Tuesday, December 21, 2010

പെരുന്നാള്‍ തലേന്ന്..

          “വാപ്പുട്ട്യേ..അന്റെ കുപ്പായശീലെന്നാ കൊടുന്നേരാ...?"
ടൈലര്‍ ബാബുവിന്റെ ചോദ്യത്തിനു ഇങ്ങനെ മറുപടി പറയാനാണ് വാപ്പുട്ടിക്ക് തോന്നിയത്.
“ എന്താടാ ബാബോ..ഇത്പ്പോ നോമ്പ് ആദ്യത്തെ പത്തല്ലേ..നടൂല്‍ത്തെ പത്താകുമ്പോഴേക്കും
ഞാനെത്തിക്കുന്നൊറൊപ്പിച്ചോ..”
         ഒറ്റയടിക്കുത്തരം പറഞ്ഞെങ്കിലും അപ്പോഴേക്കും എത്തിക്കാന്‍ പറ്റുമെന്ന കാര്യത്തില്‍ വാപ്പുട്ടിക്കത്ര വലിയൊരൊറൊപ്പൊന്നുമില്ല.എന്നാലും പെരുന്നാള്‍ ദിനത്തില്‍ പുത്തന്‍ കുപ്പായമിട്ട് പള്ളിയില്‍ പോകാനുള്ള പൂതി കൊണ്ട് പറഞ്ഞേല്‍പ്പിക്കുന്നതാ!
                “ഏന്താപ്പതിന്റൊരു രസം..എല്ലാ ചങ്ങാതിമാരും കൂടി പെരുന്നാളിന്റന്നു രാവിലെ വെട്ടിത്തിളങ്ങുന്ന പുത്തന്‍ കുപ്പായവുമിട്ട് പള്ളിയിലെത്തുന്ന കാഴ്ച..എന്നിട്ട് പരസ്പരം നോക്കി കുപ്പായത്തിന്റെ വലുപ്പത്തരം കാണിക്കുന്ന പരിപാടി‍.അന്നത്തെ ദിവസം പുത്തന്‍ കുപ്പായല്ലെങ്കിലുള്ള അവസ്ഥ അലോചിക്കാന്‍ കൂടി വയ്യ!”
        എന്തായാലും ബാബുവിനോട് നേരത്തെ പറഞ്ഞേല്‍പ്പിച്ചത് നന്നായി.ആല്ലെങ്കില്‍ പെരുന്നാള്‍ തലേന്നുള്ള ഓന്റെ വെപ്രാളം പിടിച്ചുള്ള അടിയില്‍ കുടുങ്ങിപ്പോകും. വാപ്പുട്ടി മനസ്സില്‍ കണക്കു കൂട്ടി.
     വേറെയും കുറെ ടൈലര്‍മാറ് ഈ അങ്ങാടിയില്‍ തന്നെയുള്ള കാര്യം അറിയാഞ്ഞിട്ടല്ല..പക്ഷേ. രാവിലെ മുതല്‍ വൈകുന്നേരം വരെ അവന്റെ പീട്യേടെ മുമ്പിലുള്ള പൊട്ടിപ്പൊളിഞ്ഞ ബെഞ്ചിലിരുന്നിട്ട് വേറെ എവടേലും തുന്നാം കൊടുത്താ അവന്റെ മുഖം കറുക്കും. നോമ്പുകാലായതോണ്ട് വേറെ പണിയുമില്ല..അത്ര പെട്ടന്ന് ഈ ബഞ്ചിനെ
ഒഴിവാക്കാനും പറ്റില്ല!
 ആദ്യത്തെ പത്തുനോമ്പ് കഴിഞ്ഞാല്‍ പിന്നെ എത്ര പെട്ടന്നാ ദിവസങ്ങള്‍ കഴിഞ്ഞു പോണത്.
നോമ്പു തുറക്കുന്ന സമയത്ത് പള്ളീല്‍ പോയാല്‍ നല്ല തരിക്കഞ്ഞീം കാരക്കയും കിട്ടും..രാത്രി ഉറങ്ങുന്നതിനു മുമ്പായി ഉമ്മ ഉണ്ടാക്കിത്തരുന്ന കഞ്ഞീം ചമ്മന്തീം..എല്ലാ ദിവസവും നോമ്പായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് വാപ്പുട്ടിക്കിടക്ക് തോന്നാറുണ്ട്. .
    “എന്താ.വാപ്പുട്ട്യേ അനക്ക് നോമ്പ്ത്ര ഇഷ്ടാ..“ പള്ളിക്കല് നിസ്കാരം കഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് കേട്ടപ്പോ മമ്മുഹാജീ ചോയിക്ക്ണ കേട്ടു..
 ഈ നോമ്പ് ഇഷ്ടപ്പെടാനുള്ള കാരണം ഒന്നാമത് വയറു നിറച്ച് ഭക്ഷണം കഴിച്ചില്ലാന്ന് ആരോടും പരാതി പറയേണ്ട! പിന്നെ ഞാ‍ന്‍ മാത്രമല്ലല്ലോ വയറ് നെറക്കാതെ ഇരിക്കണത്.. ആ ഒരു സമാധാനവും..!
   അസര്‍ നിസ്കാരത്തിനു ശേഷം മോല്യേരുട്ടി പറഞ്ഞതെത്ര ശരി, പണക്കാര്‍ക്ക് വിശപ്പിന്റെ വിലയറിയാനും പാവപ്പെട്ടവരുടെ വിഷമങ്ങള്‍ മനസ്സിലാക്കുവാനുമുള്ള ഒരു അവസരം.. അതാണത്രെ നോമ്പു കാലത്തിന്റെ കാര്യ പ്രസക്തി.ഇന്നലെ ഒരു പണക്കാരന്റെ വക പള്ളിയിലൊരു സമൂഹ നോമ്പുതുറ സംഘടിപ്പിച്ചിരുന്നു.
      ‘ആദ്യായായ്ട്ടാ കോഴിയെറെച്ചീം പത്തിരീം ഇത്ര തിന്നാന്‍ കിട്ട്ണത്..‘ എല്ലാ പണക്കാര്‍ക്കും ഇങ്ങനെ തോന്നീര്ന്നെങ്കിലെന്ന് ഒരു നിമിഷം ആഗ്രഹിക്കാതിരുന്നില്ല!
       നോമ്പ് തീരുന്നതും പെരുന്നാളിലേക്കടുക്കുന്നതും വാപ്പുട്ടിയുടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു.         എവിടുന്നാപ്പോ കുപ്പായശീലക്കുള്ള കാശൊപ്പിക്കാ?
     ആകെണ്ടാരുന്നൊരു വരുമാന മാറ്ഗ്ഗം പറമ്പിലെ അടക്കയാ..അതിനാണെങ്കില്‍ ഈ കൊല്ലായതോടെ വില കുത്തനെ ഇടിഞ്ഞു.ഒരു കിലോക്കു നൂറ്റമ്പതു രൂപ വരെ ഉണ്ടായിരുന്നതാ..എല്ല്ലാം ശരിയായിയെന്നു സമാധാനിച്ചിരുന്ന ദിവസങ്ങള്‍! ഇന്നിപ്പോ നൂറ്റമ്പതു പോയിട്ട് അറുപത്തഞ്ച് തികച്ച് കിട്ടില്ല..അതു കിട്ടണങ്കില്‍ തന്നെ പണിയെത്ര ഏടുക്കണം!പറമ്പില്‍ പോയി കാണുന്ന കമുകിലൊക്കെ കേറി അടക്ക പറിച്ച് ചാക്കിലാക്കി കൊടുന്ന് മുറ്റത്തുണക്കാനിടണം..കുറേ ദിവസം കഴിയുമ്പോള്‍ അതെല്ലാം ഉണങ്ങി പൊളിക്കാന്‍ പാകത്തിനാവും.അതു പൊളിച്ച് തോല് കളഞ്ഞു കിട്ടുന്നതാണീ വില്പനചരക്ക്! പിന്നെ അതൊരു സഞ്ചിയിലാക്കി ടൌണില്‍ കൊണ്ടു പോയി വില്‍ക്കണം.  
           “നോമ്പു കാലത്തുണ്ടോ ഈ പണിയൊക്കെ ചെയ്യാന്‍ പറ്റ്ണ് !.അതും ചുട്ട വെയിലത്ത് വെള്ളം പോലും കുടിക്കാന്‍പറ്റാതെ..‘ഏയ്..ന്നെക്കൊണ്ടാകൂല’“ ! വാപ്പുട്ടി മനസ്സില്‍ പറഞ്ഞു..

