Friday, March 11, 2011

നന്ദി ഞാനെത്ര ചൊല്ലേണ്ടു..

ന്നലെകള്‍...ഒരു കുഞ്ഞു പൈതലായ്
അമ്മതന്‍ മാറില്‍ തലചായ്ചുറങ്ങിയ രാവുകള്‍
ആ വിരല്‍തുമ്പില്‍ മുറുകെപ്പിടിച്ച് പിച്ചവെച്ച നാളുകള്‍
നിദ്രയില്‍ നിന്നുണരുന്ന തേങ്ങലുകള്‍ക്കാ-
ശ്വാസമായൊരാ സാന്ത്വന രാഗങ്ങള്‍
വിദ്യതന്‍ മേന്മയും നന്മതന്‍ മാര്‍ഗ്ഗവും മനസ്സില്‍
ചൊരിഞ്ഞു നയിച്ചൊരാ ദര്‍ശനങ്ങള്‍
ഓര്‍ക്കുന്നു ഞാന്‍...ഒന്നാമനായൊരാ സൌഭാഗ്യ സുദിനത്തില്‍
കണ്ണുനീര് ‍തുള്ളിയാല്‍ പൂന്തേന്‍ ചൊരിഞ്ഞവര്‍...
തോല്‍വിയില്‍ ഉരുകുന്ന നാളില്‍,
പിന്നെ നോവുകള്‍ നീ‍റുന്ന രാവില്‍
ഒരു നേര്‍ത്ത തലോടലായ് ആശ്വാസമരുളുന്ന
നിശ്ശബദ്ധ നിസ്വാര്‍ത്ഥ രൂപം
നന്ദി നേരുന്നു.. ഒരായിരം. . .
 
 
 ------------------------------------------------------------------------------------------------------------------------
 
വല്യേട്ടന്‍
കാരണവരെന്ന കാര്യക്കാരന്‍
കുടുംബം പുലര്‍ത്താന്‍ കരുത്തുള്ളവന്‍
കൂടപ്പിറപ്പുകളെ കാക്കുന്നവന്‍
കണ്ണുനീര്‍ തൂകാതെ തേങ്ങുന്നവന്‍
കൊടുക്കുവാന്‍ മാത്രം വിധിയുള്ളവന്‍
കയ്യും കണക്കും കരുതാത്തവന്‍
കാലം മാറുന്നതറിയാത്തവന്‍
കൂട്ടുകാരായ് നിന്ന് കൂറു കാണിച്ചോരെ
കയ്യൊഴിഞ്ഞൊഴിയാന്‍ കഴിയാത്തവന്‍
കര്‍മ്മം നിറവേറ്റാന്‍ വാക്കു പാലിക്കാന്‍
കാലു പിടിക്കാന്‍ മടിക്കാത്തവന്‍
കൂട്ടത്തില്‍ നിന്നകലുവാന്‍ കഴിയില്ല്ലയെങ്കിലും
കൂട്ടിക്കിഴിക്കാന്‍ മുതിരാത്തവന്‍
കൂടും നാടും വിട്ടലയുന്നവന്‍
കാണുന്നോര്‍ക്കെന്നും കുറ്റക്കാരന്‍


പ്രചോദനം : വാത്സല്യത്തിലെ വല്യേട്ടന്‍
ചിത്രങ്ങള്‍ : ഗൂഗിളിനു കടപ്പാട്



32 comments:

  1. രണ്ട് കുട്ടിക്കവിതകള്‍

    ReplyDelete
  2. രണ്ടു കവിതകളും കൊള്ളാം

    ReplyDelete
  3. നന്നായിട്ടുണ്ട്............. ആശംസകള്‍

    ReplyDelete
  4. രണ്ടും വായിച്ചു,ഇഷ്ടവുമായി.

    ReplyDelete
  5. വീട് പുലര്‍ത്താന്‍ നാടും വീടും വിട്ടലയുന്ന നാമോരോരുത്തര്‍ക്കും ഇത് നമ്മെക്കുറിച്ചാണോ എന്ന് തോന്നിപ്പോകാം. എനിക്കേതായാലും തോന്നി. ഒരു പക്ഷെ മുനീറിന്റെ ആത്മകഥയും ആവാം.
    നന്നായിട്ടുണ്ട്.

    ReplyDelete
  6. രണ്ടു കവിതകളും ഇഷ്ട്ടമായി.

