ReplyDelete
  32. ജീ‍വിതത്തിൽ ഏറ്റവും രസകരമായ സമയം!!
    അനുഭവം നന്നായി എഴുതി.

    ReplyDelete
  33. ഭാഗ്യം എന്ന് കരുതിയാല്‍ മതി.
    ഇല്ലായിരുന്നെങ്കില്‍?????????????

    ReplyDelete