 “മാമാ..ഇക്കൊരു ആനനെ വാങ്ങിത്തരോ” ...ഉണ്ണിക്കുട്ടന്‍ വന്നു ചുമലില്‍ തട്ടിയപ്പോഴാണ്
വാപ്പുട്ടി ചിന്തകളില്‍ നിന്നുണര്‍ന്നത്.
     “ അല്ലാ ആരാത്..മാമാന്റെ ഉണ്ണിക്കുട്ടനോ.,അനക്ക് ഞാ‍നൊരു വല്യ ആനനെ തന്നെ വാങ്ങിത്തരാട്ടോ..” അതു കേട്ടതോടെ ഉണ്ണിക്കുട്ടന് സന്തോഷമായി. സഹോദരി സുബൈധാന്റെ മോനാണ്.ഞാനാണവന് ഉണ്ണിക്കുട്ടനെന്ന പേരിട്ടത്.അവന്‍ വന്നാല്‍ പിന്നെ കളിയും ചിരിയുമായി എല്ലാ വിഷമങ്ങളും മറക്കും. ഉണ്ണിക്കുട്ടന്‍ ആദ്യമായി വന്നു മാമാനോടൊരു കാര്യം പറഞ്ഞിട്ട് അതു വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഞാനെന്തിനാ പിന്നെ മാമാന്നും പറഞ്ഞിരിക്ക്ണത്! വാപ്പുട്ടിക്കു മനസ്സില്‍ വീണ്ടും ഊര്‍ജ്ജം കൈവന്നു.
         ഇന്നലെ ചങ്ങാതീമാരെല്ലാരും കൂടി പുഴയില്‍ മണല്‍ കോരാന്‍ പോയെന്നു കേട്ടിരുന്നു..ഞാനും ചോദിച്ചതാ ‘കൂടെ പോരട്ടേന്ന്.‘..കൂട്ടുകാരന്‍ അസീസാണെന്നെ പിന്തിരിപ്പിച്ചത്.
“അന്റെ തടിക്കത് താങ്ങൂല വാപ്പുട്ട്യേ...ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്..അനക്ക് നടക്കാത്ത പണിയാണത്.”
   അസീസ് പറഞ്ഞത് ശരിയാ..പുഴയില്‍ പോയി മണലും ചാക്കും തലയിലേറ്റി ഇവിടെ  കൊടെന്നെറക്കാന്ന് പറഞ്ഞാ ഈ ശരീരം വെച്ച് നടക്കൂല!‘ ഇനിയിപ്പോ വേറെന്താ ഒരു മാര്‍ഗ്ഗം?
 നോമ്പാണെങ്കില്‍ ബാ‍ബൂനോടു പറഞ്ഞ നടൂല്‍ത്തെ പത്തും കഴിഞ്ഞ് ഒടൂല്‍ത്തെ പത്തിലെ
അവസാനത്തിലെത്തി നില്‍ക്കുന്നു..നാളേ മറ്റന്നാളോന്നു പറഞ്ഞ് പെരുന്നാളും! അതായത് ഇന്നു രാത്രി മാസപ്പിറവി കണ്ടാ‍ല്‍ നാളെ പെരുന്നാളാണ്.. അല്ലെങ്കില്‍ നാളത്തെ ഒരു ദിവസം കൂടി കിട്ടും.ഒരേ ഒരു വഴിയെ ഇനി മുമ്പിലുള്ളൂ.. മൂന്നക്ഷരത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ആ വഴി! ‘അടക്ക’.
   പഴുത്ത അടക്ക അതു പോലെ പറിച്ചു ടൌണില്‍ കൊണ്ടു പോയി കൊടുത്താല്‍ കിലോക്ക് പതിനെട്ട് രൂപയോളം കിട്ടുമെന്നാരോ പറയുന്ന കേട്ടു..പക്ഷേ ഒരു വലിയ അരിച്ചാക്കോളം അടക്ക കൊണ്ടുപോയാലേ കാര്യമായിട്ടെന്തെങ്കിലും കിട്ടൂ....
      കൂടുതല്‍ അലോചിച്ചു നില്‍ക്കാതെ വാപ്പുട്ടി രണ്ടും കല്പിച്ചു  ചാക്കെടുത്തിറങ്ങി.
വീട്ടില്‍ നിന്നൊരരകിലോമീറ്ററോളം പോണം പറമ്പിലേക്ക്.പുഴയോരം ചേര്‍ന്നാണ് കമുകുകളൊക്കെ നില്‍ക്കുന്നത്. അവിടെ ചെന്ന് കമുകില്‍ വലിഞ്ഞു കയറി അടക്കപറിക്കല്‍ അത്ര എളുപ്പമല്ല! ഒന്നാമത് പരമ്പരാഗത കമുക് കയറ്റക്കാരെപ്പോലെ കാലില്‍ തെളപ്പിട്ട് കയറാനൊന്നും തന്നെക്കൊണ്ടാവില്ലന്നെതൊരു സത്യമാണ്! ഈയടുത്ത കാലം വരെ തെങ്ങില്‍ പോലും വലിഞ്ഞു കയറിയിരുന്നു.പക്ഷേ ഒരു ദിവസം വിരുന്നുകാരുടെ മുമ്പില്‍ ആവേശം കാണിച്ചു കയറി ഇളനീരിട്ട് ഓലപ്പട്ടയില്‍ തൂങ്ങി ഒരു ആട്ടമാടിയിട്ടുണ്ട്!! പിന്നെ രണ്ടും കല്‍പ്പിച്ച് ഓലപ്പട്ടയില്‍ നിന്നും പതുക്കെ തെങ്ങിന്റെ തടിയില്‍ എത്തിപ്പിടിച്ചു,അപ്പോഴേക്കും ഊര്‍ജ്ജമെല്ലാം ചോര്‍ന്നു പോയിരുന്നു.ക്ഷീണിതനായി ഒരു വിധത്തില്‍ ഊര്‍ന്നിറങ്ങി താഴെയെത്താന്‍ നോക്കിയെങ്കിലും നിലത്തെത്താന്‍ നേരം കൈവിട്ടു പോയി.
   ‘ദാ.കിടക്കുന്നു താഴെ തെങ്ങിന്‍ കുഴിയില്‍..മുട്ടുകാലിലും നെഞ്ചത്തും ചെറുതായി ചോര പൊട്ടി..വിരുന്നുകാരുടെ മുമ്പില്‍ വേദനയും നാണക്കേടും കൊണ്ടൊരു ഇളിഞ്ഞ ചിരിയും ചിരിച്ചു. അതിനു ശേഷം തെങ്ങില്‍ കയറാന്‍ പറ്റിയിട്ടില്ല..ഇതിപ്പോ അധികം ഉയരമില്ലാത്ത കമുകുകളായതോണ്ട് രക്ഷപ്പെട്ടു.
