Tuesday, July 20, 2010

അപൂര്‍‌വ്വരാഗം..

സിനിമയെ വെല്ലുന്ന ട്രെയിലറുകളും പോസ്റ്ററുകളും അതിലെ തലക്കെട്ടുകളും തിയേറ്ററില്* പുതുപ്പിറവിയെടുത്ത നൂതന ശബ്ദതരംഗവും ഒരു ശരാശരി പ്രേക്ഷകനെ "ഒന്നു കണ്ടു നോക്കാം" എന്ന അവ്സ്ഥയിലെത്തിക്കുന്നതൊഴിച്ചു നിര്*ത്തിയാല്* യാതൊരു വിപ്ലവവും മലയാള സിനിമയില്* അടുത്തൊന്നുംസംജാതമായിട്ടില്ല...പ്രേക്ഷകരെ ആകര്*ഷിപ്പിച്ച് തിയേറ്ററിലേക്കെത്തിച്ചു വിഡ്ഡികളാക്കി വിടുന്ന ഈ കുതന്ത്രം ഒന്നു കൊണ്ടു തന്നെഅന്യഭാഷാ ചിത്രങ്ങളുടെ ആരാധകരാവാന്* മലയാളികള്* നിര്*ബന്ധിതരായി...അതു കൊണ്ടു തന്നെ പലപ്പോഴും പുതിയ പരീക്ഷണങ്ങള്*ക്കൊന്നും മുതിരാതെ പഴയ കാല സിനിമകളിലേക്കു തിരിച്ചു പോവാനുള്ള ഒരു വ്യഗ്രത സവിധായകര്*ക്കിടയില്* പ്രകടമാണ്..അപൂര്**വ്വരാഗം വിപ്ലവം സൃഷ്ടിക്കുന്നതിവിടെയാണ്.. പയറ്റിത്തെളിഞ്ഞ സവിധായകനെ ചുക്കാനേല്പിച്ച് പുതുമുഖങ്ങളായ തിരക്കഥാകൃത്തുക്കള്*ക്ക് സര്*വ്വ സ്വാതന്ത്ര്യവും നല്*കി ചെറുപ്പക്കാരെത്തന്നെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാങ്കേതിക നിലവാരത്തോടെ ഒരു സിനിമ.. ഒട്ടേറെ കുടുംബചിത്രങ്ങളെടുക്കുകയും അതില്*തന്നെ ഹൃദയസ്പര്*ശിയായ കുറേയെറേ മുഹൂര്*ത്തങ്ങള്* കൊണ്ട് കുടുംബപ്രേക്ഷകരെ കണ്ണീരണിയിപ്പിക്കുകയും ചെയ്ത സംവിധായകനാണ് സിബി മലയില്*..കുടുംബങ്ങള്*ഒന്നാകെ സീരിയലുകളിലേക്കു വഴിമാറിയതും മികച്ച തിരക്കഥാകാരന്മാരുടെ അഭാവവും സിബിമലയിലിനെ സിനിമാ പരീക്ഷണശാലയില്* നിന്നകറ്റി നിറ്ത്തി..ഏന്നാല്* മറ്റു വെറ്ററന്* സംവിധായകരൊന്നും കാണിക്കാത്ത ചങ്കൂറ്റത്തോടെയാണ് സിബിമലയില്* പുതിയ തിരക്കഥാകൃത്തുക്കളെ കൂട്ടു പിടിച്ച് താരപരിവേഷങ്ങള്* ക്കിടയില്* ലക്ഷ്യം മറന്നു പോകാതിരിക്കാന്* യുവാക്കളുടെ ഒരു നിരയുമായി സിനിമയുടെ എല്ലാ സാധ്യതകളും ചൂഷണം ചെയ്ത് അപൂര്**വ്വരാഗവുമായെത്തിയിരിക്കുന്നത്..

