Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, March 11, 2011

നന്ദി ഞാനെത്ര ചൊല്ലേണ്ടു..

ഇന്നലെകള്‍...ഒരു കുഞ്ഞു പൈതലായ്
അമ്മതന്‍ മാറില്‍ തലചായ്ചുറങ്ങിയ രാവുകള്‍
ആ വിരല്‍തുമ്പില്‍ മുറുകെപ്പിടിച്ച് പിച്ചവെച്ച നാളുകള്‍
നിദ്രയില്‍ നിന്നുണരുന്ന തേങ്ങലുകള്‍ക്കാ-
ശ്വാസമായൊരാ സാന്ത്വന രാഗങ്ങള്‍
വിദ്യതന്‍ മേന്മയും നന്മതന്‍ മാര്‍ഗ്ഗവും മനസ്സില്‍
ചൊരിഞ്ഞു നയിച്ചൊരാ ദര്‍ശനങ്ങള്‍
ഓര്‍ക്കുന്നു ഞാന്‍...ഒന്നാമനായൊരാ സൌഭാഗ്യ സുദിനത്തില്‍
കണ്ണുനീര് ‍തുള്ളിയാല്‍ പൂന്തേന്‍ ചൊരിഞ്ഞവര്‍...
തോല്‍വിയില്‍ ഉരുകുന്ന നാളില്‍,
പിന്നെ നോവുകള്‍ നീ‍റുന്ന രാവില്‍
ഒരു നേര്‍ത്ത തലോടലായ് ആശ്വാസമരുളുന്ന
നിശ്ശബദ്ധ നിസ്വാര്‍ത്ഥ രൂപം
നന്ദി നേരുന്നു.. ഒരായിരം. . .
 
 
 ------------------------------------------------------------------------------------------------------------------------
 
വല്യേട്ടന്‍
കാരണവരെന്ന കാര്യക്കാരന്‍
കുടുംബം പുലര്‍ത്താന്‍ കരുത്തുള്ളവന്‍
കൂടപ്പിറപ്പുകളെ കാക്കുന്നവന്‍
കണ്ണുനീര്‍ തൂകാതെ തേങ്ങുന്നവന്‍
കൊടുക്കുവാന്‍ മാത്രം വിധിയുള്ളവന്‍
കയ്യും കണക്കും കരുതാത്തവന്‍
കാലം മാറുന്നതറിയാത്തവന്‍
കൂട്ടുകാരായ് നിന്ന് കൂറു കാണിച്ചോരെ
കയ്യൊഴിഞ്ഞൊഴിയാന്‍ കഴിയാത്തവന്‍
കര്‍മ്മം നിറവേറ്റാന്‍ വാക്കു പാലിക്കാന്‍
കാലു പിടിക്കാന്‍ മടിക്കാത്തവന്‍
കൂട്ടത്തില്‍ നിന്നകലുവാന്‍ കഴിയില്ല്ലയെങ്കിലും
കൂട്ടിക്കിഴിക്കാന്‍ മുതിരാത്തവന്‍
കൂടും നാടും വിട്ടലയുന്നവന്‍
കാണുന്നോര്‍ക്കെന്നും കുറ്റക്കാരന്‍


പ്രചോദനം : വാത്സല്യത്തിലെ വല്യേട്ടന്‍
ചിത്രങ്ങള്‍ : ഗൂഗിളിനു കടപ്പാട്



Wednesday, August 11, 2010

തൂതപ്പൂരം

---------------------------------------------------
"മേടമാസത്തിന്‍ അന്ത്യപ്പകുതിയില്‍
വേനല്‍ കൊടും ചൂടില്‍ ഉരുകുന്ന ഭൂവില്‍
തണലായ്‌ കുളിരായ് ആശ്വാസമരുളാന്‍
വന്നണഞ്ഞീടുന്ന വേലയും പൂരവും
നാനാദി ദേശക്കാര്‍ ഒന്നായ് വരും വേല
വെള്ളയും പച്ചയും ചെമ്പട്ടിന്‍ ചോപ്പും
വര്‍ണ്ണങ്ങളൊളിമിന്നും അലങ്കാര മാലയും
അണിഞ്ഞൊരുങ്ങിയണയുന്ന കാളകള്‍ കാവില്‍
നൃത്തച്ചുവടില്‍ വലം വെക്കും രാവിത്
തൂതപ്പുഴയോളങ്ങള്‍ നിറമേറുമാദിനം..
ഇരുകരയിലാളായിരം നിറയുന്നതീദിനം
അക്കരെയോരത്തെ കാവിലെയമ്മയെ..
പൊന്നണിയിച്ചീടുമുത്സവമാദിനം...
ചെണ്ടയും മേളവും ഗംഭീര ഘോഷവും
നാല്പത്തിനാലൊന്നായ് ഗജവീര നിരയും..
മത്സരിച്ചോരോരോ കുടമാറ്റ ദ്രുശ്യവും
കണ്ണിനു കുളിരായ് കാതിനു ഹരമായ്
വിണ്ണില്‍ വിരിക്കുന്ന പൂത്തിരിപ്പൂക്കളും..
കണ്ടുമതിമറന്നാടുന്നതീദിനം..
പൂരം പൊന്‍പൂരമിത് തൂതപ്പൂരം.."
---------------------------------------------------

Thursday, March 11, 2010

ഹൃദയസ്തംഭനം!

ഹൃദയം പറയാന്‍ തുനിഞ്ഞത്
തലച്ചോര്‍ തടഞ്ഞു
ഹൃദയം കാണാന്‍ ശ്രമിച്ചത്
കണ്ണുകള്‍ കണ്ടില്ല
ഹൃദയം കേട്ടതൊന്നും
കാതുകള്‍ കേട്ടില്ല
ഹൃദയത്തിന് ചലിക്കേണ്ടിടത്തേക്ക്
കാലുകള്‍ ചലിച്ചില്ല
ഹൃദയത്തിന് ഉയര്‍ത്തേണ്ടിടത്ത്
കൈകള്‍ പൊങ്ങിയില്ല
നിരാശയാല്‍ ഹൃദയം ഉലഞ്ഞു കൊണ്ടിരുന്നു
നിരാശ പ്രതിഷേധമായ് ആളിപ്പടര്‍ന്നു
ഒരു നാള്‍ ഹൃദയം പൊട്ടിത്തെറിച്ചു
കണ്ണും കാതും കയ്യും കാലും
തലച്ചോറും നോക്കി നില്‍ക്കെത്തന്നെ !

പ്രവാസി!