  “സമ്പത്തു കാലത്ത് തൈ പത്തു വെച്ചതോണ്ട് ആപത്തു കാലമായപ്പോ കായ്ച്ചു തുടങ്ങി"
        കമുകിനു മുകളിലെത്തിക്കഴിഞ്ഞാല്‍ അടക്കാകുല പൊട്ടിക്കാനുള്ള കരുത്തൊന്നുമില്ല.അതു കാരണം മുണ്ടിന്റെ മടക്കുത്തില്‍ വെച്ചിട്ടുള്ള ബ്ലേയ്ഡെടുത്ത് ഒറ്റ വരയലാ കുലയുടെ തണ്ടില്‍.. അങ്ങിനെ അതു താഴെ വീണു കൊള്ളും.ഒരു പത്തുമുപ്പതു കമുകില്‍ കയറിയിറങ്ങിയപ്പോഴേക്കും ക്ഷീണിച്ചു ഒരു വിധം ആയി.രണ്ടു മൂന്നു ഓലപ്പട്ടകള്‍ വലിച്ചു കൂട്ടി അവിടെ കിടന്നു.ക്ഷീണമൊക്കെ മാറിയ ശേഷം വീണു കിടക്കുന്ന അടക്കകളെല്ലാം പെറുക്കി കൂട്ടി ചാക്കിലാക്കി.ഇതിനി തലയിലേറ്റുന്നതാണ് പ്രയാസകരം! ഒറ്റയടിക്കു പൊന്തിച്ചു തലയില്‍ കേറ്റല്‍ നടക്കാത്ത കാര്യമാണ്. അടക്കച്ചാക്കു ഉരുട്ടിയുരുട്ടി തട്ടുതട്ടായി കിടക്കുന്ന പറമ്പിന്റെ ഒരു വരമ്പില്‍ കയറ്റി വെച്ചു.ഇനി താഴെ കണ്ടത്തില്‍ പോയി തലയില്‍ തരിക ചാക്കിനു ബാലന്‍സ് ചെയ്തു വെച്ച് കൊടുക്കണം.ഒരു തരത്തില്‍ തലയിലെത്തിച്ചെങ്കിലും ചാക്ക് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്നു..ചാക്കു കെട്ടിയതിനാണെങ്കില്‍ വലിയൊരുറപ്പുമില്ല! തലയില്‍ നിന്നാണെങ്കില്‍ ചെറിയൊരു കിലുക്കം വരാനും തുടങ്ങിയിട്ടുണ്ട്.ഈ പോക്കു ഇതു പോലെത്തന്നെയങ്ങ് വീടു വരെ പോയിരുന്നെങ്കിലെന്നു മനസ്സിലോര്‍ത്തു!
       എന്നാല്‍ പോകുന്നതിനിടക്കായി ഉയരം കൂടിയ മറ്റൊരു വരമ്പുണ്ട്.അതിനു മുകളില്‍ കൂടെ പോകുമ്പോള്‍ ബാലന്‍സ് തെറ്റിപ്പോകാനുള്ള എല്ലാ സാധ്യതയുമുണ്ട്.. എന്തായാലും ബാലന്‍സൊന്നും തെറ്റിപ്പോയില്ല.അതിനു പകരം കൈവിട്ടു പോയതു ചാക്കിന്റെ കെട്ടാ‍ണ്.കെട്ടു പൊട്ടി ചാക്കിലെ അടക്ക മുഴുവന്‍ താഴെ കണ്ടത്തിലേക്ക് ചറപറാന്നു തെറിച്ചു പോയി!!തെറിച്ചു വീണതെല്ലാം താഴെ കണ്ടത്തില്‍ പോയി വീണ്ടും പെറുക്കി കൂട്ടി തലയിലാക്കി നടപ്പു തുടര്‍ന്നു. വീട്ടിലെത്തിയപ്പോള്‍ മാമാന്റെ വരവു കണ്ട് ഉണ്ണിക്കുട്ടന്‍ കൈകൊട്ടി ചിരിക്കുന്നു...
   നോമ്പു തുറക്കുമ്പോഴേക്കും ടൌണില്‍ പോയി വരണം..പക്ഷേ.. ചാക്കു കെട്ടും തലയിലേറ്റി അങ്ങാടി വരെ പോകുന്നത് സാധ്യമല്ല! കാരണം മറ്റൊന്നുമല്ല, ഇവിടുന്നതുവരെ എത്തുവോളം ആള്‍ക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടി വരും!
     “എന്താന്റെ വാപ്പുട്ട്യേ..അനക്ക് വേറേ പണിയൊന്നൂല്ലേ?” “ ഇതിന്റൊരു കുറവും കൂടിണ്ടാര്ന്നൂ!” അങ്ങനെ അഭിപ്രായങ്ങള്‍ പലതും കേള്‍ക്കേണ്ടി വരും...
     അതൊഴിവാക്കാനുള്ളൊരെളുപ്പ വഴിയാണ് സൈക്കിളിന്റെ പുറകില്‍ വെച്ചു കെട്ടി കൊണ്ടു പോകല്‍..ബസ്സ്റ്റോപ്പ് വരെ അങ്ങനെ കൊണ്ടെത്തിക്കാം. നല്ലൊരു വെള്ളത്തുണിയും മാറ്റി പുറപ്പെട്ടു.പഴയ കാ‍ലത്ത് മുന്‍ ഗാമികളൊക്കെ പ്രമാണിമാരായതോണ്ട് ഉള്ളിന്റുള്ളില്‍ ബുദ്ധിമുട്ടാണെങ്കിലും അതൊന്നും പുറത്തു കാണിക്കാന്‍ പറ്റില്ല! ‘വല്യ കുറച്ചിലല്ലേ..!’
അതിനാണീ വെള്ളമുണ്ടും കുപ്പായവുമിട്ടുള്ള നടപ്പ്!
     ഒന്നു രണ്ടു ബസ്സിനു കൈകാണിച്ചു വെങ്കിലും ചാക്കും കെട്ടു കണ്ടതോണ്ടാവണം നിര്‍ത്തിയില്ല..കുറേ നേരം കഴിഞ്ഞപ്പോള്‍ രണ്ടു മൂന്നു വേറെ യാത്രക്കാരെ കണ്ട് നിര്‍ത്തിയ ബസ്സില്‍ നുഴഞ്ഞ് കയറിപ്പറ്റി.കിളിക്കൊരു രണ്ടു രൂപ കീശയിലിട്ടു കൊടുത്തതോണ്ടു വര്‍ത്താനം കേള്‍ക്കാതെ ഇരിക്കാന്‍ പറ്റി! ടൌണില്‍ ബസ്റ്റാന്റിലെത്തി ഇറങ്ങിയെങ്കിലും മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിലേക്ക് കുറച്ചു നടക്കാനുണ്ട്. ഇവിടെ പിന്നെ തലയില്‍ കയറ്റി നടക്കുന്നതോണ്ട് വല്യ കുഴപ്പമില്ല..   ’ആരും കാണാനും പറയാനുമില്ലല്ലോ’!