                  "an unusual story about Love and ...." സിനിമയുടെ പോസ്റ്ററുകളില്* കോറിയിട്ട ഈ വാചകമൊരു സൂചന മാത്രമായിരുന്നു..സ്ക്രീനില്* വരാനിരിക്കുന്ന ഉദ്വേഗ ജനകമായ രംഗങ്ങളിലേക്കൊരു തുടക്കമിടല്*.. തുടക്കത്തില്* വര്**ണ്ണശഭളമായ ക്യാപസ്സിന്റെ പശ്ചാത്തലത്തില്** കളിയും ചിരിയും പാട്ടുമൊക്കെയായി നീങ്ങിത്തുടങ്ങിയ ചിത്രം പൊടുന്നനെയാണ് നിഗൂഢതകളിലേക്ക് മൂങ്ങാം കുഴിയിടുന്നത്..കഥ പറഞ്ഞു തുടങ്ങാന്* കഴിയാത്ത വിധം സങ്കീര്**ണ്ണമായാണ് രംഗങ്ങളോരോന്നും ചിത്രീകരിച്ചിരിക്കുന്നത്..പ്രണയത്തിന്റെയും സൌഹൃദത്തിന്റെയും പ്രതികാരത്തിന്റെയും കഥ തന്നെ വ്യത്യസ്ഥമായ രീതിയില്* അവതരിപ്പിച്ചു എന്നതാണ് പ്രത്യേകത..‘സസ്പെന്*സ്’ കൂട്ടിക്കലര്**ത്തി സിനിമയെടുക്കുമ്പോള്* അവിശ്വസനീയത പ്രേക്ഷകര്**ക്കനുഭവപ്പെടുമ്പോഴാണ്* അതു ചിത്രത്തിന്റെ നിലവാരത്തെ ബാധിക്കുന്നത്..ഇതിലെ ഓരോകഥാപാത്രവും അതിശയോക്തി കലര്**ന്ന രൂപ ഭാവങ്ങളിലൂടെ മുന്നില്* വരുമ്പോഴും അതവിശ്വസനീയമായി തോന്നാതിരിക്കുന്നത് തിരക്കഥയുടെ കെട്ടുറപ്പൊന്നു കൊണ്ടു മാത്രമാണ്.. ക്യാപസ്സിന്റെയും യുവത്വത്തിന്റെയും ഇരുണ്ടതും ദുരുദ്ധ്വേശപരവുമായ മാര്**ഗ്ഗങ്ങളിലൂടേ കടന്നു പോകുന്നുണ്ടെങ്കിലും സിനിമ അവസാ*നിക്കുന്നത് എല്ലാ മറു ചോദ്യങ്ങളെയും അവസാനിപ്പിച്ചിട്ടാണെന്നത് ശ്രദ്ധേയമാണ്.
           സിബിമലയിലിനെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചുവരവാണ്..സ്ഥിരം ശൈലി വിട്ട് മറ്റൊന്നിലേക്ക് മാറിയെന്ന് മാത്രമല്ല,പുതിയൊരു സമവാക്യം ചലച്ചിത്രലോകത്തിന് നല്*കി എന്നതാണ്* ഈ തിരിച്ചു വരവിലും ജ്വലിച്ചു നില്*ക്കുന്നത്.. അപൂര്*വ്വരാഗം മലയാളത്തില്* മാറ്റത്തിന്റെ മാറ്റൊലി സൃഷ്ടിച്ചാല്* മറ്റു പ്രമുഖ സവിധായകരും പുതിയ സിനിമാസങ്കല്*പ്പങ്ങളുമായി കടന്നുവരുമെന്നു പ്രതീക്ഷിക്കാം.. അഭിനേതാക്കളില്* ‘ആസിഫ് അലി’ ,നിത്യാമേനോന്* എന്നിവര്* തങ്ങളുടെതായ പ്രത്യേകതകളിലൂടെ കിട്ടിയ വേഷം ഭംഗിയാക്കിയിട്ടുണ്ട്.. മറ്റു നടീ നടന്മാരും ചിത്രത്തിന്റെ പൂര്*ണ്ണതക്ക് മങ്ങലേല്*പ്പിച്ചിട്ടില്ല.. അജയന്* വിന്*സെന്റിന്റെ ക്യാമറയും ബിജിത് ബാലയുടെ എഡിറ്റിങ്ങും സിനിമയെ ഒരു ദൃശ്യോത്സവമാക്കാന്* വളരെയേറേ സഹായിച്ചിട്ടുണ്ട്.. ബിജിപാലിന്റെ പശ്ചാത്തല സംഗീതം ഓരോ രംഗത്തിന്റെയും തീവ്രത ഉള്‍ക്കൊണ്ടുള്ളതാണ്..തിരക്കഥാകൃത്തുക്കളായി കടന്നു വന്ന ജി.സ്.ആനന്ദും നജീം കോയയും തങ്ങളുടെ പരീക്ഷണം പാളിപ്പോകാതെ സ്ക്രീനിലെത്തിച്ചതിന് സംവിധായകനോട് നന്ദി പറഞ്ഞേ മതിയാവൂ..പുതുമകളും വ്യത്യസ്തഥകളും വെറും വാക്കിലൊതുങ്ങാതെ പുതിയൊരു പരീക്ഷണത്തിനു അവസരം സൃഷ്ടിച്ചതിന് നിര്*മ്മാതാവായ സിയാദ്കോക്കറിനും അഭിമാനിക്കാം..