    ReplyDelete
  7. കവിത നന്നായി കേട്ടോ .
    കുട്ടിക്കവിതക ള്‍ എന്ന് പറയാന്‍ പറ്റില്ല ...
    അല്പം മുതിര്‍ന്ന കവിതകള്‍ തന്നെ.

    ReplyDelete
  8. എനിക്ക് ഈ രണ്ട് ചെറുകവിതകളും വളരെ ഇഷ്ടമായി. എന്താ കാരണം? സാധാരണ ഏത് ബ്ലോഗ് കവിതയിലും സ്ഥായിയായ ഭാവം നിരാശയും നഷ്ടവും നന്മയെ തിന്മ കീഴടക്കുന്നതുമൊക്കെയാണ്. ഒരിക്കല്‍ ഞാന്‍ ഏതോ ബ്ലോഗില്‍ ഇങ്ങിനെ അഭിപ്രായമെഴുതി; “ഇനിയും ഒത്തിരി നന്മകള്‍ അവശേഷിക്കുന്നുണ്ടല്ലോ, അവയെപ്പറ്റിയും രണ്ട് വരി എഴുതിക്കൂടേ” എന്ന്. അഭിനന്ദനങ്ങള്‍.

    ReplyDelete
  9. കവിതകൾക്ക് ഒരു നാടൻ കരുത്തുണ്ട്.

    ReplyDelete
  10. ലളിതമായ വരികള്‍ .
    മനസ്സില്‍ സ്വാന്തനവും ചിന്തയും
    കിനിയുന്ന അവതരണം. നന്നായിട്ടുണ്ട്.
    ആശംസകള്‍ മുനീര്‍ .

    ReplyDelete
  11. അമ്മ, ഏട്ടന്‍, രണ്ടും സ്നേഹത്തിന്റെ രണ്ടു അത്താണികള്‍ തന്നെ. കവിത അതീവ ഹൃദ്യമായി. മുനീറിന്റെ പതിവുകളില്‍ നിന്ന് ഒരു പുതുമയുമായി.
    ലാളിത്യ ഭംഗിയും, ഗ്രാമീണ നിഷ്കളങ്കതയും നിറഞ്ഞു നില്‍ക്കുന്ന വരികള്‍. നല്ല പോസ്റ്റ്‌.

    ReplyDelete
  12. ലളിതമായ വരികള്‍ ,വായനക്കാരന്റെ മനോവ്യാപാരങ്ങള്‍ രചനക്ക് വ്യാഖ്യാനമെഴുതുന്ന രസതന്ത്രം .

    ReplyDelete
  13. എത്ര നല്ല അര്‍തഥവത്തായ വരികള്‍......!!

    ReplyDelete
  14. ലളിതമായ വരികളിലൂടെ രണ്ടു കവിതകളും നന്നാക്കി.

    ReplyDelete
  15. രണ്ടുകവിതകളും നല്ല അർത്ഥസമ്പുഷ്ടം.
    ഇഷ്ടമായി.

    ReplyDelete
  16. പെട്ടൊന്ന് വായിച്ചെടുക്കാന്‍ പറ്റുന്ന ലളിതമായ വരികള്‍.
    നല്ല ആസ്വാദനം.

    ReplyDelete
  17. രണ്ടു കവിതകളും നന്നായി.

    ReplyDelete
  18. എത്ര എഴുതിയാലും തീരാത്ത കടപ്പാടിന്റെ രണ്ട് ഭാവങ്ങൾ.. അമ്മയെന്ന സ്നേഹത്തിന് പകരം വെക്കാൻ ഒന്നും ഈ ഭൂമിയിലില്ല. തിരിച്ച് കൊടുത്താലും ഇല്ലങ്കിലും അവർ സ്നേഹത്തിന്റെ മൂർത്തീഭാവമാണ്. പക്ഷെ, പലപ്പോഴും ബന്ധങ്ങളുടെ കെട്ടുപിണച്ചിലിൽ സ്വയം ജീവിക്കാൻ മറന്ന് പോകുന്ന ജ്യേഷ്ടന്മാർ എപ്പോഴെങ്കിലും തിരിഞ്ഞ് നോക്കുന്നവരായിരിക്കും. വേണ്ടിയിരുന്നോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കുന്നവരായിരിക്കും.. തന്റെ വിയർപ്പിൽ കിളർത്ത് തനിക്ക് നേരെ വിരൽചൂണ്ടുന്നവരുടെ മുന്നിൽ പരാചിതനായി തലകുനിക്കുന്നവരായിരിക്കും. എങ്കിലും തന്റെ തണലിൽ വളർന്ന് പന്തലിക്കുന്നവരെ നോക്കി സംതൃപ്തിയോടെ ഇരുളിനെ പുൽകുന്നവർ.... കവിതകൾ ഇഷ്ടായി..