   “പഴുത്തടക്കക്കൊന്നും പഴയ മാര്‍ക്കറ്റില്ലെടോ..പിന്നെഞ്ഞിപ്പോ ഈ ചാക്കില്‍ തന്നെ ഒഴിവാക്കാന്‍ കൊറേണ്ടാകും..അതോണ്ട് കിലോക്ക് ഒരു പതിനഞ്ച് വെച്ച് കൂട്ടാം ..എന്ത്യേ..?”
‘കച്ചോടക്കാരന്‍ താനൊരു കച്ചോടക്കാരന്‍ തന്നെന്ന് തെളിയിക്കാന്‍ വെണ്ടിയുള്ള സ്ഥിരം നമ്പറ് '
  ‘കിട്ട്ണത് വേടിച്ചു പോകാം' അല്ലാതെന്തു ചെയ്യും?
മുപ്പത് കിലോക്ക് നാനൂറ്റമ്പത് രൂപയും വാങ്ങി പെട്ടെന്ന് തന്നെ അവിടെ നിന്നൊഴിവായി.
കാശ് കിട്ടിയപ്പോ സന്തോഷം കൊണ്ട് എത്രയും പെട്ടെന്ന് വീട്ടിലെത്തിയാല്‍ മതിയെന്നായി വാപ്പുട്ടിക്ക്.
      ബസ്സില്‍ വെച്ചു തന്നെ മഗ് രിബ് ബാങ്ക് കൊടുത്തോണ്ട് കയ്യിലുണ്ടായിരുന്ന കാരക്ക കൊണ്ട് നോമ്പ് തുറന്നു. വീട്ടിലെത്തി ഉണ്ണിക്കുട്ടനെ വാരിയെടുത്ത് ആഹ്ലാദത്താല്‍ തുള്ളിച്ചാടി...
      “വാപ്പുട്ട്യേ..കായൊട്ട് കിട്ട്യോന്നുള്ള ഉമ്മാന്റെ ചോദ്യത്തിന് , കിട്ടിയോന്നോ..ഈ കൊല്ലത്തെ പെരുന്നാള് നമ്മളടിച്ച് പൊളിക്കുമ്മാ” എന്ന് പറഞ്ഞു തുണിയുടെ മടിക്കുത്തില്‍ വെച്ചിരുന്ന പേഴ്സിലേക്കു കൈവെച്ചു.. ഒരു നിമിഷം വാപ്പുട്ടിയുടെ ഇടനെഞ്ചിലൂടേ ഒരു തരിപ്പ് കയറി!! മടിക്കുത്തിനിടയില്‍ പേഴ്സില്ല!! ഒന്നു കൂടി വിശദമായി പരിശോധിച്ചപ്പോള്‍ വാപ്പുട്ടിയാകെ വിളറിവെളുത്തു!! പേഴ്സ് നഷ്ടപ്പെട്ടു പോയിരിക്കുന്നു..
  ആരോടും ഒന്നും മിണ്ടാതെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ വാപ്പുട്ടി അടുത്ത ബസ്സില്‍ തന്നെ ടൌണിലേക്ക് വിട്ടു.കച്ചോടക്കാരന്റടുത്തും അടുത്തുള്ള മറ്റു കടകളിലും അന്വേഷിച്ചെങ്കിലും എങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല!
    “ ആര്‍ക്കെങ്കിലും കിട്ടിയാല്‍ നല്ല മനസ്സുള്ളോരാണേങ്കില്‍ കൊടുന്നേരും “ എന്നൊരാള്‍ പറഞ്ഞെങ്കിലും അതു വെറുമൊരു സമാധാനപ്പെടുത്തല്‍ മാത്രമാണെന്ന് വാപ്പുട്ടിക്കറിയാമായിരുന്നു.. സകല പ്രതീക്ഷയും കൈവിട്ട് വാപ്പുട്ടി വീണ്ടും വീട്ടിലേക്ക് തിരിച്ചു!
   “ അള്ളാഹു വ അക് ബറള്ളാഹു വ അക് ബറള്ളാഹു അക് ബര്‍....ലാഇലാഹ ഇല്ലള്ളാഹു അള്ളാഹു അക് ബര്‍..അള്ളാഹു അക് ബറു വലില്ലാഹില്‍ ഹംദ്...കാപ്പാടു കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അറിയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നാളെ ചെറിയപെരുന്നാളായിരിക്കുമെന്നു അറിയിച്ചു കൊള്ളുന്നു..”
   ബസ്സിലിരിക്കുമ്പോള്‍ പള്ളിയില്‍ നിന്നു വന്ന ഈ അറിയിപ്പ് കൂടി കേട്ടതോടെ വാപ്പുട്ടിയുടെ മനസ്സാകെ സങ്കടക്കടലായി..വീട്ടില്‍ ചെന്നിറങ്ങുമ്പോള്‍ ഭാഗ്യത്തിന് ഉണ്ണിക്കുട്ടന്‍ ഉറങ്ങിയിരുന്നു.. മനോവിഷമവും ക്ഷീണവും എല്ലാം കൊണ്ടും തളര്‍ന്ന വാപ്പുട്ടി കട്ടിലിലേക്ക് ചെന്നു വീണു..ഉണ്ണിക്കുട്ടനെയും കെട്ടിപ്പിടിച്ച് പതിയെ ഉറക്കത്തിലേക്ക്..
   ഉറക്കത്തിലെപ്പോഴോ വാപ്പുട്ടിയൊരു സ്വപ്നം കണ്ടു...
       ‘ഉണ്ണിക്കുട്ടന്റെ കയ്യും പിടിച്ച് പുത്തന്‍ കുപ്പായവും വെള്ളത്തൊപ്പിയുമിട്ട് പെരുന്നാള്‍    നിസ്കാരത്തിനായി  പള്ളിയില്‍ പോകുന്ന കാഴ്ച..'
                                     പുലരാത്ത മറ്റൊരു സ്വപ്നം കൂടി! 