              വാല്*ക്കഷണം.. ചില സിനിമാ വെബ് സൈറ്റുകളില്* അപൂര്*വ്വ രാഗത്തെ ഒരു മോശം സിനിമയായും കണ്ടാല്* കാശുപോകും എന്ന രീതിയിലുള്ള കുറേ ആരോപണങ്ങളും കാണുന്നുണ്ട്..ഇതു സിനിമ കണ്ട ആളുടെ യഥാര്*ത്ഥ അഭിപ്രായമാണോ അതോ പുതിയ പരീക്ഷണങ്ങള്* തങ്ങളുടെ ഒരേ നിലവാര സിനിമകള്*ക്കു കോട്ടം തട്ടുമോ എന്ന പേടി കൊണ്ട് കാശും കൊണ്ടിറങ്ങിയവരെക്കണ്ട് കണ്ണു മഞ്ഞളിച്ചു പോയതു കൊണ്ട് തിരുത്തിക്കുറിച്ചതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു...

6 comments:

  1. Movie raga enna site anu ee cinema thakarthe adangu ennum paranju kachakettiyirangiyirikkunnathu. kashttam thanne

    ReplyDelete
  2. Thagarthu vari...
    super Review

    shyamavanil

    ReplyDelete
  3. നല്ല സിനിമയാണെന്നു വേറയും ആരോ പറയുന്നത് കേട്ടു.
    എല്ലാവരുടെയും അഭിരുചി ഒന്നാവില്ലല്ലോ...

    ReplyDelete
  4. നല്ല സിനിമയാണെന്നു വേറയും ആരോ പറയുന്നത് കേട്ടു.
    എല്ലാവരുടെയും അഭിരുചി ഒന്നാവില്ലല്ലോ...

    ReplyDelete
  5. @ Anvar
    നന്ദി..
    @ Anish
    നന്ദി..sify 'avoid' verdictum ,rediff
    dissappointing verdictum കൊടുത്തിട്ടുണ്ട്..
    @ Shyamavanil
    നന്ദി..സുഹൃത്തേ..
    @ hamsa
    വ്യക്തിപരമായി അഭിരുചി വ്യത്യാസപ്പെടാം..
    പക്ഷേ പ്രിവ്യൂ‍ ,പ്രീ പബ്ലിസിറ്റി യൊക്കെ നന്നായി കൈകാര്യം ചെയ്ത വെബ്സൈറ്റുകള്‍ റിവ്യൂ ഇടുമ്പോള്‍
    ആരും കാണരുത് എന്ന തരത്തില്‍ അഭിപ്രായം എഴുതുന്നത് ശരിയല്ല..

    ReplyDelete