തൂതപ്പുഴ ഒഴുകുകയാണ്..കോരിച്ചൊരിയുന്ന മഴയത്തും വരന്ടുണങ്ങിയ വേനലിലും..ആരോടും പരിഭവമില്ലാതെ.. പച്ചപ്പൊയ്കകളില്‍ തഴുകിയൊഴുകുന്ന സുന്ദരിയായ തൂതപ്പുഴയുടെ ഓളങ്ങള്‍ക്കു പോലും തിളക്കമുണ്ട്....ഒരിക്കല്‍പ്പോലും വറ്റാത്ത നീരുറവകളാല്‍ അനുഗ്രഹീതയായ തൂതപ്പുഴ..വെള്ളാരം കല്ലുകളാല്‍ അണിയിച്ചൊരുക്കിയ പ്രകൃതിയുടെ മടിത്തട്ടിലൂടെ മന്ദമാരുതനെപ്പോലെ തെന്നിനീങ്ങുകയാണ്...പുഴയോരത്തെ കാഴ്ചകള്‍ക്ക് എന്നെന്നും സാക്ഷിയായി ഇരുതീരങ്ങളിലെയും കഥകള്‍ കേട്ട് തന്നെ തേടിയിരിക്കുന്ന അന്യദേശക്കാരുടെ മുമ്പില്‍ വിശേഷങ്ങള്‍ ഒരോന്നായ് അറിയിക്കാന്‍ വെമ്പല്‍ കൊള്ളുന്നപോലെ...തൂതപ്പുഴയുടെ ശാന്തതക്കൊളിവേകുന്നത് നിശ്ബ്ദതാഴ്വരയുടെ സംസ്കാരസ്വാധീനം കൊണ്ടോ..അതോ അമ്മയാം കുന്തിപ്പുഴ ചൊല്ലിക്കൊടുത്ത താരാട്ടുപാട്ടിണ്ടെ സംഗീതമാധുര്യം കോണ്ടോ..?

സ്നേഹത്തിന്റെ ദൂതുമായ് തൂതപ്പുഴയോളങ്ങള്‍ തുള്ളിത്തുളുമ്പുകയാണ്. പേരിന്‍ പൊലിമയിലും സന്ദേശം നിറയുന്ന പുഴയുടെ നീരൊഴുക്കില്‍ ശാന്തിയുടെ ദൂതനായി ഒരു കടലാസുതോണി ഒഴുകിത്തുടങ്ങട്ടെ..
തൂതപ്പൂരം..

---------------------------------------------------
വിണ്ണില്‍ വിരിക്കുന്ന പൂത്തിരിപ്പൂക്കളും..
---------------------------------------------------

സ്നേഹത്തിന്റെ ദൂതുമായ് തൂതപ്പുഴയോളങ്ങള്‍ തുള്ളിത്തുളുമ്പുകയാണ്. പേരിന്‍ പൊലിമയിലും സന്ദേശം നിറയുന്ന പുഴയുടെ നീരൊഴുക്കില്‍ ശാന്തിയുടെ ദൂതനായി ഒരു കടലാസുതോണി ഒഴുകിത്തുടങ്ങട്ടെ..
തൂതപ്പൂരം..
---------------------------------------------------
"മേടമാസത്തിന്‍ അന്ത്യപ്പകുതിയില്‍
വേനല്‍ കൊടും ചൂടില്‍ ഉരുകുന്ന ഭൂവില്‍
തണലായ് കുളിരായ് ആശ്വാസമരുളാന്‍
വന്നണഞ്ഞീടുന്ന വേലയും പൂരവും
നാനാദി ദേശക്കാര്‍ ഒന്നായ് വരും വേല
വെള്ളയും പച്ചയും ചെമ്പട്ടിന്‍ ചോപ്പും
വര്‍ണ്ണങ്ങളൊളിമിന്നും അലങ്കാര മാലയും
അണിഞ്ഞൊരുങ്ങിയണയുന്ന കാളകള്‍ കാവില്‍
നൃത്തച്ചുവടില്‍ വലം വെക്കും രാവിത്
തൂതപ്പുഴയോളങ്ങള്‍ നിറമേറുമാദിനം..
ഇരുകരയിലാളായിരം നിറയുന്നതീദിനം
അക്കരെയോരത്തെ കാവിലെയമ്മയെ..
പൊന്നണിയിച്ചീടുമുത്സവമാദിനം...
ചെണ്ടയും മേളവും ഗംഭീര ഘോഷവും
നാല്പത്തിനാലൊന്നായ് ഗജവീര നിരയും..
മത്സരിച്ചോരോരോ കുടമാറ്റ ദ്രുശ്യവും
കണ്ണിനു കുളിരായ് കാതിനു ഹരമായ്വിണ്ണില് വിരിക്കുന്ന പൂത്തിരിപ്പൂക്കളും..
കണ്ടുമതിമറന്നാടുന്നതീദിനം..
പൂരം പൊന്‍പൂരമിത് തൂതപ്പൂരം.."---------------------------------------------------