43 comments:

  1. ആദ്യ കമന്റ് ഞാനാണോ?!!!!!!!!!!!!! പോസ്റ്റ് കൊള്ളാം

    ReplyDelete
  2. എവിടെയോക്കെയോ മനസ്സ് നൊന്തു മുനീര്‍.
    എന്ത് ഭംഗിയായാണ് വാപ്പുട്ടിയും അയാളുടെ നൊമ്പരങ്ങളും വരച്ചിട്ടിരിക്കുന്നത്.
    പ്രയാസങ്ങളൊക്കെയായി വാപ്പുട്ടി എന്റെ മുമ്പിലൂടെ നടക്കുന്നതുപോലെ തോന്നി
    ഉറങ്ങിപോയ ഉണ്ണികുട്ടനും ആ പെരുന്നാള്‍ സ്വപ്നവും എന്നെ വിഷമിപ്പിച്ചു .

    ReplyDelete
  3. പെരുന്നാളിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന പുളപ്പുകള്‍ മാത്രം കാണുമ്പോള്‍ ഇത്തരം മനം നോവുന്ന യാഥാര്‍ത്യങ്ങളും ലോകത്ത്‌ നടക്കുന്നുണ്ടെന്ന് ഒര്മിപ്പിച്ചതിനു നന്ദി മുനീര്‍. ഒരു കഥ അതിന്‍റെ എല്ലാ വിധ വികാരങ്ങളോടും കൂടി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കൂട്ടത്തില്‍ ആഡംബരക്കാര്‍ക്കൊരു താക്കീതും.

    ReplyDelete
  4. വാപ്പുട്ടിയുടെ നൊമ്പരങ്ങള്‍ ഒരു പെരുന്നാളിന്റെ ചുറ്റുവട്ടത്തില്‍ പറഞ്ഞത്‌ ഇഷ്ടപ്പെട്ടു. അടക്ക പറിക്കാന്‍ പോകുമ്പോഴും അതിനെക്കുറിച്ചുള്ള ആവലാതികളും തോന്നലും ഒക്കെ ചെറുതെന്കിലും നന്നാക്കി.

    ReplyDelete
  5. നല്ല രസിച്ചു വായിച്ചു വന്നതാണ്.പക്ഷെ അവസാനം
    അതൊരു വല്ലാത്ത ചെയ്ത് ആയിപ്പോയല്ലോ വാപ്പൂട്ടി.
    പിന്നെ അടക്ക ചാക് വിട്ടു താഴെപോയപ്പോള്‍ രണ്ടാമത് ആരു സഹായിച്ചു വീണ്ടും തലയില്‍ കയറ്റാന്‍..??

    ReplyDelete
  6. മനസ്സില്‍ തട്ടി ഈ കഥ
    ബാല്യത്തിലെ പെരുന്നാളിന്റെ ചുരുച്ചുരുക്ക് ഇന്ന് എവിടെ കിട്ടാന്‍

    ReplyDelete
  7. നന്നായിട്ടുണ്ട് മുനീര്‍ , മനസ്സില്‍ തട്ടിയ കഥ

    ReplyDelete
  8. ഒരു കഥയുടെ മര്‍മ്മവും നോവും അറിയുന്ന കഥാകാരന്‍

    ReplyDelete
  9. ബാബുവിന്‍റെ കടയുടെ മുന്നിലെ പൊട്ടിപ്പൊളിഞ്ഞ ആ ബെഞ്ചില്‍ ഒരുപാട് ഇരുന്നിട്ടുണ്ട് ഞാന്‍ . കഴിഞ്ഞ തവണ അതില്‍ ഇരുന്ന ഞാനും, മജീദും, അനുവറും കൂടി ഒരു പ്രധാന കാര്യം ചര്‍ച്ച ചെയ്തത് എന്നുകൂടി ഓര്‍ക്കുമ്പോള്‍ ആ ബെഞ്ച് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്.. കഥാപാത്രങ്ങള്‍ എല്ലാം തിളങ്ങിനിന്ന കഥ നാടന്‍ ശൈലിയില്‍ പറഞ്ഞു ഫലിപ്പിച്ചത് രസകരമായിരിക്കുന്നു. വാപ്പുട്ടിയുടെ മനസ്സിലെ നൊമ്പരം വായനക്കാരാന്‍റെ മനസ്സിലേക്ക് പകര്‍ത്താന്‍ ശരിക്കും കഴിഞ്ഞിട്ടുണ്ട് കൂട്ടുകാരാ... അഭിനന്ദനങ്ങള്‍

    -----------------------------------------------------------------
    പിന്നെ മറ്റേ കാര്യത്തിനു അലിഫ് അലിഫ് മബ്റൂഖ് .. ആ വിവരം അറിഞ്ഞ് നിന്‍റെ ബ്ലോഗില്‍ എത്തുന്നത് ഇന്നാണ് അതുകൊണ്ടാ ഈ മബ്റൂഖ് ഇവിടെയും പറയുന്നത് ... ഇപ്പോള്‍ മുനീര്‍ ആരാ (?) ... ഹ ഹ ഹ....