    ReplyDelete
  19. അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

    @ Shukoor
    അതു തന്നെ..
    @ നരിക്കുന്നൻ

    ഒരു പക്ഷേ രണ്ടു കവിതകളും തമ്മിലുള്ള ബന്ധം വളരെ നന്നായിത്തന്നെ താങ്കള്‍ വിവരിച്ചു..ഈ അഭിപ്രായം എനിക്ക് വല്ലാതെ ഇഷ്ടമായി കെട്ടോ

    ReplyDelete
  20. ഒരു ജന്മം കൊണ്ട് തീരുമോ?
    അര്‍ത്ഥവത്തായ വാക്കുകള്‍..

    ReplyDelete
  21. എനിക്ക് കൂടുതലിഷ്ടപ്പെട്ടത്‌ വല്യേട്ടന്‍ ആണ്....ആശംസകള്‍....

    ReplyDelete
  22. അര്‍ത്ഥഗര്‍ഭമായ രണ്ടു നല്ല കവിതകള്‍.
    ദുര്ഗ്രാഹ്യത തീരെയില്ല എന്നത് മേന്മ തന്നെ.
    ആശംസകള്‍

    ReplyDelete
  23. കാമുകിയെ പ്രീതിപ്പെടുത്താന്‍ മാതാവിന്റെ കരള്‍ പറിച്ചുകൊണ്ടോടുന്ന മകന്‍ തട്ടിത്തടഞ്ഞു വീണപ്പോള്‍ കയ്യിലിരുന്ന മാതൃഹൃദയം അയ്യോ മകനെ എന്നു നീട്ടിവിളിച്ച മാതൃത്വത്തെ ഇന്ന് ആര് വിലമതിക്കുന്നു.

    ReplyDelete
  24. അമ്മയെ നന്ദിയില്‍ ഒതുക്കാന്‍ പറ്റുമോ..?. വല്ല്യേട്ടന്‍ കൂടുതല്‍ നന്നായി തോന്നി.

    ReplyDelete
  25. സ്നേഹത്തിന്റെ ...ത്യാഗത്തിന്റെ
    രണ്ടൂം ഇഷ്ട്ടായി....

    ആ പ്രതിരൂപങ്ങളെയെല്ലാം മനസ്സിനുള്ളീൽ നിന്നുമെടൂത്ത് വരികളിൽ കൂടി ആവാഹിച്ചിരിക്കുന്നൂ...!

    “ഒരു നേര്‍ത്ത തലോടലായ് ആശ്വാസമരുളുന്ന
    നിശ്ശബ്ദ നിസ്വാര്‍ത്ഥ രൂപം
    നന്ദി നേരുന്നു.. ഒരായിരം. . . “

    പാഞ്ഞാലൂം തീരാത്ത നന്ദികളാണാല്ലോ അമ്മയോടും സഹോദരനോടുമൊക്കയെന്നുമെന്നും..അല്ലേ മുനീറെ.

    ReplyDelete
  26. രണ്ട് കുട്ടി കവിതകള്‍

    ReplyDelete
  27. അമ്മയും ഏട്ടനും, സ്നേഹത്തിന്റെ രണ്ടത്താണികള്‍...ഇഷ്ടായി

    ReplyDelete
  28. @ mayflowers, മഞ്ഞുതുള്ളി, ഇസ്മായില്‍ കുറുമ്പടി അതിരുകള്‍/മുസ്തഫ പുളിക്കൽ, khader patteppadam, MyDreams,
    jayarajmurukkumpuzha, ബെഞ്ചാലി,
    അഭിപ്രായങ്ങള്‍ക്ക് നന്ദി.
    @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    നന്ദി മുരളിയേട്ടാ.അതെ..എത്ര പറഞ്ഞാലും തീരാത്ത
    നന്ദികള്‍ തന്നെ..പകരം വെക്കാന്‍ കഴിയാത്ത നിമിഷങ്ങളെ സമ്മാനിച്ചവര്‍.

    ReplyDelete
  29. നന്നായിട്ടുണ്ട്............. ആശംസകള്‍

    ReplyDelete
  30. നന്നായിട്ടുണ്ട്............. ആശംസകള്‍

    ReplyDelete