    ReplyDelete
  10. വാപ്പുട്ടിയുടെ പെരുന്നാൾ സ്വപ്നങ്ങൾ.നന്നായിട്ടുണ്ട്.

    ReplyDelete
  11. വാപ്പുട്ടി....മനസ്സില്‍ തട്ടി ഈ കഥ

    ReplyDelete
  12. വാപ്പുട്ടിയുടേയും ഉണ്ണികുട്ടന്റേയും പെരുന്നാളാഘോഷിക്കാൻ പറ്റാത്ത നൊമ്പരങ്ങൾ മാത്രമല്ല,പേഴ്സ് നഷ്ട്ടപ്പെട്ട് അതിന്റെ പിന്നാലെ പോകുന്ന നഷ്ട്ടം സംഭവിക്കുമ്പോഴുണ്ടാകുന്ന നൊമ്പരങ്ങൾ പോലും വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നൂ..കേട്ടൊ മുനീർ

    ReplyDelete
  13. വേദനിപ്പിയ്ക്കുന്ന വരികൾ.
    വളരെ കൈയടക്കത്തോടെ എഴുതി.
    ഇനിയും എഴുതു.
    ആശംസകൾ.

    ReplyDelete
  14. പാവപ്പെട്ടവന്റെ നോമ്പും പെരുന്നാളും ...മനോഹരമായി അവതരിപ്പിച്ചു.

    പണക്കാര്‍ക്ക് വിശപ്പിന്റെ വിലയറിയാനും പാവപ്പെട്ടവരുടെ വിഷമങ്ങള്‍ മനസ്സിലാക്കുവാനുമുള്ള ഒരു അവസരം ആണ് നോമ്പ് എന്നത് നോമ്പിന്റെ ഒരു മേലാള വായനയാണ്. അങ്ങനെയെങ്കില്‍ പാവപ്പെട്ടവന് എന്തിനാണ് നോമ്പ്?

    ReplyDelete
  15. പണക്കാര്‍ക്ക് വിശപ്പിന്റെ വിലയറിയാനും പാവപ്പെട്ടവരുടെ വിഷമങ്ങള്‍ മനസ്സിലാക്കുവാനുമുള്ള ഒരു അവസരം..


    വളരെ വിശദമായി എഴുതിരിക്കുന്നു ..കൊള്ളാം

    ReplyDelete
  16. വളരേ ചെറിയ ഒരു ഇതിവൃത്തത്തെ സര്‍ഗ്ഗാത്മകതയുടെ തന്മയത്വത്തോടെ മനോഹരമായി അവതരിപ്പിച്ചപ്പോള്‍ അത് അനുവാചക ഹൃദയങ്ങളില്‍ നൊമ്പരങ്ങളുണര്‍ത്തി. അതാണ് എഴുത്തുകാരന്റെ വിജയം . എഴുതുക ധാരാളം .ഭാവുകങ്ങള്‍ .

    ReplyDelete
  17. നന്നായിട്ടുണ്ട് ഈ കഥ...

    ReplyDelete
  18. ഈ നോമ്പ് ഇഷ്ടപ്പെടാനുള്ള കാരണം ഒന്നാമത് വയറു നിറച്ച് ഭക്ഷണം കഴിച്ചില്ലാന്ന് ആരോടും പരാതി പറയേണ്ട! പിന്നെ ഞാ‍ന്‍ മാത്രമല്ലല്ലോ വയറ് നെറക്കാതെ ഇരിക്കണത്.. ആ ഒരു സമാധാനവും..!

    നല്ല കഥ....നല്ല വാചകങ്ങളും ...

    ReplyDelete
  19. എന്താ പറയേണ്ടത് ... നന്നായി എഴുതി.. വായിച്ചപ്പോൾ കണ്ണുനിറഞ്ഞു പോയി.. കമന്റിൽ സ്വന്തം കഥയാണെന്നു കൂടി കണ്ടപ്പോൾ അധിക പേരും ഇങ്ങനെയൊക്കെ തന്നെയാ അല്ലെ ..? ആ അടക്ക പറിച്ച് കച്ചവടത്തിനെത്തിച്ചത് കണ്ടപ്പോൾ ആകെ വിഷമമായി കൂടെ നോമ്പും ... അവസാനം കിട്ടിയ കാശ് ഡും. പട്ടിണിക്കാരന്റെ നോമ്പും നോമ്പിന്റെ സന്ദേശവും... എല്ലാം ഈ പോസ്റ്റിൽ കണ്ടു പെരുന്നാൽ കോടിയില്ലാതെ പണ്ടൊക്കെ ഒരുപാട് പെരുന്നാൾ എനിക്കും ഉണ്ടായിട്ടുണ്ട്..ഇങ്ങനെയുള്ള പോസ്റ്റ് കാണുമ്പോൾ എന്നെയും അതിൽ ഉൾപ്പെടുത്തി എഴുതിയതു പോലെ തോന്നാറുണ്ട്.. ദൈവം അനുഗ്രഹിച്ച് ഇപ്പോൾ ഒരു പെരുന്നാളിനു തന്നെ ഒന്നിലധികം ഡ്രസ്സ് കാണുമ്പോൾ എനിക്കു പണ്ടത്തെ കാലം ഓർമ്മ വരും.. നന്നയി എഴുതി ആശംസകൾ..

    ReplyDelete
  20. പറയേണ്ട്തൊക്കെ പലരും പറഞ്ഞതിനാല്‍ ഒന്നും പറയുന്നില്ല.
    പെരുന്നാള്‍ തലേന്ന് എന്ന ഈ പോസ്റ്റ്‌ പെരുത്തിഷ്ട്ടായി.
    ആശംസകള്‍ ..
    (ഹംസക്ക പറഞ്ഞ 'അലിഫ്‌ മബ്രൂക്' എന്താണെന്ന് ഒന്ന് എല്ലാരും അറിയട്ടെ. അതിനു കിടക്കട്ടെ അഡ്വാന്‍സ്‌ ആയി എന്റെയും 'അല്ഫ്‌ മബ്രൂക്')

    ReplyDelete
  21. @ Anju Aneesh.നന്ദി
    @ ചെറുവാടി ,
    വായിച്ചതിനും അതുള്‍ക്കുണ്ടുള്ള വിലയേറിയ
    അഭിപ്രായത്തിനും വളരെ നന്ദി.
    @ Shukoor
    ദിവസവും പെരുന്നാള്‍ പോലെ അഘോഷിക്കുന്നവരുടെ
    ഇടയില്‍ നല്ലൊരു പെരുന്നാള്‍ ദിവസം സ്വപനം കണ്ട് ജീവിക്കുന്നവരും ഉണ്ടെന്നതൊരു യാദാര്‍ത്ഥ്യമാണ്.അഭിപ്രായത്തിന് പ്രത്യേകം നന്ദി.
    @ പട്ടേപ്പാടം റാംജി
    അഭിപ്രായത്തിന് നന്ദി.
    @ ente lokam
    നന്ദി. അടക്ക ചാക്കു താഴെ വീണപ്പോള്‍ താഴെയുള്ള വരമ്പിലേക്ക് കയറ്റി വെച്ചു തലയിലേക്ക് കയറ്റി..ആദ്യം വിശദീകരിച്ചതു കൊണ്ട് വീണ്ടുമൊരു ആവര്‍ത്തനം
    വരാതിരിക്കാന്‍ വേണ്ടി ഒഴിവാക്കിയതാണ്.
    @ സാബിബാവ
    നന്ദി..ബാല്യത്തിലെ പെരുന്നാള്‍ പൊലിമ
    ഇന്നും കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ പറ്റും..പിന്നെ
    കഷ്ടപ്പെട്ടു ജീവിക്കുന്നവര്‍ക്കും പെരുന്നാള്‍
    ആഘോഷമായിരിക്കും
    @ ismail chemmad, ഒഴാക്കന്‍
    വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി.
    @ ഹംസ
    അതെ...അലിപ്പാന്റെ ബെഞ്ച്:) അഭിപ്രായത്തിന് പ്രത്യേകം നന്ദി
    ഹ..ഹ..മബ്രൂക്കിന് മഷ്കൂര്‍..അങ്ങനെ ഞനും ഒരു ഫാ‍ദര്‍ജിയായി:)
    @ ഹൈന, റിയാസ് (മിഴിനീര്‍ത്തുള്ളി),മുരളീമുകുന്ദൻ ബിലാത്തിപട്ടണം, Echmukutty, MyDreams,
    hafeez , Jishad Cronic, ഒറ്റയാന്‍
    അഭിപ്രായങ്ങള്‍ക്കു വളരെ നന്ദി
    @ Abdulkader kodungallur
    കൂടുതല്‍ എഴുതാന്‍ പ്രചോദിപ്പിച്ചതിന് വളരെ നന്ദി
    @ ഉമ്മുഅമ്മാർ
    നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍ എപ്പോഴും
    മനസ്സില്‍ നിന്നു മായാതെ നില്‍ക്കും..ഇന്നു
    തിരിച്ചു ചിന്തിക്കുമ്പോള്‍ എത്രേയേറെ അനുഗ്രഹിക്കപ്പെട്ടവരാണ്
    നാം എന്നൊരു സമാധാനവും മനസ്സിനു കിട്ടും. വിശദമായി
    അഭിപ്രായം എഴുതിയതിനു വളരെ നന്ദി.
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)
    നന്ദി സുഹൃത്തേ..ഹംസക്ക പറഞ്ഞ അലിഫ് മബ്രൂക്ക്
    ഞാ‍നൊരു പിതാവയതിനാണ്:) പടച്ചോന്റെ അനുഗ്രഹത്താല്‍എനിക്കൊരു ആണ്‍കുട്ടി പിറന്നു.എന്റെ വക അലിഫ് മശ്കൂറും നേരുന്നു.

    ReplyDelete
  22. നന്നായി എഴുതിയിട്ടുണ്ട്.എല്ലാ ആശംസകളും.

    ReplyDelete
  23. മുനീര്‍ പതിവ് പോലെ ഇക്കുറിയും
    നന്നായി എഴുതി ,,,നൊമ്പരം ഉണര്‍ത്തി ഈ കഥ ...

    ReplyDelete
  24. എത്ര അതിശയകരമായ എഴുത്ത്! മനസ്സില്‍ നൊമ്പരം ഉണ്ടാക്കുന്ന അവതരണം സൂപ്പര്‍ ആയി മുനീര്‍ക്കാ.



    ആത്മഗദ്ഗദം:

    (ങ്ഹും. നിങ്ങളൊക്കെ ഇങ്ങനെ നന്നായിട്ടെഴുതിയാല്‍ കണ്ണൂരാന്റെ ബ്ലോഗ്‌ പൂട്ടിപ്പോകുമല്ലോ ഭായീ..)

    ReplyDelete
  25. വിശപ്പിനോളം വലുതാതായ ഒരു കാഠിന്യവും ദാരിദ്ര്യത്തോളം വലുതായ ഒരു ആധിയുമില്ല എന്ന സത്യത്തിന് ഈ ഓർമ്മക്കുറിപ്പ് അടിവരയിടുന്നു.

    ജീവിതം കാലിൽ കെട്ടിത്തൂക്കിയ ഭാരവും വലിച്ചുനീങ്ങേണ്ട ഒരു കഠിനമായ യാത്രയാണെന്ന ടോൾസ്റ്റോയിയുടെ വാക്കുകൾ കൃത്യം.

    നാട്ടുമൊഴിയിലും ദേശജീവിതത്തിന്റെ ചൂരിലും പറഞ്ഞിരിക്കുന്നു.


    കഥ സീരിയസ്സായി എടുത്ത് എഴുതുക.

    ReplyDelete
  26. മനസ്സില്‍ തട്ടിയ കഥ, കഥനശൈലി. എന്നും പെരുനാളാവാന്‍ കൊതിക്കുന്നവര്‍ക്കിടയില്‍, എന്നും നോമ്പ് ആകാന്‍ കൊതിക്കുന്നവന്റെ കഥയാണിത്. ഇല്ലാത്തവന്റെ വേദനയുടെ, സ്വപ്നത്തിന്റെ കഥ . നനായി.

    ReplyDelete
  27. "പണക്കാര്‍ക്ക് വിശപ്പിന്റെ വിലയറിയാനും പാവപ്പെട്ടവരുടെ വിഷമങ്ങള്‍ മനസ്സിലാക്കുവാനുമുള്ള ഒരു അവസരം.. അതാണത്രെ നോമ്പു കാലത്തിന്റെ കാര്യ പ്രസക്തി"

    പണക്കാര്‍ ഇതൊന്നും അറിയുന്നില്ലല്ലോ.. നൊമ്പര നോവോടെ വായിച്ചു. അഭിനന്ദനം.

    ReplyDelete
  28. നമ്മെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ് പഴയ ഓർമ്മകൾ.നന്നായി എഴുതി.

    ReplyDelete
  29. നല്ല കഥ ...അവസാനം ഒരു നൊമ്പരം മനസ്സില്‍ അവശേഷിപ്പിച്ചു എന്ന് പറയാതെ വയ്യ..
    തുടരുക...ഈ സാഹിത്യ സപര്യ.
    അഭിനന്ദനങ്ങള്‍..
    വീണ്ടും കാണാം..

    ReplyDelete
  30. @മുല്ല , രമേശ്‌അരൂര്‍, elayoden, യൂസുഫ്പ
    അഭിപ്രായത്തിനു വളരെ നന്ദി
    @ കണ്ണൂരാന്‍ / K@nnooraan
    എഴുത്തിഷ്ടപ്പെട്ടതിനു പ്രത്യേകം നന്ദി..
    കണ്ണൂരാന്റെ ബ്ലോഗ്ഗ് പൂട്ടുകയോ..
    എന്നാ പിന്നെ ബ്ലോഗ്ഗെര്‍മാരെല്ലാവരും
    വന്നവിടെ നിരാഹാര സമരം നടത്തും:)
    @ salam pottengal
    വായിച്ചു വിലയിരുത്തിയതിന് പ്രത്യേകം നന്ദി
    @ എന്‍.ബി.സുരേഷ്
    വായിച്ചതിനും വിലപ്പെട്ട വാക്കുകള്‍ക്കും
    പ്രച്ജോദനത്തിനും വളരെ നന്ദി.
    @ Villagemaan
    വായിച്ചതിനും അഭിനന്ദനത്തിനും വളരെ നന്ദി

    ReplyDelete
  31. തൂതപ്പുഴയില്‍ പോയി ഒന്ന് മുങ്ങിക്കുളിച്ച പ്രതീതി..
    മുനീറിന് ആശംസകള്‍ ..

    ReplyDelete
  32. ‘പെരുന്നാള്‍‘ ചേര്‍ത്ത് ‘രസം‘ കൂട്ടി.
    മനസിലായില്ലെ?
    www.shiro-mani.blogspot.com

    ReplyDelete
  33. കണ്ണീരുപ്പില്‍ ചാലിച്ച അനുഭവം. നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍!

    ReplyDelete
  34. പുലരാത്ത മറ്റൊരു സ്വപ്നം കൂടി!
    എന്തേ നമ്മുടെ സ്വപ്നങ്ങള്‍ ഒന്നും പുലരാതെ പോകുന്നത്?
    സ്വപ്നം കാണാന്‍ മാത്രമാണോ നാം വിധിക്കപ്പെട്ടത്?

    നന്നായി എഴുതി.ഞാന്‍ ആദ്യമായാണ് ഇതിലെ വന്നത്.
    എല്ലാം ഒന്ന് നോക്കട്ടെ
    ആശംസകളോടെ.

    ReplyDelete
  35. മനസില്‍ താഴ്ന്നു കിടക്കുന്ന കഥ.
    എല്ലാ ഭാവുകങ്ങളും!

    ReplyDelete
  36. ജീവിതത്തിന്‍റെ പച്ചയായ
    പുറങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്
    താങ്കളുടെ ഈ കഥ

    ReplyDelete
  37. നോവുന്ന പോസ്റ്റ്‌..
    മനസ്സ് ഒരു നിമിഷം പഴയകാല നോമ്പ് നാളിലേക്ക്‌ പറന്നു പോയി..
    അന്നൊക്കെ പെരുന്നാള്‍ വസ്ത്രം കൃത്യത്തിനു വാങ്ങാന്‍ കഴിയാത്തതായിരുന്നു എന്നെ ഏറ്റവും അലട്ടിയിരുന്നത്.പലപ്പോഴും അത് കിട്ടുക പെരുന്നാള്‍ത്തലേന്ന് വൈകിയായിരിക്കും.അത് വരെ സങ്കടപ്പെട്ടിരിക്കും.കാരണം ചങ്ങാതിമാരൊക്കെ അവരുടെ പുതു വസ്ത്രത്തിന്റെ മഹിമ വര്‍ണിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കും അപ്പോഴേക്കും..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  38. @ ഉസ്മാന്‍ ഇരിങ്ങാട്ടിരി, koya kozhikode, ശിരോമണി, jayarajmurukkumpuzha, khader patteppadam,
    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,MT Manaf
    അഭിപ്രായത്തിനു വളരെ നന്ദി
    @ ലീല എം ചന്ദ്രന്‍
    ബ്ലോഗ്ഗ് സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി
    അതെ..ടീച്ചറേ..പലപ്പോഴും പുലരാത്ത സ്വപനങ്ങള്‍
    കണ്ടു ആശ്വസിക്കേന്ടി വരും..
    @ mayflowers
    വായിച്ചതിനും ഓര്‍മ്മകള്‍
    പങ്കുവച്ചതിനും വളരെ നന്ദി

    ReplyDelete
  39. എന്റെ അടക്കാ പോസ്റ്റിലൂടെയാണിവിടെയെത്തിയത്.വൈകിയാണെങ്കിലും വായിക്കാന്‍ കഴിഞ്ഞല്ലോ? അസ്സലായിട്ടുണ്ട് വിവരണം. ഒപ്പം അല്പം നൊമ്പരവും.

    ReplyDelete
  40. @ Mohamedkutty മുഹമ്മദുകുട്ടി
    വായിച്ചതിനും അഭിപ്രായത്തിനും
    വളരെ നന്ദി കുട്ടിക്കാ

    ReplyDelete
  41. പാവം...
    വായിച്ചപ്പോ സങ്കടം തോന്നി....

    ReplyDelete